Category: പ്രാദേശികം

Post
എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് അഡ്മിഷന്‍

എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് അഡ്മിഷന്‍

അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ admission.uoc.in എന്ന അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കോളേജില്‍ നേരിട്ട് അപേക്ഷിയ്ക്കണം. ഫോണ്‍: 8547005029, 9495069307.

Post
ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ചിറ്റാട്ടുകര കിഴക്കേത്തല മുതല്‍ താമരപ്പിള്ളി വരെയുള്ള റോഡിന്റെ കള്‍വര്‍ട്ട് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ചൊവ്വ) ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ചാവക്കാട് പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ അറിയിച്ചു.

Post
പോക്സൊ കേസിൽ ചെട്ടിപ്പടി സ്വദേശി പിടിയിൽ

പോക്സൊ കേസിൽ ചെട്ടിപ്പടി സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : പോക്സൊ കേസിൽ ചെട്ടിപ്പടി സ്വദേശി പിടിയിൽ.ചെട്ടിപ്പടി കുപ്പി വളവിൽ ജിത്തു എന്ന അച്ചു (24)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. വിവാഹിതനായ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.

Post
മഴ: എ൯ഡിആ൪എഫ് സംഘമെത്തി

മഴ: എ൯ഡിആ൪എഫ് സംഘമെത്തി

മഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായി നാഷണൽ ഡിസാസ്റ്റ൪ റെസ്പോൺസ് ഫോഴ്സ് ജില്ലയിലെത്തി. കമാ൯ഡ് ഇ൯സ്പെക്ട൪ ജി.സി. പ്രശാന്തിന്റെ നേതൃത്വത്തിൽ രണ്ട് സബ് ഓ൪ഡിനേറ്റ് ഓഫീസ൪മാരുടമക്കം 32 അംഗ സംഘമാണ് എത്തിയത്. ജില്ലാ കളക്ട൪ എ൯.എസ്. കെ. ഉമേഷുമായി സംഘം കൂടിക്കാഴ്ച നടത്തി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്. കഴിഞ്ഞ 22 ന് ജില്ലയിലെത്തിയ സംഘം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ വി.ഇ....

Post
ദേവഹരിതം; പച്ചത്തുരുത്തിന് തുടക്കമായി

ദേവഹരിതം; പച്ചത്തുരുത്തിന് തുടക്കമായി

ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ക്ഷേത്രവക തരിശു ഭൂമിയില്‍ ചെടികള്‍ നട്ട് ഹരിതാഭമാക്കുന്ന ഹരിത കേരളം മിഷന്റെ പദ്ധതിയായ ”ദേവഹരിതം” പച്ചത്തുരുത്തിന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ പറമ്പന്‍തളി മഹാദേവക്ഷേത്രത്തില്‍ തുടക്കമായി. 20 സെന്റ് സ്ഥലത്ത് ഹരിതകേരളം മിഷന്‍ ഔഷധസസ്യ ബോര്‍ഡില്‍ നിന്നും ലഭ്യമാക്കിയ തൈകള്‍ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി ആലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീദേവി ടീച്ചര്‍ സ്വാഗതം പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍...

Post
തിമിര നിർണ്ണയ ക്യാമ്പ് ആരംഭിച്ചു

തിമിര നിർണ്ണയ ക്യാമ്പ് ആരംഭിച്ചു

പരപ്പനങ്ങാടി നഗരസഭ വയോജന തിമിര നിർണ്ണയ ക്യാമ്പ് ആരംഭിച്ചു. പരപ്പനങ്ങാടി നഗരസഭ വയോമിത്രം പദ്ധതി തിരൂർ ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചെട്ടിപട്ടി ഗവ.എൽ പി സ്കൂളിൽ സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻപി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഡെപ്യുട്ടി ചെയർപേഴ്‌സൺ കെ ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന കെ പി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,കൗൺസിലർമാരായ ഫൗസിയ മുഹമ്മദ്‌, സുമി റാണി, ജയദേവൻ എന്നിവർ...

Post
ഗർഭിണിയെ ഭർത്താവ് കൊന്നു

ഗർഭിണിയെ ഭർത്താവ് കൊന്നു

പാലക്കാട്: ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിഖിൽ (28) നെ സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു. നിഖിൽ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജിതയുടേയും നിഖിലിന്റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും രണ്ട് മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. രാത്രി വൈകി മദ്യപിച്ചെത്തുന്ന നിഖിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവം നടന്നതിന്റെ തലേദിവസവും വഴക്കുണ്ടായി. ഇന്ന് രാവിലെ വീടിന് മുന്നിൽ...

Post
ജില്ലാ റൈഫിൾ ചാമ്പ്യൻഷിപ്പ്

ജില്ലാ റൈഫിൾ ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ റൈഫിൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ റൈഫിൾ ചാമ്പ്യൻഷിപ്പ് ജൂലൈ ഏഴിന് രാവിലെ ഒമ്പത് മണി മുതൽ മഞ്ചേരി സ്പോർട്‌സ് പ്രമോഷൻ അക്കാദമിയിൽ വെച്ച് നടക്കും. എയർ റൈഫിളിനുള്ള മത്സരവും മറ്റു വിഭാഗങ്ങൾക്ക് സെലക്‌ഷനുമാണ് നടക്കുക. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ചാമ്പ്യൻഷിപ്പ് കോ ഓർഡിനേറ്റർ, സ്പോർട്‌സ് പ്രമോഷൻ അക്കാദമി, മഞ്ചേരി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 9895243626.

Post
ചേളാരി മുണ്ടിയൻമാട് റോഡ് ഗതാഗത യോഗ്യമാക്കി

ചേളാരി മുണ്ടിയൻമാട് റോഡ് ഗതാഗത യോഗ്യമാക്കി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരി മുണ്ടിയൻ മാട് റോഡ് സാന്ത്വനം വാട്സപ്പ് ഗ്രൂ പ്പ് റിപ്പയർ ചെയ്ത് ഗതാഗതയോ ഗ്യമാക്കി.സാന്ത്വനം വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ചാണ് പ്ര വർത്തകർ റോഡിൻ്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയത്.ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ വെ ള്ളം കെട്ടിക്കിടന്ന വലിയ കുഴിക ളിൽ ക്വാറി വേസ്റ്റ് നിറച്ചാണ് ഗതാ ഗത യോഗ്യമാക്കിയത്.മൂന്നിയൂർ പഞ്ചായത്തിൽ രണ്ട്,മൂന്ന് വാർ ഡുകളിലെ നൂറ് കണക്കിന് വിദ്യാർ ത്ഥികളും മറ്റ് നിരവധിയാളുകളും ഗതാഗതത്തിനായി ആശ്രയിക്കു ന്ന ഏക...

Post
വേങ്ങരയിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

വേങ്ങരയിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗികൃത ഡി.എം.എല്‍.ടി/ ബി.എം.എല്‍.ടി വിജയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യനു വേണ്ട യോഗ്യത. ബി.ഫാം/ ഡി.ഫാം വിജയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ഫാര്‍മസിസ്റ്റിനു വേണ്ട യോഗ്യത. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുൻ പരിചയം ഉള്ളവർക്കും സി.എച്ച്.സി.യുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. നിയമനത്തിനായി ജൂണ്‍ 26 രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍...