തിരൂർ: ടാറിട്ട് വർഷം പൂർത്തിയാകും മുൻപ് പാടെ തകർന്ന അമ്പലക്കുളങ്ങര – തൃക്കണ്ടിയൂർ റോഡിൽ പേരിനൊരു കുഴിയടയ്ക്കൽ. തകർന്ന റോഡ് റീ ടാർ ചെയ്യാൻ നഗരസഭ കരാറുകാരനോട് ആവശ്യപ്പെട്ടു എന്നാണ് വിവരം. എന്നാൽ നഗരസഭയുടെ നിർദേശത്തിന് പുല്ലു വിലയും കൽപ്പിച്ചിട്ടില്ലന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടത്തിയ കുഴിയടപ്പ്. പാറപ്പൊടിയും കരിങ്കൽ കഷ്ണങ്ങളും കുഴിയിൽ ഇടുക മാത്രമാണ് കരാറുകാരൻ ചെയ്തിട്ടുള്ളത്. ഇത് ടാറിങ്ങിന് മുന്നോടിയായി ചെയ്തതാണെങ്കിലും അശാസ്ത്രീയ രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു മഴ ചെയ്താൽ ഒലിച്ചു പോകുന്ന...
FlashNews:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്
കരൂരിലേത് സിനിമയെ വെല്ലും കൊലപാതകം
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്സവം’ സമാപിച്ചു
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
സൗഹൃദകൂട്ടം’ സംഘാടക സമിതിയായി
വൈദ്യശേഷ്ഠ പുരസ്കാരംഡോ : അബ്ദുല്ല ചെറയക്കാട്ടിന്
വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു
ചിത്രരചന പരിശീലന ക്യാമ്പ്
ഈറ്റവെട്ടു – പനമ്പ് നെയ്ത്ത് തൊഴിലാളികൾ സമരത്തിലേക്ക്
ഓണംസ്വർണോത്സവംമെജസ്റ്റിക് ജ്വല്ലേഴ്സ് സമ്മാനവിതരണം നടത്തി.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്സര് റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
Category: പ്രാദേശികം
വള്ളത്തോൾ സ്മാരക വള്ളംകളി നാളെ
പുറത്തൂർ: അഞ്ചാമത് വള്ളത്തോൾ സ്മാരക വള്ളംകളി വെള്ളിയാഴ്ച്ച പടിഞ്ഞാറെക്കരയിൽ നടക്കും. ഉച്ചക്ക് ശേഷം രണ്ടിന് ജെട്ടിലൈൻ ഗോമുഖം കടവിലാണ് മൽസരം നടക്കുന്നത്. പുറത്തൂർ ബീച്ച് ഫെസ്റ്റിൻ്റെ ഭാഗമായി പുറത്തൂർ പഞ്ചായത്തും നാട്ടുകൂട്ടം പടിഞ്ഞാറെക്കരയും ചേർന്നാണ് മൽസരം സംഘടിപ്പിക്കുന്നത്.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യും. പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ.ശ്രീനിവാസൻ അധ്യക്ഷത വഹിക്കും.മേജർ വിഭാഗത്തിൽ ആറും മൈനർ വിഭാഗത്തിൽ അഞ്ചും വള്ളങ്ങളാണ് മൽസരിക്കുന്നത്.
പരിചമുട്ടുകളി കലാകാരൻ വേലായുധൻ അന്തരിച്ചു
തിരൂർ : വെട്ടം ആലിശ്ശേരിക്ക് സമീപം താമസിക്കുന്ന എടപ്പയിൽ വേലായുധൻ(104 വയസ്സ് )അന്തരിച്ചു. പരിചമുട്ടുകളി കലാകാരനും പരിശീലകനുമായിരുന്നു. പരേതയായ കുഞ്ഞമ്മു (ഭാര്യ ).മക്കൾ: തങ്കമ്മു , സുബ്രഹ്മണ്യൻ,രമണി, യശോദ ,പ്രമീള,ഷിബു, അനീശൻ
സ്വാഗത സംഘം രുപീകരണവും ലോഗോ പ്രകാശനവും
തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ബണ്ണീസ് ഗാദറിംഗായ ശലഭോത്‌സവത്തിൻ്റെ സ്വാഗത സംഘം രുപീകരണവും ലോഗോ പ്രകാശനവും നടന്നു.നവംബർ 16 ന്കാട്ടിലങ്ങാടി യതീംഖാന ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ നടക്കുന്ന ഗാദറിംഗിൽ ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും സർവീസ് വളണ്ടിയേഴ്സും പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണ യോഗം യതീംഖാന സെക്രട്ടറി ഇ.കെ. അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ജില്ലാ കമ്മീഷണർ...
എൽ.ഡി.എഫ്പൊരുന്നന്നൂർ ലോക്കൽ കൺവെൻഷൻ നടത്തി
തരുവണ:വയനാട് ലോക്സഭ എൽ.ഡി. എഫ് സ്ഥാനാർഥി സത്യൻ മൊകേരിയെ വിജയിപ്പിക്കുന്നതിനുവേണ്ടി എൽ.ഡി.എഫ്പൊരുന്നന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു.ജനതാദൾ എസ് നേതാവ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി എ. ജോണി ഉദ്ഘാടനം ചെയ്തു.കെ. വി രാജൻ, നിസാർ പീച്ചംകോഡ്(സിപിഐ)രവീന്ദ്രൻ വി. കെ (ആർ.ജെ.ഡി), കെ.സി.കെ നജുമുദ്ധീൻ,സുധി രാധാകൃഷ്ണൻ, സീനത്ത് വൈശ്യൻ,സി. ജി പ്രത്യുഷ്,കെ രാമചന്ദ്രൻ, മുഹമ്മദ്ലി കെ, സീതി കെ തുടങ്ങിയവർ സംസാരിച്ചു.
ബത്തേരി മദീന മഖ്ദൂമിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി
മൂലങ്കാവ്:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ളബാബ സാഹിബ് അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ളസംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരവും ലഭിച്ച വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്സുൽത്താൻബത്തേരി മൂലങ്കാവ് ഓടപ്പള്ളംമദീന മഖ്ദൂമിൽ സ്വീകരണം നൽകി.സ്ഥാപനത്തിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി ജുനൈദ് കൈപ്പാണി നന്ദി പ്രസംഗം നടത്തി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ ജനറൽ സെക്രട്ടറിഹംസ അഹ്സനി ഓടപ്പള്ളം അധ്യക്ഷത വഹിച്ചു.അസ്ഹറുദ്ധീൻ അഹ്‌സനി,മുഹ്സിൻ സഖാഫി,ആബിദ് മഹ്ള്ളരി,ഫായാസ് ബുഖാരി തുടങ്ങിയവർ സംസാരിച്ചു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ ഫുട്ബാൾ
യോഗ്യത മത്സരങ്ങൾ സമാപിച്ചു
കേരളീയം മാധ്യമ പുരസ്കാരംബഷീർ കൊടിയത്തൂരിന്
കേരളപ്പിറവിയോടനുബന്ധിച്ച് ഡോ. എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ പത്ര പ്രവർത്തന മികവിനുള്ള കേരളീയം മാധ്യമ പുരസ്കാരം ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിന്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നവമ്പർ ഒന്നിന് ആലുവയിൽ നടക്കുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ സമ്മാനിക്കും.മാധ്യമപ്രവർത്തകരായ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.സി. സ്മിജൻ, പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ഗിരി, എഴുത്തുകാരൻ കെ.പി. ഹരികുമാർ, സ്റ്റഡിസെന്‍റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ...
പൊന്നാനിയിലെ റോഡുകളുടെ ശോചനിയാവസ്‌ഥ പരിഹരിക്കുക
പൊന്നാനിയിലെ റോഡുകളുടെ ശോചനിയാവസ്‌ഥ പരിഹരിക്കുക എസ് ഡി പി ഐ നിവേദനം നൽകിപൊന്നാനി: പൊന്നാനി നഗര സഭയിലെ പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി പി ഡബ്ല്യൂ ഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് എസ് ഡി പി ഐ നിവേദനം നൽകി എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ് പി പി സക്കീർ, സെക്രട്ടറി എം മുത്തലിബ്, വൈസ് പ്രസിഡന്റ് പി ജമാലുദ്ദീൻ, ട്രഷറർ ഫൈസൽ ബിസ്മി...
കൊരട്ടിയിൽ ഗ്രാമീണ വനിതാദിനാചരണം സംഘടിപ്പിച്ചു
രവിമേലൂർ കൊരട്ടി : കൊരട്ടി പഞ്ചായത്തും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ലോക ഗ്രാമീണ വനിതാദിനം ആഘോഷിച്ചു ഗ്രാമിണവനിതാ ദിനാചരണം കൊരട്ടി കമ്യൂണിറ്റി ഹാളിൽ വെച്ച് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി. സി. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു . കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷത വഹി ച്ചു . യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ജീവിതാനുഭവങ്ങൾ എഴുതി തയ്യാറാക്കിയ പുസ്തകം മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ. എം. ജി. ബാബു പഞ്ചായത്ത് പ്രസിഡൻ്റ് പി.സി....