Author: Staff Correspondent (Jyobish V)

Post

ബീക്കുട്ടി നിര്യാതയായി

പൊറൂർ,തറമ്മൽ പറമ്പിൽ പരതനായ കുഞ്ഞു എന്നവരുടെ ഭാര്യ ബീക്കുട്ടി എന്നവർ നിര്യാതയായി.മക്കൾ, അബ്ദുൽ കലാം, മുഹമ്മദ് കാസിം, അമീർ ഫൈസൽ, സുഹറ, ഫിറോസ്, ജഫ്സൽ, റംഷീന.മരുമക്കൾ,ബുഷ്റ വെട്ടം, സക്കീന പകര, മുസ്തഫ ചെമ്പ്ര , ജസ്നി പാശ്ശേരി, സുമയ്യ പത്തമ്പാട്, ഹസനത്ത് താനൂർ.ഖബറടക്കം 18.2.25 ചൊവ്വ 8 മണി വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബറിസ്താനിൽ.

Post

ലോകം ഉറ്റുനോക്കി സൗദി തലസ്ഥാനം; ട്രംപ് – പുട്ടിൻ ഉച്ചകോടി ചൊവാഴ്ച റിയാദിൽ

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ജിദ്ദ: റിയാദിൽ ചൊവാഴ്ച അരങ്ങേറാനിരിക്കുന്ന അമേരിക്ക – റഷ്യ ഉച്ചകോടിയുടെ അജണ്ടയും ഫയലുകളും വ്യവസ്ഥപ്പെടുത്തുന്നതിനായി സൗദി സന്ദർശിക്കുന്ന അമേരിക്കൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഉക്രൈൻ പ്രശ്നം മുഖ്യ അജണ്ടയാക്കിയുള്ള നേരിട്ടുള്ള സംഭാഷണത്തിനാണ് ചൊവാഴ്ച സൗദി തലസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലും ആശീർവാദത്തിലുമാണ് യുഎസ്...

Post

വീക്ഷണം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക്; സി.പി ശ്രീധരന്‍ സര്‍ഗശ്രേഷ്ഠ പുരസ്‌കാരം സുധാ മേനോന് ; വീക്ഷണം മാധ്യമ പുരസ്‌കാരം നിഷാ പുരുഷോത്തമന് – കോഴിക്കോട്: ജനാധിപത്യ, മതേതര ചേരിയുടെ അഭിമാന ജിഹ്വയായ ‘വീക്ഷണം’ ദിനപത്രം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കരുതലും കാവലുമായ് പാവപ്പെട്ട ജനതയ്ക്ക് ഒപ്പം നിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത് മാതൃകയായ...

Post

നേർച്ചകൾ സംഘടിപ്പിക്കുന്നത് ആത്മീയമായ ഉയർച്ചക്ക്”: ഖലീൽ തങ്ങൾ

പൊന്നാനി : മരണപ്പെട്ടു പോയ മഹാന്മാരുടെ പേരിൽ നേർച്ചകൾ നടത്തുന്നതും അനുസ്മരണ സംഗമങ്ങൾ സംഘടിപ്പിക്കുന്നതും ആത്മീയമായ വളർച്ചക്കും ദൈവപ്രീതി കരസ്ഥമാക്കുന്നതിനും സഹായകമെന്ന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ.518 – മത് പൊന്നാനി ആണ്ട്നേർച്ചയുടെ സമാപന ആത്മീയ സമ്മേളനത്തിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്നവർക്ക് സമാധാനത്തിൻ്റെ വഴി ആത്മീയതയാണെന്നും അതാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം കാണിച്ചു തന്ന വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി. സെയ്തുമുഹമ്മദ് തങ്ങൾ അധ്യക്ഷത വഹിച്ചു.

Post

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യാത്ര തടസപ്പെട്ട പ്രവാസി ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി

ജിദ്ദ: റിയാദ് എയർപോർട്ടിൽ വെച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട പ്രവാസി ഒരു മാസത്തെ റിയാദിൽ വെച്ചുള്ള ചികിത്സക്ക് ശേഷം സ്വദേശത്തേക്ക് യാത്ര തിരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെർണാണ്ടസ് ആയിരുന്നു അവധിക്ക് നാട്ടിൽ പോകാനായി റിയാദ് എയർപോർട്ടിൽ എത്തിയതും ആരോഗ്യപ്രശനത്താൽ യാത്ര മുടങ്ങിയതും. 13 വർഷമായി റിയാദിൽ നിർമാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടിൽ പോകുന്നതിനായാണ് റിയാദ് എയർപോർട്ടിൽ എത്തിയത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ തളർച്ച അനുഭവ പെടുകയും, അസ്വാഭാവികത...

Post

ഓവുങ്ങൽ ) എ എം എൽ പി സ്കൂളിൻ്റെ നൂറാം വാർഷികം ആഘോഷിച്ചു

തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കേരള സംസ്ഥാന ഹജ്ജ് വഖഫ് – കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ എ മുഖ്യാതിഥി ആയിരുന്നു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എൽ എസ്...

Post

തിരൂർ സാംസ്കാരിക വേദിസംഘടിപ്പിക്കുന്നവിശുദ്ധ ഖുർആൻ സദസ്സ് ബുധനാഴ്ച്ച

തിരൂർ:ധാർമിക,സാംസ്കാരിക, വൈജ്ഞാനിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽവിശുദ്ധ ഖുർആൻ സദസ്സ് ഈ വരുന്ന ബുധനാഴ്ച്ച (19ന്) വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി പത്ത് മണി വരെ ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും.കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് അംഗം വി.കെ എം ഷാഫി, മുൻ പി.ആർ.ഡി അഡീഷണൽ ഡയറക്ടർ പി.എ റഷീദ്,രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള...

Post

ഐ എസ് എം ഹോഡിങ്ങ് ബോർഡ് നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം

ഇസ്‌ലാഹി സംഘമം തിരൂർ പോലീസിൽ പരാതി നൽകി. തിരൂർ: തെക്കൻ കുറ്റൂർ അല്ലൂർ – റോഡ് ജംങ്ങ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ഐ എസ് എം വാർത്താ ഹോഡിങ്ങ് ബോർഡ് നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തെക്കൻ കുറ്റൂർ മേഖല ഇസ്ലാഹി സംഗമം ആവശ്യപ്പെട്ടു. ഐ എസ് എം വാർത്തകൾ, പ്രസിദ്ധീകരണങ്ങൾ, ഖുർആൻ സുക്തങ്ങൾ എന്നിവ പതിച്ച വലിയ ഹോഡിങ്ങ് ബോർഡാണ് രാത്രിയുടെ മറവിൽ നശിപ്പിച്ചത്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും തിരൂർ പോലീസിൽ പരാതിയും...

Post

സിപിഐ വെള്ളാരപ്പിള്ളി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു

വെള്ളാരപ്പിള്ളി :സിപിഐ വെള്ളാരപ്പിള്ളി ബ്രാഞ്ച് സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ മുതിർന്ന സഖാവ് ശാന്ത അപ്പുക്കുട്ടൻ പതാക ഉയർത്തിയ സമ്മേളനത്തിൽ വി ജി ഷിബു സ്വാഗതം പറഞ്ഞു. യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ ജില്ലാ കൗൺസിൽ അംഗം സഖാവ് അഡ്വക്കേറ്റ് മനോജ് ജി കൃഷ്ണൻ, ലോക്കൽ സെക്രട്ടറി സഖാവ് എം എ ഷിഹാബ്, എം എ സഗീർ ,പി പി വിജയൻ, ദേവസി കുട്ടി, ശശി,...

Post

വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും ബുധനാഴ്ച മലപ്പുറത്ത്

വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് ‘ മലപ്പുറം:’വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി 19 ന് ബുധനാഴ്ച മലപ്പുറം മമ്പുറം തങ്ങള്‍ നഗറില്‍ സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയുടെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 4.30 ന് മലപ്പുറം എം.എസ്പി.മൈതാനിയില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലി മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന മഹാസമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി...