അരീക്കോട്: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ , ജിയുപി സ്കൂൾ എന്നിവിടങ്ങളിൽ രണ്ടിന് തുടക്കമാകും . 26 വേദികളിൽ 257 ഇനങ്ങളിൽ 66 സ്കൂളുകളിൽ നിന്നുള്ള 6000 വിദ്യാർഥികൾ മത്സരിക്കും . ആറു പുതിയ ഗോത്ര കലാരൂപങ്ങൾ കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട് . സ്കൂളിന്റെ മുഖമുദ്രയായ ഗ്രീൻ പ്രോട്ടോകോൾ കലോത്സവ ദിവസങ്ങളിലും തുടരും . നാലു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ എട്ടായിരം പേർക്കുള്ള സദ്യയൊരുക്കുമെന്നു ഭാരവാഹികളായ എഇഒ ടി.ശർമിലി ,...
FlashNews:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്
കരൂരിലേത് സിനിമയെ വെല്ലും കൊലപാതകം
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്സവം’ സമാപിച്ചു
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
സൗഹൃദകൂട്ടം’ സംഘാടക സമിതിയായി
വൈദ്യശേഷ്ഠ പുരസ്കാരംഡോ : അബ്ദുല്ല ചെറയക്കാട്ടിന്
വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു
ചിത്രരചന പരിശീലന ക്യാമ്പ്
ഈറ്റവെട്ടു – പനമ്പ് നെയ്ത്ത് തൊഴിലാളികൾ സമരത്തിലേക്ക്
ഓണംസ്വർണോത്സവംമെജസ്റ്റിക് ജ്വല്ലേഴ്സ് സമ്മാനവിതരണം നടത്തി.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
Category: പ്രാദേശികം
കേരളപ്പിറവി ദിനാഘോഷവും ഭാരവാഹികൾക്ക് സ്വീകരണവും
തിരൂർ : കേരളപ്പിറവി ദിനത്തിൽ നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിസ്റ്റൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) പുതുതായി സ്ഥാനമേറ്റ കോർവ കേരള സംസ്ഥാന പ്രസിഡണ്ട് പുതുക്കുടി മുരളീധരൻ , വൈസ് പ്രസിഡണ്ട് നൗഷാദ് എടവണ്ണ, വനിതാ വിഭാഗം പ്രസിഡൻറ് സതീദേവി കുളങ്ങര എന്നിവർക്ക് സ്വീകരണവും തൃക്കണ്ടിയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികളുമൊന്നിച്ച് കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് കോർവ കേരള സംസ്ഥാന പ്രസിഡണ്ട് സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപിക പ്രകാശിനി ടീച്ചർ കേരളാ പിറവി ദിന സന്ദേശം നൽകി. ചടങ്ങിൽ...
നിറമരുതൂർ നീർത്തടാധിഷ്ഠിത ഭൂമി ചരിത്ര വർക്ക്ഷോപ്പ്
നിറമരുതൂർ: ഗ്രാമപഞ്ചായത്ത് നീർത്തടാധിഷ്ഠിതഭൂമി ചരിത്ര വർക്ക് ഷാപ്പ് കേരള പ്രാദേശിക ചരിത്ര പഠനസമിതി സഹകരണത്തിൽ നിറമരുതൂർ എച്ച് എച്ച് സിൽ വച്ച് ചരിത്ര വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു . ശ്രീമതി സൈനബചേനാത്ത് [ പ്രസിഡണ്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് ]ഉദ്ഘാടനം നിർവ്വഹിച്ചു. ഇസ്മായിൽ പ്രസിഡണ്ട്നിറമരുതൂർ ഗ്രാമപായത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഠനക്ലാസ്സിൽ Dr: മഞ്ജുഷ ആർ വർമ്മ [ ഹെഡ് ചരിത്ര പഠന സ്കൂൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല ]ക്ലാസ്സെടുത്തു നിയാസി [PTA പ്രസിഡണ്ട് ] ഷൌക്കത്ത് നൗഷാദ് പർന്നേക്കാട്...
തിരൂർ ജില്ലാ അസോസിയേഷൻ ഡയമണ്ട് ജൂബിലി ആഘോഷം
തിരൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി തിരൂർ ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഞായർ ) മുതൽ ആരംഭിക്കും. നവംബർ 3 മുതൽ 9 വരെ യൂണിറ്റ്, ഉപജില്ല , ജില്ലാ തലങ്ങളിൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വീക്ക് ആചരിക്കും. പീസ് റാലി, സ്നേഹ ഭവനം, കാമ്പൂരി, ബണ്ണീസ് ഗാദറിംങ്ങ്, കബ് ബുൾ ബുൾ സംഗമം, വ്യത്യസ്ത മത്സരങ്ങൾ, വിവിധ ക്യാമ്പുകൾ , സാമൂഹ്യ സേവന പദ്ധതികൾ, ഫൗണ്ടേഷൻ ദിനാചരണ പരിപാടികൾ എന്നിവ...
