Author: Staff correspondent (Shaiju TP)

Post
‘ദൈവങ്ങളായ എന്റെ ആരാധകർക്ക് നന്ദി’ ; നന്ദി അർപ്പിച്ചു രജനികാന്ത്

‘ദൈവങ്ങളായ എന്റെ ആരാധകർക്ക് നന്ദി’ ; നന്ദി അർപ്പിച്ചു രജനികാന്ത്

ചെന്നൈ: ആശുപത്രി വിട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയറിയിച്ചു. എന്റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കൾക്കും, ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖലയിൽ നിന്നുള്ളവർക്കും എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പത്രപ്രവർത്തകർക്കും എന്നെ ജീവനോടെ നിലനിർത്തുകയും എന്റെ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകർക്കും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.’ അദ്ദേഹം എക്സിൽ പങ്കുവെച്ച...

Post
ആനത്തലവട്ടം ആനന്ദൻ ചരമദിനാചരണം

ആനത്തലവട്ടം ആനന്ദൻ ചരമദിനാചരണം

രവിമേലൂർ ചാലക്കുടി: മേലൂർ, സി.ഐ.ടി.യു.അഖിലേന്ത്യ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും ആയിരുന്ന ആനത്തലവട്ടം ആനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു.സിഐടിയു മേലൂർ കോഡിനേറ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂലാനി സെന്ററിൽ കോഡിനേഷൻ കമ്മിറ്റി കൺവീനർ പിആർ ബിബിൻ രാജ് ഉദ്ഘാടനം ചെയ്തു.അനുസ്മരണ പ്രഭാഷണവും പതാക ഉയർത്തലും നടത്തി. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ മഞ്ജുരാജ്.എസ്, ശ്യാം കെ.വി.തുടങ്ങിയവർ സംസാരിച്ചു.

Post
രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

രവിമേലൂർ പെരുമ്പാവൂർ: രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലിസ് പിടിയിൽ.ഒഡീഷ റായ്ഗഡ ചന്ദ്രപ്പൂർ സ്വദേശി ഡാനിയൽ ജിയോജ് രംഗ (32), ജിഹായ ജിയോജ് രംഗ (20) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മത്സ്യ ചന്തയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.വിൽപ്പനയ്ക്കായി എത്തിയതാണ് രണ്ടു പേരും. കഞ്ചാവ് തൂക്കുന്ന ത്രാസും ഇവരിൽ നിന്ന് കണ്ടെടുത്തു. ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ചെറുകിട കച്ചവടം നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപ്പന.സബ്ബ് ഇൻസ്പെക്ടർമാരായ...

Post
തരിശു നെൽകൃഷി ഉദ്ഘാടനം ചെയ്തു

തരിശു നെൽകൃഷി ഉദ്ഘാടനം ചെയ്തു

രവിമേലൂർ ശ്രീമൂലനഗരം: ഗ്രാമപഞ്ചായത്തിലെ തരിശു നെൽകൃഷി അഞ്ചാം വാർഡിലെ പത്തേക്കർ സ്ഥലത്ത് ഞാറ് നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡൻറ് വി.എം. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കൃഷിക്ക് വേണ്ടി പഞ്ചായത്ത് 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ മുന്തിയ ഇനം നെൽവിത്തുകൾ പൂർണ്ണമായും സൗജന്യമായി നൽകുന്നുണ്ട്.കളനാശിനി സൗജന്യമായി ലഭ്യമാക്കുന്നത് കൂടാതെ വളങ്ങൾ 75% സൗജന്യമായി നെൽകൃഷിക്ക് വേണ്ടി ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തിലെ പല വാർഡുകളിലും തരിശുനിലങ്ങൾ കൃഷിഭൂമി ആക്കുന്നതിന് ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും അതുവഴി നമ്മുടെ ആവശ്യത്തിനുള്ള അരി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ...

Article
നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി: സിദ്ദിഖ് അന്വേഷണം സംഘത്തിന് മുന്നില്‍ ഹാജരാകും

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി: സിദ്ദിഖ് അന്വേഷണം സംഘത്തിന് മുന്നില്‍ ഹാജരാകും

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് നടന്‍ സിദ്ദിഖ് രേഖാമൂലം അറിയിച്ചു. ഇമെയില്‍ വഴിയാണ് സിദ്ദിഖ് ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്.മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടെ സിദ്ധിഖിനെതിരെയുണ്ട്. അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും സിദ്ദിഖ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗികമായി...

Article
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്: കെ. സുരേന്ദ്രനെ  കുറ്റവിമുക്തനാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്: കെ. സുരേന്ദ്രനെ  കുറ്റവിമുക്തനാക്കി

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ. സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. സുരേന്ദ്രൻ അടക്കം കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതർ ഹർജി കോടതി അംഗീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു കേസ്. കേസ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ...

Post
ഉപജില്ല കായിക മേള 7 മുതൽ

ഉപജില്ല കായിക മേള 7 മുതൽ

തിരൂർ: ഉപജില്ല കായിക മേള ഒക്ടോബർ 7, 8 , 9, 10 തിയ്യതികളിലായി രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം തിരൂർ തിരുന്നാവായ നവ മുകുന്ദ ഹയർ സെക്കൻഡറി സ്കൂളുകളിലായി നടക്കും. കായികോത്സവത്തിൻ്റെ സ്വാഗത സംഘം ചെയർ പേഴ്സൺ തിരൂർ നഗരസഭ അധ്യക്ഷ ഏപി നസീമയും വൈസ് ചെയർമാൻ നഗര സഭ വൈ ചെയർമാൻ രാമൻ കുട്ടി പാങ്ങാട്ടും ജനറൽ കൺവീനർ തിരൂർ AEO വി.വി രമയും ജോ കൺവീനൽ എച്ച് എം ഫോറം കൺവീനർ ഫൈസൽ...

Article
കുരുമുളക് സ്പ്രേ പ്രയോഗിച്ച് 8ലക്ഷം  തട്ടിയെടുത്ത സംഭവം: പൾസർ സുനിയെ വെറുതെ വിട്ടു

കുരുമുളക് സ്പ്രേ പ്രയോഗിച്ച് 8ലക്ഷം  തട്ടിയെടുത്ത സംഭവം: പൾസർ സുനിയെ വെറുതെ വിട്ടു

കോട്ടയം: കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആക്രമിച്ച് സ്വർണ്ണ വ്യാപാരിയുടെ എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൾസർ സുനി അടക്കം ഒന്‍പത് പ്രതികളെ വെറുതെ വിട്ടു. കേസിലെ രണ്ടാം പ്രതിയായിരുന്നു പള്‍സര്‍ സുനി.2014 മെയ്ഒന്നിന് കിടങ്ങൂരിലായിരുന്നു. കേസിനാസ്പദമായ സംഭവം. ജ്വല്ലറിയില്‍ നിന്നുള്ള കളക്ഷന്‍ പണം ബസില്‍ കൊണ്ടുപോകുന്നതിനിടെയാണ് 9 അംഗ സംഘം ആക്രമിച്ച് പണം തട്ടിയത്. പള്‍സര്‍ സുനി, ജെയിംസ് മോന്‍ ജേക്കബ്, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന്‍ ജോസഫ്, ജിതിന്‍ രാജു, ദിലീപ്, ടോം കെ...

Article
അർജുന്റെ സഹോദരിയുടെ പരാതി: കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും

അർജുന്റെ സഹോദരിയുടെ പരാതി: കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് അർജുന്റെ സഹോദരി നൽകിയ പരാതിയിൽ നിന്നാണ് മനാഫിനെ ഒഴിവാക്കിയത്. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മനാഫിനെതിരെ ചേവായൂർ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ...

Post
‘ക്ലീൻ ഗ്രീൻ മുരിയാടിന് ‘ പുല്ലൂർ പൊതുമ്പു ചിറയിൽ നിന്നും തുടക്കം

‘ക്ലീൻ ഗ്രീൻ മുരിയാടിന് ‘ പുല്ലൂർ പൊതുമ്പു ചിറയിൽ നിന്നും തുടക്കം

രവിമേലൂർ ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2 മുതൽ 17 വരെ നീണ്ടു നിൽക്കുന്ന മാലിന്യ മുക്തക്യാമ്പയിനിന്റെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് പുല്ലൂർ പൊതുമ്പു ചിറ പരിസരം വൃത്തിയാക്കുന്ന ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു.എൽബിഎസ്എം എച്ച് എസ് അവിട്ടത്തൂർ സ്കൂളിലെ എൻ എൻ സ്‌ , സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പങ്കാളിത്തത്തോടെ പൊതുമ്പു ചിറ പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചിത്വ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഘട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.പൊതുമ്പുചിറ ടേക്ക് എ ബ്രേക്കിന്...