Author: Staff correspondent (Shaiju TP)

Post
തിരൂരിൽ ഗതാഗത നിയന്ത്രണം

തിരൂരിൽ ഗതാഗത നിയന്ത്രണം

തിരൂര്‍-കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന്(ഒക്ടോബര്‍ 5) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ്-പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ്...

Article
എഡിജിപിക്കെതിരായ ആരോപണം:  അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്

എഡിജിപിക്കെതിരായ ആരോപണം:  അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.റിപ്പോര്‍ട്ട് ഇന്നലെ കൈമാറാനായി ഡിജിപി തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും പൂർത്തിയായില്ല. പ്രത്യേക സംഘതിലെ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ഏകോപിച്ച് ഡിജിപി നിർദ്ദേശങ്ങൾ കൂടി എഴുതി ചേർത്താണ് സർക്കാരിന് നൽകുന്നത്. പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക.അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.എഡിജിപിയെ ഇന്ന് തന്നെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്....

Article
നിയമസഭയിൽ തറയിൽ ഇരിക്കാനും തയ്യാർ: പി.വി. അൻവർ

നിയമസഭയിൽ തറയിൽ ഇരിക്കാനും തയ്യാർ: പി.വി. അൻവർ

മലപ്പുറം: നിയമസഭയിൽ തറയിൽ ഇരുന്നാലും പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി. അൻവർ എംഎൽഎ.മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും പരസ്യ പോരിനിറങ്ങിയ പി.വി. അന്‍വര്‍ എംഎല്‍എയുടെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു.സിപിഐഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്. താൻ പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പി വി അൻവർ ഉയർത്തിയ ആരോപണ കൊടുങ്കാറ്റുകൾക്ക് ഇടയിൽ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും...

Post
സബ് ജില്ലാ ശാസ്ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

സബ് ജില്ലാ ശാസ്ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

ലോഗോ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തിരൂർ സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശന കർമ്മം പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുസ്തഫ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് സുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്നു. തിരുനാവായ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ ആയപള്ളി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സോളമൻ, എച്ച് എം ഫോറം കൺവീനർ ഫൈസൽ , എച്ച് എം ഫോറം ട്രഷറർ ഷുക്കൂർ , ശാസ്ത്രമേള കോഡിനേറ്റർ പ്രവീൺ കുമാർ പി.എം, പബ്ലിസിറ്റി കമ്മിറ്റി പ്രതിനിധി ഡോ....

Post
മലപ്പുറം പരാമർശം:വിഭാഗീയതക്ക് തീ കൊടുത്ത് നാടിന്റെ സ്വാസ്ഥ്യം കെടുത്തരുത്:കെ എൻ എം

മലപ്പുറം പരാമർശം:വിഭാഗീയതക്ക് തീ കൊടുത്ത് നാടിന്റെ സ്വാസ്ഥ്യം കെടുത്തരുത്:കെ എൻ എം

തിരൂർ: വിഭാഗീയതക്ക് തീ കൊടുത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് കെ എൻ എം മലപ്പുറം ജില്ലാ സംയുക്ത സംഗമം ആവശ്യപ്പെട്ടു. കേരള സർക്കാർ പണം നൽകി ഏൽപ്പിക്കുന്ന പി ആർ ഏജൻസികൾ വിഭാഗീയത പരത്തുന്ന ഇടപെടലുകൾ നടത്തുന്നത് അത്യന്തം അപകടകരമാണ്.മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന വരുന്നത് സംഘ് പരിവാർ അജണ്ടകൾക്കു പരവതാനി വിരിക്കാനുള്ള ശ്രമമാണ്. മുസ്‌ലിം ന്യുനപക്ഷങ്ങളെ ലക്ഷ്യം വെച്ച് വർഗീയ ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കുപ്രചാരണത്തിന് കൊടിപിടിക്കുന്ന രീതി...

Post
കലാഭവൻ മണി സ്മാരകനിർമ്മാണം ഉടൻ പൂർത്തിയാക്കും

കലാഭവൻ മണി സ്മാരകനിർമ്മാണം ഉടൻ പൂർത്തിയാക്കും

രവിമേലൂർ ചാലക്കുടി: കലാഭവൻ മണി സ്മാരക നിർമ്മാണം എത്രയും വേഗം ആരംഭിയ്ക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. സ്മാരകത്തിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി നഗരസഭ ഓഫീസിനു സമീപം ദേശീയപാതയോട് ചേർന്ന് കലാഭവൻ മണി സ്മാരകനിർമ്മാണത്തിനായി അനുമതി ലഭിച്ചിട്ടുള്ള ഭൂമിയോടു ചേർന്നുള്ള...

Post
സാദിഖലി ശിഹാബ് തങ്ങളും ഹാരിസ് ബീരാൻ എം.പി യും അമേരിക്കൻ പര്യടനത്തിന്

സാദിഖലി ശിഹാബ് തങ്ങളും ഹാരിസ് ബീരാൻ എം.പി യും അമേരിക്കൻ പര്യടനത്തിന്

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, രാജ്യ സഭാ അംഗം ഹാരിസ് ബീരാൻ എന്നിവർ ഒക്ടോബർ ആദ്യ വാരത്തിൽ ഡെൽഹിയിലിൽ നിന്നും ടോകിയോ വഴി അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിന് എത്തുന്നു. ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സന്ദർശനം,വേൾഡ് മലയാളി ഫെഡറേഷൻ , നിഹോൻ കൈരളി, കെ.എം.സി.സി എന്നീ പരിപാടികൾക്ക് ശേഷമാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. ഒക്ടോബർ 4 ന് വെള്ളിയാഴ്ച കാലത്ത് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ എത്തുന്നതും അന്ന് വൈകിട്ട് ബെർക്ക്ലി യിലെ സൈതുനാ കോളേജ് സന്ദർശിക്കുന്നതും , തുടർന്നു...

Post
ബാപ്പുട്ടി ഹാജി അന്തരിച്ചു

ബാപ്പുട്ടി ഹാജി അന്തരിച്ചു

താനൂർ: ആലത്തിയൂരിലെ പൗരപ്രമുഖൻഅരങ്ങത്ത് പറമ്പിൽ മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (74) അന്തരിച്ചു . കബറടക്കം വെള്ളി രാവിലെ 10.30ന് ആലത്തിയൂർ ജുമാ മസ്ജിദ് കബറസ്ഥാനിൽ. ഭാര്യ: കദിയാമു. മക്കൾ: ഫവാസ് ,’ ഫായിസ് , നെസിമ. മരുമക്കൾ : നസറിയ (മംഗലം), മുബഷിറ (പരപ്പനങ്ങാടി) , ഷെരീഫ് (കൈമലശ്ശേരി).

Article
മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കെതിരെ അഭിഭാഷകന്റെ പരാതി

മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കെതിരെ അഭിഭാഷകന്റെ പരാതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.ദ ഹിന്ദുവിൽ  പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് പരാതി നൽകിയത്. വിവിധ മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതും ഒരു ദേശത്തെ മറ്റുള്ളവർക്ക് മുമ്പിൽ അപകീർത്തിപ്പെടുത്തുന്ന ...

Article
കീരിക്കാടൻ ജോസ് ഓർമയായി

കീരിക്കാടൻ ജോസ് ഓർമയായി

തിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിന് ജീവൻ നൽകിയ ജനപ്രിയ നടൻ മോഹൻരാജ് വ്യാഴാഴ്ച അന്തരിച്ചു. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.1989 ലെ ക്ലാസിക് ചിത്രമായ ‘കിരീടം’ പുറത്തിറങ്ങിയതിന് ശേഷം മോളിവുഡിലെ സ്റ്റീരിയോടൈപ്പിക്കൽ വില്ലനായിരുന്നു. സിനിമയിലെ ഒരു പ്രാദേശിക ഗുണ്ടയായ ‘കീരിക്കാടൻ ജോസ്’ അദ്ദേഹത്തിൻ്റെ കരിയർ ഉയർത്തി. കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് മോഹൻരാജിന്റെ തുടക്കം.  1988 ൽ മലയാള സിനിമയിൽ എത്തിയ...