എൻപിഎഎ വീൽ ചെയർ കൈമാറി
മഞ്ചേരി: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് വീൽചെയറുകൾ കൈമാറി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സുപ്രണ്ട്ഡോ: ഷീനലാലിന് കൈമാറികൊണ്ട് ജില്ലാ പ്രസിഡൻ്റ് റജി നിലമ്പൂർ നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറിസി.പി അബ്ദുൽ വഹാബ്, ജില്ല വൈസ് പ്രസിഡന്റ് ബാബു മഞ്ചേരി, ഭാരവാഹികളായ വി.കെ ബഷീർ, ഖാലിദ് തിരൂരങ്ങാടി, ശിഹാബ് ചെമ്പൻ, അബുൽ ഖൈർ, ഏരിയ ഭാരവാഹികളായ നാസർ വേങ്ങര, സമീർ മഞ്ചേരി, സി.ടി പ്രജിൽ, അബ്ദുറഹിമാൻ,...
ഉപതെരഞ്ഞെടുപ്പിൽ പിന്‍വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയണം
പാലക്കാട്: നവംബര്‍ 13 ന് സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പിന്‍വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയാന്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായിയും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഡീല്‍ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനുതകുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. ഓരോ ദിവസവും ഡീല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നുകൊണ്ടിരിക്കുന്നു. ബിജെപിക്ക്...
സത്യൻ മൊകേരി, വയനാടിന്റെ സ്പന്ദനമറിയുന്ന സ്ഥാനാർഥി
വെള്ളമുണ്ട:വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിവയനാടിന്റെ സ്പന്ദനമറിയുന്ന സ്ഥാനാർഥിയും സാധാരണക്കാരുടെപ്രശ്‌നങ്ങളേയും ആശങ്കകളേയും അഭിസംബോധന ചെയ്യുവാൻ പ്രാപ്തനായ പൊതുപ്രവർത്തകനുമാണെന്ന് ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.എൽ.ഡി.എഫ് വെള്ളമുണ്ട പത്താംമൈൽ ലോക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു.പി. എ അസീസ്,പി.ജെ ആന്റണി, സാബു പി ആന്റണി,സി.വി മജീദ്(സിപിഐഎം),കെ.പി രാജൻ, നിസാർ കെ. കെ (സിപിഐ)തുടങ്ങിയവർ സംസാരിച്ചു.
കൊച്ചി ഇനി പുഞ്ചിരിക്കും
തെരുവിൽ ജീവിക്കുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് വേറിട്ട പദ്ധതിയുമായി ജില്ലാ ഭരണകൂടം മെട്രോ നഗരത്തിന്റെ രാത്രി കാഴ്ചകളിൽ ഏറ്റവും അസഹനീയമായ ഒന്നാണ് തെരുവിൽ അന്തിയുറങ്ങുന്ന മനുഷ്യരുടേത്.മെട്രോ തൂണുകൾക്ക് താഴെയും കടത്തിണ്ണകളിലുമായി സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ മുന്നൂറോളം പേർ നഗരത്തിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. കൃത്യമായ തിരിച്ചറിയൽ രേഖകളോ വിലാസമോ ഇല്ലാത്ത ഇവർ ഉയർത്തുന്ന സുരക്ഷ പ്രശ്നങ്ങളും നിരവധിയാണ്. അസംഘടിത തൊഴിലുകളിൽ ഏർപ്പെടുന്നവർ, ഭിക്ഷ യാചിക്കുന്നവർ, മാനസിക ശാരീരിക വൈകല്യം ഉള്ളവർ, ലഹരിക്ക് അടിമപ്പെട്ടവർ, നാടോടി കച്ചവടക്കാർ എന്നിങ്ങനെ...
സ്മാര്‍ട്ടായി തൃശ്ശൂര്‍; ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി
തൃശ്ശൂര്‍ ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന് സാക്ഷ്യപത്രം കൈമാറിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രഖ്യാപനം നടത്തി. ഡിജിറ്റല്‍ കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ല നൂറുശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. നൂറു ശതമാനം നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ് തൃശ്ശൂര്‍. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, അസി. ഡയറക്ടര്‍ നൈസി റഹ്മാന്‍, പ്രോജക്ട് മാനേജര്‍...
തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം; റജിസ്ട്രേഷൻ ഞായറാഴ്ച
തിരൂർ: തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം റജിസ്ട്രേഷൻ നവംബർ 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജി.ബി.എച്ച്.എസ്.എസ്.തിരൂരിൽ ആരംഭിക്കും. എല്ലാ വിദ്യാലയങ്ങളും അന്ന് തന്നെ റജിസ്ട്രേഷൻ പൂർത്തീകരിച്ച് പങ്കാളിത്ത കാർഡുകൾ കൈപ്പറ്റണമെന്ന് കൺവീനർ ആർ.രാജേഷ് അറിയിച്ചു.