Author: Staff Correspondent (Jyobish V)

Article
ട്രെയ്ൻ യാത്രക്കാരന് കുത്തേറ്റു

ട്രെയ്ൻ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ട്രെയ്ൻ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത് ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

Article
മലപ്പുറത്ത് നിപ: 14കാരൻ ചികിത്സയിൽ

മലപ്പുറത്ത് നിപ: 14കാരൻ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.

Article
സ൪ക്കാ൪ ജീവനക്കാ൪ ഹാപ്പിയാണ്; ഹാപ്പിനെസ് സ൪വേ റിപ്പോ൪ട്ട്

സ൪ക്കാ൪ ജീവനക്കാ൪ ഹാപ്പിയാണ്; ഹാപ്പിനെസ് സ൪വേ റിപ്പോ൪ട്ട്

ആദ്യം സന്തോഷിക്കൂ…എന്നിട്ട് ജോലി ചെയ്യൂ: ജില്ലാ കളക്ട൪ സ൪ക്കാ൪ ജീവനക്കാ൪ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സ൪വേ റിപ്പോ൪ട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ റാ൯ഡമായി തിരഞ്ഞെടുത്ത വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.സ൪വേ റിപ്പോ൪ട്ട് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു.ജോലിക്കൊപ്പം വ്യക്തിജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവ൪ത്തിക്കാനാകൂ. തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണോ...

Article
സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു

സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു

തിരുവമ്പാടി∙ കോഴിക്കോട് പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകൻ റോയി (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു പുലർച്ചെയാണു മരിച്ചത്. തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ കാളിയാമ്പുഴയിൽനിന്നും...

Article
എതിരെ നില്‍ക്കുന്നവന്‍റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ

എതിരെ നില്‍ക്കുന്നവന്‍റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ

എതിരെ നില്‍ക്കുന്നവന്‍റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂവെന്ന് നടൻ ആസിഫലി. അദ്ദേഹത്തിന് ആ മൊമന്‍റില്‍ ഉണ്ടായ എന്തോ ഒരു ടെന്‍ഷന്‍ ആയിരിക്കണം അത്. അത്രയും സീനിയര്‍ ആയിട്ടുള്ള ഒരാള്‍ ഞാന്‍ കാരണം വിഷമിക്കാന്‍ പാടില്ല. അദ്ദേഹം എന്നെ അപമാനിച്ചതായി എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. വീണ്ടും പറയുകയാണ് രമേഷ് സാറിന് എതിരെ ഒരു ക്യാമ്പയ്ന്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഇതോടെ അവസാനിക്കണം. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി നടൻ ആസിഫ് അലി വ്യക്തമാക്കി. എന്റെ വിഷമങ്ങള്‍...

Article
ആസിഫിന്‍റെ ​മഹത്വം: സംഭവിച്ചുപോയതാണ്

ആസിഫിന്‍റെ ​മഹത്വം: സംഭവിച്ചുപോയതാണ്

തന്‍റെ മനസ് മനസിലാക്കിയ ആസിഫ് അലിയോട് ഏറെ നന്ദിയുണ്ടെന്ന് പറഞ്ഞ രമേഷ് നാരായണന്‍ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും പറഞ്ഞു. “ആസിഫ് ജിക്ക് ഞാന്‍ മെസേജ് അയച്ചിരുന്നു ഇന്നലെ. ഒന്ന് തിരിച്ചു വിളിക്കാന്‍ വേണ്ടിയിട്ട്. അദ്ദേഹം തിരിച്ചുവിളിച്ചു. രാവിലെ സംസാരിച്ചു. എന്‍റെയൊരു സാഹചര്യം ഞാന്‍ ആസിഫിന്‍റെയടുത്ത് പറഞ്ഞു. ഉടന്‍ തന്നെ നമുക്ക് ഒരുമിച്ച് കാണണമെന്നും കൊച്ചിയിലേക്ക് ഞാന്‍ വരാമെന്നും പറഞ്ഞു. വേണ്ട സാര്‍, ഞാന്‍ അങ്ങോട്ട് വരാം എന്നാണ് ആസിഫ് പറഞ്ഞത്. അത് വേണ്ട ഞാന്‍...

Article
അമ്പായത്തോട് – പാൽചുരം റോഡ്:ഭാര വാഹന ഗതാഗത നിയന്ത്രണവും, രാത്രി യാത്ര നിരോധനവും

അമ്പായത്തോട് – പാൽചുരം റോഡ്:ഭാര വാഹന ഗതാഗത നിയന്ത്രണവും, രാത്രി യാത്ര നിരോധനവും

അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാര വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രി കാല ഗതാഗത നിരോധനവും ഏർപ്പെടുത്തി. വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് ഡെപ്യൂട്ടി കലക്ടർ ( ഡിസാസ്റ്റർ മാനേജ്മെൻ്റ്) അറിയിച്ചു.

Article
ഇന്ത്യാ പോസ്റ്റിൻ്റെ പേരിലും വ്യാജ സന്ദേശങ്ങൾ: തട്ടിപ്പ്!

ഇന്ത്യാ പോസ്റ്റിൻ്റെ പേരിലും വ്യാജ സന്ദേശങ്ങൾ: തട്ടിപ്പ്!

ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ നിങ്ങൾക്കും കിട്ടിയിട്ടുണ്ടാവും. നിങ്ങളുടെ പാക്കേജ് വന്നിട്ടുണ്ട്. രണ്ട് തവണ ഡെലിവറി ചെയ്യാൻ ശ്രമിച്ചെങ്കിലും വിലാസം അപൂർണമായതിനാല്‍ അതിന് സാധിച്ചില്ല. 48 മണിക്കൂറിനുള്ളില്‍ വിലാസം അപ്ഡേറ്റ് ചെയ്യുക. അല്ലാത്തപക്ഷം പാക്കേജ് തിരികെ അയക്കുന്നതാണ്. വിലാസം അപ്ഡേറ്റ് ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(ലിങ്ക്) അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളി പാക്കേജ് വീണ്ടും ഡെലിവറി ചെയ്യുന്നതാണ്. എന്നാണ് സന്ദേശം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഇന്ത്യാ പോസ്റ്റ് വെബ് സൈറ്റിനു സമാനമായ ഒരു...

Article
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 13-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 14-07-2024: കണ്ണൂർ, കാസർഗോഡ് 15-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 16-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത്...

Article
റോബോട്ടിക്സ് റൗണ്ട് ടേബിൾ ഓഗസ്റ്റ് 24 ന് : മന്ത്രി പി.രാജീവ്

റോബോട്ടിക്സ് റൗണ്ട് ടേബിൾ ഓഗസ്റ്റ് 24 ന് : മന്ത്രി പി.രാജീവ്

ജനറേറ്റീവ് എ ഐ കോൺക്ലേവിന് പിന്നാലെ ഓഗസ്റ്റ് 24 ന് കൊച്ചിയിൽ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. റോബോട്ടിക്സ് ഉൾപ്പെടെ 12 വിവിധ മേഖലകളിലും റൗണ്ട് ടേബിൾ നടത്തും. പുതിയ വ്യവസായ നയ പ്രകാരമുള്ള 22 മുൻഗണനാ വിഭാഗത്തിൽപ്പെട്ട മേഖലകളിൽ നിന്നാണ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുക. അതത് മേഖലകളിലെ നിക്ഷേപകർ, ഗവേഷകർ, സ്റ്റാർട്ട് അപ്പുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുക. തുടർന്ന് തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ സെപ്തംബർ...