Author: Staff Correspondent (Jyobish V)

Article
റഷ്യൻ സൈന്യത്തിൽ അകപ്പെട്ട ഇന്ത്യക്കാർക്ക് മോചനം

റഷ്യൻ സൈന്യത്തിൽ അകപ്പെട്ട ഇന്ത്യക്കാർക്ക് മോചനം

മോസ്കോ∙ റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പുട്ടിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചത്. തുടർന്ന് ഇവരെ സൈന്യത്തിൽനിന്ന് വിട്ടയയ്ക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികൾ കൈക്കൊള്ളാമെന്ന് പുട്ടിൻ അറിയിക്കുകയായിരുന്നു. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടിവന്ന 2 ഇന്ത്യക്കാർ മരിച്ചിരുന്നു. ഒട്ടേറെപ്പേർ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇരുപതിലേറെ ഇന്ത്യക്കാരാണ് ഏജന്റുമാരുടെ തട്ടിപ്പിനിരയായി...

Article
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൽപ്പറ്റ: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കാറിന് തീപിടിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.മലപ്പുറം സ്വദേശികളായ 2 പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Article
പെണ്‍കുട്ടിക്ക് മർദ്ദനം: പ്രതികളെ അറസ്റ്റ് ചെയ്തില്ല

പെണ്‍കുട്ടിക്ക് മർദ്ദനം: പ്രതികളെ അറസ്റ്റ് ചെയ്തില്ല

ആലപ്പുഴ: ചേര്‍ത്തല പൂച്ചാക്കലിൽ നടുറോഡില്‍ ദളിത് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ സിപിഎം പ്രവർത്തകരായ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്ന് ആരോപണം. പ്രതികള്‍ക്കെതരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മര്‍ദനത്തിനിരയായ ദളിത് പെണ്‍കുട്ടി ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. ഇപ്പോഴും ശരീരമാസകലം വേദനയാണ്. എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. അടിവയറ്റിൽ മർദനമേറ്റതിനാൽ മൂത്രമൊഴിക്കാൻ പോലും പ്രയാസമാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതുപോലെ ഒരവസ്ഥ ഒരു പെൺകുട്ടിക്കും...

Article
വീണ്ടും കേരളീയം: കഴിഞ്ഞതിൻ്റെ കണക്കെവിടെ?

വീണ്ടും കേരളീയം: കഴിഞ്ഞതിൻ്റെ കണക്കെവിടെ?

തിരുവനന്തപുരം: വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എല്ലാം സ്പോൺസർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പല തവണ...

Article
നാലംഗ കുടുംബം വെന്തുമരിച്ചത് ആത്മഹത്യ

നാലംഗ കുടുംബം വെന്തുമരിച്ചത് ആത്മഹത്യ

കൊച്ചി∙ അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയിൽ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.

Post
മാലിന്യമുക്ത നവകേരളം – ജില്ലാതല ശിൽപ്പശാല

മാലിന്യമുക്ത നവകേരളം – ജില്ലാതല ശിൽപ്പശാല

യൂസർ ഫീ കളക്ഷൻ 100 % എത്തിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനയ്ക്ക് നൽകുന്ന യൂസർ ഫീ കളക്ഷനിൽ ജില്ല 100 % കൈവരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ. മാലിന്യ മുക്തം നവകേരളം ക്യാമ്പെയ്നുമായി ബന്ധപ്പെട്ട് മുൻ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കായി സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാല...

Post
ഗവ. വനിത ഐ ടി ഐ യില്‍ അഡ്മിഷന്‍ തുടരുന്നു

ഗവ. വനിത ഐ ടി ഐ യില്‍ അഡ്മിഷന്‍ തുടരുന്നു

കളമശ്ശരി ഗവ. വനിത ഐ ടി ഐ യില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തേക്കുളള അഡ്മിഷന്‍ തുടരുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായ് https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും, https://det.keral.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. സമര്‍പ്പിച്ച അപേക്ഷയുമായ് ഏറ്റവും അടുത്തുളള സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതിനുളള അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങള്‍ക്ക് : 0484 2544750.

Post
കപട ചികിത്സ: വൈദ്യനും അച്ഛനും അറസ്റ്റിൽ

കപട ചികിത്സ: വൈദ്യനും അച്ഛനും അറസ്റ്റിൽ

പനമരം∙ വയനാട്ടിൽ മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെയാണു മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണു കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു...

Article
കേരളത്തിലെ സർക്കാർ സ്കൂളുകളാണ് മികച്ചത്

കേരളത്തിലെ സർക്കാർ സ്കൂളുകളാണ് മികച്ചത്

കൊച്ചി ∙ കേരളത്തിലെ സർക്കാർ സ്കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ. കേരള പോലീസ് ഓഫിസേഴ്സ് കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടങ്ങളിലൊന്നും കേരളത്തിലെ സ്കൂളുകളുടെ സൗകര്യങ്ങളോ മികവോ ഉള്ളവ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്രത്തോളം മെച്ചപ്പെട്ട സംവിധാനങ്ങൾ ഇവിടെ നിലനിൽക്കുന്നതു കൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത് എന്നും അദ്ദേഹം പറഞ്ഞു. കമ്മിഷണറുടെ വാക്കുകളിലേക്ക്: ‘‘ഞാൻ 10–13...

Article
അമ്മയും മകളും മരിച്ച നിലയിൽ

അമ്മയും മകളും മരിച്ച നിലയിൽ

തിരുവനന്തപുരം∙ പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്. ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.