Author: Staff Correspondent (Jyobish V)

Post

ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ തിരൂരിൽ കത്തിച്ചു

തിരൂർ : ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധ പ്രകടനവും ഭരണഘടന വിരുദ്ധമായ ഭേദഗതി ബില്‍ കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് മുഹമ്മദ് റഹീസ് സംസാരിച്ചു. സമൂഹത്തിന്റെ പൊതു നന്മ പ്രതീക്ഷിച്ചുകൊണ്ട് ഒരു വിശ്വാസി അവന്റെ ഇഷ്ടപ്പെട്ടതിൽ നിന്നും ദൈവ പ്രീതികാംക്ഷിച്ചുകൊണ്ട് നൽകിയ സ്വത്താണ്...

Post

ജാഫർഖാൻ( 59) നിര്യാതനായി

തിരൂർ :പൊറുർ കലിങ്ങൽ കുന്നതേടത്ത് തെറ്റമ്മൽ പരേതനായ ക്രെസെന്റ് മുഹമ്മദ്‌ കുട്ടിഹാജി മകൻജാഫർഖാൻ( 59) നിര്യാതനായി. ഭാര്യ: പാലക്കവളപ്പിൽ ആയിഷുമ്മു. മക്കൾ: ഫർഹാന, അഹ്സ.സഹോദരങ്ങൾ.. നൂറുദ്ധീൻഹാജി (ബിയാൻ കോ കാസ്റ്റൽ )താജുദ്ധീൻ,മുംതസ് ബീഗം ഷഹാർബൻ, ഫൈസൽ,ക്രെസെന്റ് (ഫൂട്ട് ഫെയർ തിരൂർ ) നൗഷാദ്(അധ്യാപകൻ )മരുമകൻ.സുഹൈൽമയ്യിത്ത് കബറടക്കം വള്ളികാഞ്ഞിരം ജുമാമസ്‌ജിദിൽ വെള്ളിയാഴ്ച രാവിലെ 10മണിക്ക്.

Post

ദമാമിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ദമ്മാം: ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39) ദമ്മാമിലെ ജോലിസ്ഥലത്ത്​ മരിച്ചത്​. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസം. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ ആൻഡ്​ ഫോർമിങ്​ ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ 10 വർഷമായി ഓഫിസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും...

Post

തിരൂർ താലൂക്ക് ഓഫീസിൽ വിജിലൻസ് റൈഡ് കുടുഞ്ഞിയത് വമ്പർ സ്രാവുകൾ

തിരൂർ :താലൂക്ക് ഓഫീസിൽ കുടുങ്ങിയത്ചെറിയ കണ്ണി വമ്പർ സ്രാവുകൾ ഇപ്പോഴും പിടികൊടുക്കാതെ വിലസുന്നു. മലപ്പുറം തിരൂർ താലൂക്ക് ഓഫീസിൽ ഇന്നലെ വിജിലൻസ് പിടികൂടിയത് വമ്പൻ ഗൂഡ സംഘത്തിലെ ഒരു കണ്ണി മാത്രം പട്ടയത്തിനായി കൃത്യമായ രേഖവെച്ച് അപേക്ഷിക്കുന്ന ഏറ്റവും പാവപ്പെട്ട ജനങ്ങൾ ഓഫീസ് കയറിയിറങ്ങുകയല്ലാതെ അവർക്ക് പട്ടയം അനുവദിക്കാതെ അവസാനം അവർ ഏജൻ്റുമാരെ സമീപിച്ച് കൈക്കൂലി കൊടുക്കാതെ പട്ടയം കിട്ടാത്ത അവസ്ഥയാണ് തിരുർ താലൂക്ക് ഓഫീസിൽ ‘പട്ടയത്തിൻ്റെ ഓഫീസിനോട് ചുറ്റിപറ്റി എട്ടോളം ഏജൻ്റുമാർ ഇവർക്ക് കൈക്കൂലി വാങ്ങിക്കൊടുക്കാൻ...

Post

ഗതാഗതം നിരോധിച്ചു

മാങ്ങാട്ടിരി – പൂക്കൈത – പുല്ലൂണി റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-മാങ്ങാട്ടിരി വെട്ടം റോഡ് വഴി പോകണം.

Post

മലപ്പുറം കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ്

ആദ്യഘട്ട ഉദ്ഘാടനം മെയ് അവസാന വാരം മലപ്പുറം :മലപ്പുറം കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ആദ്യഘട്ട ഉദ്ഘാടനം മെയ് അവസാന വാരം നടത്താന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം.നിയമസഭാ മന്ദിരത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതികളും എം.എല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടു കോടി രൂപയുടെ പ്രവൃത്തികളും സിഎംഡി യോഗത്തില്‍...

Post

വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി.ഐപ്രതിഷേധം

തിരൂരങ്ങാടി : രാജ്യ സഭയിൽ അടക്കം നടപ്പിലാക്കിയ വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി ഐ. പ്രതിഷേധം.തിരൂരങ്ങാടി മണ്ഡലത്തിൽ ചെമ്മാട് , പരപ്പനങ്ങാടി, കൊടിഞ്ഞി, കോഴിച്ചെന, എടരിക്കോട് എന്നിവിടങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ബില്ല് കത്തിച്ച് പ്രതിഷേധിച്ചത്. ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ല് അംഗീക്കരിക്കില്ലന്നും, ന്യൂനപക്ഷസമുധായത്തെ അസ്ഥിരപെടുത്താനുള്ള നീക്കം അനുവദിക്കില്ലന്നും ചെമ്മാട് ബില്ല് കത്തിച്ചുള്ള പ്രതിഷേധം ഉത്ഘാടനം ചെയ്ത് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.വിവിധ ഇടങ്ങളിൽ നൗഫൽപരപ്പനങ്ങാടി, അക്ബർ, ഫിറോസ്, മുഹമ്മദലി പ്രസംഗിച്ചു.

Post

താനൂർ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരണപ്പെട്ടു

താനൂർ: ജിദ്ദയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു താനൂർ കാരാട് സ്വദേശി CP നൗഫൽ സൗദിയിൽ ജോലി സ്ഥലത്തു ഉണ്ടായ അപകടത്തിൽ നിര്യാതനായി.യാൻബു പ്രവിശ്യയിലെ ഉംലജിൽ ഇന്നലെ വൈകീട്ട് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണായിരുന്നു അപകടം. തലക്കും വൃതമായി പരിക്കേറ്റ നൗഫലിനെ ആശുപത്രിയിൽ പ്രവേശിച്ചില്ലെങ്കിലും ഇന്ന് രാവിലേയോടെ മരണപ്പെടുകയായിരുന്നു. നേരത്തെ അബഹ കമ്മീസ് മുഷയ്ത്ത് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ജ്യേഷ്ഠൻ അൻവർ നാട്ടിൽ നിന്നും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.ഉപ്പ: VVN കുഞ്ഞിമൂസ.ഉമ്മ: ചുണ്ടൻവീട്ടിൽ...

Post

മേക് 7 റിയാദ് ശുമൈസി ബ്രാഞ്ച് 100ാം ദിനം ആഘോഷിച്ചു

റിയാദ്: പ്രായമേറിയവരിൽ ആരോഗ്യ അവബോധം നടത്തി വിജയിക്കുകയും അത് പിന്നീട് മൊത്തം സമൂഹത്തിന്റെ വ്യായാമ വിപ്ലവ വീഥിയായി പരിണമിക്കുകയും ചെയ്ത മേക് 7 ആരോഗ്യ വേദി റിയാദിൽ 100ാം ദി​നാ​ഘോ​ഷം ആവേശപൂർവം ആചരിച്ചു. റിയാദ് ശു​മൈ​സി ബ്രാഞ്ചാണ് വാർഷികം സംഘടിപ്പിച്ചത്. ക്ഷീണിച്ചു കൊണ്ടിരുന്ന ശരീരത്തിനും അതിലേറെ തളർച്ചയിൽ കഴിഞ്ഞ മനസ്സിനും ഇതഃപര്യന്തമില്ലാത്ത ചുറുചുറുക്കും ആത്മവീര്യം വീണ്ടുകിട്ടിയ നൂറ് ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കൂടുതൽ കൂടുതൽ പേരിലേക്ക് ഈ ആരോഗ്യ – വ്യായാമ സന്ദേശം പ്രചരിച്ചു കൊണ്ടിരിക്കുകയാണെന്നും പരിപാടിയിൽ...

Post

കൊരട്ടി എം.എ.എം എച്ച് എസ് സ്കൂളിനെ തേടി സൗഹൃദ ക്ലബ് തൃശ്ശൂർ ജില്ല പുരസ്കാരം

കൊരട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ മികച്ച കരിയർ ഗൈഡൻസ്, കൗമാര കൗൺസിൽ സൗഹൃദ ക്ലബിന് ഉള്ള പുരസ്കാരം ഒന്നാം സ്ഥാനം കൊരട്ടി എം എ എം എച്ച് എസ് സ്കൂളിന്.2024-25 അക്കാദമിക വർഷത്തിലെ വിവിധ പ്രവൃത്തനങ്ങൾ വിലയിരുത്തിയാണ് കൊരട്ടി എം.എ എം എച്ച് എസ് സ്കൂളിന് പുരസ്കാരം തേടിയെത്തിയത്. മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും കൗൺസിലിംങ് ക്ലാസുകൾ, വിവിധ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തിയിട്ടുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾ, ജന്മദിനമരം നടൽ , ലഹരിവിരുദ്ധ...