Author: Staff correspondent (Shaiju TP)

Post
ഗാര്‍ഹിക പീഡനവും ലഹരിയുടെ വിപത്തും: സെമിനാര്‍ 24 ന് തിരൂരിൽ

ഗാര്‍ഹിക പീഡനവും ലഹരിയുടെ വിപത്തും: സെമിനാര്‍ 24 ന് തിരൂരിൽ

കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ‘ഗാര്‍ഹിക പീഡനവും ലഹരിയുടെ വിപത്തും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ആഗസ്റ്റ് 24 ന് തിരൂരില്‍ നടക്കും. തിരൂര്‍ സാംസ്‌കാരിക സമുച്ചയം ഹാളില്‍ രാവിലെ 10ന് നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമാണി ഉദ്ഘാടനം ചെയ്യും.

Article
നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു

നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു

🔹 നിറമരതൂർ:നിറമരതൂർ പഞ്ചായത്തിലെ നിറമരതൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയും ക്യാമ്പ് ഓഫീസും നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഇസ്മയിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു .1003 ഹെകടർ വിസ്തീര്‍ണ്ണമുള്ള വില്ലേജിനെ 65 ബ്ലോക്കുകള്‍ ആക്കി തിരിച്ചാണ് സര്‍വേ ചെയ്യുന്നത്. 30000 ലധികം തണ്ടപ്പേർ കക്ഷികളുള്ളവില്ലേജിലെ മുഴുവനാളുകളും തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ തയ്യാറാക്കി വെക്കുകയും അതിര്‍ത്തികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കി വെക്കുവാനും ചടങ്ങില്‍ റീസർവെ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. രാജീവന്‍ പട്ടത്താരി ആവശ്യപ്പെട്ടു.നിറമരതൂർ പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള “വാൽക്കണ്ടി...

Post
അവകാശ സംരക്ഷണ യാത്ര വെള്ളിയാഴ്ച

അവകാശ സംരക്ഷണ യാത്ര വെള്ളിയാഴ്ച

പൊന്നാനി: മത്സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അവകാശ സംരക്ഷണ യാത്ര’ വെള്ളിയാഴ്ച ആനങ്ങാടിയിൽ നിന്ന് ആരംഭിച്ച് തീരദേശത്തെ വിവിധ സ്ഥലങ്ങളിൽ സ്വീകരണമേറ്റ് വാങ്ങിയതിനു ശേഷം പൊന്നാനിയിൽ സമാപിക്കും. ഡീസൽ സബ്സിഡി അനുവദിക്കുക, മണ്ണെണ്ണ പെർമിറ്റ് വർദ്ധിപ്പിക്കുക, തീരദേശത്ത് എല്ലായിടത്തും സുരക്ഷിതമായ കടൽഭിത്തി നിർമ്മിക്കുക, വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനം അവസാനിപ്പിക്കുക, അനധികൃത മത്സ്യബന്ധന രീതിയായ രണ്ടു ബോട്ടുകൾ ചേർന്നുള്ള വല വലിക്കുന്നത് ഫിഷറീസ് ബോട്ട് തടയുക,...

Post
വിദ്യാർത്ഥികൾ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരാകണം:  മന്ത്രി ബിന്ദു

വിദ്യാർത്ഥികൾ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരാകണം: മന്ത്രി ബിന്ദു

രവിമേലൂർ ഇരിങ്ങാലക്കുട* : സാമൂഹ്യനീതി എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നവ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരായി മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തി നിർത്തുന്നതിൽ സമൂഹത്തിന് നിർണായകമായ പങ്കാണുള്ളതെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു.നാലു പതിറ്റാണ്ടുകളായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി. പ്ലസ് ടു. വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ...

Post
റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ ആഗസ്റ്റ് 23 ന് കൊച്ചിയില്‍

റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ ആഗസ്റ്റ് 23 ന് കൊച്ചിയില്‍

നൂതനസാങ്കേതിക വിദ്യയില്‍ കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പിനു കീഴിലുള്ള കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ ഏകദിനസമ്മേളനം ആഗസ്റ്റ് 23ന് കൊച്ചിയില്‍ നടക്കും. വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന സമ്മേളനം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്,...

Article
ഹേമ റിപ്പോർട്ട് എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി?

ഹേമ റിപ്പോർട്ട് എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി?

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അതു കൊണ്ടാണ് സർക്കാർ ഇത്രയും കാലം പുറത്തു വിടാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ...

Post
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം.

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം.

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 31നു മുൻപായി എന്‍.ബി.എഫ്.സി യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം. ഉചിതമായ സംരംഭകപദ്ധതികള്‍...

Article
സംസ്ഥാനത്ത് ഇന്ന് കനത്ത കാറ്റും മഴയും

സംസ്ഥാനത്ത് ഇന്ന് കനത്ത കാറ്റും മഴയും

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ( >15mm /hour) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 21/08/2024...

Article
മരങ്ങൾ പാളത്തിൽ: ട്രെയ്ൻ ഗതാഗതം സ്തംഭിച്ചു

മരങ്ങൾ പാളത്തിൽ: ട്രെയ്ൻ ഗതാഗതം സ്തംഭിച്ചു

കനത്ത കാറ്റിൽ പലയിടത്തും മരങ്ങൾ പാളത്തിലേക്ക് വീണു, കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു.*തകഴിയിൽ പാളത്തിന് കുറുകെ മരം വീണ് കിടക്കുന്നതിനാൽ 06014 കൊല്ലം – ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്.കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയിൽ പിടിച്ചിട്ടിരിക്കുകയാണ്. കൊല്ലം പരവൂർ ഭാഗത്തും റെയിൽ വേ മരം വീണ് കിടക്കുന്നതായി വിവരം ഉണ്ട്. ട്രാക്കിൽ മരം വീണതിനാൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക്‌ പോകുന്ന...

Article
കൊച്ചി മെട്രോ: തടസങ്ങൾ നീക്കാ൯ സംയുക്ത കമ്മിറ്റി

കൊച്ചി മെട്രോ: തടസങ്ങൾ നീക്കാ൯ സംയുക്ത കമ്മിറ്റി

പാലാരിവട്ടം ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നി൪മ്മാണവുമായി ബന്ധപ്പെട്ട വിവിധ തടസങ്ങളും പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങിവിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേ൪ന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം....