തിരൂര്‍ – ടൗണ്‍ ടീം പരിയാപുരത്തിന്‍റ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20,21,22 തിയ്യതികളില്‍ പരിയാപുരം ഫെസ്റ്റ് 2024 സംഘടിപ്പിക്കും.വെട്ടത്ത് നാടിന്‍റ ഗതകാല പ്രൗഡിയും വര്‍ത്തമാന കാല സവിശേഷതകളും സമ്മേളിക്കുന്ന കലാകായിക വ്യാപാര വിനോദ സാംസ്കാരിക പരിപാടികളാണ് മൂന്ന് ദിവസവും നടക്കുക.ഡിസംബര്‍ 20 ന് വൈകീട്ട് 4 മണിക്ക് സോഷ്യല്‍മീഡിയയില്‍ തരംഗമായ കൊമ്പന്‍കാട് കോയയും കുഞ്ഞാപ്പുവുമാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പാരമൗണ്ട് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മെഗാകുക്കറി മത്സരം,തിരൂര്‍ പേജ് റസ്റ്റോറന്‍റ് ഒരുക്കുന്ന മെഗാഫുഡ് ഫെസ്റ്റ്,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അമ്യൂസ് മെന്‍റ് റൈഡ്സ്,നാട്ടു...
FlashNews:
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
Author: Staff Correspondent (Jyobish V)
പരീക്ഷ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
പുത്തനത്താണി : ജെ സി ഐ ഇന്ത്യ നടത്തിയ നാഷണൽ ലെവൽ ടാലൻ്റ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു. ഹൈസ്ക്കൂൾ ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കാണ് പുത്തനത്താണി ചാപ്റ്ററിൻ്റെനേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സർട്ടിഫിക്കറ്റുകൾ വിതരണോത്ഘാടനം നിർവഹിച്ചു. സി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. അമീർ മേൽപത്തൂർ, ജാബിർ കാടാമ്പുഴ, ഡോ: ഹാജറ, റസാക്ക് തൈക്കാട്ട് എന്നിവർ സംസാരിച്ചു. പി....
ജീവകാരുണ്യ പ്രവർത്തകരുടെ സൗഹൃദ കൂട്ടം സംഗമം ശനിയാഴ്ച തിരൂരിൽ
തിരൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ :എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽനാളെ (ശനിയാഴ്ച)തിരൂർ തുഞ്ചൻ പറമ്പിൽ സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തകരുടെ സംഗമം സൗഹൃദകൂട്ടം നടത്തുമെന്ന് സംഘാടകർവാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമായി മുൻകൂട്ടി രജിസ്ട്രർ ചെയ്ത 500 ഓളം പ്രതിനിധികൾസുഹൃത് സംഗമത്തിൽ പങ്കെടുക്കുംഡോ :എപിജെ അബ്ദുൽ കലാമിന്റെ കുടുംബത്തിൻ്റെ അംഗീകാരത്തോടെകഴിഞ്ഞ എട്ട് വർഷമായി രാജ്യത്താകമാനം പ്രവർത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ.പരിപാടിയുടെ ഭാഗമായി പുരസ്കാര വിതരണം,സെമിനാർ,മോട്ടിവേഷൻ ക്ലാസ്സ്, വിവിധ...
എക്യുമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ
തിരൂർ: വൈ. എം.സി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ .തിരൂർ വൈ. എം.സി.എയുടെ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്ന എം.ഐ.ഐസക്കിൻ്റെ പേരിലുള്ള നഗറിലാണ് (വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിന്ന് മുൻവശം)ഈവർഷത്തെ എക്യുമെനിക്കൽ ക്രിസ്തുമസ് പുതുവത്സരആഘോഷം നടക്കുന്നത് വൈകുന്നേരം5.30മണിക്ക് പാപ്പാ ഷോയോടെ ആഘോഷ പരിപാടികൾ ആരംഭിക്കും തിരൂർ ഡി.വൈ.എസ്.പി. ഇ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നൂറോളം ക്രിസ്തുമസ് പാപ്പാമാർ പാപ്പാ ഷോയിലും പാപ്പാ ഡാൻസിലും പങ്കെടുക്കും.തടർന്ന് ക്രിസ്തുമസ് പുതുവത്സര സമ്മേളനം ബഹു.കായിക,ന്യൂനപക്ഷക്ഷേമ,ഹജ്ജ്,ഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും...
ലോക മനുഷ്യാവകാശ ദിനം
തൃശ്ശൂർ :76ാം മത് ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ചേർന്ന തൃശൂർ ജില്ലാ കമ്മറ്റിയിൽ പ്രസിഡന്റ് ജോസഫ് തൃക്കൂക്കാരൻ അധ്യക്ഷത വഹിച്ച് സംസാരിച്ച യോഗത്തിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ നടപടി സ്വികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മനുഷ്യാവകാശ ദിനത്തിൽ പോലും മനുഷ്യ ധ്വസനം നേരിട്ടു കൊണ്ടിരിക്കയാണ്. ജോലിസ്ഥലങ്ങളിൽ ഓരോ വൃക്തികളും, പ്രത്യേകിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ദുരിത പൂർണ്ണമായ ജോലികൾ ടെക്സ്റ്റയിൽ കടകളിലാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്! സാധാരണ ഒരു തൊഴിലാളി 8 മണിക്കൂർ ജോലി...
എസ് ഡി പി ഐ സംസ്ഥാന നേതാക്കൾക്ക് വെള്ളിയാഴ്ച കോട്ടക്കലിൽ സ്വീകരണം
തിരൂർ : 2024-2027 കാലയളവിലേക്ക് തെരഞ്ഞടുക്കപ്പെട്ട എസ് ഡി പി ഐ സംസ്ഥാന നേതാക്കൾക്ക് വെള്ളിയാഴ്ച കോട്ടക്കലിൽ സ്വീകരണം നൽകും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചിനാണ് സ്വീകരണം. ചങ്കുവെട്ടിയിൽ നിന്ന് റാലി ആരംഭിക്കും. എടരിക്കോട് നടക്കുന്ന സമ്മേളനം ദേശീയ പ്രവർത്തകസമിതിയംഗം എ.എസ്. ഉമർ ഫാറൂഖ് തമിഴ്നാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫ് ഉൾപ്പെടെയുള്ള ഭാരവാഹികളും, സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കും. എസ്, ഡി, പി ഐ മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് സൈതലവി...
വി വി പ്രകാശ് എക്സലൻ്റ് അവാർഡ് അഫ്സൽ കെപുരത്തിന്
താനൂർ :താനൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മികച്ച മാധ്യമപ്രവർത്തകനുള്ള വിവി പ്രകാശ് എക്സലൻ്റ് അവാർഡ് തിരൂർ ടി സി വി ന്യൂസ് ന്യൂസ് എഡിറ്ററും താനൂർ പ്രസ്സ് ക്ലബ് പ്രസിഡൻ്റുമായ അഫ്സൽ കെ പുരത്തിന്.ഈ മാസം ഇരുപത്തിഒന്നിന് താനൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഓയിസ്ക ഇൻ്റർനാഷണൽ തിരൂർ ചാപ്റ്റർ പരിസ്ഥിതി അവാർഡ്, അബുദാബി കെ എം സി സി മലപ്പുറം ജില കമ്മിറ്റിയുടെ നൂർ മുഹമ്മദ് മാധ്യമ പുരസ്കാരം, സംസ്ഥാന സർക്കാരിൻ്റെ...
മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു
മലപ്പുറം :മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷന്‍യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എം രാജന്‍ വിജയിച്ചുഭൂരിപക്ഷം- 6786എന്‍.എം രാജന്‍ (മുസ്‌ലിം ലീഗ്)- 26480കെ.സി ബാബുരാജ് (സി.പി.ഐ-എം)- 19694എ.പി ഉണ്ണി (ബി.ജെ.പി)- 2538 മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍യു.ഡി.എഫ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ പി.എ വിജയിച്ചുഭൂരിപക്ഷം- 43ഫൈസല്‍ മോന്‍ പി.എ (കോണ്‍ഗ്രസ്)- 458വിബിന്‍ സി. (സി.പി.ഐ.-എം)- 415സത്യന്‍ കെ.വി (ബി.ജെ.പി)- 19 ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാര്‍ഡ്എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറു വിജയിച്ചുഭൂരിപക്ഷം- 410അബ്ദുറു (സി.പി.ഐ-എം)- 905അലി പരുവിങ്ങള്‍ (കോണ്‍ഗ്രസ്)- 495റഷീദ് പെരുമുക്ക്...
റിട്ട.പോസ്റ്റ്മാൻ ജനാർദനൻ (72) അന്തരിച്ചു
തിരൂർ : മംഗലം ചേന്നര പെരുന്തിരുത്തി സ്വദേശിയും റിട്ട. പോസ്റ്റുമാനുമായ കണ്ണത്ത് ജനാർദനൻ (72) എറണാകുളത്ത് അന്തരിച്ചു. തിരൂർ, പൊന്നാനി, ബി.പി അങ്ങാടി, തിരുന്നാവായ, ചേന്നര തുടങ്ങിയ പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ്മാനായി പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് പെരുന്തിരുത്തിയിലെ വീട്ടിലെത്തും. സംസ്കാരം 11മണിക്ക് വീട്ടുവളപ്പിൽ നടക്കും.
കുഞ്ഞാലൻ കുട്ടി (67 ) നിര്യാതനായി
കൈനിക്കര :കൈനിക്കര ജുമാ മസ്ജിദിന് മുൻവശം താമസിക്കുന്ന പരേതനായ പാണങ്ങാട്ടിൽ ഹാജി മുസ്‌ലിയാർ എന്നവരുടെ മകൻ പാണങ്ങാട്ടിൽ കുഞ്ഞാലൻ കുട്ടി (67 ) നിര്യാതനായി.ഭാര്യ : സുലൈഖ മക്കൾ :ഷഫീക്,ഷമീം,ഷമീൽ,ശിഫ,ശഹദ. മരുമകൻ ഷഫീർ പറപ്പൂർ.സഹോദരങ്ങൾമൊയ്‌ദീൻ കുട്ടി ഹാജി എന്ന ബാവനു മുസ്‌ലിയാർ,അബ്ദുൽ ഖാദർ എന്ന കുഞ്ഞുട്ടി മുസ്ലിയാർ,ഉബൈദ് ഹാജി,സൈനബ,ആമിനു,മൈമൂന,ഖദീജ.പരേതനായ അബ്ദു റസാഖ് ഹാജി. കബറടക്കം ഇന്ന് വൈകിട്ട് 4:00 മണിക്ക് കൈനിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.