Author: Staff correspondent (Shaiju TP)

Article
പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പ് : കെ. സുധാകരൻ

പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പ് : കെ. സുധാകരൻ

വയനാട്∙ മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി കൊടുത്തത് തന്നെയെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ. പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പാണെന്നും ദ ഹിന്ദുവിൽ വന്ന പരാമർശങ്ങളെല്ലാം അദ്ദേഹം തന്നെ എഴുതികൊടുത്തതാണെന്നും സുധാകരൻ ആരോപിച്ചു. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരന്‍. ബിജെപിയുമായി 1970 മുതൽ ബന്ധം പുലർത്തുന്ന നേതാവാണ് പിണറായി. അതിന്റെ നേട്ടങ്ങൾ സാമ്പത്തികമായും അല്ലാതെയുമെല്ലാം പിണറായി അനുഭവിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.പി ശശിയെ കുറിച്ച്...

Post
എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കും

എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കും

മലപ്പുറം :  ഇനി മലപ്പുറം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഗുണനിലവാരത്തില്‍ ഒന്നാമതാകും.  2025 ഡിസംബര്‍ 31നകം ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ദേശീയാംഗീകാരമായ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെക്കുകയ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ബ്രാന്‍ഡിംഗ് പൂര്‍ത്തീകരിച്ചതിന് ശേഷമുളള ഫണ്ട് വിതരണത്തിന് സ്ഥാപനങ്ങളുടെ എന്‍.ക്യു.എ.എസ് അംഗീകാരം മാനദണ്ഡമാക്കുകയും അതിന്റെ പെര്‍ഫോമന്‍സ് അടിസ്ഥാനത്തിലായിരിക്കും ക്വാളിറ്റി ആക്ടിവിറ്റികള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുകയും ചെയ്യുക, പദ്ധതിയുടെ പരിപൂര്‍ണവിജയത്തിനായി ഡി.എം.ഒയുടെ നേതൃത്വത്തില്‍  ഡിപിഎം,...

Post
കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാഗതസംഘം രക്ഷാധികാരി ടി.ജെ വിനോദ് എം.എല്‍.എ നിര്‍വഹിച്ചു. ടൈംസ് ഓഫ് ഇന്ത്യ കൊച്ചി എഡിഷനിലെ ഗിരീഷ് എം.പി ഡിസൈന്‍ ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ മാധ്യമ മേഖലയില്‍ നിന്നുള്ളവരില്‍ നിന്ന് മത്സരസ്വഭാവത്തില്‍ ലഭിച്ച 32 എന്‍ട്രികളില്‍ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. ഗിരീഷ് എം.പിക്കുള്ള ഉപഹാരം ടി.ജെ വിനോദ് സമ്മാനിച്ചു. കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റും സ്വാഗതസംഘം വര്‍ക്കിംഗ്് ചെയര്‍മാനുമായ ആര്‍ ഗോപകുമാര്‍ അധ്യക്ഷത...

Post
ഗാന്ധിജയന്തി സേവന വാരമായി ആചരിക്കുന്നു

ഗാന്ധിജയന്തി സേവന വാരമായി ആചരിക്കുന്നു

തിരൂര്‍: ഗാന്ധി ജയന്തി മുതല്‍ ഒരാഴ്ച്ച സേവന വാരമായി ആചരിക്കാന്‍ തിരൂര്‍ സിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരുടെ തീരുമാനം. പാന്‍ബസാറും പരിസര പ്രദേശങ്ങളുമാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നത്. സേവന വാരത്തിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി നിര്‍വ്വഹിച്ചു. മാനേജിംഗ് പാര്‍ട്ണര്‍ ഉമ്മര്‍ ചാട്ടുമുക്കില്‍ അധ്യക്ഷത വഹിച്ചു.അഡ്മിനിസ്‌ട്രേറ്റര്‍ മഷ്ഹൂദ് കൂടാത്ത്, ഡോ: അബ്ദുറഹ്മാന്‍, ഡോ: ആസിഫ് മന്‍സൂര്‍, ബി. ജയലക്ഷ്മി, ബഷീര്‍ തലാപ്പില്‍, അര്‍ച്ചന, സുഭദ്ര, മുംതാസ്, എന്നിവര്‍ പങ്കെടുത്തു.

