Author: Staff Correspondent (Jyobish V)

Post

ഡൽഹി തിരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികളുടെ അനൈക്യം വിളിച്ചുവരുത്തിയതെന്ന്

പ്രവാസി വെൽഫെയർ അബഹ (സൗദി അറേബ്യ): സംഘ്പരിവാർ വിരുദ്ധ ചേരി ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് പ്രവാസി വെൽഫെയർ അസീർ റീജിയണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യ ഇന്ത്യയുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണി ബിജെപിയാണെന്ന തിരിച്ചറിവോടെ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ലോക്സഭ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ചു നിൽക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രവർത്തന പദ്ധതിയുണ്ടാക്കാൻ ഇന്ത്യ മുന്നണിക്ക് കഴിയാത്തത് ദൗർഭാഗ്യകരമാണ്. ഈ കാര്യത്തിൽ മുൻകൈയ്യെടുക്കേണ്ട കോൺഗ്രസ്...

Post

ശാസ്താ എ.എൽ.പി.സ്കൂൾ നൂറാം വാർഷികാഘോഷം’ദേശ്മൽഹാർ’,ലോഗോ പ്രകാശനം

പുറത്തൂർ:പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൻ്റെ നൂറാം വാർഷികോത്സവംദേശ്മൽഹാറിൻ്റെ ലോഗോ പ്രകാശനം നടന്നു.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തിങ്കളാഴ്ച്ച തുടക്കമാകും.ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിച്ചു. തിങ്കളാഴ്ച്ച ഘോഷയാത്ര,സാംസ്കാരിക സമ്മേളനം,കലാപരിപാടികൾ എന്നിവയുണ്ടാകും.പിന്നണി ഗായകനും കേരള ഫോക്ലോർ അക്കാദമി അംഗം ഫിറോസ് ബാബു മുഖ്യാതിഥിയാകും.ചൊവ്വാഴ്ച്ച വൈകിട്ട് നൂറാം വാർഷികോത്സവത്തിൻ്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും സബ് കലക്ടർ ദിലീപ് കെ.കൈനിക്കര ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശന ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് സജിത്ത് ഷൈൻ,എച്ച്.എം ഇൻ ചാർജ് എം.ബിന്ദു,എം.ടി.എ പ്രസിഡൻ്റ് സി.പി.നാസിയ,ദിനേശ്...

Post

സോഷ്യൽ മീഡിയ: വിശ്വാസികൾ ജാഗ്രത പുലർത്തണം

നെച്ചിക്കാട്ട് മഖാം ഉറൂസിന് സമാപനം തിരൂർ : സോഷ്യൽ മീഡിയ ഉപയോഗം അധികരിച്ചു വരുന്ന ഈ കാലത്ത് വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി ആഹ്വാനം ചെയ്തു. കൂട്ടായി നെച്ചിക്കാട്ട് മഖാo ഉറൂസിന്റെ സമാപന ദിവസമായ ഇന്നലെ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ പേരിൽ ഇത്തിക്കണ്ണികളായി പുത്തൻ വാദികൾ പല രീതിയിൽ പ്രത്യക്ഷപ്പെടുമ്പോൾ നാം സൂക്ഷിച്ചേ പറ്റൂ എന്നും ലഹരിപദാർത്ഥങ്ങളെയെല്ലാം മാലിന്യങ്ങളായി കാണാൻ എല്ലാവരും തയ്യാറാകണമെന്നും ആത്മീയതയിലൂടെ മനസ്സകം ശുദ്ധീകരിക്കണം എന്നും അദ്ദേഹം...

Post

മാമാങ്ക മഹോത്സവം പൈതൃക പദ സഞ്ചലനംശ്രദ്ധേയമായി

തിരുന്നാവായ :മുപ്പത്തി ഒന്നാമത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ ആഴ്വാഞ്ചേരി മനയിൽ നിന്നും ആരംഭിച്ച പദ സഞ്ചലനം ശ്രദ്ധേയമായി. എട്ടു കിലോമീറ്ററിൽ യാത്ര ചെയ്ത് ബന്തർ കടവിൽ സമാപിച്ചു.ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ കെ.ടി ഹാരിസ്ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗംഎം.ശ്രീജ അധ്യക്ഷത വഹിച്ചു തുടർന്ന് കായൽമഠത്തിൽ തറവാട്ടിൽ എത്തിയ സംഘത്തെ കുടുംബത്തിലെ മുതിർന്ന അംഗം കോയ മുട്ടിയും അനിയൻ കെ.എംകുഞ്ഞും ചേർന്ന് സ്വീകരിച്ചു.തുടർന്ന് തറവാട് വീട്ടിലെ ചരിത്രശേഷിപ്പുകൾ കണ്ടു. തുടർന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ യാത്രയിൽ അനുഗമിച്ചു.ശേഷം തിരുന്നാവായയിൽ...

Post

ഹജ്ജ് യാത്രയ്ക്ക് കപ്പൽ സർവീസ് ഏർപ്പെടുത്താൻ ശ്രമിക്കും

ചങ്ങരംകുളം: വിമാന കമ്പനികൾ അനുവർത്തിക്കുന്ന അമിത നിരക്കിനും ചൂഷണങ്ങൾക്കും തടയിടാൻ വേണ്ടി ഹജ്ജ് യാതയ്ക്ക് കപ്പലുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് പൊന്നാനി നിയമസഭാ സാമാജികൻ പി നന്ദകുമാർ പറഞ്ഞു. ചെലവ് ചുരുങ്ങിയ ഹജ്ജ് യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി സർക്കാർ തലത്തിൽ സമ്മർദ്ദങ്ങൾ ശക്തമാക്കുമെന്നും പി നന്ദകുമാർ എം എൽ എ തുടർന്നു. പൊന്നാനി, തവനൂർ അസംബ്ലി മണ്ഡലങ്ങളിൽ നിന്ന് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോകുന്നവർക്ക് വേണ്ടി സംഘടിപ്പിച്ച രണ്ടാം ഘട്ട ഹജ്ജ്...

Post

കേരളത്തിലെ മികച്ച മൾട്ടി ക്യുസിൻ റസ്റ്റോറൻ്റിനുള്ള പുരസ്കാരം തിരൂർഖലീസ് റസ്റ്റോറൻ്റിന്

തിരൂർ:ഫുഡ് കൊണോഷ്യസ് കൺവെൻഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച മൾട്ടി ക്യുസിൻ റസ്റ്റോറൻ്റിനുള്ള പുരസ്കാരം തിരൂർഖലീസ് റസ്റ്റോറൻ്റിന് ലഭിച്ചു.ബംഗ്ളുരുവിൽ നടന്ന ചടങ്ങിൽ ഷെഫ് സുരേഷ് പിള്ള അവാർഡ് സമ്മാനിച്ചു. പുരസ്കാരം ലഭിച്ച ഖലീസ് റസ്റ്റോറൻ്റ് സാരഥികളെ തിരൂരിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. നഗരസഭാധ്യക്ഷ എ.പി.നസീമ യോഗം ഉദ്ഘാടനം ചെയ്തു.ഖലീസ് മാനേജിങ് ഡയരക്ടർ വി.മുഹമ്മദ് ഷെഫ്നീദ് അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ദീൻ മുഖ്യാതിഥിയായിരുന്നു. ഖലീസ് മാനേജിങ് ഡയറക്ടർമാരായ മുഹമ്മദ് ഷഫ് നീദ്, വി.നാസിമുദ്ദീൻ,...

Post

ഹുസ്സൻക്കുട്ടി (59) നിര്യാതനായി

തിരൂർ: വെട്ടം രണ്ടത്താണിക്ക് സമീപം താമസിക്കുന്ന ഇല്ലിക്കൽ ഹുസ്സൻക്കുട്ടി (59) മരണപ്പെട്ടു.സലാല KMCC സെക്രട്ടറി,വെട്ടം രണ്ടത്താണി മുസ്ലീംലീഗ് സെക്രട്ടറി, വെട്ടം പുതുച്ചിറ മഹല്ല് റിസീവർ മുതലായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ: ജമീല, മക്കൾ: ഫാത്തിമ, ജുബൈരിയ, ഫൈറൂസ, അമീറമരുമക്കൾ: റഫീഖ് (കാളാട്), സവാദ് (വെട്ടം), അഷ്ക്കർ (താനാളൂർ) ഖബറടക്കം നാളെ (10/2/2025 തിങ്കൾ) രാവിലെ 8 മണിക്ക് വെട്ടം പുതുച്ചിറ പള്ളി ഖബർസ്ഥാനിൽ.

Post

ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മിനി ഊട്ടി :മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് -മിനി ഊട്ടി റോഡില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത് .ഇന്നു രാവിലെ പത്തുമണിയോടെയാണ് അപകടം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥി കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.ടിപ്പര്‍ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കോട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായ ഞായറാഴ്ച മൂവരും മിനി ഊട്ടിയില്‍ സ്ഥലം കാണാനെത്തിയതാണെന്നാണ് വിവരം.

Post

വഖഫ് ഭേദഗതി ബാബരിയുടെ തുടർച്ച: വഹ്ദത്തെ ഇസ്‌ലാമി

മലപ്പുറം: കേന്ദ്ര സർക്കാർ നിയമമാക്കാൻ ഒരുങ്ങുന്ന വഖഫ് ഭേദഗതി ബില്ല് ബാബരി മസ്ജിദിന്റെ തുടർച്ചയും മുസ്‌ലിം ഉന്മൂലനമെന്ന ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ വഴിയൊരുക്കുന്ന ഭീകര നിയമവുമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന കമ്മിറ്റി പ്രസ്ഥാവിച്ചു.. അനധികൃത കുടിയേറ്റക്കാരെ പരസ്പരം കൈമാറാനുള്ള ധാരണയുണ്ടായിരിക്കെ ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുകളണിയിച്ച് സൈനിക വിമാനത്തിൽ ആവശ്യത്തിന് ഭക്ഷണം പോലും നൽകാതെ ഇന്ത്യയിലേക്ക് അയച്ച അമേരിക്കയുടെ നടപടി തികഞ്ഞ കാടത്തമാണ്‌… അനധികൃത കുടിയേറ്റക്കാരെ വളരെ മാന്യവും മനുഷ്യത്വപരവുമായി കൈകാര്യം ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങളെ പ്രാകൃതരായി...

Post

പ്രിയങ്ക ഗാന്ധി സുല്ലമുസ്സലാം സയൻസ് കോളേജിൽ സന്ദർശനം നടത്തി

അരീക്കോട്: വയനാട് ലോകസഭാംഗം പ്രിയങ്ക ഗാന്ധി എംപി അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ സന്ദർശനം നടത്തി. കോളേജിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററായ ‘റൈസ്’ സന്ദർശിച്ച പ്രിയങ്ക ബിസിനസ് ഇങ്കുബേറ്ററിലെ സ്റ്റാർട്ട്അപ്പ്കളുമായി ആശയവിനിമയം നടത്തി. ടി ബി ഐയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെ സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ ആശയങ്ങൾ വിദ്യാർത്ഥികൾ പ്രിയങ്കയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി മുഹമ്മദ് ഇല്യാസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി മുസ്തഫ ഫാറൂഖ്, റൈസ് സി ഇ ഓ യാസിർ എൻ...