Category: പ്രാദേശികം

Post

ഐ.എസ്.എം യുവജാഗ്രത പരിപാടികൾക്ക് പ്രൗഢമായ തുടക്കം

ജനാധിപത്യം സംരക്ഷിക്കാൻ യുവത ജാഗരൂകരാകണം തിരൂർ: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ യുവതലമുറ ജനാധിപത്യത്തിന്റെ കാവലാളാകണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ അഭിപ്രായപെട്ടു. ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘യുവജാഗ്രത’ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂർ വാഗൺ ട്രാജഡി ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാര കേന്ദ്രീകരണവും വിയോജിപ്പുകളെ അടിച്ചമർത്തുന്നതും ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്ക് മുന്നിലെ മൗനം കീഴടങ്ങലാണെന്നും യഥാർത്ഥ ദേശാഭിമാനം ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തുടർച്ചയായി ജനുവരി...

Post

തിരൂരിൽ കൃഷിഭവൻ ഉദ്യാഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

തിരൂർ:മംഗലം പഞ്ചായത്ത് കൃഷിഭവൻ ഓഫീസിലെ ജീവനക്കാരനായ ലത്തീഫ് കുഴഞ്ഞു വീണു മരണപ്പെട്ടു.തവനൂർകടക്കശ്ശേരി ഐഡിയൽസ്കുളിന് സമീപമാണ്വീട്.

Post

വട്ടംകുളം ഹൈദരി മാസ്റ്റർ:അധ്യാപക സൂഹത്തിന് മാതൃക

കെ.എസ്.ടി. യു അനുശോചനയോഗം നടത്തി. തിരൂർ: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രഥമ ജനറൽസെക്രട്ടറിയും മുസ്ലീം ലീഗ്നേതാവുമായിരുന്ന വട്ടംകുളംഹൈദരലി മാസ്റ്ററുടെ നിര്യാണത്തിൽകെ.എസ്.ടി.യു തിരൂർ വിദ്യാസ ജില്ലാ സമിതി അനുശോചനയോഗം നടത്തി. അധ്യാപക ജോലിയോടൊപ്പം പൊതു പ്രവർത്തന രംഗത്തുംസജീവമായിരുന്നെന്നും ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ എന്നും സമര പോരാട്ടങ്ങൾക്ക്നേതൃത്വം വഹിച്ചഹൈദരലി മാസ്റ്റർ അധ്യാപക സമൂഹത്തിന് മാതൃകയാണെന്ന്അഭിപ്രായപ്പെട്ടു. കെ. എസ്. ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് സി.ടി. റാഷിദ്...

Post

മുത്തവല്ലി അസോസിയേഷൻ വക്കഫ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

തിരൂർ. കേരള മുത്തവല്ലി അസോസിയേഷൻ സംസ്ഥാന വക്കഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്ന് നിവേദനം നൽകി. പുനഃസംഘടിപ്പിക്കുന്ന കേരള സംസ്ഥാന വഖഫ് ബോർഡിൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന പുരാതന മുസ്ലിം കുടുംബങ്ങളുടെ മുത്തവല്ലി സ്ഥാനം വഹിച്ചു വരുന്ന സംഘടനക്ക് പ്രാതിനിധ്യം അനുവദിക്കുക. അന്യാദീ നപ്പെട്ടവഖഫ്സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുക. ഇനിയും നികുതി സ്വീകരിക്കാത്ത വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ ഇളവുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉണ്ടായിരുന്നത്. ജനറൽ സെക്രട്ടറി കെ....

Post

KCF സംസ്ഥാന പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം വി അബ്ദുറഹ്മാൻ നിർവഹിച്ചു

കേരള കൊമേഴസ് ടീച്ചേഴ്സ് ഫെഡറേഷൻ ( KCF) സംസ്ഥാന പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം ബഹുമാനപ്പെട്ട മിനിസ്റ്റർ വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു. സമീപം സിജു, പ്രവീൺ

Post

ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകർ പ്രഭാഷണം നടത്തി

തിരൂർ:തെക്കുമുറി ശ്രീ പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി പ്രഭാഷണംഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകർ പ്രഭാഷണം നടത്തി. അധ്യഷൻ പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു, ഊരാളൻ പത്മിനി അന്തർജനം, സെക്രട്ടറി പി.പി. മണി കണ്ഠൻ, ശശി രാജധാനി, പി.വി.സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

Post

കവിസദസ്സ് നടത്തി

മലപ്പുറം: മുപ്പത്തിരണ്ടാമത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി കവിസദസ്സ് നടത്തി.കെ ഗോപാല്‍ ഷാംഗ്,മുക്കം ശിവദാസ്,രവീന്ദ്രന്‍ കൊളത്തൂര്‍, കെ എസ് സലി എറണാംകൂളം, അനിറ്റാ സാം തിരുവനന്തപുരം , ടി കെ ബോസ് തുടങ്ങിയവര്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് കവികള്‍ പങ്കെടുത്തു. നിളയുടെ ഇന്നലെയുടെ ചരിത്രവും ഇന്നിന്റെ ദുഖവും നാളെയുടെ പ്രതീക്ഷയും പ്രമേയമാക്കിയായിരുന്നു കവിതകള്‍ അധികവും. മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും റീ എക്കൗ തിരുനാവയയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.തിരുനാവായ എം എം ടി ഹാളില്‍...

Post

ടീം സിറ്റി തിരൂർ ക്ലബ്ബ് ആദരിച്ചു

തിരൂർ :ടീം സിറ്റി തിരൂർ സാംസ്കാരിക ക്ലബ്ലിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും തിരൂർ മുൻസിപ്പാൽറ്റിയിലേക്ക് തെരഞ്ഞെക്കപ്പെട്ടവരെ ആദരിച്ചു….ടീം സിറ്റി തിരൂർ ക്ലബ്ബ് പ്രസിഡൻ്റ് ഷബീർ നെല്ലിയാളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആദരിക്കൽ ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: പത്മകുമാർ ഉദ്ഘാടനം ചെയ്തു ,ഡി സി സി ജനറൽ സെക്രട്ടറി പ്രന്ത്രോളി മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. ആമിന മോൾ, അഷറഫ് ആളത്തിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി,...

Post

പാട്ടു പറമ്പ് അമ്പലത്തിലേക്ക് ഘോഷയാത്രയായി കലവറ നിറക്കൽ നടന്നു

തെക്കുമുറി :തെക്കു മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പോലീസ് ലൈൻ ചെന്തല വിഷ്ണു ക്ഷേത്രത്തിൽ നിന്ന് പാട്ടു പറമ്പ് അമ്പലത്തിലേക്ക് ഘോഷയാത്രയായി കലവറ നിറക്കൽ നടന്നു. നിരവധി ഭക്തജനങ്ങളും മാതൃ സമിതി അംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു

Post

അബ്ദുറബ്ബ് ഇബ്രാഹിം മാസ്റ്ററുടെ വസതി സന്ദർശിച്ചു

തിരൂർ:കഴിഞ്ഞ ദിവസം അന്തരിച്ച താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ പി പി ഇബ്രാഹിം മാസ്റ്ററുടെ വസതി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് സന്ദർശിച്ചു. നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. ഇ. കെ. റഹ്മത്തുല്ല, ഇബ്രാഹിം മാസ്റ്ററുടെ മരുമക്കളായ അഫ്സൽ, റാഫി ജേഷ്ഠ പുത്രൻ മുഹമ്മദ് സാദിഖ് എന്നിവരും വീട്ടുകാരും ചേർന്ന് അബ്ദുറബ്ബിനെ സ്വീകരിച്ചു. ഇബ്രാഹിം മാസ്റ്ററുമായി ഉണ്ടായിരുന്ന ഊഷ്മള ബന്ധം അയവിറക്കി കുടുംബത്തെ സമാധാനിപ്പിച്ചും...