Author: Staff correspondent (Shaiju TP)

Post
കൊടിഞ്ഞി ഫൈസൽ വധം ഒത്തു കളി ആർക്ക് വേണ്ടി. എസ്.ഡി.പി.ഐ

കൊടിഞ്ഞി ഫൈസൽ വധം ഒത്തു കളി ആർക്ക് വേണ്ടി. എസ്.ഡി.പി.ഐ

തിരൂരങ്ങാടി : കൊടിഞ്ഞി ഫൈസൽ വധം ഒത്തുകളി ആർക്ക് വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ കൊടിഞ്ഞി ഫാറൂഖ് നഗറിൽ പ്രതിഷേധ മാർച്ചും, പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഡ്വ: കെ.സി. നസീർ ഉത്ഘാടനം ചെയ്തു. കേരളത്തിൽ സംഘ്പരിവാർ കലാപങ്ങൾക്ക് ഒത്ത് കളി നടത്തുന്നവരായി പിണറായി സർക്കാരും പോലീസും മാറുകയാണന്ന് അദ്ദേഹം പറഞ്ഞു. കൊടിഞ്ഞി ഫൈസൽ കേസ് അട്ടിമറിക്കാൻ ഗൂഡ ശ്രമമാണ് നടക്കുന്നത്. കുടുംബം ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ ഇഷ്ടാനുസരണം പ്രോസിക്യൂഷനെ നിയമിക്കുകയും അദ്ധേഹം രാജിവെച്ചതും...

Post
സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

​ ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വച്ച് രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post
അവശനിലയിൽ കിടന്നയാളുടെ മരണം നരഹത്യ തന്നെ

അവശനിലയിൽ കിടന്നയാളുടെ മരണം നരഹത്യ തന്നെ

ഇരിങ്ങാലക്കുട* : ആളൂർ ഗ്രാമപഞ്ചായത്ത്പാറേക്കാട്ടുകരയിൽ അവശനിലയിൽ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പിൽ ജിൻ്റോ (28 വയസ്സ്) കുവ്വക്കാട്ടിൽ സിദ്ധാർത്ഥൻ (63 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ. ജി. സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ട്ർ കെ.എം.ബിനീഷ് അറസ്റ്റു ചെയ്തത്.തിരുവോണ നാളിലാണ് കേസ്സിനാസ്പദമായ സംഭവം. വൈകിട്ട് ആറരയോടെ കള്ളുഷാപ്പിന് എതിർ വശത്ത് അവശനിലയിൽ കിടക്കുകയായിരുന്ന പഞ്ഞപ്പിള്ളി സ്വദേശി മാളിയേക്കൽ ജോബിയെ (45 വയസ്സ്) ബന്ധുക്കളെത്തി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു....

Post
ജനകീയ വില്ലേജ് ഓഫീസർക്ക് ജനകീയ യാത്രയയപ്പ് നൽകി

ജനകീയ വില്ലേജ് ഓഫീസർക്ക് ജനകീയ യാത്രയയപ്പ് നൽകി

മംഗലം : വില്ലേജ് ആഫീസിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്ന നാട്ടുകാരെ നിറപുഞ്ചിരിയോടെ സ്വീകരിച്ച് അവരുടെ ആവശ്യങ്ങൾ കാലതാമസം വരുത്താതെ പരിഹരിച്ചു കൊടുത്ത് കൊണ്ട് ജനങ്ങളുടെ പ്രശംസക് പാത്രമായ ഒരു വില്ലേജ് ഓഫീസറായിരുന്നു നിഷ ശിവാനന്ദൻ. ഒരു വർഷം മുമ്പ് മംഗലത്ത് വന്ന ഇവർക്ക് സ്വന്തം നാട്ടിലേക്ക് മാറ്റം കിട്ടിയപ്പോൾ മംഗലത്തെ പൗരാവലി സമുചിതമായ യാത്രയയപ്പ് നൽകി. ചെണ്ടമേളങ്ങളോടെ ചടങ്ങിലേക്ക് ആനയിച്ചാണ് കൊണ്ടുവന്നത്. യാത്രയയപ്പ് യോഗത്തിൻ്റെ ഉൽഘാനവും ഉപഹാരസമർപ്പണവും തിരൂരിൽ പുതിയതായി ചാർജ് എടുത്ത സബ്‌ കലക്ടർ ദിലീപ്...

