Home » Kerala » Page 33

Category: Kerala

Post
പത്താഴകുണ്ട് ഡാം: ജൂലൈ 29 ഉച്ചയ്ക്ക് 12ന് തുറക്കും

പത്താഴകുണ്ട് ഡാം: ജൂലൈ 29 ഉച്ചയ്ക്ക് 12ന് തുറക്കും

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന് പത്താഴകുണ്ട് ഡാം ജൂലൈ 29 ഉച്ചയ്ക്ക് 12ന് തുറക്കും. മൂന്ന് സ്പിൽവേ ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതമാണ് തുറക്കുക. നിലവിലെ ജലനിരപ്പ് 13 ആയിട്ടുണ്ട്. പരമാവധി ജലനിരപ്പ് 14 മീറ്ററാണ്. അധിക ജലം ഒഴുകിപ്പോകുന്ന പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വടക്കാഞ്ചേരി മൈനര്‍ ഇറിഗേഷന്‍ ഉപവിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

Post
പീച്ചി ഡാമിൽ കെഎസ്ഇബി വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

പീച്ചി ഡാമിൽ കെഎസ്ഇബി വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

പീച്ചി ഡാമിൽ കെഎസ്ഇബി വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു. നിലവിൽ പ്രതിദിനം 0.5Mm³ വെള്ളമാണ് നദിയിലേക്ക് തുറന്നുവിടുന്നത്. ജില്ലയിൽ നിലവിൽ വാഴാനി ഡാം/പെരിങ്ങൽക്കുത്ത്/ പൂമല ഡാം/അസുരൻ കുണ്ട് ഡാം തുറന്നിട്ടുണ്ട് 1 ) പൂമല ഡാമിൻ്റെരണ്ട് സ്പില്‍വേ ഷട്ടറുകൾ 3 cm വീതംതുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട് 2)പെരിങ്ങിൽ കുത്ത് ഡാമിൻ്റെ Gate 1, 3 & 6 ( 3 Nos) സ്പില്‍വേ ഷട്ടർ 5 feet തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട് 3)...

Post
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു എം.ആര്‍.രാഘവവാര്യര്‍ക്കും, സി.എല്‍.ജോസിനും ഫെല്ലോഷിപ്പ് തൃശൂര്‍: 2023-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്ക് കല്‍പ്പറ്റ നാരായണനും (തിരഞ്ഞെടുത്ത കവിതകള്‍), മികച്ച നോവലിന് ഹരിതാ സാവിത്രിയും (സിന്‍), ചെറുകഥയ്ക്ക് എന്‍.രാജനും ( ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്്) അവാര്‍ഡിന് അര്‍ഹരായി. ഗിരീഷ്.പി.സി.പാലം- നാടകം ( ഇ ഫോര്‍ ഈഡിപ്പസ്്), പി.പവിത്രന്‍- സാഹിത്യവിമര്‍ശനം (ഭൂപടം തലതിരിക്കുമ്പോള്‍), ബി.രാജീവന്‍- വൈജ്ഞാനിക സാഹിത്യം ( ഇന്ത്യയെ വീണ്ടെടുക്കല്‍), കെ.വേണു- ജീവചരിത്രം/ആത്മകഥ (...

Post
അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കം ചെയ്യല്‍; ജില്ലാതല മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു

അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കം ചെയ്യല്‍; ജില്ലാതല മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു

സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ഹോര്‍ഡിങുകള്‍ എന്നിവ നീക്കം ചെയ്യല്‍ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നു. ജൂലൈ 25 മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ തദ്ദേശസ്ഥാപനതല സമിതിയുടെ നേതൃത്വത്തില്‍ അനധികൃതമായി സ്ഥാപിക്കപ്പെട്ടിട്ടുളള എല്ലാ ബോര്‍ഡുകളും, ബാനറുകളും നീക്കം ചെയ്യുന്നതിന് ‘സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. തദ്ദേശസ്ഥാപനതലത്തിലുള്ള സ്‌പെഷ്യല്‍ ഡ്രൈവില്‍തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി, തദ്ദേശസ്ഥാപന പരിധിയിലെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍,...

Post
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷകള്‍ ജൂലൈ 31 വരെ

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷകള്‍ ജൂലൈ 31 വരെ

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്. ആര്‍.സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471...

Post
’നിധി ആപ് കെ നികാത്ത്’ 29 ന്

’നിധി ആപ് കെ നികാത്ത്’ 29 ന്

എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ (ഇ.പി.എഫ്.ഒ)നും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷ(ഇ.എസ്.ഐ.സി)നും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജൂലൈ 29ന് രാവിലെ ഒമ്പത് മണിക്ക് നിധി ആപ് കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാംപും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിലെ പ്രോഗ്രാം സെമിനാര്‍ ഹാളില്‍ വെച്ചാണ് മലപ്പുറം ജില്ലയിലെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ താല്‍പര്യമുള്ളവര്‍ക്ക് https://tinyurl.com/mthwseme സന്ദര്‍ശിച്ചോ വേദിയിലെ...

Post
ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം; അപേക്ഷ ക്ഷണിച്ചു

ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം; അപേക്ഷ ക്ഷണിച്ചു

അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കുള്ള ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കാണ് (ഭിന്ന ശേഷിക്കാരായകുട്ടികള്‍ ഉള്‍പ്പെടെ) അവരുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ‘ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം -2023’...

Post
നീലക്കായലിന്റെ ഓളപ്പരപ്പിൽ ഹരം പകരാൻ നീലു.

നീലക്കായലിന്റെ ഓളപ്പരപ്പിൽ ഹരം പകരാൻ നീലു.

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമാതാരം ഗണപതി ഏറ്റുവാങ്ങി. ഭാഗ്യചിഹ്നത്തിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിലൂടെ കേരളത്തിന്റെ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നിതായി പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങിക്കൊണ്ട് ഗണപതി പറഞ്ഞു. ആലപ്പുഴയും ആലപ്പുഴക്കാരും ഏറെ പ്രിയപ്പെട്ടതാണെന്നും ഗണപതി പറഞ്ഞു.പേരിനുള്ള...

Post
ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ: അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ നീട്ടി

ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ: അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ നീട്ടി

സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. K MAT പരീക്ഷയുടെ റിസൾട്ട് വരാൻ വൈകിയ സാഹചര്യത്തിൽ ആണ് അപേക്ഷ തീയതി നീട്ടിയത്. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ പ്രവേശനമാണിത്. അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ പുതുതലമുറയ്ക്ക് എങ്ങനെ വിനിയോഗിക്കാം എന്ന് പരിശീലിപ്പിക്കാനുള്ള ശ്രമമാണിത്. അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി...

Post
കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം

കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട്: ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. 12 PM;19/07/2024CWC-KSEOC-KSDMA