Author: Staff correspondent (Shaiju TP)

Post
ആശ്വാസ വില

ആശ്വാസ വില

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ആശ്വാസം. ഇന്ന് 720 രൂപയാണ് കുറവ് വന്നിട്ടുള്ളത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിപണിയിൽ 1200 രൂപയുടെ ഇടിവാണ് ഉണ്ടായത്. നവംബർ 11, 12 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വിപണി. ഇന്നും 57,120 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7140 രൂപയാണ് നൽകേണ്ടത്. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് 1,00,000 രൂപയുമാണ്.അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ...

Article
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും...

Article
കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി

കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും.

Post
നയൻസ്- വിക്കി പ്രണയം നഷ്ടപ്പെടുത്തിയത് ലക്ഷങ്ങൾ

നയൻസ്- വിക്കി പ്രണയം നഷ്ടപ്പെടുത്തിയത് ലക്ഷങ്ങൾ

നാനും റൗഡി താൻ സിനിമയ്ക്കിടയിലെ ആരംഭിച്ച നയൻസ്- വിക്കി പ്രണയം സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചു എന്നാണ് ധനുഷ് പറയുന്നത്.

Post
മദ്യപിച്ച് ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു

മദ്യപിച്ച് ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു

പത്തനംതിട്ട: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നു ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. പത്തനംതിട്ട നിലയ്ക്കലാണ് സംഭവം. പരാതിയെ തുടർന്നു എസ്ഐയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി കണ്ടെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഒരാൾ ബഹളമുണ്ടാക്കുന്നുവെന്ന് ഇന്നലെ രാത്രിയോടെ ഹോട്ടലുകാരാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ വിളിച്ചറിയിച്ചത്. തുടർന്നു പൊലീസെത്തി എസ്ഐയെ കസ്റ്റഡിയിൽ‌ എടുത്തു. പിന്നാലെയാണ് പിടികൂടിയ ആൾ പൊലീസാണെന്നു മനസിലായത്. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളെ...

Post
മുന്‍കൂട്ടിയുള്ള ക്യാന്‍സര്‍ പരിശോധന രക്ഷിച്ചത് 60 ലക്ഷം പേരെ

മുന്‍കൂട്ടിയുള്ള ക്യാന്‍സര്‍ പരിശോധന രക്ഷിച്ചത് 60 ലക്ഷം പേരെ

അഞ്ച് സാധാരണ അര്‍ബുദങ്ങളില്‍ നിന്നാണ് ഏകദേശം 6 ദശലക്ഷം മരണങ്ങള്‍ തടഞ്ഞത്. പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍, മെച്ചപ്പെട്ട ചികിത്സകള്‍ എന്നിവയിലൂടെയാണ് ക്യാന്‍സര്‍ മരണങ്ങള്‍ ഒഴിവാക്കപ്പെട്ടതെന്നും ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു.

Post
ആയുര്‍വേദത്തില്‍ കൂടുതല്‍ ക്ലിനിക്കല്‍ ഗവേഷണം നടത്തും

ആയുര്‍വേദത്തില്‍ കൂടുതല്‍ ക്ലിനിക്കല്‍ ഗവേഷണം നടത്തും

ഡെറാഡൂണ്‍: രാജ്യത്തിന്റെ പരമ്പരാഗത ആരോഗ്യ സമ്പ്രദായമായ ആയുര്‍വേദത്തെ കുറിച്ച് വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ ക്ലിനിക്കല്‍ ഗവേഷണം നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുര്‍വേദം ലോകമാകെ പ്രചരിപ്പിക്കുന്നതിന് ഇന്ത്യ നിരവധി രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ച പറഞ്ഞു. ആയുര്‍വേദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജി-20, ബ്രിക്‌സ്, ബിംസ്റ്റെക് തുടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനങ്ങളുമായി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നതായി പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ (ഡബ്ല്യുഎസി) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഈ...

Article
അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍

അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍

ഹൈദരാബാദ്: പുഷ്പ-2 റിലീസിങ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. അല്ലു അര്‍ജുന്‍ ഹൈദരാബാദ് ജയിലില്‍ ഒരു രാത്രി കിടക്കേണ്ടി വന്നു. തുടര്‍ന്ന് പിറ്റേന്നാണ് പുറത്തിറങ്ങിയത്.തെലങ്കാന ഹൈക്കോടതി നടന്‍ അല്ലു അര്‍ജുന്‍ അനുവദിച്ചിരുന്നു.രാത്രി വൈകിയും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് അധികൃതര്‍ക്ക് ലഭിക്കാത്തതിനാല്‍, ഹൈക്കോടതി ഇളവ് നല്‍കിയിട്ടും അര്‍ജുന് വെള്ളിയാഴ്ച രാത്രി ജയിലില്‍ കഴിയേണ്ടിവന്നു.

Post
സൗഹൃദ സംഗമം പ്രൗഢമായി

സൗഹൃദ സംഗമം പ്രൗഢമായി

പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമി ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൗഹൃദ സംഗമം പ്രൗഢമായി സമാപിച്ചു വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ സയ്യിദ് നസീർ അലി ശിഹാബ് തങ്ങൾ പാണക്കാട് പ്രാർത്ഥന നിർവഹിച്ചു അബ്ദുസ്സ്വമദ് അഹ്സനി അൽ അർശദി സ്വാഗത ഭാഷണം നടത്തി പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി അധ്യക്ഷത വഹിച്ചു സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ ഊർക്കാട്ടിരി സയ്യിദ് നിയാസ്...