Post
മനാഫ്  നേട്ടങ്ങൾക്കായി തങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുന്നു; അർജുൻ്റെ കുടുംബം

മനാഫ് നേട്ടങ്ങൾക്കായി തങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുന്നു; അർജുൻ്റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ  ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം രംഗത്ത്. മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും കുടുംബം മനാഫിന് മുന്നറിയിപ്പ് നൽകി. അർജുൻ്റെ മുഖം പ്രൊഫൈൽ ചിത്രമാക്കി ആരംഭിച്ച മാനാഫിൻ്റെ യൂട്യൂബ് ചാനലിന് കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതുൾപ്പെടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി തങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്ന് അർജുൻ്റെ കുടുംബം പറഞ്ഞു. ആദ്യ രണ്ട് ഘട്ട തിരച്ചിൽ വേളയിൽ ഞങ്ങളോടൊപ്പം നിന്ന മനാഫിനോട് ബഹുമാനം കൊണ്ടാണ്...

Post
ശാസ്ത്രമേള: സ്വാഗത സംഘം രൂപീകരിച്ചു.

ശാസ്ത്രമേള: സ്വാഗത സംഘം രൂപീകരിച്ചു.

തിരൂർ ഉപജില്ല ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തിരുനാവായ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. ഖദീജ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മൊയ്തീൻ കുട്ടി അധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമ വി. വി ,എച്ച്. എം. ഫോറം കൺവീനർ ഫൈസൽ എന്നിവർ മേളയുടെ വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി അധ്യക്ഷ ദേവയാനി, വാർഡ് മെമ്പർമാരായ ഷാലി ജയൻ, ഹാരിസ് പറമ്പിൽ...

Post
കൊച്ചി ബസ് സ്റ്റാൻഡ് ഇനി സൂപ്പറാകും

കൊച്ചി ബസ് സ്റ്റാൻഡ് ഇനി സൂപ്പറാകും

കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് സൗന്ദര്യവൽക്കരണത്തിന് തുടക്കം എറണാകുളം കെഎസ്ആർടിസി സൗന്ദര്യവൽക്കരണം പ്രവർത്തനങ്ങൾക്കായി ജനകീയ പങ്കാളിത്തത്തോടെയുള്ള ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ നിർവ്വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായിതുടർന്ന് ശുചീകരണ പ്രവർത്തനവും നടത്തി . കൊച്ചി നഗരസഭ ഹരിത കേരളം മിഷന്റെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്ബിഐ, ശുചിത്വ മിഷൻ, എൽഐസി, ജസ്റ്റിസ് ബ്രിഗേഡ്, കാരയ്ക്ക മുറി റസിഡൻസ് അസോസിയേഷൻ, തുടങ്ങി...

Post
സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും: കെ.ടി. ജലീൽ

സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും: കെ.ടി. ജലീൽ

മലപ്പുറം: സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകുമെന്നു കെ.ടി ജലീൽ. പി.വി. അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കും. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനോട് ശക്തമായി വിയോജിക്കുമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുകയും പൊതുപ്രവര്‍ത്തനം തുടരുകയും ചെയ്യും. സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും.ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടും....

Article
ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു

ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലകളെ കോര്‍ത്തിണക്കി ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ. രാജന്റേയും ടൂറിസം അഡീ. ഡയറക്ടര്‍ വിഷ്ണുരാജിന്റേയും നേതൃത്വത്തില്‍ വിനോദ സഞ്ചാരത്തിന് അനുയോജ്യമായ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവലോകന യോഗം നടത്തുകയും ചെയ്തു. ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഒല്ലൂര്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാവാന്‍പോകുന്ന സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ കായല്‍, വല്ലൂര്‍കുത്ത് വെള്ളച്ചാട്ടം, പീച്ചി ഡാം, ഒരപ്പന്‍ കെട്ട് ഡാം, കെഎഫ്ആര്‍ഐ, കേരള കാര്‍ഷിക...

Post
താനൂര്‍ നഗരസഭയിലെ രണ്ട് അങ്കണ്‍വാടികള്‍ നാടിന് സമര്‍പ്പിച്ചു*

താനൂര്‍ നഗരസഭയിലെ രണ്ട് അങ്കണ്‍വാടികള്‍ നാടിന് സമര്‍പ്പിച്ചു*

താനൂര്‍ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് അങ്കണ്‍വാടികള്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നാടിന് സമര്‍പ്പിച്ചു. കണ്ണന്തളി പതിനേഴാം ഡിവിഷനിലെ നാരങ്ങായി കോളനി അങ്കണ്‍വാടിയും കുറ്റിലപ്പറമ്പ് അടിക്കുളം അങ്കണ്‍വാടിയുമാണ് സഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുസ്സമദ് സമദാനി എം.പി നാടിന് സമര്‍പ്പിച്ചത്. നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ നാസിറ സിദ്ധീഖ്, കെ പി. അലി അക്ബര്‍, വി പി...