Home » Kerala » Page 26

Category: Kerala

Post
അന്നയുടെ കുടുംബത്തിന് ആശ്വാസം പകർന്നു വനിതാ കമ്മീഷൻ

അന്നയുടെ കുടുംബത്തിന് ആശ്വാസം പകർന്നു വനിതാ കമ്മീഷൻ

കളമശേരി: പുനയിലെ കമ്പനിയിൽ ജോലി സമ്മർദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ്റെ അമ്മയെ ആശ്വസിപ്പിച്ചു വനിതാ കമ്മീഷൻ അധ്യക്ഷയും അംഗങ്ങളും. ഇന്നലെ രാവിലെ കളമശ്ശേരിയിലുള്ള അന്നയുടെ വീട്ടിലെത്തി അമ്മ അനിത അഗസ്റ്റിനെ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു. അരമണിക്കൂറോളം അനിതയുമായി സംസാരിച്ചു. അമ്മയെ ആശ്വസിപ്പിച്ച അംഗങ്ങൾ കേസിലെ തുടർ നടപടികൾക്കു വനിതാ കമ്മീഷൻ്റെ സഹായം ഉറപ്പു നൽകി. അന്നയുടെ മരണം അതി ദാരുണമായ സംഭവമാണെന്നു...

Post
പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലി

പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലി

ഇടതു പക്ഷ – പുരോഗമന രാഷ്ട്രീയം സ്വാർത്ഥ ലാഭങ്ങൾക്കായി തുരങ്കം വെക്കാൻ അനുവദിക്കില്ല. നിലമ്പൂർ എം.എൽ.എ പി. വി അൻവർ വാർത്താ സമ്മേളനം നടത്തി ഉന്നയിച്ച കാര്യങ്ങൾ വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീർണ്ണിച്ച ജൽപ്പനങ്ങൾ അപ്പാടെ ശർദ്ദിക്കുന്നതാണ്. ഇന്ത്യൻ സംഘപരിവാരം തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി.വർഗീയ രാഷ്ട്രീയത്തെ കണിശതയോടെ ചെറുക്കുന്നതിൽ ഇന്ത്യയ്ക്ക് മാതൃകയായ രാഷ്ട്രീയ അനുഭവവുമാണ് കേരളത്തിന്റേത്.ഇതിനെയാണ് സംഘപരിവാറായി പൊതുവത്കരിക്കാൻ വ്യാഖ്യാനം ചമയ്ക്കുന്നത്.ഇതാരെ സഹായിക്കാനാണെന്ന് ഇടതുപക്ഷ വ്യതാസമില്ലാതെ കേരളത്തിന്റെ മതനിരപേക്ഷ ചേരി...

Post
അഖിലഭാരതീയഗ്രാഹക് പഞ്ചായത്തു് പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു.

അഖിലഭാരതീയഗ്രാഹക് പഞ്ചായത്തു് പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു.

അഖിലഭാരതീയഗ്രാഹക് പഞ്ചായത്ത് പുരസ്കാരം, സംഘടനയുടെ സുവർണ്ണജൂബിലി ആഘോഷച്ചടങ്ങിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു. എറണാകളം ബി.ടി.എച്ച് ഹാളിൽ നടന്ന ചടങ്ങിലാണ് ദേശീയ അദ്ധ്യക്ഷൻ നാരായണൻ ഭായ് ഷാ, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി ആദരിച്ചത്.ഉപഭോക്തൃ മേഖലയിലും ജീവകാരുണ്യരംഗത്തും ചെയ്തുവരുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് ബെന്നി വക്കീലിനെ ആദരിക്കുകയുണ്ടായത്. ഉപഭോക്തൃരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ബെന്നി വക്കീൽ നടത്തിയ കേസുകൾ, റെക്കോഡിലെത്തി നില്ക്കുന്നു. ഉപഭോക്തൃസംബന്ധമായി നിരവധി പഠന ക്ലാസ്സുകൾ,സംവാദങ്ങൾ, ടി വി അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തിവരുന്നു. ജീവകാരുണ്യരംഗത്തും ബെന്നിവക്കീൽ സജീവമായി പ്രവർത്തിച്ചുവരുന്നു.കിഡ്ണി ഫെഡറേഷൻ...

Post
33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു

33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു

പദ്ധതികൾ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനുംനിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ: ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിപ്മറിന് ഐക്യ രാഷ്ട്ര സഭയുടെ പുരസ്‌കാരം ലഭിച്ചതിൽ മന്ത്രി സന്തോഷം രേഖപ്പെടുത്തുകയും നിപ്മർ ജീവനക്കാരെ അഭിനനന്ദിക്കുകയു ചെയ്തു.33.27 ലക്ഷം രൂപയുടെ പദ്ധതികളാണ് നിപ്മറിന് സമർപ്പിച്ചത്. സ്‌കേറ്റിങ് ട്രാക്ക്, എഡിഎച്ച്ഡി ക്ലിനിക്ക്,...

Post
തടസ്സമില്ലാത്ത റോഡ് ശംഖല സര്‍ക്കാര്‍ ലക്ഷ്യം

തടസ്സമില്ലാത്ത റോഡ് ശംഖല സര്‍ക്കാര്‍ ലക്ഷ്യം

– മന്ത്രി പി.എ മുഹമ്മദ് റിയാസ് തെയ്യാല- ദേവധാര്‍ ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തി മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു സംസ്ഥാനത്ത് തടസ്സമില്ലാത്ത റോഡ് ശൃംഖല നിര്‍മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. താനൂർ നിയോജക മണ്ഡലത്തിലെ തെയ്യാല- ദേവധാർ ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടണങ്ങളില്‍ ബൈപ്പാസ് നിര്‍മിക്കുന്നതിനും ജങ്ഷനുകളുടെ വികസനത്തിനും ഉയര്‍ന്ന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്....

Post
സോളാർ സിസ്റ്റത്തിന് തകരാർ, 2,00,000 രൂപയും പലിശയും നൽകുവാൻ വിധി.

സോളാർ സിസ്റ്റത്തിന് തകരാർ, 2,00,000 രൂപയും പലിശയും നൽകുവാൻ വിധി.

വീട്ടിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തളിക്കുളം കല്ലാട്ട് വീട്ടിൽ കെ.എസ്.അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ മഠത്തിൽ മാർക്കറ്റിങ്ങ് കമ്പനി ഉടമ ജസ്റ്റിൻ, സ്ഥാപനത്തിൻ്റെ മാനേജർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്. അശോകൻ്റെ വീട്ടിൽ എതിർകക്ഷികൾ സ്ഥാപിച്ച് നൽകിയ സോളാർ സിസ്റ്റം പ്രവർത്തനരഹിതമാവുകയായിരുന്നു. പ്രവർത്തിച്ചിരുന്ന അവസരങ്ങളിലും വാഗ്ദാനം ചെയ്തതനുസരിച്ചുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെട്ടിരുന്നില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. ഇൻവെർട്ടറും...

Post
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍

കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനം 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കുമെന്ന്്് സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം കലൂര്‍ എ.ജെ ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം 18 ന്്് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 19 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉ്ദ്ഘാടനം ചെയ്യും.17 ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്തകമ്മിറ്റിയും...

Post
സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

​ ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വച്ച് രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post
ബോട്ട് സർവീസ്: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാരിടൈം ബോർഡ്

ബോട്ട് സർവീസ്: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാരിടൈം ബോർഡ്

ഓണം അവധി പ്രമാണിച്ച് കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ബോട്ട് സർവ്വീസ് നടത്തുന്നവർ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സംസ്ഥാന മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു. സാധുവായ രജിസ്ട്രേഷനോ, സർവെ സർട്ടിഫിക്കറ്റോ, ഇൻഷുറൻസോ മറ്റ് നിയമാനുസൃത രേഖകളോ കൂടാതെ ബോട്ടുകൾ സർവ്വീസ് നടത്താൻ പാടില്ല. പരിശോധനയിൽ പിടിക്കപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും, ബോട്ട് ഉടമസ്ഥനും ഉറപ്പുവരുത്തേണ്ടതാണെന്നും ബേപ്പൂർ...