Category: പ്രാദേശികം

Post
ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി പരപ്പനങ്ങാടി നഗരസഭ!

ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി പരപ്പനങ്ങാടി നഗരസഭ!

പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിഭിന്നശേഷിക്കാർക്കായി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയർ നഗരസഭ ചെയർമാൻപി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.അപേക്ഷ കിട്ടിയ അർഹരായ മുഴുവൻ പേർക്കും ഇന്ന് നടന്നപരിപാടിയിൽ വെച്ച് വിതരണം ചെയ്തത്.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന അധ്യക്ഷത വഹിച്ചു.ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, കൗൺസിലർമാരായടി കാർത്തികേയൻ, ടി ർ റസാഖ്, ബേബി അച്യുതൻ,ജുബൈരിയ കുന്നുമ്മൽ, സുഹറ വി കെ,ഷമേജ്, കെ...

Post
ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു

ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു

തൃപ്രയാര്‍- കാഞ്ഞാണി- ചാവക്കാട് റോഡില്‍ മുല്ലശ്ശേരി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വാഹന ഗതാഗതത്തിന് അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഈ വഴിയുള്ള ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നതായി വലപ്പാട് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞാണി ഭാഗത്തുനിന്നും വരുന്ന ബസ്, ടിപ്പര്‍ മുതലായ വലിയ വാഹനങ്ങളൊഴികെ മറ്റു ചെറുവാഹനങ്ങള്‍ മുല്ലശ്ശേരി കുരിശുപള്ളിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വിദ്യാര്‍ഥി റോഡ് വഴി മുല്ലശ്ശേരി സെന്ററില്‍ പ്രവേശിക്കണം. ചാവക്കാട് നിന്നും വരുന്ന വാഹനങ്ങള്‍...

Post
അയ്യങ്കാളിയുടെ പോരാട്ടങ്ങൾ പിന്നോക്ക വിഭാഗങ്ങൾ മാതൃകയാക്കണം.

അയ്യങ്കാളിയുടെ പോരാട്ടങ്ങൾ പിന്നോക്ക വിഭാഗങ്ങൾ മാതൃകയാക്കണം.

കൂട്ടായി : സ്വതന്ത്രമായി എഴര പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ സർവ്വ മേഖലയും അസമത്വവും അനീതിയും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അയ്യങ്കാളിയുടെ പോരാട്ടങ്ങൾ രാജ്യത്തെ അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങൾ മാതൃകയാക്കണമെന്ന് പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ സിയാവുദ്ദീൻ തങ്ങൾ പറഞ്ഞു. പി ഡി പി മലപ്പുറം ജില്ലാ കമ്മിറ്റി കൂട്ടായിയിൽ സംഘടിപ്പിച്ച മുന്നൊരുക്കം 2024 നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യൻകാളി ഉയർത്തി വിട്ട പോരാട്ടങ്ങളിലൂടെ രാജ്യത്തെ അനീതിക്കും അസമത്വത്തിനുമെതിരയുള്ള പോരാട്ടം ശക്തമാക്കണമെന്നും...

Post
കുട്ടി അഹ്മദ് കുട്ടി അനുസ്മരണം നടത്തി

കുട്ടി അഹ്മദ് കുട്ടി അനുസ്മരണം നടത്തി

അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന മർഹൂം കെ കുട്ടി അഹ്മദ് കുട്ടി അനുസ്മരണം നടത്തി. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി മങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ച് കുട്ടി സ്മരണകൾ എന്ന പേരിൽ അനുസ്മരണം നടത്തി മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസൽ ബാബുഉൽഘാടനം ചെയ്തു,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ ശരീഫ് ചാരാത്ത്, അധ്യക്ഷത് വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി എ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി,ഗ്രാമ...

Post
കെഎം ബഷീർ അനുസ്മരണം:സ്നേഹാദരവും സ്നേഹ സൽക്കാരവും പ്രൗഢമായി

കെഎം ബഷീർ അനുസ്മരണം:സ്നേഹാദരവും സ്നേഹ സൽക്കാരവും പ്രൗഢമായി

വാണിയന്നൂർ: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫുമായിരുന്ന കെഎം ബഷീറിന്റെ അഞ്ചാം ചരമ ദിനം വിവിധ പരിപാടികളോടെ ഇന്ന് ആചരിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ച പരിപാടി തിരൂർ പച്ചാട്ടിരി നൂർ ലേക്കിൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലേരി മൈമൂന ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തന രംഗത്തെ ബഷീറിൻ്റെ ഇടപെടലുകൾ മാതൃകാപരമായിരുന്നുവെന്നും ബഷീറിൻ്റെ വിയോഗം നികത്താനാവാത്ത വിടവാണെന്നും അവർ അഭിപ്രായപ്പെട്ടു. ചെയർമാൻ മുഹമ്മദ് ബുഖാരി അധ്യക്ഷനായി. ചടങ്ങിൽ ബഷീർ ഫൗണ്ടേഷൻ ഓഫീസിൽ സൗജന്യ പരിശോധനക്ക്...

Post
കുറ്റിപ്പാല GMLP സ്കൂളിൽ ശുചീകരണ പ്രവർത്തനങൾ നടത്തി.

കുറ്റിപ്പാല GMLP സ്കൂളിൽ ശുചീകരണ പ്രവർത്തനങൾ നടത്തി.

കുറ്റിപ്പാല : പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലുള്ള കുറ്റിപ്പാല GMLP സ്കൂളിൽ RRRF(RAPID RESPONSE &RESCUE FORCE ) Day യുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും, ഷട്ടിൽ കോർട്ട് നിർമാനവും, സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു. ശ്രീമതി ഹേമളത IPS ക്യാമ്പിൻന്റെ ഉദ്ഘാടനം നിർവഹിച്ചു.ഓഗസ്റ്റ് -27 RRRF DAY ക്യാമ്പിലെ അറുപതോളം വരുന്ന സീനിയർ ഉദ്യോഗസ്ഥരും ബറ്റാലിയൻ ടീമും ചേർന്ന് സ്കൂളിലെ എല്ലാ പരിസരങ്ങളും വൃത്തിയാക്കുകയും, കുട്ടികൾക്ക് ഷട്ടിൽ കളിക്കാനുള്ള കോർട്ട് നിർമാനവും, കുട്ടികളുടെ...

Post
അക്വാറ്റിക്‌സ് ക്ലബില്‍’വേവ്‌സ്’ പാര്‍ട്ടി ഹാള്‍ഉദ്ഘാടനം 28 ന്

അക്വാറ്റിക്‌സ് ക്ലബില്‍’വേവ്‌സ്’ പാര്‍ട്ടി ഹാള്‍ഉദ്ഘാടനം 28 ന്

തൃശൂര്‍: നീന്തല്‍ അടക്കം വിവിധ സ്‌പോര്‍ട്‌സ്, ഫിറ്റനസ് മേഖലകളില്‍ പരിശീലനം നല്‍കുന്ന അക്വാറ്റിക്‌സ് ക്ലബില്‍ ആധുനിക സംവിധാനങ്ങളുമായി ‘വേവ്‌സ്’ പാര്‍ട്ടി ഹാള്‍ സജ്ജമായി. ഉദ്ഘാടനം 28 നു ബുദ്ധനാഴ്ച വൈകുന്നേരം ആറിനു തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിക്കും. ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍ അധ്യക്ഷനാകും. എല്‍ഇഡി ലൈറ്റുകള്‍കൊണ്ട് ആകര്‍ഷകമാക്കിയ സ്റ്റേജും റൗണ്ട് ടേബിളുകളും സഹിതം 250 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ‘വേവ്‌സ്’ പാര്‍ട്ടി ഹാളിലുള്ളത്.വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അക്വാറ്റിക് ക്ലബിന്റെ ധനസഹായം ചടങ്ങില്‍ കൈമാറും....

Post
മെഡിക്കൽ കോളേജ്: സന്ദർശക പാസ് വിതരണം പുനരാരംഭിക്കും

മെഡിക്കൽ കോളേജ്: സന്ദർശക പാസ് വിതരണം പുനരാരംഭിക്കും

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക പാസ് വിതരണം (ആഗസ്റ്റ് 26) മുതൽ പുനരാരംഭിക്കും. നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ പാസ് വിതരണം നിർത്തിവച്ചിരുന്നു. ഇനിമുതൽ വൈകുന്നേരം നാലു മുതൽ ഏഴു മണി വരെ ആയിരിക്കും സന്ദർശക സമയം. ആശുപത്രി വികസന സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഒരു രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരായി ഒരാളെ മാത്രമേ അനുവദിക്കൂ. അത്യാവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടുപേരെ അനുവദിക്കും. സന്ദർശകരായി ഒരു രോഗിക്ക് ഒരേസമയം രണ്ടുപേരിൽ കൂടുതൽ ആളുകളെയും അനുവദിക്കുകയില്ലെന്ന്...

Post
യുവാവ് കാറിൽ മരിച്ച നിലയിൽ

യുവാവ് കാറിൽ മരിച്ച നിലയിൽ

കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നിർത്തിയിട്ട കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പരപ്പനങ്ങാടി സ്വദേശിപുനത്തിൽ വികാസ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

Post
വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

പരപ്പനങ്ങാടി : വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഇന്നലെ രാത്രി 2 മണിയോടടുത്താണ് പാലത്തിങ്ങലിൽ വെച്ച് മോഷ്ടാക്കളെ പിടി കൂടിയത്. നിറുത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും, തന്ത്രപരമായി പിടി കൂടുകയുമായിരുന്നു. മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ ഓടിരക്ഷപെട്ടു. തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാസിക്ക്, ഫവാസ് .എന്നിവരെയാണ് പരപ്പനങ്ങാടി.എസ് ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. താനൂർ,ഓല പീടിക,...