Author: Staff correspondent (Shaiju TP)

Article
സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: വിസിയുടെ     വാദം ഇനി എന്നു കേൾക്കും?

സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: വിസിയുടെ വാദം ഇനി എന്നു കേൾക്കും?

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേ ഴ്സിറ്റി സിൻഡിക്കേറ്റ് തിരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് വി സിയുടെ വാദം കേൾക്കൽ അനിശ്ചിത കാ ലത്തേക്ക് മാറ്റിവെച്ചു. സിൻഡി ക്കേറ്റ് തെരഞ്ഞെടുപ്പിൽ പരാജ യപ്പെട്ട സോബിൻ വർഗീസ്,വി എസ് നിഖിൽ എന്നിവരുടെ പരാതി യിലുള്ള വൈസ് ചാൻസലറുടെ വാദം കേൾക്കലാണ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്.മുസ്ലിം ലീഗ് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ പി റഷീദ് അഹമ്മദ്,സി പി ഹംസ എന്നിവരെ അയോഗരാക്ക ണമെന്നും റീകൗണ്ടിംഗ് നടത്ത ണമെന്നും ആവശ്യമുന്നയിച്ചായി രുന്നു പരാതി.ഹിയറിംഗ്...

Article
ഒടുവിൽ ഡ്രൈവർ യദുവിന് കുറ്റപത്രം

ഒടുവിൽ ഡ്രൈവർ യദുവിന് കുറ്റപത്രം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ഡ്രൈവർ യദു കുടുങ്ങിയേക്കും.നിർണായക തെളിവായ മെമ്മറി കാർ‌ഡ് കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടി. നിയമോപദേശം ലഭിച്ച ശേഷമേ ആര്യയും സച്ചിനും ബസ് തടഞ്ഞതിലെ തുടർനടപടികൾ ആരംഭിക്കൂ. അശ്ലീല ആംഗ്യം കാണിച്ചെന്ന കേസിൽ ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം സമർപ്പിക്കും. ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റം നടത്തിയ വിഷയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരെ കഴിഞ്ഞദിവസം നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.

Post
തൃശൂരിലെ ബസ്‌ സമരം മാറ്റി

തൃശൂരിലെ ബസ്‌ സമരം മാറ്റി

തൃശ്ശൂർ: ബസ്സുടമകളും തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയും ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല ബസ്‌ സമരം മാറ്റി. തൃശ്ശൂർ- കുന്നംകുളം -കുറ്റിപ്പുറം റോഡ്, തൃശ്ശൂർ- പാലയ്ക്കൽ- ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവ ശ്യപ്പെട്ടാണ് സമരം. റോഡുകളുടെ കുഴിനികത്തൽ പ്പണി തുടങ്ങിയതിനെ ത്തുടർന്നാണ് സമരം മാറ്റിയത്. റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്തുന്നതിന് മന്ത്രി ആർ. ബിന്ദു ശനിയാഴ്ച കളക്ടറേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു മുൻപ് രണ്ടു റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ തൃശ്ശൂർ-കൊടുങ്ങല്ലൂർ- ഇരിങ്ങാലക്കുട- തൃപ്രയാർ -പാലയ്ക്കൽ,...

Post
എകെജി സെൻ്റർ ആക്രമണം: സുധാകരൻ്റെ അനുയായി അറസ്റ്റിൽ

എകെജി സെൻ്റർ ആക്രമണം: സുധാകരൻ്റെ അനുയായി അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായഎകെജി സെൻറർ ആക്രമിച്ചു കേസിൽ രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ ഡെൽഹി വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായി. കെ സുധാകരന്റെ അടുത്ത അനുയായി ആണ് സുഹൈൽ ഷാജഹാൻ. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയവേ ആണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിൻ്റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Post
നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

ഡെൽഹി: നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം ശക്തമായതോടെ തീയതി പ്രഖ്യാപിക്കാൻ എൻ.ബി.ഇ തീരുമാനിച്ചത്. പരീക്ഷ ഉടൻ നടത്തണമെന്ന വിഷയം ഐഎംഎ അടക്കം സംഘടനകളും കേന്ദ്രത്തെ അറിയിച്ചു. ഇതോടെയാണ് പരീക്ഷയ്ക്കായുള്ള പുതിയ തീയതിക്കായി ചർച്ച തുടങ്ങിയത്. ഓഗസ്റ്റിൽ പരീക്ഷ നടത്താനാണ് നീക്കം. അതെ സമയം നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനം ദില്ലിയിൽ നടക്കും.

Post
പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതൽ

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതൽ

പ്ലസ്‌വൺ മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്നു( ജൂലൈ 02) രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in -ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം...

Article
ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴ പെയ്തേക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കി. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും തമിഴ്‌നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ...

Article
14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടുന്നു

14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടുന്നു

കൊച്ചി: സംസ്ഥാനത്തെ 14 കോളെജുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു.ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്തതിനാലും വിദ്യാർഥികൾക്ക് താത്പര്യമുള്ള കോഴ്‌സുകൾ ഇല്ലാത്തതിനാലുമാണ് മഹാത്മാ ഗാന്ധി (എംജി) സർവകലാശാലയ്ക്കു കീഴിലെ 14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടന്നത്. വിദേശ പഠനത്തിനായുള്ള വിദ്യാർഥികളുടെ കുത്തൊഴുക്കാണ് മുഖ്യ പ്രശ്നം. ഇവിടെ മെച്ചപ്പെട്ട കോഴ്സുകളും കുറവ്. ഇതുമൂലം സ്വാശ്രയ കോളെജുകളുടെ നിലനിൽപു തന്നെ അപകടത്തിലായി. സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക കോളെജുകളും നടത്തിക്കൊണ്ട് പോകാനാവാത്ത സ്ഥിതിയിലാണ്. പൂട്ടുകയല്ലാതെ മറ്റു വഴികളൊന്നും ഇവർക്കു മുന്നിലില്ല.മികച്ചതും കാലാനുസൃതവുമായ കോഴ്സുകൾ ആരംഭിക്കാനുള്ള...

Article
ആര്യയ്ക്ക് തെറ്റ് തിരുത്താൻ ലാസ്റ്റ് ചാൻസ്

ആര്യയ്ക്ക് തെറ്റ് തിരുത്താൻ ലാസ്റ്റ് ചാൻസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജോന്ദ്രന് തെറ്റ്തിരുത്താൻ അവസാന അവസരം കൂടി നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് അഭിപ്രായം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാർട്ടി തീരുമാനം.മേയർ സ്ഥാനത്തു നിന്നും ആര്യയെ മാറ്റിയാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചെക്കുമെന്നതിനാലാണ് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചത്. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി നേതാക്കൾക്കിടയിൽ...

Article
മേൽപ്പാലത്തിൽ നിന്നും സ്കൂട്ടറിൽ താഴേക്ക് പതിച്ച യുവതി മരിച്ചു

മേൽപ്പാലത്തിൽ നിന്നും സ്കൂട്ടറിൽ താഴേക്ക് പതിച്ച യുവതി മരിച്ചു

തിരുവനന്തപുരം ∙ ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി ബാരിയറിൽ തട്ടുകയും യാത്രക്കാർ റോഡിലേക്കു വീഴുകയായിരുന്നു. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിനു മുകളില്‍ തന്നെയാണ്. ഏറെ താഴെയുള്ള...