കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും, പരിക്കുകളില്‍ ലോഷന്‍ പുരട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വണ്‍, ടൂ, ത്രീ, ഫോര്‍ എന്നുപറഞ്ഞ് ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തുമ്പോള്‍ വിദ്യാര്‍ത്ഥി വേദന കൊണ്ട് അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ത്ഥി വേദന കൊണ്ട് കരയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
Author: Staff correspondent (Shaiju TP)
നാടൻ പാട്ടിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
ആലപ്പുഴ: നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. താമല്ലാക്കൽ പാലക്കുന്നേൽ ക്ഷേത്രത്തിലെഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ടിനിടെയാണ് സംഘർഷമുണ്ടായത്.കൈതപറമ്പ് വടക്കതിൽ അനന്തു സത്യനെ (അഖിൽ-30) യാണ് മാരാരിക്കുളത്ത് നിന്ന് പൊലീസ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു(23), സുബീഷ് ഭവനിൽ സുബീഷ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പിൽ അമ്പാടി (21) ചികിത്സയിലാണ്. ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ്...
നാടുകടത്താനൊരുങ്ങി ബ്രിട്ടൻ
ലണ്ടൻ: അമേരിക്കയ്ക്കു പിന്നാലെ ഇന്ത്യയ്ക്കാരെ നാടുകടത്താരൊരുങ്ങി ബ്രിട്ടനും. ഇന്ത്യയില്‍ നിന്ന് ഏറ്റവും അധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. ഇന്ത്യയില്‍ നിന്ന് വർഷംതോറും നിയമപരമായും അല്ലാതെയും അനേകം വിദ്യാർത്ഥികളാണ് യു.കെയിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമറ്റുമായി പോകുന്നത്. പഠനത്തിനുപുറമെ പാർട്ട്ടൈം ജോലി ചെയ്യുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബർ ഗവണ്മെന്റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. നടപടികളുടെ ഭാഗമായി ഇന്ത്യൻ റസ്റ്റോറന്റുകള്‍, നെയ്ല്‍ ബാറുകള്‍, കാർവാഷിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടന്നതായി അന്താരാഷ്ട്ര...
നാളെ യു.ഡി.എഫ്. ഹർത്താൽ
ഹർത്താൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച്
ക്ഷേമപദ്ധതികള്‍ കാരണം ജോലി ചെയ്യാന്‍ തൊഴിലാളികള്‍ വിമുഖത കാണിക്കുന്നു
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ കാരണം സ്വന്തം സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോയി ജോലി ചെയ്യാന്‍ തൊഴിലാളികള്‍ വിമുഖത കാണിക്കുന്നു എന്ന് എല്‍ ആന്‍ഡ് ടി ചെയര്മാന് എസ് എന്‍ സുബ്രഹ്മണ്യന്. ചെന്നൈയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ മിസ്റ്റിക് സൗത്ത് ഗ്ലോബല്‍ ലിങ്കേജ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സുബ്രഹ്മണ്യന് ഇന്ത്യക്കാരുടെ തൊഴില്‍ സംസ്കാരത്തെ വിമര്‍ശിച്ചത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. കാരണം കംഫോര്ട്ട് സോണില്‍ നില്ക്കാന് ഇഷ്ടപ്പെടുന്നതിനാല് അവര്‍ സ്വന്തം നാട്ടില്‍ നിന്ന് യാത്ര ചെയ്യാന്‍ മടിക്കുന്നു....
കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു; ക്രൂര റാഗിംഗ്
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു
വീണ്ടും കുരുതി
കല്‍പ്പറ്റ: ഒരു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേര് മരിച്ചതിന് പിന്നാലെ വീണ്ടും കുരുതി. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലനാണ് (27) മരിച്ചത്.വനമേഖലയോട് ചേർന്നുള്ള തോട്ടമേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. എങ്ങനെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് സംഭവം. ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് അട്ടമല. ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ് എന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു....
ഫുട്ബോള്‍ മത്സരത്തിൽ കൂട്ടത്തല്ല്; വീടിന് തീയിട്ടു
രണ്ട് പേര്‍ക്ക് പരുക്ക്
ഇ.ഡിയും കേസെടുത്തു
കൊച്ചി: പകുതിവില തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തു. ഇ.ഡിയുടെ കൊച്ചി യൂനിറ്റാണ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തത്. രാഷ്ട്രീയ നേതാക്കളെയടക്കം മറയാക്കി കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ നേതൃത്വത്തില്‍ ആസൂത്രിതമായി നടന്ന വൻ തട്ടിപ്പിനെക്കുറിച്ച് പൊലീസ് നടത്തിവരുന്ന അന്വേഷണത്തിന് സമാന്തരമായി ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെയും തട്ടിപ്പിന് പ്രധാനമന്ത്രിയുടെ ചിത്രംവരെ ദുരുപയോഗം ചെയ്തെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി. കേസ് അന്വേഷിക്കുന്ന പൊലീസില്‍നിന്ന് ഇ.ഡി കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓയിൽ പാം എസ്റ്റേറ്റിൽ തീപിടിത്തം
പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








