Category: പ്രാദേശികം

Post

നവാമുകുന്ദ സ്ക്കൂൾ NSS വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ദീപംതെളിയിച്ചു

തിരുന്നാവായ : തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പുതുവർഷത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സംഗമവും ലഹരിക്കെതിരെ നാടുണരട്ടെ എന്ന സന്ദേശവുമായി ദീപംതെളിയിക്കലും സംഘടിപ്പിച്ചു. വൈരങ്കോട്ടൗണിൽ നടന്ന ലഹരി വിരുദ്ധ ദീപം തെളിയിക്കൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ്സിറാജ് പറമ്പിൽ അധ്യക്ഷത വഹിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് നിയുക്തമെമ്പർ എ.രതീഷ്, എൻ എസ് എസ്പ്രോഗാം ഓഫീസർ ജെസി...

Post

വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു -കെ.യു.ഡബ്ല്യൂ.ജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തെ തിരുത്തിക്കാൻ അടുപ്പമുള്ള നേതാക്കളും കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിൻ്റെ...

Post

നിയമസഭാ തിരഞ്ഞെടുപ്പ് sdpi യെ കൂടെ നിർത്താൻ ഇരു മുന്നണികളും

കോഴിക്കോട്: മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) യെ കൂടെ നിർത്താൻ ഇരു മുന്നണികളും രഹസ്യ നീക്കങ്ങൾ തുടങ്ങി. യുഡിഎഫ് പരസ്യമായി തന്നെ ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയെ ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കൂടെ നിർത്തിയിരിക്കുകയാണ്.അതേസമയം എസ്ഡിപിഐ ചില വാർഡുകളിൽ ഇരു വിഭാഗങ്ങളുമായി രഹസ്യ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയങ്ങളൊക്കെ നടത്തിയ ചില വാർഡുകളും ഉണ്ടായിരുന്നു.ഇരു മുന്നണികൾക്കും അതുകൊണ്ട് ചില വാർഡുകളിൽ നേട്ടം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്.തുടർ...

Post

മജീദ് ഗുരുക്കൾ അനുസ്മരണം നാളെ തിരൂരിൽ

തിരൂർ. കാൽ നൂറ്റാണ്ട് കാലം തിരൂരിൽ കളരി അഭ്യാസിയായും മർമ്മ ചികിത്സകനായും സേവനമനുഷ്ഠിച്ചിരുന്ന മജീദ് ഗുരുക്കളെ തിരൂർ നഗരം അനുസ്മരിക്കുന്നു. സൗഹൃദ വേദി തിരൂർ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം( നാളെ) ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് പൂക്കോട്ടുകുളത്തുള്ള ഡോക്ടേഴ്സ് ഹാളിൽ ആണ് നടക്കുക. മജീദ് ഗുരുക്കളുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും പരിപാടിയിൽ സംബന്ധിക്കും.

Post

സുരമ്യക്ക് പുതുവത്സര ദിനത്തിൽ എസ്ഡിപിഐയുടെ സ്വാന്തന സ്പർശം

പൊന്നാട്:പള്ളിവെളി സിലോമണി-ഉഷാ ദമ്പതികളുടെ ഭിന്നശേഷിക്കാരിയായമകൾ സുരമ്യയ്ക്കാണ്പുതുവത്സര ദിനത്തിൽഎസ്.ഡി.പി.ഐ പൊന്നാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തിലാണ്വീൽചെയർ കൈമാറിയത്. ജീവിതത്തിൽ ആദ്യമായി വീൽചെയറിൽ കയറി റോഡിലൂടെ സഞ്ചരിച്ചപ്പോൾ സുരമ്യയുടെമുഖത്ത് പുഞ്ചിരിയുടെതിരയിളക്കം. ജീവിത്തിലേക്ക് പുതിയൊരു ആശ്വാസത്തിന്റെ വെളിച്ചമായിഫുൾ ഓപ്ഷൻ ഇലക്ട്രിക് വീൽചെയർSDPI ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് കെ. റിയാസും,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നവാസ് നൈനയും ചേർന്ന്സ്നേഹപൂർവ്വം സമർപ്പിക്കുന്നു. പൊന്നാട് നാലാം വാർഡ് ബ്രാഞ്ച് വൈസ് പ്രസിഡൻ്റുമാരായ സി. കെ അബ്ദുൾസലാം, സാജിദ് കാരിക്കാശ്ശേരി, ജോയിൻ്റ് സെക്രട്ടറി കെ. വി കിഷേർ കുമാർ,ബ്രാഞ്ച്...

