തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗം പുറത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് റിപ്പബ്ലിക് ദിനചാരണം നടത്തി. ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസിർ ഡോ: മുബാറക് നദീർ ദേശീയ പതാക ഉയർത്തി. ശേഷം,ഐ ഡി എ തിരൂർ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗത്തിന്റെ, പ്രത്യേക പ്രൊജക്റ്റ് ആയ “പ്രത്യാശ” യുടെ ഭാഗമായിതിരൂർ ബി ആർ സി ക്കു കീഴിലുള്ള കെയർ സെന്ററിലെ ഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ” ഭിന്ന ശേഷിക്കാരിലെ...
FlashNews:
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
Category: പ്രാദേശികം
SIR ആശങ്ക ദൂരീകരിക്കണം
മലപ്പുറം :എസ് ഐ ആർ പ്രവർത്തനം വോട്ടർ പട്ടിക തയ്യാറാക്കാൻ മാത്രമായിരിക്കണമെന്നും അത് പൗര്വത പട്ടികയായി മാറുമോ എന്ന ജനങ്ങളുടെ ആശങ്കക്ക് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരിഹാരം കാണണമെന്നും വഹ്ദത്തെ ഇസ്‌ലാമി കേരള ഘടകം ആവശ്യപ്പെട്ടു.മലപ്പുറം യൂണിറ്റി സെന്ററിൽ നടന്ന സംസ്ഥാന സമിതി, ഖുർആൻ വിജ്ഞാന മത്സര പരീക്ഷ വിപുലമായി നടത്താനും പ്രവത്തനങ്ങൾ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. 24/25 തിയ്യതികളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ പി. മുഹമ്മദ് ഇസ്‌ഹാഖ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ജലാലുദ്ധീൻ...
പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ നഷ്ടപ്പെട്ട സംഭവം ദുരൂഹം
കൃഷ്ണൻ എരഞ്ഞിക്കൽ പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ സാങ്കേതിക തകരാർ മൂലം നഷ്ടപ്പെട്ടത് ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്ന പേരിൽ രാജ്യത്തെ ലക്ഷക്കണക്കിന് വോട്ടർമാരെ ആശങ്കപ്പെടുത്തുകയും അനേകം പേരെ പട്ടികയിൽ നിന്നും പുറത്താക്കുകയും ചെയ്തു. പട്ടികയിൽ നിന്നും പുറത്തായവർ പേര് ഉൾപ്പെടുത്തുന്നതിന് വില്ലേജുകളിൽ ഹിയറിങ് ഉൾപ്പെടെയുള്ള സങ്കീർണമായ നടപടികൾ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ നഷ്ടപ്പെട്ടു എന്ന വിവരം പുറത്തുവരുന്നത്. ജോലിത്തിരക്കിനിടയിൽ വളരെ ബുദ്ധിമുട്ടിയാണ്...
മസ്ജിദുൽ മനാർ പള്ളി നിർമാണ പ്രവൃത്തി ഉദ്ഘാടനം ജനുവരി 30 ന്
തിരൂർ: പറവണ്ണ ജം ഇയ്യത്തു സ്സലഫിയ്യീൻ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മസ്ജിദുൽ മനാറിന്റെ പുനർ നിർമാണ പ്രവൃത്തി ഉദ്ഘാടനം ജനവരി 30 വൈകുന്നേരം 4.30 ന് നടക്കും. കെ.എൻ.എം. വൈസ് പ്രസിഡണ്ട് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരള ജംഇയ്യത്തുൽ ഉലമ (മർ കസുദഅവ) ജനറൽ സെക്രട്ടരി ഡോ.എ.കെ.അബ്ദുൽ ഹമീദ് മദനി, വിസ്ഡo ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടരി യു. മുഹമ്മദ് മദനി, ഡോ.സി.എം. സാബിർ നവാസ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ആലത്തിയൂർ KHMHSS സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ആലത്തിയൂർ :രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ ദേശീയ പതാക ഉയർത്തി നിർവ്വഹിച്ചു. ഭരണഘടനാ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ഓരോ വിദ്യാർത്ഥിയും സന്നദ്ധരാകണമെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.പി.ടി.എ. പ്രസിഡന്റ് ടി.എൻ. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ സബ് ഇൻസ്‌പെക്ടർ നസീർ തിരൂർക്കാട് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എം. സ്വാഗതം ആശംസിച്ചു. സ്കൂളിലെ എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽ...
നാപ്സ് തിരൂരിന് പുതിയ സാരഥികൾ
തിരൂർ: കറൻസി നാണയം സ്റ്റാംപ് പുരാവസ്തുക്കൾ മറ്റു അപൂർവ്വ വസ്തുക്കളുടെ ശേഖരണം, പഠനം, പ്രദർശനം, സംരക്ഷണം എന്നിവ വിനോദമാക്കിയ തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളീയരുടെ കൂട്ടായ്മയായ ന്യൂമിസ്മാറ്റിക് ആന്റ് ഫിലറ്റലിക് സൊസൈറ്റി തിരൂർ ( നാപ്സ് തിരൂർ ) ന് പുതിയ സാരഥികൾ.ഞായറാഴ്ച തിരൂർ മാവുംകുന്ന് ചിത്ര കലാ വിദ്യാലയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻ്റായി മുഹമ്മദ് കുട്ടി കെ.വിയെയും വൈസ് പ്രസിഡൻ്റ്മാരായി മുഹമ്മദ് കുട്ടി കൊടിഞ്ഞി, മനോജൻ വി.കെയും ജനറൽ സെക്രട്ടറിയായി സഗീർ വെള്ളക്കാട്ട്...
എസ്ഡിപിഐ റിപ്പബ്ലിക് ദിന സംഗമം നാളെ മഞ്ചേരിയിൽ
മഞ്ചേരി :രാജ്യത്തെ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം നൽകുക എന്ന തലക്കെട്ടിൽ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനമായ നാളെ മഞ്ചേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് വൈകുന്നേരം 4.30 ന് റിപ്പബ്ലിക് ദിന സംഗമം നടത്തും. സംഗമം ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകൻ കെപിഒ റഹ്മത്തുള്ള, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി എന്നിവർ സംസാരിക്കും.
ഇബ്രാഹിം മാസ്റ്ററുടെ വസതിയിൽ MLA കുറുക്കോളി മൊയ്തീൻ സന്ദർശനം നടത്തി
തിരൂർ :നിറമരുതൂരിലെ അന്തരിച്ച മുസ്ലീം ലീഗ് നേതാവ് പി പി ഇബ്രാഹിം മാസ്റ്ററുടെ വസതിയിൽ തിരൂർ നിയോജകമണ്ഡലം എംഎൽഎയും കർഷക സംഖം നേതാവുമായ കുറുക്കോളി മൊയ്തീൻ സാഹിബ് സന്ദർശനം നടത്തി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ എം നൗഫൽ, വൈസ് പ്രസിഡണ്ട് കെ ഇ കെ റഹ്മത്തുള്ള, വാർഡ് ഭാരവാഹികളായ ഹമീദ് പാറയിൽ, അലി അക്ബർ, കുട്ടിഹസൻ ഐനിക്കാട്ട്, കെബീർ ജനതാ ബസാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയം ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപീകരിച്ചു
തിരൂർ: ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യുന്ന വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയത്തിന്റെ വിപുലമായ പരിപാടികളുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം നിറമരുതൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ പോളാട്ട് ഉദ്ഘാടനം ചെയ്തു. ജനതാ ഗ്രന്ഥാലയം പ്രസിഡണ്ട്കല്ലേരി കാർത്തികേയൻ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്തംഗം ആഫിയ നൗഫൽ നിറമരുതൂർ പഞ്ചായത്ത് അംഗങ്ങളായ ഹസ്സൻ തേക്കിൽ പി വിനേഷൻ കെ. പി .ഒ.റഹ്മത്തുല്ല , പി.പി. അബ്ദുറഹ്മാൻ, പി .എ. റഷീദ്, കെ. എം....
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവം:കളം പാട്ട് നടന്നു
തെക്കുമുറി :തെക്കു മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കളംപാട്ടിൽ ഭഗവതിയുടെ കളം.