Author: Staff correspondent (Shaiju TP)

Article
ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല , കണ്ടിട്ടില്ല

ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല , കണ്ടിട്ടില്ല

കൊച്ചി: തനിക്കെതിരെയുള്ള ലൈംഗിക ആരോപണ പരാതിയിൽ താൻ ഒരിക്കലും ഓടിയൊളിക്കില്ലെന്ന് നടൻ നിവിൻ പോളി . കഴിഞ്ഞദിവസമാണ് പൊളിക്കെതിരെ ഒരു പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരോപണം ഉന്നയിച്ച പെൺകുട്ടിയെ നാളിതുവരെയായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല . നമുക്കും കുടുംബം ഉള്ളതല്ലേ. ഇത്തരത്തിൽ അനാവശ്യ ആരോപണങ്ങളുമായി വരുന്നതിനെതിരെ നിയമപരമായി നേരിടുമെന്നും നിവിൻപോളി പറഞ്ഞു ‘ ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ അന്വേഷണത്തിനും താൻ തയ്യാറാണെന്നും എനിക്കുവേണ്ടി സംസാരിക്കാൻ ഞാൻ മാത്രമുള്ള സാഹചര്യത്തിൽ ആണ് ഞാൻ സംസാരിക്കുന്നതെന്നും നിവിൻ...

Article
സുജിത് ദാസിനെതിരെ യൂത്ത് ലീഗ് പരാതി നൽകി

സുജിത് ദാസിനെതിരെ യൂത്ത് ലീഗ് പരാതി നൽകി

മുഖ്യമന്ത്രിക്കും സിബിഐക്കും പരാതി നൽകി മുസ്ലിം യൂത്ത് ലീഗ് മലപ്പുറം: മതസൗഹാർദ്ദത്തിനും മാനവ സാഹോദര്യത്തിനും പേരുകേട്ട മലപ്പുറം ജില്ലയുടെ പോലീസ് മേധാവി സ്ഥാനത്തിരുന്ന് സുജിത്ത് ദാസ് ഐപിഎസ് നടത്തിയ ക്രമവിരുദ്ധമായ വഴിവിട്ട മുഴുവൻ കാര്യങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി,ഡിജിപി, സിബിഐ എന്നിവർക്ക് പരാതി നൽകി. സുജിത്ത് ദാസ് ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന കാലഘട്ടത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പുനരന്വേഷണവും പുനപരിശോധനയും വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ജില്ലയിൽ...

Post
കൊടിഞ്ഞി ഫൈസൽ വധം: സർക്കാർ ഒത്തു കളിക്കുന്നു: യൂത്ത് ലീഗ്

കൊടിഞ്ഞി ഫൈസൽ വധം: സർക്കാർ ഒത്തു കളിക്കുന്നു: യൂത്ത് ലീഗ്

മലപ്പുറം: നാട്ടിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആർഎസ്എസ് നടത്തിയ കൊടിഞ്ഞി ഫൈസൽ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സർക്കാർ വക്കീലിനെ നിയമിക്കാത്തതിനാൽ കേസിന്റെ വിചാരണ നീണ്ടു പോവുകയാണ്. ഫൈസലിന്റെ ഭാര്യ ജെസ്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്കു മുമ്പ് സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. അഡ്വ....

Post
എടരിക്കോട് ടെക്സ്റ്റൈൽസിൽ റവന്യൂ വകുപ്പിന്റെ പരിശോധന

എടരിക്കോട് ടെക്സ്റ്റൈൽസിൽ റവന്യൂ വകുപ്പിന്റെ പരിശോധന

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിവരണം ചെയ്യാത്തതിനെ തുടർന്നാണ് നടപടിയെന്ന് എസ്.ടി.യു കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിൽ റവന്യൂ വകുപ്പ് അധികാരികളുടെ പരിശോധന. പിരിഞ്ഞുപോയ 49 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകാത്തതിനെ തുടർന്ന് നേരത്തെ ഡെപ്യൂട്ടി ലേബർ കമ്മീഷണർക്ക് (ഡി.എൽ. സി ) പാലക്കാട് യൂനിയനുകളും, തൊഴിലാളികളും പരാതി നൽകിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം ഗ്രാറ്റുവിറ്റി നൽകാൻ മാനേജ്മെന്റിനോട് നിർദ്ദേശിച്ചിട്ടും മാനേജ്മെൻറ് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തിരുന്നില്ല. തുടർന്നാണ് ഗ്രാറ്റിവിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ റിക്കവറി...

Article
ബിയ്യം കായൽ വള്ളംകളി മത്സരം ടൂറിസം വകുപ്പ് നടത്തണം

ബിയ്യം കായൽ വള്ളംകളി മത്സരം ടൂറിസം വകുപ്പ് നടത്തണം

പൊന്നാനി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചതിനെ തുടർന്ന് ബിയ്യംകായലിലെ ജലോത്സവം ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ഓണാഘോഷത്തോടനുബന്ധിച്ച് സർക്കാർ തന്നെ വള്ളംകളി നടത്തുന്നതിന് അനുമതിയും, ഫണ്ടും നൽകിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ അനുവദിച്ചത് പോലെ പൊന്നാനി ബിയ്യം കായലിലെ ജലോത്സവത്തിനും സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. 50 വർഷമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വെള്ളം മത്സരം നടത്തി വരാറുള്ളത്. ബേപ്പൂർ ജലോൽസവത്തിനും, നെഹ്റു ട്രോഫി വള്ളംകളിക്കും...

Post
ഭീഷണിപ്പെടുത്തി പണം തട്ടൽ: ഹനുമാൻ സേന നേതാവും യുവതിയും റിമാൻ്റിൽ

ഭീഷണിപ്പെടുത്തി പണം തട്ടൽ: ഹനുമാൻ സേന നേതാവും യുവതിയും റിമാൻ്റിൽ

കാക്കൂർ : ലൈംഗിക അതിക്രമം ആരോപിച്ച് വ്യാപാരിയെ ഭീഷണി പെടുത്തി പണം തട്ടിയ കേസിൽ ഹനുമാൻ സേന നേതാവും, യുവതിയും പിടിയിൽ. ഹനുമാൻ സേന സംസ്ഥാന ജനറലും വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയുമായ ഭക്തവത്സലൻ (60)കാക്കൂർ മുതുവട്ട്താഴം പാറക്കൽ ആസിയ(38) എന്നിവരെയാണ് റിമാൻ്റ് ചെയ്തതത്. കക്കോടിക്ക് സമീപം കുമാരസ്വാമിയിലുള്ള വ്യാപാരിയെയാണ് ഇരുവരും ചേർന്ന് ഭീഷണിപെടുത്തി പണം തട്ടിയത്. പോലീസിൽ പരാതി നൽകാതിരിക്കാൻ വ്യാപാരിയോട് ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.ആദ്യഗഡുവായി അമ്പതിനായിരം രൂപ ഭക്തവത്സലൻ്റെ അക്കൗണ്ടിലേക്ക് നൽകിയിരുന്നു.വീണ്ടും ഭീഷണി ശക്തമായതോടെയാന്ന്...

Post
കോളിയത്ത് ഹുസൈൻ അന്തരിച്ചു

കോളിയത്ത് ഹുസൈൻ അന്തരിച്ചു

പരപ്പനങ്ങാടി :ഉള്ളണം അട്ടക്കുഴിങ്ങര സ്റ്റേഡിയം റോഡിൽ താമസിക്കുന്ന കോളിയത്ത് ഹുസൈൻ(കെ.ടി) (58) അന്തരിച്ചു. ഭാര്യ: ബീപാത്തുമക്കൾ: അബ്ബാസ്, മുർഷിദ, മുബഷിറ , ഫാത്തിമ ഷഫ്ന കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പനയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post
ഹിമാചൽ ഫുട്ബോൾ ടീമിന് പരിശീലകനായി മലയാളി

ഹിമാചൽ ഫുട്ബോൾ ടീമിന് പരിശീലകനായി മലയാളി

കൽപകഞ്ചേരി: നാഷണൽ ചാമ്പ്യൻഷിപ്പിൽ ഹിമാചൽ പ്രദേശ് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി മലപ്പുറം കൽപകഞ്ചേരി സ്വദേശി ഇർഷാദ്. എഫ്സി കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ യൂത്ത് ടീം പരിശീലകനാണ് ഇർഷാദ്. 2019 ലാണ് എഫ് സി കൽപകഞ്ചേരി ഫുട്ബാൾ അക്കാദമിയിൽ കളിക്കാരനായി ചേരുന്നത്, ഇവിടെ നിന്നാണ് ഇർഷാദിന്റെ ഉയർച്ച തുടങ്ങുന്നത്,ഇവിടെ നിന്ന് ബാസ്കോ ഒതുക്കുങ്ങൽ,റിയൽ മലബാർ എഫ് സി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിക്കാൻ അവസരം ലഭിക്കുകയും, പിന്നീട് കൽപ്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ ബേബി...

Post
ഷൊർണൂർ ഒന്നാം ലെവൽ ക്രോസ് അടച്ചിടും

ഷൊർണൂർ ഒന്നാം ലെവൽ ക്രോസ് അടച്ചിടും

ഷൊർണൂർ – ചേലക്കര റൂട്ടിൽ ഷൊർണൂർ – വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ 1/800 – 900 ലെവൽ ക്രോസ് സെപ്റ്റംബർ 4, രാവിലെ 10 മുതൽ സെപ്റ്റംബർ 5, വൈകിട്ട് 5 മണി വരെ അറ്റകുറ്റപണികൾക്കായി അടയ്ക്കും. പ്രസ്തുത സമയത്ത് വാഹനങ്ങൾ പാഞ്ഞാൾ – വാഴക്കോട് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ഷൊർണൂർ റെയിൽവെ അസി. ഡിവിഷണൽ എൻജിനീയർ അറിയിച്ചു.

Post
നടപടി സുചിത്ത് ദാസിൻ്റെ സസ്പെൻഷനിൽ ഒതുങ്ങരുതെന്ന് താമിറിൻ്റെ സഹോദരൻ

നടപടി സുചിത്ത് ദാസിൻ്റെ സസ്പെൻഷനിൽ ഒതുങ്ങരുതെന്ന് താമിറിൻ്റെ സഹോദരൻ

തിരൂരങ്ങാടി : പി.വി.അൻവറിൻ്റെ വെളിപെടുത്തലിലൂടെ സസ്പെൻ്റ് ചെയ്ത മുൻ മലപ്പുറം എസ്.പി. സുചിത്ത് സിൽമാത്രം നടപടികൾ ഒതുങ്ങരുതെന്ന് താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി . തൻ്റെ അനുജൻ കൊല്ലപെട്ടെത് മുതൽ എസ്.പി. അടക്കമുള്ളവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ച് പോന്നിരുന്ന വേളയിലാണ് പി.വി.അൻവറിലൂടെ തല്ലിയതിലൂടെയാണ് മരിച്ചതെന്ന വെളിപെടുത്തൽ സുചിത്ത് ദാസ് നടത്തിയത്. ലോക്കപ്പിൽ കുഴഞ്ഞ വീണതായിരുന്നന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. അമിതമായി മദ്യപിച്ച് ഡാൻസാഫ് അംഗങ്ങൾ താമിർ ജിഫ്രിയെ ക്രൂരമായ മർധനത്തിനിരയാക്കുകയായിരുന്നന്ന്...