Post
വോളീബോൾ റഫറീസ് ക്ലിനിക് 22 ന്

വോളീബോൾ റഫറീസ് ക്ലിനിക് 22 ന്

എറണാകുളം ജില്ലാ വോളീബോൾ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരമുള്ള ജില്ല വോളീബോൾ റഫറിമാർക്കുവേണ്ടി ഒരു ദിവസത്തെ പരിശീലന ക്ലാസ് ഈ സെപ്റ്റംബർ മാസം 22ന് അങ്കമാലി ഡിസ്റ്റ് കോളജിൽ വച്ച് നടത്തപ്പെടുന്നു. ( രാവിലെ 8 മുതൽ വൈകീട്ട് അഞ്ച് വരെ )പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് കേരള സ്റ്റേറ്റ് വോളീബോൾ ടെക്നിക്കൽ കമ്മിറ്റി നടത്തുന്ന ജില്ലാ, സംസ്ഥാന റഫറിസ് യോഗ്യതാ പരീക്ഷക്ക് പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കുന്നതാണ് .രജിസ്ട്രേഷനും,കൂടുതൽ വിവരങ്ങൾക്കും, പങ്കെടുക്കുന്നതിനും ബന്ധപ്പെടുക .എന്ന്അവറാച്ചൻ എം....

Post
നമ്മുടെ നങ്ങേലിക്കഥ കോപ്പിയടിച്ചതാണോ? കോഴിക്കോട് സ്വപ്നനഗരിയിലേക്ക് വരൂ

നമ്മുടെ നങ്ങേലിക്കഥ കോപ്പിയടിച്ചതാണോ? കോഴിക്കോട് സ്വപ്നനഗരിയിലേക്ക് വരൂ

മത തട്ടിപ്പുകളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാണിക്കുകയാണ് അമേരിക്കന്‍ മലയാളിയും സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീകാട്ടില്‍.

Article
സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് വഞ്ചിച്ചു: കൺസ്യൂമർ കോടതി പിഴ വിധിച്ചു

സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് വഞ്ചിച്ചു: കൺസ്യൂമർ കോടതി പിഴ വിധിച്ചു

തൃശൂർ:കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. നിധീന 150000 രൂപ സലയുള്ള കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് എതിർകക്ഷി സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകുകയുണ്ടായിട്ടില്ലാത്തതാകുന്നു....

Post
കവിയൂർ പൊന്നമ്മയുടെ നില ഗുരുതരം

കവിയൂർ പൊന്നമ്മയുടെ നില ഗുരുതരം

കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Post
ഇസ്ലാമിക ചിന്തകൻ മുഹമ്മദ് ശമീമിന് പുരസ്കാരം

ഇസ്ലാമിക ചിന്തകൻ മുഹമ്മദ് ശമീമിന് പുരസ്കാരം

കോഴിക്കോട് :ഇസ്ലാമിക ചിന്തകൻസി. എൻ. അഹമ്മദ് മൗലവിയുടെ പേരിൽഎം.എസ്.എസ്ഏർപ്പെടുത്തിയ പുരസ്കാരത്തിന്ടി.പി. മുഹമ്മദ് ശമീംഅർഹനായി.ശാന്തപുരം അൽജാമിയഅൽ ഇസ്ലാമിയയിൽമത താരതമ്യശാസ്ത്ര പഠനവിഭാഗത്തിൽഅധ്യാപകനായ കണ്ണൂർപാപ്പിനിശ്ശേരി സ്വദേശിയാണ്.ലോക മതങ്ങളെക്കുറിച്ചുള്ളതാരതമ്യ പഠന ഗ്രന്ഥങ്ങളുംസമൂഹമാധ്യങ്ങളിലെവൈജ്ഞാനികഇടപെടലുകളും മുൻനിർത്തിയാണ്പുരസ്കാരം.ജമാൽ കൊച്ചങ്ങാടി,വി.എ. കബീർകെ സി സലീം എന്നിവരടങ്ങിയപുരസ്കാര സമിതിയാണ്അവാർഡ് ജേതാവിനെതിരഞ്ഞെടുത്തത്.ഒക്ടോബർ ആദ്യം കോഴിക്കോട്നടക്കുന്ന ചടങ്ങിൽ പുരസ്കാരംസമ്മാനിക്കും. പ്രധാന കൃതികൾബുദ്ധൻ, യേശു, മുഹമ്മദ് ലോക മതങ്ങളെപ്പറ്റി ഒരു പുസ്തകംമക്ക, കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്ചെകുത്താൻ്റെ വേദപുസ്തകം,എട്ടാമിന്ദ്രീയം,വാക് ത്തലപ്പ് ; സംവാദത്തിൻ്റെ പുസ്തകംകുപ്പിചില്ലും വൈരക്കല്ലും; ദേശീയത ഒരു പഠനംസൊകോളോ മുതൽ തിംബുക്തു വരെ ഒരു...