Author: Staff correspondent (Shaiju TP)

Post
അവധി ലഭിച്ചില്ല: സായുധ ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

അവധി ലഭിച്ചില്ല: സായുധ ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം: അരീക്കോട്ടെ സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വയനാട് മൈലാടിപ്പടി സ്വദേശി വിനീത് (33) ആണ് മരിച്ചത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു. തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. ഉടൻ മരണം സ്ഥിരീകരിച്ചു. വിനീതിന്റെ ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. 45 ദിവസത്തോളം...

Post
രാസലഹരി: നാലു പേർ അറസ്റ്റിൽ

രാസലഹരി: നാലു പേർ അറസ്റ്റിൽ

പെരുബാവൂർ’ രാസ ലഹരിയുമായി നാല് യുവാക്കൾ അറസ്റ്റിൽ. മാറമ്പിള്ളി മഞ്ഞപ്പെട്ടി കളപ്പോത്ത് വീട്ടിൽ അൽത്താഫ് (23), ചെറുവേലിക്കുന്ന് ഇലവുംകുടി വീട്ടിൽ മനു (22), മൗലൂദ്പുര അത്തിക്കോളിൽ വീട്ടിൽ മുഹമ്മദ് ഷഫാൻ (21), ചെറുവേലിക്കുന്ന് ഒളിക്കൽ വീട്ടിൽ ഫവാസ് (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. നൈറ്റ് പെട്രോളിങ്ങിനിടെ പാത്തിപ്പാലത്ത് വച്ചാണ് ഇവർ പിടിയിലാവുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ നാല് യുവാക്കൾ കാറിൽ ഇരിക്കുന്നതായി കണ്ടതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. ഇവരിൽ നിന്നായി 8 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു....

Post
വിദ്യാർത്ഥിനിയെ കബളിപ്പിച്ചു, തൃശൂർ എയ്ഡ് എജ്യൂക്കേഷനെതിരെ കോടതി

വിദ്യാർത്ഥിനിയെ കബളിപ്പിച്ചു, തൃശൂർ എയ്ഡ് എജ്യൂക്കേഷനെതിരെ കോടതി

വിദ്യാർത്ഥിനിക്ക് ഫീസ് 20300 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി. തൃശൂർ : കോഴ്സിന് ചേർത്തി കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി. തൃശൂർ വെള്ളാഞ്ചിറയിലുള്ള ഐനിക്കാടൻ അനിറ്റ.ടി.ആൻ്റോ ഫയൽ ചെയ്ത ഹർജിയിലാണ് ഏയ്ഡ് എഡ്യുക്കേഷൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും മലപ്പുറത്തെ ഉടമക്കെതിരെയും ഇപ്രകാരം വിധിയായതു്. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ചേർത്താമെന്ന് പറഞ്ഞാണ് 20300 രൂപ ഈടാക്കുകയുണ്ടായത്. മൂന്ന് വർഷവും പരീക്ഷകൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.എന്നാൽ...

Post
രക്ഷാപ്രവർത്തനത്തിനും ഫീസ്:കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധം

രക്ഷാപ്രവർത്തനത്തിനും ഫീസ്:കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എയര്‍ലിഫ്ട് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. കേരളം കണ്ട മഹാദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിന് മതിയായ നഷ്ടപരിഹാരം പോലും നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു പോലും ഫീസ് ചോദിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. 2018 ആഗസ്ത് 18ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ 29.64 കോടി രൂപയുള്‍പ്പെടെയുള്ള തുകയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തോട് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചിറ്റമ്മ...

Article
ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോ?

ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോ?

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വിഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോയെന്നും രാഹുല്‍ ചോദിച്ചു. ഭരണഘടനയുടെ ചെറിയ പതിപ്പ് കയ്യില്‍ പിടിച്ചു കൊണ്ട് ലോക്‌സഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനു സ്മൃതിക്കായാണ് സര്‍വര്‍ക്കര്‍ എന്നും വാദിച്ചത്. വേദങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഹിന്ദുക്കള്‍ ആരാധിക്കേണ്ടത് മനുസ്മൃതിയെ ആണ് എന്നാണ്...

Article
ചോദ്യപേപ്പർ ചോര്‍ന്ന സംഭവത്തിൽ ഡിജിപിക്കു പരാതി

ചോദ്യപേപ്പർ ചോര്‍ന്ന സംഭവത്തിൽ ഡിജിപിക്കു പരാതി

തിരുവനന്തപുരം: പ്ലസ് വണ്‍, പത്താം ക്ലാസ് അര്‍ധ വാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഡിജിപിക്കു പരാതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലസ്‌വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോര്‍ന്നത്. യൂട്യൂബ് ചാനലുകളില്‍ ചോദ്യപേപ്പര്‍ വന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരും. പരീക്ഷാ നടത്തിപ്പില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ചോദ്യചോര്‍ച്ച പരിശോധിക്കാന്‍...

Article
ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം

ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം

ശബരിമല: ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം. വലിയ തോതില്‍ പുക ഉയരുന്നത് കണ്ട് ഡ്യൂട്ടിലിയുണ്ടായിരുന്നവര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ശബരിമലയില്‍ മഴ ശക്തമായിരുന്നു. അതുകൊണ്ട് കെപ്രാ കളത്തില്‍ നിന്ന് കൊപ്ര പ്രോസസ് ചെയ്യാന്‍ കഴിഞ്ഞില്ല. വലിയ തോതില്‍ കെപ്ര അടിഞ്ഞതോടെ തീ പിടിക്കുകയായിരുന്നു. സ്ഥലത്ത് അഗ്നിശമന സേന സ്ഥിരമായുണ്ടെന്നും വലിയ തീപിടിത്തത്തിലേക്ക് എത്തുന്നതിന് മുമ്പ് സ്ഥിതി നിയന്ത്രിക്കാനായെന്നും ആശങ്കപ്പെടേണ്ട...

Post
ജലനിരപ്പ് ഉയർന്നു തന്നെ: ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയർന്നു തന്നെ: ജാഗ്രതാ നിര്‍ദേശം

  പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ ആറിൽ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹച്യത്തില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി ജിഡി സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദിയുടെ കരയില്‍ താമസിക്കുന്നവര്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ തയ്യാറാവണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തെന്മല ഡാമിന്റെ ഷട്ടറുകള്‍...