Post

സർവീസിലുള്ള അധ്യാപകർക്ക് സ്ഥിര നിയമനാംഗീകാരം നൽകുക: kstu

ടോപ്പ് ടെൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. തിരൂർ: സർവീസിലുള്ള അധ്യാപകർക്ക് സ്ഥിര നിയമനാംഗീകാരം നൽകാതെയും. ശമ്പളം, ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം എന്നിവ നിഷേധിച്ചും സംസ്ഥാന സർക്കാർ അധ്യാപകരോടും ജീവനക്കാരോടും തുടരുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന്കെ..എ.സ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപകരെബൂത്ത് ലെവൽ ഓഫീസർമാരായി നിയമിച്ചത് പിൻവലിക്കുക, സർവീസിലുള്ള അധ്യാപകർക്ക്. കെ. ടെറ്റ് പരീക്ഷാ നിബന്ധന ഒഴിവാക്കുക, അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഹിന്ദി അധ്യാപക കോഴ്സുകൾ ആരംഭിക്കുകതുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. അതിരില്ലാ...

Post

യൂണിസൺ മിറാക്കിൾസ് ക്യാമ്പ്

തൃപ്രങ്ങോട്: എസ്. പി. സി. കെ. എച്ച്. എം. എച്ച്. എസ്. എസ്. ആലത്തിയൂരിൻ്റെ നേതൃത്വത്തിൽ ത്രിദിന ക്യാമ്പിന് തുടക്കമായി. ക്യാമ്പ് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുജീബ് പൂളക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ടി എൻ ഷാജി അധ്യക്ഷത വഹിച്ചു. തിരൂർ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു സാർ മുഖ്യാതിഥിയായിരുന്നു.പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ പി ടി എ എക്സിക്യൂട്ടീവ് അംഗം ഷാഫി വാക്കയിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ തസ്ലീം ബാനു ടീച്ചർ...

Post

പുതുവർഷ ദിനത്തിൽ സ്കൂളിന് വായനപ്പുര നിർമ്മിച്ച് നൽകി NSS വളണ്ടിയർമാർ

ചെറിയമുണ്ടം :പുതുവർഷ ദിനത്തിൽ സ്കൂളിന് വായനപ്പുര നിർമ്മിച്ച് നൽകി എൻ എസ് എസ് വളണ്ടിയർമാർ മാതൃകയായി . ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ( എൻ എസ് എസ് ) സപ്തദിന ക്യാമ്പിന് വേദിയായ തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിൽ വായനപ്പുര നിർമ്മിച്ച് നൽകി എൻ എസ് എസ് വളണ്ടിയർമാർ മാതൃക കാണിച്ചു. സ്കൂൾ മുറ്റത്ത് നിലവിലുണ്ടായിരുന്ന ബദാം മരത്തിന് ചുറ്റും ഓലയും...

Post

മിസ്റ്റർ ആൻഡ് മിസ് മലപ്പുറം മത്സരം 2, 3 തിയ്യതികളിൽ തിരൂർ ടൗൺഹാളിൽ

തിരൂർ :മിസ്റ്റർ ആൻഡ് മിസ് മലപ്പുറം മത്സരം 2, 3 തിയ്യതികളിൽ തിരൂർ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മത്സരം സംസ്‌ഥാന കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷനും ജില്ലാ ‌സ്പോർട്സ് കൗൺസിലും ഫിറ്റ്നസ് സ്റ്റുഡിയോ ജിമ്മിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം. സ്പോർട്സ് കൗൺസിലിൻ്റെ നിരീക്ഷണത്തിൽ നടക്കുന്ന മത്സരത്തിൽസീനിയർ, ജൂനിയർ, സബ് ജൂനിയർ, മാസ്‌റ്റേഴ്‌സ്, ഫിസിക്കലി ചലഞ്ച്,മെൻ സ്പോർട്സ് ഫിസിക്, വുമൺ സ്പോർട്സ് ഫിസിക് തുടങ്ങിയ കാറ്റഗറികളിൽ...

Post

തിരൂർ നഗരസഭ അധ്യക്ഷനും ജനപ്രതിനിധികൾക്കും നെറ്റ്‌വ സ്വീകരണം നൽകി

തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റസ് വെൽഫെയർ അസോസിയേഷൻ – (നെറ്റ്‌വ)തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജിക്കും വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരിക്കും വാർഡ് കൗൺസിലർമാരായ യാസിർ പൊട്ടച്ചോല, ഗീത പള്ളിയേരി തുടങ്ങിയ ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. തൃക്കണ്ടിയൂർ പ്രദേശത്തെ പൊൻമുണ്ടം ബൈപ്പാസ് റയിൽവേ മേൽപാലത്തോട് ബന്ധിപ്പിക്കുന്നതിന് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജി സ്വീകരണ വേളയിൽ നെറ്റ് വക്ക് ഉറപ്പു നൽകി. തൃക്കണ്ടിയൂർ പ്രദേശത്ത് ഉടൻ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ...