Category: പ്രാദേശികം

Post

ഡോ. ഫാത്തിമയെ ആദരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരദേശത്ത് ആദ്യമായി എംബിബിഎസ് ബിരുദം നേടിയ ഡോ. ഫാത്തിമയെ പരപ്പനങ്ങാടി നഗരസഭ ആദരിച്ചു.ചെയർമാൻ പി.പി ഷാഹുൽ ഹമീദ് ഉപഹാരം നൽകി.മൽസ്യതൊഴിലാളി കുടുംബാംഗമായ ഫാത്തിമ പരാധീനതകളോട് പടപൊരുതിയാണ് വിജയം കരസ്ഥമാക്കിയത് എന്നും എല്ലാ വിദ്യാർത്ഥികൾക്കും മാതൃകയാണെന്നും ചെയർമാൻ പ്രസ്താവിച്ചു.നഗരസഭാ കൗൺസിലർ തലക്കലകത്ത് അബ്ദുറസാഖ് , മുൻസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് പി. അബ്ദുറബ്ബ്, ഡോ. ഫാത്തിമയുടെ പിതാവ് കൊണ്ടച്ചൻ ബീരാൻ മാതാവ്, റഹ്മത്ത് ,ജലീൽ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

Post

സെഡൻസ് ഫുട്ബോൾ ടൂർണമെൻ്റ് : കാദറലി ക്ലബ്ബിന് നെഹ്റു സ്റ്റേഡിയം അനുവദിച്ചില്ല

പെരിന്തൽമണ്ണ: കാദറലി ക്ലബ്ബിന് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് നടത്താൻ നെഹ്റു സ്റ്റേഡിയം അനുവദിക്കണമെന്ന ആവശ്യം പെരിന്തൽമണ്ണ നഗരസഭ അനുവദിച്ചില്ല. പെരിന്തൽമണ്ണയിലെ തന്നെ പ്രീമിയർ ക്ലബ്ബിന് ഡിസംബറിൽ ഫുട്ബോൾ ടൂർണമെൻ്റ് നടത്താൻ സ്റ്റേഡിയം വിട്ടു നൽകാനും തീരുമാനിച്ചതായി ചെയർമാൻ പി ഷാജി പറഞ്ഞു. ഇരുക്ലബ്ബ് പ്രവർത്തകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്റ്റേഡിയത്തിൽ ടൂർണ്ണമെന്റ് നടത്തുന്നതിന് നഗരസഭയുടെ അനുമതി വേണമെന്നിരിക്കെ കൗൺസിൽ തീരുമാനം എടുക്കുന്നതിന് മുൻപ് ഒരുക്കങ്ങൾ നടത്തിയത് കാദറലി ക്ലബിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് ചെയർമാൻ ആരോപിച്ചു. ഒരേ...

Post

Sma സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

കോട്ടക്കൽ : നവംബർ 11 ന് തിരൂരിൽ നടക്കുന്ന സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ )സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് ഈ മാസം 13 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരൂർ തഖ്‌വ ബിൽഡിംഗ്‌ൽ നടക്കും.പ്രസ്ഥാന കുടുംബത്തിലെ ജില്ലാ സംസ്ഥാന നേതാക്കൾ സംബന്ധിക്കും.ഇത് സംബന്ധിച്ചു ചേർന്ന സ്വാഗതസംഘം മീറ്റിംഗ് ചെയർമാൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയിൽ അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം ഉദ്ഘാടനം ചെയ്തു.സുലൈമാൻ ഇന്ത്യനൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ,...

Post

പി.ടി.എം കോളജ് തെരഞ്ഞെടുപ്പ് വിജയാ ഹാദം സംഘർഷത്തിൽ

മുഴുവൻ സീറ്റും യു.ഡി. എസ്. എഫിന് പെരിന്തൽമണ്ണ: കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളജ് യൂനിയൻതെരഞ്ഞെടുപ്പിൽപെരിന്തൽമണ്ണഗവ. പി.ടി.എം കോളജ് തെരഞ്ഞെടുപ്പ് വിജയാ ഹാദം സംഘർഷത്തിൽ കലാശിച്ചു. ഏതാനും പേർക്ക് പരുക്കേറ്റു. തെരഞ്ഞെടുപ്പിൽമുഴുവൻ സീറ്റും എം.എസ്.എഫ് – കെ.എസ്.യു സഖ്യമായ യു.ഡി. എസ്.എഫ് നേടി. ഫലം അറിഞ്ഞ് ആഹ്ലാദ പ്രകടനം നടത്താനിരിക്കേ കോളജ് വളപ്പിലാണ് ആദ്യ സംഘർഷം. പരാചയം രുചിച്ച ഇടത് വിദ്യാർഥി സംഘടനകൾ പ്രശ്നം സൃഷ്ടിക്കുകയായിരുന്നെന്ന് വിജയിച്ചവർ ആരോപിച്ചു. കോളജികൃതർ വിവരം അറിയിച്ചതിൽ പൊലിസ് എത്തി ഇരു വിഭാഗത്തേയും പിരിച്ചു...

Post

വള്ളത്തോൾ യുവപ്രതിഭാ പുരസ്കാരം,അപേക്ഷ ക്ഷണിച്ചു

മംഗലം: മഹാകവി വള്ളത്തോളിൻ്റെ ജന്മനാടായ ചേന്നരയിൽ മംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായി നൽകുന്ന വള്ളത്തോൾ യുവപ്രതിഭാപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.ഡോ.അനിൽ വള്ളത്തോളിൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുക്കുന്നത്.യുവ എഴുത്തുകാരുടെ പ്രൊഫൈലുകൾ vallatholfest@gmail.com എന്ന ഇമെയിലിൽ ഒക്ടോബർ 12 ന് മുമ്പായി അയക്കുക.ഫോൺ:9846888789

Post

വൈ.ഐ.പി ശാസ്ത്രപഥം 8.0 തുടർച്ചയായി രണ്ടാം തവണയും ആലത്തിയൂർ khmhss സ്‌കൂളിന്ന്

മലപ്പുറം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെഡിസ്‌ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി 8.0 ശാസ്ത്രപഥത്തിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ആലത്തിയൂർ കെ.എ ച്ച്.എം.എച്ച്.എസ്.എസ് ഒന്നാമത്. 21 കുട്ടികളുടെ ഏഴ് ആശയങ്ങൾ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വൈ.ഐ.പി ശാസ്ത്രപഥം 8.0 യിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചത് ഈ സ്കൂളിൽ നിന്നാണ്. ഇതിനു മുൻപും സ്കൂൾ ടീമിന് ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയിച്ച് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിച്ചിട്ടുണ്ട്. സ്കൂൾ വൈ.ഐ.പി...

Post

കേരള മാപ്പിള അക്കാദമി തിരൂർ ചാപ്റ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂർ : കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഓഫീസ് താഴെപ്പാലത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.തിരൂർ ചാപ്റ്റർ പ്രസിഡൻറ് സബ്ക ഷാഫി അധ്യക്ഷത വഹിച്ചു.തിരൂർ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി, കൗൺസിലർ കെ കെ സലാം സംസ്ഥാന പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ അഡ്വ. ഗഫൂർ പി ലില്ലിസ്,സംസ്ഥാന ഫോക്ക്ലോർ അക്കാദമി അംഗം ഫിറോസ് ബാബു,തിരൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി എ ബാവ ,...

Post

കോയഞ്ഞി കോയ തങ്ങൾ നിര്യാതനായി

തീരുർ.കോട്ട്. തങ്ങൾസ് റോഡ് സ്വദേശി. ഇപ്പോൾ കഞ്ഞിപ്പുര താമസകാരനുമായ. കോട്ട്. പുത്തൻപുരകൽ കോയഞ്ഞി കോയ തങ്ങൾ നിര്യാതനായി.ഇന്ന് രാവിലെ 4.30ന്.ജനസ നമസ്കാരംഉച്ചക്ക് 11മണിക്ക് കഞ്ഞിപ്പുര പള്ളിയിലും ഉച്ചക്ക് 12മണിക്ക് കോട്ട്. ജുമുഅത് പള്ളിയും നമസ്കാരവും കോട്ട്. തറവാട് മകാമിൽ കബറടക്കുന്നതാണ് ഭാര്യമാർ പരേതയായ മുല്ലബീവി ചാലിയം. കദീജാബീവി.കൊപ്പം മക്കൾ. റൗള ബീവി വടകര. നൗഷാദ് തങ്ങൾ കഞ്ഞിപ്പുര. മരുമക്കൾ. ഹൈദ്രോസ് തുറാബ് തങ്ങൾ. വെള്ളികുളങ്ങര. വടകര. സാഹിറ ബീവി പുഴകാട്രി.

Post

പെൻഷൻകാരോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണം

കൂറ്റനാട് : സർവീസ് പെൻഷൻകാരോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് കെ എസ് എസ് പി എ.തൃത്താല മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.. ഐ എ എസ് കാരടക്കമുള്ളവർക്ക് ഡി എ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോൾ പെൻഷൻകാർക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിഖ വിതരണം ചെയ്യാതെ വയോധികരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. പ്രസിഡന്റ്‌ യു വിജയകൃഷ്ണന്റെ ആധ്യക്ഷതയിൽ നടന്ന യോഗം ഡി സി സി ജനറൽ സെക്രട്ടറി പി വി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കെ. എസ്. എസ്....

Post

IMG റിഫ്രഷർ ട്രെയിനിങ് പരിശീലന പരിപാടി സമാപിച്ചു

കൊടകര : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പ്രോജക്ടിൻ്റെ ഭാഗമായി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായുള്ള “ഉണർവ് – 2025” എന്ന പേരിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഐ.എം.ജി റിഫ്രഷർ ട്രെയിനിംഗ് പരിപാടി കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ചു. ഒക്ടോബർ 6, 7, 8 (2025) തീയതികളിലായി നടന്ന പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗിന്റെ പ്രാധാന്യം ശക്തിപ്പെടുത്താനും സാമൂഹിക ഇടപെടലുകൾ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. സമാപന സമ്മേളനം: ഒക്ടോബർ 8-ന് സമാപിച്ച ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം തൃശ്ശൂർ...