തൃശൂർ: ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന്‍റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി.എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.
FlashNews:
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്സവം’ സമാപിച്ചു
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
സൗഹൃദകൂട്ടം’ സംഘാടക സമിതിയായി
വൈദ്യശേഷ്ഠ പുരസ്കാരംഡോ : അബ്ദുല്ല ചെറയക്കാട്ടിന്
വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു
ചിത്രരചന പരിശീലന ക്യാമ്പ്
ഈറ്റവെട്ടു – പനമ്പ് നെയ്ത്ത് തൊഴിലാളികൾ സമരത്തിലേക്ക്
ഓണംസ്വർണോത്സവംമെജസ്റ്റിക് ജ്വല്ലേഴ്സ് സമ്മാനവിതരണം നടത്തി.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
പത്ര ഏജൻ്റുമാരുടെസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
Category: പ്രാദേശികം
സ്ഥാനാർഥി/ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് തുടങ്ങി
2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ അനുരഞ്ജനം ചെയ്യുന്നതിനായി കണക്കുകൾ എഴുതി തയ്യാറാക്കുന്നതിന് സ്ഥാനാർഥി/ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് തുടങ്ങി. കളക്ടറേറ്റ് സ്പാ൪ക്ക് ഹാളിൽ ആരംഭിച്ച പരിപാടിയിൽ ഫിനാ൯സ് ഓഫീസ൪ വി.എ൯. ഗായത്രി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സ്പെ൯ഡിച്ച൪ നോഡൽ ഓഫീസ൪ പി.പി.അജിമോ൯, അസിസ്റ്റന്റ് നോഡൽ ഓഫീസ൪ ആ൪. വിനീത് എന്നിവ൪ ക്ലാസുകൾ നയിച്ചു. സ്ഥാനാർത്ഥികൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ദൈനംദിന വരവ് ചെലവ് കണക്കുകളും ഇലക്ഷൻ എക്സ്പെ൯ഡിച്ച൪ മോണിറ്ററിംഗ് മെക്കാനിസം കണ്ടെത്തി ഷാഡോ...
സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞു
സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞതായും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എക്കാലവും ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ ആരംഭിക്കുവാൻ താല്‍പര്യപ്പെട്ട് വരുന്നവര്‍ക്ക് എല്ലാ പിന്തുണയും സേവനങ്ങളും നൽകണമെന്നും സംരംഭങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് എല്ലാ അറിവും സംരംഭകർക്ക് ലഭ്യമാകുന്നുണ്ടെന്ന കാര്യം വ്യവസായ കേന്ദ്രം...
സ്മാർട്ടായി രാമമംഗലം:ഹരിതകർമ്മ സേനയുടെ ഹരിത മിത്രം
ശുചിത്വ പ്രവ൪ത്തനങ്ങളുടെ ഭാഗമായി രാമമംഗലം പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്കരണം മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ കൂടുതൽ സുതാര്യമാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പ്രവ൪ത്തനങ്ങൾ ഓൺലൈ൯ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനായ ഹരിത മിത്രം സ്മാ൪ട്ട് ഗാ൪ബേജ് മാനേജ്മെന്റ് സിസ്റ്റത്തിന് പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിനു കീഴിലെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഹരിത ക൪മ്മ സേനയുടെ യൂസ൪ഫീ ശേഖരണം,...
തിരുമാറാടിയിൽ ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും
തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം ജോർജിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി വി ജോയ്, ബീന ഏലിയാസ്, സുനി ജോൺസൺ,കെ കെ രാജ്കുമാര്, കൃഷി ഓഫീസർ ജിജി ടീ കെ, സെക്രട്ടറി റെജിമോൻ പി പി, കൃഷി അസിസ്റ്റന്റ് മാരായ റോബിൻ പൗലോസ്, ബിനോയ് സി...
സ്വർണ്ണ വെട്ടിപ്പ് ആക്രമ കേസ്സിൽ അഞ്ചാമനും പിടിയിൽ
പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വർണ്ണ വെട്ടിപ്പ് കേസിൽ അഞ്ചാമനും പിടിയിൽ നാഗരമ്പലം സ്വദേശി സായന്ദിനെയാണ് പരപ്പനങ്ങാടി എസ്.ഐ യും സംഘവും പിടി കൂടിയത്.ഇയാളെ എറണാങ്കുളം ജില്ലയിലെ ഒളിവ് സങ്കേതത്തിൽ നിന്ന് സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടി കൂടിയത്. കഴിഞ്ഞ മാസമാണ് സ്വർണ്ണ വെട്ടിപ്പ് സംഘങ്ങൾ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ പരസ്പരം ഏറ്റുമുട്ടുകയും നാട്ടുകാരെ അക്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് പിടി കൂടിയ സായന്ദിനെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ് ഐ...
തുഞ്ചൻ കോളെജിൽ സീറ്റ് ഒഴിവ്
തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളായ ബി.കോം (ഒരു ഒഴിവ്, ഓപ്പണ്‍ കാറ്റഗറി), ബി.എ അറബിക് (ഒരു ഒഴിവ്, എസ്.സി കാറ്റഗറി), ബി.എസ്.സി ഫിസിക്സ് (രണ്ട് മുസ്‍ലിം, അഞ്ച് ഓപ്പണ്‍ കാറ്റഗറി), ബി.എസ്.സി മാത്‍സ് (ഒരു ഇ.ഡബ്ല്യു.എസ്) സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജൂലൈ ഒന്ന് പകല്‍ മൂന്നു മണിക്ക് മുമ്പായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കോളേജ് ഓഫിസിൽ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ‌് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹോസ്‌പിറ്റൽ ഇൻഫെക്‌ഷൻ പ്രിവൻഷൻ ആന്റ് കൺട്രോള്‍ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിങ്/ പാരാമെഡിക്കൽ/ അഡ്‌മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്കായാണ് ഈ ഓൺലൈൻ പാർട്ട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 30 നുള്ളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9048110031, 8075553851.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ആരംഭിക്കുന്നു
കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരംഭിക്കുന്നു. ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് സുസ്ഥിരമായ തൊഴിലും സ്ഥിര വരുമാനവും ഉറപ്പു നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതി ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ യോഗം തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. സൈനുദ്ധീൻ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍ അധ്യക്ഷത വഹിച്ചു....
മാലിന്യ മുക്ത നവകേരളം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു
മാലിന്യ സംസ്കരണം ഫലപ്രദമാക്കാന്‍ കൂട്ടായ പരിശ്രമം വേണം,മാലിന്യ മുക്ത നവകേരളം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു മലപ്പുറം ജില്ലയില്‍ മാലിന്യ സംസ്കരണം ഫലപ്രദമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമവും സഹകരണവും ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. മാലിന്യ മുക്ത നവകേരളം ക്യാംപെയിനിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷര്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മാലിന്യ സംസ്കരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം...