Author: Staff correspondent (Shaiju TP)

Article
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

അഴീക്കോട് ഫിഷ് ലാൻറിങ് സെൻ്ററിൽ നിന്നും പുലർച്ചേ മത്സ്യബന്ധനത്തിന് പോയ ശ്രീ വരുണൻ എന്ന ഇൻബോഡ് വള്ളത്തിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 5 നോട്ടിക്കല്‍ മൈല്‍ (10 കിലോമീറ്റർ) അകലെ കാര വടക്ക് പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ വലപ്പാട് സ്വദേശി പള്ളത്ത് മനു കുമാറിന്റെ ഉടമസ്ഥതയിലുള്ള ഇൻബോഡ് വള്ളവും വലപ്പാട് സ്വദേശികളായ 50 മത്സ്യതൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും മഴയിലും രക്ഷാപ്രവർത്തനം നടത്തി...

Article
ഭരണവിരുദ്ധ വികാരം പഠിക്കും

ഭരണവിരുദ്ധ വികാരം പഠിക്കും

ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്‍റെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. ഇതുൾപ്പടെ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം.തിരുത്തലിന് വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകുമെന്നും സൂചനയുണ്ട്. ഭരണവിരുദ്ധ വികാരം എന്തുകൊണ്ടുണ്ടായി എന്നത് പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം.രണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ.കെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.

Article
തിരൂരിലെ മരണം കൊലപാതകം

തിരൂരിലെ മരണം കൊലപാതകം

താനൂരിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുറ്റിച്ചിറ സ്വദേശി ഹംസ(45)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഒരാളെ അറസ്റ്റ് ചെയ്തു. താനൂർ സ്വദേശി ആബിദ് ആണ് അറസ്റ്റിലായത്. ആബിദും ഹംസയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്നലെ രാവിലെയാണ് ഹംസയെ തിരൂരിലെ കെജി പടിയിൽ ഒരു കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നഗ്നമായ മൃതദേഹത്തിന് സമീപം രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു...

Post
ദേവദൂതൻ’ ഗംഭീരമായി വീണ്ടും

ദേവദൂതൻ’ ഗംഭീരമായി വീണ്ടും

മോഹൻലാലിൻ്റെ അണ്ടർറേറ്റഡ് ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ 'ദേവദൂതൻ' ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്.

Article
ചേലേമ്പ്ര  മഞ്ഞപ്പിത്തം ബാധ കൂടുന്നു

ചേലേമ്പ്ര മഞ്ഞപ്പിത്തം ബാധ കൂടുന്നു

മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർഥി ഇന്ന് രാവിലെയോടെയാണ് മരിച്ചത്. വള്ളിക്കുന്ന് മേഖലയില്‍ മാസങ്ങളായി മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം കൂടിവരികയാണ്. വള്ളിക്കുന്ന് മേഖലയിൽ നടന്ന ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. പിന്നീട് അത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായി. 400 ഓളം പേര്‍ക്കാണ്...

Post
ജൂലൈ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണ കൗണ്ടർ ഉണ്ടായിരിക്കില്ല

ജൂലൈ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണ കൗണ്ടർ ഉണ്ടായിരിക്കില്ല

സർക്കാർ ഉത്തരവുപ്രകാരം ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ കൊച്ചി താലൂക്ക് പരിധിയിലെ അപേക്ഷകൾ മാത്രമാണ് ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫിസിൽ പരിഗണിക്കുന്നത്. ഫയൽ കൈമാറ്റവുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

Article
ലോകകപ്പ് ഇന്ത്യയ്ക്ക്

ലോകകപ്പ് ഇന്ത്യയ്ക്ക്

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31...

Post
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമം: ഡോ. പരകാല പ്രഭാകര്‍

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമം: ഡോ. പരകാല പ്രഭാകര്‍

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: ഇന്ത്യയെ ഹിന്ദു രാ ഷ്ട്രമാക്കാന്‍ തീവ്ര ശ്രമം നടക്കു ന്നതായി ഡോ. പരകാല പ്രഭാകര്‍. കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ ദേശീയ സെമിനാറില്‍ ‘അപനിര്‍ മ്മിതി-ചരിത്രത്തിലും പാഠപസ്ത കത്തിലും’ എന്ന വിഷയം അവത രിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ അപ നി ര്‍മ്മിതിയിലൂടെയും പാഠപുസ്തക ങ്ങളിലൂടെയും മാത്രമല്ല ഭാഷയിലൂ ടെയും സംസ്‌ക്കാരത്തലൂടെയും ഇതിനായുള്ള നീക്കം നടക്കുന്നതാ യും അദ്ദേഹം പറഞ്ഞു.ഹിന്ദി ഭാഷ...

Post
സ്വയം വിമര്‍ശിച്ച് ലേഖനമെഴുതി നെഹ്‌റു; മോഡിക്കും പിണറായി ക്കും ശത്രു മാധ്യമങ്ങള്‍: എം.എന്‍ കാരശേരി

സ്വയം വിമര്‍ശിച്ച് ലേഖനമെഴുതി നെഹ്‌റു; മോഡിക്കും പിണറായി ക്കും ശത്രു മാധ്യമങ്ങള്‍: എം.എന്‍ കാരശേരി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: ജവഹര്‍ലാല്‍ നെഹ്‌റു സ്വയം വിമര്‍ശിച്ച് പത്ര ത്തില്‍ ലേഖനമെഴുതിയപ്പോള്‍ മോഡിക്കും പിണറായിക്കും ശത്രു മാധ്യമങ്ങളാണെന്ന് എം.എന്‍ കാ രശേരി. സ്വയം വിമര്‍ശനത്തിന് തയ്യാറായില്ലെങ്കില്‍ ഏകാധിപതി യായി മാറുമെന്ന ആശങ്കയില്‍ തന്നെ വിമര്‍ശിച്ച് നെഹ്‌റു ചാണ ക്യന്‍ എന്ന പേരില്‍ ലേഖനം എഴു തിയിരുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറി നോട് തന്നെ വെറുതെവിടരുതെ ന്നാണ് നെഹ്‌റു പറഞ്ഞിരുന്നതെ ന്നും അദ്ദേഹം വ്യക്തമാക്കി.കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ...

Post
ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരു സം ഘവും സെമിനാറില്‍

ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരു സം ഘവും സെമിനാറില്‍

. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരുവില്‍ നിന്നുള്ള സംഘവും. ബംഗളുരുവിലെ എയര്‍നോട്ടിക്കല്‍ എന്‍ജിനീയര്‍ വിനയ്കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സെമിനാറിനെത്തിയവര്‍ക്ക് ഭരണഘടനയുടെ താളുകള്‍ പകര്‍ത്തി നല്‍കുന്നത്. തന്‍വീര്‍, തൗസീഫ്, അരുണ്‍ എന്നിവരാണ് ഒപ്പമുള്ളത്.ഭരണഘടനയുടെ ആമുഖം അടക്കം ആവശ്യമായ പേജുകള്‍ തത്സമയം സൗജന്യമായി കടലാസില്‍ സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് നല്‍കും. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയുടെ...