Home » Crime » Page 2

Category: Crime

Post

ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ മുൻ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് ജാമ്യം

കൊച്ചി: ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ആറാം പ്രതിയായ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകന്‍ മുഹമ്മദ് ഹാറൂണിന് ഹൈക്കോടതി ജാമ്യം നല്‍കി. പിഎഫ്‌ഐ അംഗത്വമുണ്ടെന്നത് കുറ്റകൃത്യം ആകര്‍ഷിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. 2022 ജനുവരി മുതല്‍ താന്‍ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മുഹമ്മദ് ഹാറൂണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സഞ്ജിത്തിനെ വധിച്ചത് പോപുലര്‍ ഫ്രണ്ട് ആണെന്നും ഇതുമായി ബന്ധപ്പെട്ട അഞ്ചു ഗൂഢാലോചനകളില്‍ ഹാറൂണ്‍ പങ്കെടുത്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഹാറൂണ്‍ സമര്‍പ്പിച്ച രണ്ട് ജാമ്യാപേക്ഷകള്‍ മുമ്പ് തള്ളിയിരുന്നുവെന്നും ഇപ്പോഴും...

Post
പീഡനാരോപണം: താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്ന് ജയസൂര്യ

പീഡനാരോപണം: താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്ന് ജയസൂര്യ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പീഡനാരോപണം പൂർണമായും നിഷേധിക്കുന്നതായും താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും നടൻ ജയസൂര്യ. തിരുവനന്തപുരം കന്റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷന് മുമ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം അവരുമായി യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ വ്യക്തമാക്കി. തെറ്റായ പരാതികൾ സത്യസന്ധമായ പരാതികളെ പോലും വിമര്ശനാത്മകമായി ഇടപെടാൻ കാരണമാക്കുമെന്നും ജയസൂര്യ. 2019, 2020, 2021ലുമൊക്കെ ഇവര്‍ ആരുമറിയാതെ നന്മ ചെയ്യുന്നയാള്‍ എന്നൊക്കെ പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നല്ലോ. അതിന് ശേഷം എന്തിനാണിങ്ങനെയൊരു ഫേക്ക്...

Post
ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി മോഷണം

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി മോഷണം

പത്തനംതിട്ട: ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി മോഷണം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്.സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവര്‍ന്നു. കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ദമ്പതികള്‍ ബര്‍ത്തിന് അരികില്‍ വെച്ചിരുന്ന ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികള്‍ പറയുന്നത്. ഇവർ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലാണ്....

Post
തൃശൂരിൽ തലയില്ലാത്ത നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തി

തൃശൂരിൽ തലയില്ലാത്ത നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തി

തൃശൂര്‍: പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ചാക്കില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക...

Post
ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്

ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്

ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

Post
ഓം പ്രകാശിനെ അറിയില്ലെന്നും ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച് അറിഞ്ഞതെന്നും: പ്രയാഗ മാര്‍ട്ടിന്‍

ഓം പ്രകാശിനെ അറിയില്ലെന്നും ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച് അറിഞ്ഞതെന്നും: പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍ എന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച് അറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ പല സ്ഥലത്ത് പോകുന്ന ആളുകളാണ്. പലരേയും കാണുകയും സോഷ്യലൈസ് ചെയ്യുകയും ചെയ്യും. ജീവിതത്തിന്റെ ഭാഗമാണ് ഇത്. ഇവിടെ ക്രിമിനല്‍സ് ഉണ്ടോ എന്ന് ചോദിച്ചിട്ട് ഒരു സ്ഥലത്ത് കയറാനാവില്ല....

Post
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 102 വര്‍ഷം കഠിന തടവ്

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 102 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി ഫെലിക്‌സ് (62).  കുട്ടി കളിക്കാനായി വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി. പ്രതി മോശക്കാരനാണെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞത് കേട്ട അമ്മൂമ്മ കൂടുതല്‍ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ച് കുട്ടി പറഞ്ഞത്. തുടര്‍ന്നു കുട്ടിയുടെ സ്വകാര്യ ഭാഗം പരിശോധിച്ചപ്പോള്‍...

Post
ഡൽഹിയിൽ മയക്കുമരുന്ന് വേട്ട: 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി

ഡൽഹിയിൽ മയക്കുമരുന്ന് വേട്ട: 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി

ന്യൂഡൽഹി: മയക്കുമരുന്ന് വേട്ടയിൽ 2,000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ ഇന്ന് ഡൽഹിയിൽ പിടികൂടിയതായി പോലീസ് അറിയിച്ചു.  ദക്ഷിണ ഡൽഹിയിൽ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.  അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വൻ കൊക്കെയ്ൻ ശേഖരത്തിന് പിന്നിലെന്ന് പോലീസ്.ഞായറാഴ്ച ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും രണ്ട് അഫ്ഗാൻ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് ദേശീയ തലസ്ഥാനത്ത് ഏറ്റവും...

Post
അവശനിലയിൽ കിടന്നയാളുടെ മരണം നരഹത്യ തന്നെ

അവശനിലയിൽ കിടന്നയാളുടെ മരണം നരഹത്യ തന്നെ

ഇരിങ്ങാലക്കുട* : ആളൂർ ഗ്രാമപഞ്ചായത്ത്പാറേക്കാട്ടുകരയിൽ അവശനിലയിൽ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പിൽ ജിൻ്റോ (28 വയസ്സ്) കുവ്വക്കാട്ടിൽ സിദ്ധാർത്ഥൻ (63 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ. ജി. സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ട്ർ കെ.എം.ബിനീഷ് അറസ്റ്റു ചെയ്തത്.തിരുവോണ നാളിലാണ് കേസ്സിനാസ്പദമായ സംഭവം. വൈകിട്ട് ആറരയോടെ കള്ളുഷാപ്പിന് എതിർ വശത്ത് അവശനിലയിൽ കിടക്കുകയായിരുന്ന പഞ്ഞപ്പിള്ളി സ്വദേശി മാളിയേക്കൽ ജോബിയെ (45 വയസ്സ്) ബന്ധുക്കളെത്തി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു....

Post
കൊറിയർ ഓഫീസിൽ നിന്ന് പറഞ്ഞ് കോൾ വരും സൂക്ഷിക്കുക!

കൊറിയർ ഓഫീസിൽ നിന്ന് പറഞ്ഞ് കോൾ വരും സൂക്ഷിക്കുക!

ഫെഡെക്സ് കൊറിയർ സ്കാം, അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള കോളുകൾ തുടങ്ങി സൈബർ തട്ടിപ്പുകളിൽ ജാഗ്രത പുലർത്താൻ സിറ്റി പോലീസ് കമ്മീഷണർ- ഫെഡെക്സ് കൊറിയറിൽ നിന്നാണ് വിളിക്കുന്നത് എന്നുപറഞ്ഞാണ് നിങ്ങളെ ഇവർ കോൾചെയ്യുന്നത്. നിങ്ങൾ അയച്ച കൊറിയറിൽ മയക്കുമരുന്നുണ്ട് മറ്റു പല അന്യായ വസ്തുക്കളുണ്ട് എന്നെല്ലാം പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള കോളിലും വീഡിയോകോളിലുമാണ് നിങ്ങളെ ഭയപെടുത്തുന്നത്. വിർച്ച്വൽ അറസ്റ്റ് സുപ്രീം കോടതി വാറണ്ട് എന്നെല്ലാം പറഞ്ഞ് നിങ്ങളെ കൂടുതൽ ഭയപെടുത്തിയേക്കാം. നിങ്ങളുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറ് പരിശോധിക്കുന്നതിനായി അവർ...