Author: Staff correspondent (Shaiju TP)

Article
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ഗൂഗിളിന്റെ നിര്‍ദേശം

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ഗൂഗിളിന്റെ നിര്‍ദേശം

ടെക്‌നിക്കല്‍ ഡെസ്‌ക്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കണ്ടെത്താനും ഒഴിവാക്കാനുമായി കുറച്ചു ടിപ്പുകളുമായി ഗൂഗിള്‍. ഞങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും ഗൂഗിള്‍ അധികൃതര്‍.സെബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും അതില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനുമുള്ള വിശദാംശങ്ങളാണ് ഗൂഗിള്‍ മുന്നോട്ടു വയ്ക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഡിജിറ്റല്‍ അക്കൗണ്ടുകളും പണവും മോഷ്ടിക്കാന്‍ തങ്ങളുടെ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന സ്‌കാമര്‍മാരുടെ അടിത്തറ തകര്‍ക്കുക തന്നെ ചെയ്യുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കുന്നതിന് ഗൂഗിള്‍ ഒന്നിലധികം വ്യത്യസ്ത ടൂളുകള്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ വഞ്ചനകളില്‍ നിന്നും തട്ടിപ്പുകളില്‍...

Post
എന്‍സിപി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്

എന്‍സിപി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്

മലപ്പുറം: എന്‍സിപിയുടെ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന്‍റെ ഭാഗമായ് നടക്കുന്ന മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നവമ്പര്‍ 24 നു മലപ്പുറം മൌണ്ട് ഓഡിറ്റോറിയത്തില്‍ ജില്ലാ വരണാധികാരിയും സംസ്ഥാന സിക്കറട്ടറിയുമായാ പ്രശാന്തിന്‍റെ നേതൃത്വത്തില്‍ നടന്നു. എന്‍ സി പി ന്യൂനപക്ഷ വകുപ്പ് അഖിലേന്ത്യാ സിക്കറട്ടറിയും ജില്ലയുടെ വൈസ് -പ്രസിഡന്‍റുമായ നാദിര്‍ഷ കടായിക്കലിനെ ജില്ലാ പ്രസിഡന്‍റ് ആയ് തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാരായ് കുഞ്ഞിമരക്കാര്‍ പാലാണി, മുഹമ്മദ് കുട്ടി കെ ടി , ജില്ലാ ട്രഷറര്‍ ആയ് ആബിദ് ഹുസ്സൈന്‍ തങ്ങളേയും...

Post
സീനിയര്‍ ജേണലിസ്റ്റ്‌സ്: ഭാരവാഹികളെ തെരഞ്ഞെടുത്തു

സീനിയര്‍ ജേണലിസ്റ്റ്‌സ്: ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃശൂര്‍: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റായി അലക്‌സാണ്ടര്‍ സാമിനേയും (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായി വീണ്ടും കെ.പി. വിജയകുമാറിനേയും (കോഴിക്കോട്) തെരഞ്ഞെടുത്തു. തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളന പരിപാടിയില്‍ ഐകകണ്‌ഠ്യേനെയായിരുന്നു തെരഞ്ഞെടുപ്പ്. ജോയ് എം മണ്ണൂര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. മറ്റു ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പിന്നീടു തെരഞ്ഞെടുക്കും.മുന്‍ പ്രസിഡന്റ് എ. മാധവന്‍ (എറണാകുളം), ഡോ. നടുവട്ടം സത്യശീലന്‍ (കോട്ടയം), സി.എം.കെ. പണിക്കര്‍ (കോഴിക്കോട്) എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.

Post
മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്‍ഷന്‍ 7,500 രൂപയാക്കണം

മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്‍ഷന്‍ 7,500 രൂപയാക്കണം

തൃശൂര്‍: കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ 7,500 രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷനില്‍ ഡിഎ കുടി ഉള്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തണം. മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടായിരുന്ന റെയില്‍വേ യാത്രാനിരക്കിളവ് പുനസ്ഥാപിക്കണം.സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ 15,000 രൂപയായി ഉയര്‍ത്തണമെന്നും പെന്‍ഷന്‍ സ്റ്റാറ്റിയൂറിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആശ്രിത പെന്‍ഷന്‍ 50 ശതമാനമാക്കുക, അവശ പത്രപ്രവര്‍ത്തക പെന്‍ഷന്‍ അയ്യായിരം രൂപയാക്കുക, പകുതി പെന്‍ഷന്‍ നല്‍കുന്നവര്‍ക്കു പൂര്‍ണ പെന്‍ഷന്‍ നല്‍കുക, പെന്‍ഷന്‍ ഫണ്ടില്‍...

Post
‘ഇല്ലാത്തതു സൃഷ്ടിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം’

‘ഇല്ലാത്തതു സൃഷ്ടിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം’

തൃശൂര്‍: ഇല്ലാത്ത വാര്‍ത്തകളെ സൃഷ്ടിച്ചെടുക്കുന്ന നിലയിലേക്കു മാധ്യമ പ്രവര്‍ത്തനം മാറിയിരിക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ എന്ന പദവി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളെയെല്ലാം വിശ്വസിക്കാനാകുമോ? സാമൂഹ്യ മാധ്യമങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളെ മാത്രമല്ല, തന്റെ ഫോണ്‍ പോലും ടാപ്പ് ചെയ്യപ്പെടുകയും നിരീക്ഷക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ്...

Post
ജനകീയ യാത്രയയ്പ്പ് നൽകി

ജനകീയ യാത്രയയ്പ്പ് നൽകി

രവിമേലൂർ മറ്റൂർ: കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ നിന്നും ഇല്ലിത്തോട് പ്രൈമറി ഹെൽത്ത്‌ സെന്ററിലേക്ക് സ്ഥലം മാറി പോയ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് (JPHN) ജോയ്സി സിസ്റ്റർക്ക്‌ ജനകീയ കൂട്ടായ്മ കാലടി ടൗൺ വാർഡിന്റെ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. ടൗൺ വാർഡിന്റെ ചുമതല യുണ്ടായിരുന്ന ജോയ്സി സിസ്റ്റർ നേതൃത്വം നൽകി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ നിരവധിയാണ്. 50 വീടുകൾക്ക് ഒന്ന് എന്ന നിലയിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് കഴിഞ്ഞ 03 വർഷത്തിലധികമായി വിവിധ തലത്തിലുള്ള ക്യാമ്പുകളും,ആരോഗ്യ ബോധവൽകരണ...

Post
സൗജന്യ നേത്രപരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ്

സൗജന്യ നേത്രപരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ്

രവി മേലൂർ ശ്രീമൂലനഗരം: എടനാട് ജവഹർ റസിഡൻസ് അസോസിയേഷനു, ആലുവ ഡോ :ടോണി ഫെർഫെർണാണ്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യതേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ ക്യാമ്പും, നടത്തി. ക്യാമ്പിൽ 200 പേർ പങ്കെടുത്തു. 30 ഓളം പേർക്ക് സൗജന്യ ഓപ്പറേഷനും നിശ്ചിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് ജോർജ് പെരുമായൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. ഷംസുദീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ: ടോണി ഫെർണാണ്ടസ് ഐ.ഹോസ്പിറ്റലിലെ ഡോ: ആർഷിദ മുഖ്യപ്രഭാഷണം നടത്തി. റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ...

Post
പാരൻ്റ്സ് അസംബ്ലിയും അവാർഡ് ദാനവും

പാരൻ്റ്സ് അസംബ്ലിയും അവാർഡ് ദാനവും

കല്പകഞ്ചേരി: പുത്തനത്താണി രണ്ടാൽ ആലിയ ഇംഗ്ലീഷ് സ്കൂളിൽ വിവിധ ആഘോഷങ്ങളുടെ ഭാഗമായി ജെ സി ഐ യുടെ സഹകരണത്തോടെ പാരൻ്റ്സ് അസംബ്ലിയും അവാർഡ് ദാനവും സംഘടിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജെ സി ഐ പുത്തനത്താണി പ്രസിഡൻ്റ് സി.കെ. അബ്ദുൽ ലത്തീഫ് പാരൻ്റ്സ് അസംബ്ലിക്ക് നേതൃത്യം നൽകി. മക്കളെ അറിയാൻ എന്ന വിഷയത്തെ ആസ്പദമാക്കിനവാസ് കുരിയാടൻ ക്ലാസ്സെടുത്തു. വിവിധ മേഖലകളിൽ വിജയം കൈവരിച്ചവർക്ക് ആലിയ മാനേജർ പി.എ. മജീദ്...