Author: Staff correspondent (Shaiju TP)

Post
മലപ്പുറത്ത് 4 പേർക്ക് മലമ്പനി

മലപ്പുറത്ത് 4 പേർക്ക് മലമ്പനി

മലപ്പുറം: മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലപ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നു പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനി ചികിത്സയിലുള്ള മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്‍റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേ നടത്തി.

Post
മലപ്പുറത്ത് 35 വീടുകൾ ഭാഗികമായി തകർന്നു

മലപ്പുറത്ത് 35 വീടുകൾ ഭാഗികമായി തകർന്നു

ശക്തമായ മഴയിൽ രണ്ടു ദിവസത്തിനിടെ മലപ്പുറം ജില്ലയിലെ 35 വീടുകൾ ഭാഗിമായി തകർന്നു. പൊന്നാനി 6, തിരൂർ – 14, തിരൂരങ്ങാടി- 1, കൊണ്ടോട്ടി – 7, ഏറനാട് – 3, പെരിന്തൽമണ്ണ – 1, നിലമ്പൂർ – 3 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗിക ഭവന നാശം. പൂർണ ഭവനനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിൽ ക്യാമ്പുകളും തുറന്നിട്ടില്ല. 33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ...

Post
കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്

കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്

മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. പലപ്പോഴും ഇങ്ങനെ കുട്ടികൾ അപകടങ്ങളിൽ പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനാൽ സ്കൂൾ അവധി പോലുള്ള അവസരങ്ങളിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തണം. നിരോധനം വകവെക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകുന്നതും അപകടകരമാണ്. ഇങ്ങനെ അനധികൃതമായി മഴക്കാലത്ത് വെള്ളച്ചാട്ടത്തിലും കടലിലും ഇറങ്ങുന്നത് പലപ്പോഴും വലിയ ദുരന്തങ്ങൾക്ക്...

Article
മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു

മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു

എറണാകുളം പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടൻ തൊട്ടിൽ ജോമോൻ്റെ വീട്ടുമുറ്റത്തേക്ക് ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ മണ്ണിടിഞ്ഞു വീണു.      രാത്രി 10.30 ന്  ഉദ്ദേശം 40 അടി ഉയരത്തിൽ നിന്നും മണ്ണും കല്ലും ഇടിഞ്ഞ്  വീട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന മുറിയിലേക്കാണ് മണ്ണും കല്ലും പതിച്ചതെങ്കിലും ആർക്കും പരിക്കില്ല. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷ’ൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ സതീഷ് ചന്ദ്രൻ ,വി.വൈ .ഷമീർ ,അരവിന്ദ് കൃഷണൻ, ആർ.രതീഷ്., വി.പി.ഗഫൂർ ,സുനിൽ കുമാർ...

Article
പാലക്കാട് റെയ്ൽവേ ഡിവിഷൻ ഇല്ലാതാക്കാൻ നീക്കം

പാലക്കാട് റെയ്ൽവേ ഡിവിഷൻ ഇല്ലാതാക്കാൻ നീക്കം

തിരുവനന്തപുരം: പാലക്കാട്‌ റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. വീണ്ടും അധികാരമേറിയ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തോട്‌ അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിൻ്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം. പാലക്കാട് ഡിവിഷനെതിരെ ഒരു നീക്കവുമില്ലെന്ന് റെയിൽവേ ഉന്നതർ പരസ്യമായി പറയുമ്പോഴും എതിരായ നീക്കങ്ങൾ അണിയറയിൽ തകൃതിയാണ്. ഇത്തരമൊരു നീക്കം നടത്തിയാൽ വരുന്ന കടുത്ത...

Post
ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്: സ്കൂളുകൾക്ക് അവധി

ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്: സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

Article
എൻഡിആർഎഫ് സംഘം കുട്ടനാട്ടിൽ

എൻഡിആർഎഫ് സംഘം കുട്ടനാട്ടിൽ

ആലപ്പുഴ ജില്ലയിൽ കിഴക്കൻവെള്ളത്തിന്റെ വരവോടെ അപ്പർ കുട്ടനാട് മേഖലയിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എൻഡിആർഎഫ് സംഘം ഇന്നലെ വൈകീട്ട് അപ്പർ കുട്ടനാട് മേഖലകളിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ന് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയാണ്.

Article
തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

കനത്ത മഴയിൽ തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നദികളിലെ ജലനിരപ്പ് കൂടി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്ത്രാപ്പിന്നിയിൽ തോട് കവിഞ്ഞ് ദേശീയ പാതക്ക് കുറുകെ ഒഴുകുകയാണ്. എസ്.എൻ. വിദ്യാഭവന് സമീപം കാന കവിഞ്ഞൊഴുകി റോഡിൽ വെള്ളക്കെട്ടുണ്ടാക്കിയിട്ടുണ്ട്.ചെന്ത്രാപ്പിന്നി വില്ലേജിന് കിഴക്കോട്ടുള്ള സർദാർ റോഡ്, സർദാർ – ഓൾഡ് പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്ത്രാപ്പിന്നി പപ്പടം കോളനി, വില്ലേജ് ഓഫീസ് കിഴക്ക്, ചെന്ത്രാപ്പിന്നി സെന്റർ കിഴക്ക്, ശ്രീമുരുകൻ...

Article
മലയോര മേഖലയിലേക്ക് രാത്രിയാത്ര നിരോധനം

മലയോര മേഖലയിലേക്ക് രാത്രിയാത്ര നിരോധനം

‘പാലക്കാട് മലയോര മേഖലയിലേക്ക് രാത്രിയാത്ര നിരോധനം തുടരുകയാണ്. വെള്ളച്ചാട്ടത്തിലേക്കും പ്രവേശനമില്ല.കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് കോഴിക്കോട് താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുകയാണ്. മാവൂർ, മുക്കം, തടമ്പാട്ട്താഴം അടക്കമുള്ള സ്ഥലങ്ങളിലാണ് വെള്ളക്കെട്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 36 പേരാണ് ഇതുവരേ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ജില്ലയിൽ 30 വീടുകളാണ് ഇന്നലെ ഭാഗികമായി തകർന്നത്. നിരവധി കെട്ടിടങ്ങളും നശിച്ചിട്ടുണ്ട്. പൂനൂര്‍ പുഴയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു.

Article
കനത്ത മഴ തുടരുന്നു : വയനാട് മണ്ണിടിച്ചിൽ

കനത്ത മഴ തുടരുന്നു : വയനാട് മണ്ണിടിച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുരുന്നു. വിവിധയിടങ്ങളിൽ കനത്തമഴയിൽ നാശനഷ്ടങ്ങളുണ്ടായി.വയനാട് ജില്ലയിൽ കാലവർഷം ശക്തമാണ്. വയനാട്, കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു. അതേസമയം, റോഡ് പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടരുകയാണ്. ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ നാല് ഇടങ്ങളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നിരിക്കുന്നത്. 96 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നലെ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു.