Author: Staff Correspondent (Jyobish V)

Post

പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണം

കോട്ടയം: പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സർക്കാറിനോടവശ്യപ്പെട്ടു.സംസ്ഥാന സർക്കാറിൻ്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപിൽ ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന മുതിർന്ന പത്രപ്രവർത്തകരെയും ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സിറ്റി സെൻസ് ക്ലബ്ബിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷത വഹിച്ചു. ഫോറം മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വാസുദേവൻ അന്തിക്കാടിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണു യോഗം ആരംഭിച്ചത്. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ പ്രവർത്തന...

Post

മുനമ്പം വഖഫ് ഭൂമി പൂർണമായും സംരക്ഷിക്കുക

കോഴിക്കോട് : കൊച്ചി കണയന്നൂർ താലൂക്ക് മട്ടാഞ്ചേരി അംശം ദേശത്ത് കച്ചി മേമൻ ഹാഷിം സേട്ട് മകൻ മുഹമ്മദ് സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് കമ്മിറ്റിക്ക് നൽകിയ ചെറായി ബീച്ചിലെ 404.76 ഏക്കർ വരുന്ന മുനമ്പം എസ്റ്റേറ്റ് ഭൂരേഖകൾ കൊണ്ടും, വഖഫ് ആധാരം കൊണ്ടും, കഴിഞ്ഞ കാല കോടതി വിധികൾ കൊണ്ടും പൂർണമായും പവിത്രമായ വഖഫ് ഭൂമി ആണെന്നും , ഇത് പൂർണമായും സംരക്ഷിക്കണമെന്നും കോഴിക്കോട് അഖില കേരള വഖഫ് സംരക്ഷണ സമിതി വിളിച്ചു ചേർത്ത...

Post

അംബേദ്കറെ അപമാനിച്ചവർ അധികാരത്തിൽ തുടരാൻ അർഹതരല്ല

കോഴിക്കോട്: ഭരണഘടനാ ശില്പി ബാബാ സാഹെബ് അംബേദ്ക്കറെ അപമാനിക്കുക വഴി രാജ്യത്തെ പിന്നാക്ക അധസ്ഥിത വിഭാഗങ്ങളോടുള്ള കേന്ദ്ര സർക്കാറിൻ്റെ പുച്ഛ മനോഭാവമാണ് വ്യക്തമായതെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന എക്സിക്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ വിമോചകനും ഭരണഘടനാ ശില്പിയുമായ ഡോ.ബാബാ സാഹെബ് അംബേദ്കറെ അപമാനിച്ച ആദ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും യോഗം വ്യക്തമാക്കി. സുപ്രീം കോടതി നിർദേശത്തെ വെല്ലുവിളിച്ച് സംഭാലിലെ മുസ്ലിംകളുടെ കെട്ടിടങ്ങൾ ബുൾഡോസർ വെച്ച് തകർക്കുന്ന യു.പിയിലെ യോഗി...

Post

സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ഓവറോൾ ജേതാക്കളായി

അരീക്കോട്‌: മലപ്പുറം ജില്ലാ അത്‌ലറ്റിക്സ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന 29-ആമത്‌ ക്രോസ്‌ കൺട്രി ചാമ്പ്യൻഷിപ്പിൽ സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ഓവറോൾ ജേതാക്കളായി. പരപ്പേരി സ്പോർട്സ്‌ അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ടർ 20, അണ്ടർ 18, അണ്ടർ 16 വിഭാഗത്തിലും പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി 26 പോയിന്റുമായാണു സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കിയത്‌. 17 പോയന്റോടെ കെ എച്ച്‌ എം എസ്‌ ആലത്തിയൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Post

വാർത്തയുടെ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം: മാധ്യമ അടിയന്തരാവസ്ഥ

തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിനു മാധ്യമം ദിനപത്രത്തിൻ്റെ ലേഖകനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം മാധ്യമ അടിയന്തരാവസ്ഥയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് നാഴികയ്ക്ക് നാൽപ്പത് വട്ടം അധരവ്യായാമം നടത്തുന്ന ഇടതുസർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണ്..ലേഖകന്‍റെ പേര്​ വച്ചു പ്രസിദ്ധീകരിച്ച വാർത്തയ്ക്ക്​ അ​ദ്ദേഹത്തെ​ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അതേ അന്വേഷണ ഉദ്യോഗസ്ഥൻ വാർത്ത നൽകിയ ​റിപ്പോർട്ടറുടെ പേരും വിലാസവും ഫോൺ നമ്പരും ഇ മെയിൽ ഐഡിയുമെല്ലാം രേഖാമൂലം ഹാജരാക്കണമെന്നാവശ്യപ്പെട്ടു പത്രത്തിന്‍റെ ചീഫ്​ എഡിറ്റർക്കു വീണ്ടും നോട്ടീസ്​...

Post

സഹവാസ ക്യാമ്പ് കൂട്ട് പൊൻമുണ്ടം സൗത്ത് ജി എം എൽ പി സ്കൂളിൽ

ചെറിയമുണ്ടം :ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് കൂട്ട് പൊൻമുണ്ടം സൗത്ത് ജി എം എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസുഫ് ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സൈനബ മുഖ്യാതിഥിയായിരുന്നു. താനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എച്ച് കുഞ്ഞായിഷക്കുട്ടി ,...

Post

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് തിരൂരിൽ

തിരൂർ : എംഇഎസ് തിരൂർ യൂണിറ്റും, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 2024 ഡിസംബർ 24 ചൊവ്വ തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ വച്ച് നടക്കുന്നു. തിരൂർ എംഎൽഎ കുർക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നതാണ്, എംഇഎസ് ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഷാഫി കൈനിക്കര മുഖ്യാതിഥി ആയിരിക്കും. പരിശോധ വിഭാഗങ്ങൾ ജനറൽ മെഡിസിൻ,ജനറൽ സർജറി,നേത്രരോഗം,സ്ത്രീരോഗം, ഹൃദ്രോഗം, ഇഎൻടി ,കുട്ടികളുടെ രോഗം, ത്വക്ക് രോഗം, ശ്വാസകോശ രോഗം , ദന്തരോഗം, തുടങ്ങി...

Post

പാറശ്ശേരി നാലകത്ത് കദീജ (73) അന്തരിച്ചു

തിരൂർബി പി അങ്ങാടി പാറശ്ശേരി നാലകത്ത് കദീജ (73) അന്തരിച്ചു. ഖബറടക്കം ശനി രാവിലെ 9.30 ന് ബി പി അങ്ങാടി തെക്കെ ജുമാ മസ്ജിദിൽ.ഭർത്താവ് :നെല്ലാഞ്ചേരി അബ്ദുറഹിമാൻ മക്കൾ: മുജീബ് റഹ്മാൻ,സൈഫുദ്ധീൻ ( സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി അംഗം, തിരൂർ അർബൺ കോ ഓപ്പറേറ്റീവ് ബാങ്ക് മംഗലം ബ്രാഞ്ച് ജീവനക്കാരൻ)നിജാബ്, ഷജാബ് റഹ്മാൻ.മരുമക്കൾ: ഹലീമ,ഷംല ,ഫഹ്മിദ നസ്റി

Post

ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

ചാലക്കുട:,വന്യ മൃഗ ശല്യത്തിൽ നിന്നും,അതിരപ്പിള്ളിയിലെ ജനങ്ങൾക്ക്‌ ജീവനും സ്വത്തിനും സംരക്ഷണം കിട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും,പുതുക്കിയ വന നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ടും, അതിരപ്പിള്ളി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി വെറ്റിലപ്പാറ ഫോറസ്റ്റ്,സ്റ്റേഷനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, വൈസ് പ്രസിഡണ്ട് ജോമോൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുരളി ചക്കൻതറ, കർഷക കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോസ് മുണ്ടാടൻ, കർഷക കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം പ്രസിഡണ്ട് ബിജു പറമ്പി, വൈസ് പ്രസിഡണ്ട് C’O,ബേബി,...

Post

മലപ്പുറത്ത് ഇനി കാൽപന്തു കളിയുടെ ആരവം

എലൈറ്റ് ഡിവിഷൻലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച തുടക്കമാവും. മലപ്പുറം: മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ( ഡി. എഫ്. എ) ആഭിമുഖ്യത്തിൽജില്ലയിലെ ഫുട്ബോൾ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന കാരാടൻ ലാൻ്റ്സ് എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 22 മുതൽ 2025 ജനുവരി 2 വരെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാദിവസവും രണ്ടു മത്സരങ്ങൾ വീതം നടക്കും ആദ്യ മത്സരം വൈകിട്ട് 4...