Home » Kerala » Page 29

Category: Kerala

Post
വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

ഓറഞ്ച് അലർട്ട് 30/08/2024: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 28/08/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 29/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 30/08/2024:...

Post
വീട് പണിയിലെ അപാകത,ഒരു ലക്ഷം രൂപ നൽകുവാൻ വിധി.

വീട് പണിയിലെ അപാകത,ഒരു ലക്ഷം രൂപ നൽകുവാൻ വിധി.

വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.രാമചന്ദ്രൻ്റെ വീടിൻ്റെ പണി എതിർകക്ഷി കരാർ പ്രകാരം ഏറ്റെടുത്തിരുന്നു.എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ പണി പൂർത്തിയാക്കുകയുണ്ടായില്ല. കരാറിലേയും പ്ലാനിലേയും അളവുകൾക്ക് വിരുദ്ധമായാണ് പല പണികളും നിർവ്വഹിച്ചത്. പണികൾ നിർവ്വഹിച്ചതിൽ അപാകതകളും ഉണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ...

Post
ചില്ലറ പ്രശ്നം തീരുന്നു: ട്രാവൽ കാർഡുമായി ആന വണ്ടി

ചില്ലറ പ്രശ്നം തീരുന്നു: ട്രാവൽ കാർഡുമായി ആന വണ്ടി

ചില്ലറ പ്രശ്‌നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ട്രാവൽ കാർഡായ ‘ചലോ ട്രാവൽ കാർഡ്’ പദ്ധതി ഓണത്തിന് തുടക്കമാകും. സീസൺ ടിക്കറ്റ് മാതൃകയിൽ ആർ.എഫ്.ഐ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങളോടെയാകും കാർഡ് പുറത്തിറക്കുക. കഴിഞ്ഞ ഡിസംബറിൽ പരീക്ഷണാർത്ഥം തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ചലോ ട്രാവൽ കാർഡ് വിജയകരമായതോടെയാണ് മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ചലോ മൊബിലിറ്റി സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലനം നടന്നുവരികയാണ്. കാർഡിൽ...

Post
മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കും

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കും

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തിയെന്നും ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന...

Post
NRC ശാസ്ത്ര, സ്വതന്ത്രചിന്താ സെമിനാർ കണ്ണൂരിൽ

NRC ശാസ്ത്ര, സ്വതന്ത്രചിന്താ സെമിനാർ കണ്ണൂരിൽ

കണ്ണൂർ: സ്വതന്ത്ര ചിന്തകരുടെ സംഘടനയായ എൻആർസി (നോൺ റിലീജ്യസ് സിറ്റിസൺ) സംഘടിപ്പിക്കുന്ന ശാസ്ത്ര, സ്വതന്ത്രചിന്താ സെമിനാർ ഹ്യൂമെനിസം – 24സെപ്റ്റംബർ 8 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ 6.30 വരെ കണ്ണൂർ കാൾട്ടെക്സ് ചേമ്പർ ഹാളിൽ നടക്കും.സംവിധായകൻ ജിയോ ബേബി, എഴുത്തുകാരനും പത്രപ്രവർത്തകനുമായ അരുൺ എഴുത്തച്ഛൻ തുടങ്ങി കലാ, സാഹിത്യ, സാമൂഹ്യ, സ്വതന്ത്രചിന്താ രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.സെമിനാറിൽ നിയമം, ജെൻഡർ ഈക്വാലിറ്റി, മതവിമർശനം, സാഹിത്യം, സിനിമ തുടങ്ങിയ വിഷയങ്ങളിൽ കാമ്പുള്ള ചർച്ചകളും നിലവാരമുള്ള ക്ലാസ്സുകളും മികച്ച കലാപ്രകടനങ്ങളുമാണ്...

Post
കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് തിരൂർ ഒരുങ്ങി

കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് തിരൂർ ഒരുങ്ങി

തിരൂർ : രാജ്യത്തെ ആധികാരിക മാധ്യമ പ്രവർത്തക കൂട്ടായ്മയായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ്റെ കേരള ഘടകമായ കേരളാ ജേർണലിസ്റ്റ് യൂണിയൻ്റെ സംസ്ഥാന സമ്മേളനത്തിന് തിരൂർ ഒരുങ്ങി. സമ്മേളനം ആഗസ്റ്റ്24, 25 (ശനി, ഞായർ) തിയ്യതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നടക്കും.കെ. ജെ.യു വിൻ്റെ മുതിർന്ന നേതാക്കളായിരുന്ന ജി.പ്രഭാകരൻ, യു. വിക്രമൻ എന്നിവരുടെ നാമധേയത്തിൽ സജ്ജീകരിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ നേതാക്കൾക്ക് പുറമെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള 200 ഓളം പ്രതിനിധികളും...

Post
എടരിക്കോട് ടെക്സ്റ്റൈൽസ് : ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക അനുവദിക്കും

എടരിക്കോട് ടെക്സ്റ്റൈൽസ് : ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക അനുവദിക്കും

തിരുവനന്തപുരം: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ തൊഴിലാളികളുടെ ശമ്പളം കുടിശ്ശിക, ലേ-ഓഫ് വേതനം തുടങ്ങിയവ ഓണത്തിന് മുമ്പ് ഭാഗികമായെങ്കിലും അനുവദിക്കാൻ ശ്രമിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി . പി. രാജീവ്. കുറുകോളി മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ എടരിക്കോട് ടെക്സ്റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്. ടി. യു.) ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകിയപ്പൊഴാണ് മന്ത്രി ഇകാര്യം അറിയിച്ചത്. മിൽ രണ്ടാമതും അടച്ചുപൂട്ടിയിട്ട് എട്ടുമാസം പിന്നിട്ടിട്ടും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയോ, ലേ -ഓഫ് വേദനമോ ഇതുവരെ നൽകിയിട്ടില്ലന്ന് നേതാക്കൾ...

Post
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം.

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം.

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 31നു മുൻപായി എന്‍.ബി.എഫ്.സി യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം. ഉചിതമായ സംരംഭകപദ്ധതികള്‍...

Post
വധശ്രമം: ഒളിവിൽ പോയ പ്രതിയെ പിടി കൂടി ‘

വധശ്രമം: ഒളിവിൽ പോയ പ്രതിയെ പിടി കൂടി ‘

പരപ്പനങ്ങാടി :അരിയല്ലൂർ ബീച്ചിൽ ജൂൺ 27 ണ് നടന്ന വധശ്രമകേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ കടപ്പുറത്തു പകൽ സമയത്തുണ്ടായ വധശ്രമ കേസിൽ പ്രതിയെ കണ്ടത്താതത് ഏറെ വിവാദമായിരുന്നു. അരിയല്ലൂർ ബീച്ചിലെ വടക്കേപ്പുറത്തു മുജീബിനെ കുത്തി പരിക്കേൽപ്പിച്ചു ഒളിവിൽ പോയ കോട്ടിൽ കണ്ണന്റെ പുര യ്ക്കൽ മുബൈറിന്റെ മകൻ സുൽഫിക്കർ (25)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിലും കണ്ണൂരിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന സുൽഫിക്കർ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ സഞ്ജു ജോസഫ്...

Post
കണ്ണൂരിൽ സെപ്റ്റംബർ12 ന് ജനകീയ സദസ്

കണ്ണൂരിൽ സെപ്റ്റംബർ12 ന് ജനകീയ സദസ്

കണ്ണൂർ മണ്ഡലത്തിൽ ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്തുന്നതിനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതും സംബന്ധിച്ച്‌ ആലോചിക്കുന്നതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ പ്രാഥമിക യോഗം ചേർന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ12 ന് കണ്ണൂരിൽ ജനകീയ സദസ് സംഘടിപ്പിക്കും.മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഗ്രാമീണ മേഖലയിൽ ബസ് സർവ്വീസ് ഇല്ലാത്തതും, നിന്നു പോയതുമായ ഇടങ്ങളിൽ സർവ്വീസ് നടത്തുന്നത് സംബന്ധിച്ച്കെ എസ് ആർ ടി സി, പ്രൈവറ്റ്ബസ് ഉടമകൾ എന്നിവരുടെ അഭിപ്രായം തേടും. കണ്ണൂർ നടാൽ, ചാല,...