Author: Staff Correspondent (Jyobish V)

Article
ഇടിമിന്നൽ വാദം ഏശിയില്ല, ബി എസ്എൻഎൽ കുടുങ്ങി

ഇടിമിന്നൽ വാദം ഏശിയില്ല, ബി എസ്എൻഎൽ കുടുങ്ങി

ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്‌. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം...

Article
‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് നിരോധിച്ചു

‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് നിരോധിച്ചു

കണ്ടണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്‌സിന്റെ ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വില്‍പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു. മണലൂര്‍, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലേബല്‍ ഇല്ലാതെ ടിന്നുകളില്‍ സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനയില്‍ നെയ്യോടൊപ്പം എണ്ണയും കലര്‍ത്തിതയായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും 77.6 കി.ഗ്രാം പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളില്‍ സൂക്ഷിച്ച 27.9...

Article
മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ അമേരിക്കയിലേക്ക്

മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ അമേരിക്കയിലേക്ക്

കൊച്ചി : സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങിൽ തങ്കമണി സഹകരണസംഘത്തിന്‍റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്‍റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്‌നര്‍ മന്ത്രി ഫ്‌ളാഗ് ഓഫ്...

Article
പ്ലസ് വൺ സീറ്റ്: ഇതിൽ യാഥാർത്ഥ്യമുണ്ടോ?

പ്ലസ് വൺ സീറ്റ്: ഇതിൽ യാഥാർത്ഥ്യമുണ്ടോ?

പ്ലസ് വൺ സീറ്റ് വിഷയത്തിലെ യാഥാർത്ഥ്യമെന്താണ്. സി പി എം അനുഭാവിയായ അനുപ് ചൊക്ലി പങ്കു വച്ച കണക്കുകളാണ്. പൊതു ജനങ്ങൾക്ക് പരിശോധിക്കാനായി പങ്കു വയ്ക്കുന്നു അനൂപ് ചൊക്ലിയുടെ പോസ്റ്റ് : ഇന്ന് ഒരു സുഹൃത്ത് പറഞ്ഞു സർക്കാർ വിദ്യാർത്ഥികളെ ജയിപ്പിച്ചാൽ മാത്രം പോര അവർക്ക് പഠിക്കാൻ ഉള്ള സൗകര്യം കൂടെ ഉണ്ടാക്കി കൊടുക്കണം. മിനിമം ഫുൾ A+ കിട്ടിയവർക്ക് സയൻസ് ബാച്ച് എങ്കിലും എടുക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം. മലപ്പുറം ജില്ലയിലെ വാർത്തകൾ വച്ചാണ് ഇത്തരത്തിൽ...

Article
വന്ദേ മെട്രോ വരുന്നൂ…. കേരളത്തിലേക്കും

വന്ദേ മെട്രോ വരുന്നൂ…. കേരളത്തിലേക്കും

ചെന്നൈ: കേരളത്തിന് അനുവദിക്കുന്നത് 10 വന്ദേ മെട്രോ ട്രെയിനുകൾ. കൊല്ലത്ത് നിന്നും തൃശൂരിലേക്കും തിരുനെൽവേലിയിലേക്കുമായിരിക്കും ആദ്യ പരിഗണനയെന്നാണ് റിപ്പോർട്ട്.സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലായിരിക്കും. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും.ജൂലായിൽ പരീക്ഷണ ഓട്ടം തുടങ്ങും. മാസങ്ങൾക്കകം സർവീസും. നിരക്കുൾപ്പടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ, ഫാസ്റ്റിൻ്റ നിരക്കാവാനാണ് സാദ്ധ്യതയെന്നാണ് വിവരം.

Article
ജനങ്ങൾക്കിടയിൽ ഇടതിന് മതിപ്പുണ്ടോ?

ജനങ്ങൾക്കിടയിൽ ഇടതിന് മതിപ്പുണ്ടോ?

തിരുവനന്തപുരം: ജനങ്ങളോട് ഇടപഴകുമ്പോൾ കൂറും വിനയവുമാണ് വേണ്ടത്. അസഹിഷ്ണുതയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കയച്ച കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറയുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതു പക്ഷത്തിന് പഴയ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം തകർന്നതിൽ സ്വയം പരിശോധന ആവശ്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. എല്ലാ തലങ്ങളിലും ആത്മവിമർശനത്തിന് തയാറാവണം. ഏറ്റവും വലുത് ജനങ്ങളാണ്. യാഥാർഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ ഉപരിപ്ലവമായ വിശകലന സാമർഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിൽ ഉയർന്നു വന്നിരിക്കുന്നത്....

Article
പ്രതികാരം തീർക്കാൻ ബോംബ് ഭീഷണി: കുടുങ്ങി

പ്രതികാരം തീർക്കാൻ ബോംബ് ഭീഷണി: കുടുങ്ങി

കൊച്ചി: വിമാന കമ്പനിയോട് പ്രതികാരം ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശിയായ സുഹൈബിനെ നെടുമ്പാശേരി വിമാനത്താവളം സുരക്ഷാ ജീവനക്കാർ പിടികൂടി. ഒരാഴ്ച മുൻപ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടെ കുട്ടിയ്ക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇക്കാര്യം ചൂട്ടിക്കാട്ടിയിട്ടും അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ...

Article
ദേഹത്തേക്ക്‌ ടിവി മറിഞ്ഞു വീണ് കുഞ്ഞ് മരിച്ചു

ദേഹത്തേക്ക്‌ ടിവി മറിഞ്ഞു വീണ് കുഞ്ഞ് മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ദേഹത്തേക്ക്‌ ടിവി മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ‌ പൂവത്തും ചുവട്ടിൽ അനസിന്‍റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. സ്റ്റാന്‍റിനോപ്പം ടിവി കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു

Article
ഫൈസൽ വധം: പബ്ലിക് പ്രോസിക്യൂട്ടറെ കിട്ടാന്‍ഭാര്യ ഹൈക്കോടതിയിലേക്ക്

ഫൈസൽ വധം: പബ്ലിക് പ്രോസിക്യൂട്ടറെ കിട്ടാന്‍ഭാര്യ ഹൈക്കോടതിയിലേക്ക്

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇന്ന്( ചൊവ്വ) കോടതി പരിഗണിക്കാനിരിക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടാന്‍ ഫൈസലിന്റെ ഭാര്യ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.ആർ എസ് എസ് പ്രവർത്തകർ പ്രതികളായ കേസിൽ മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകരായ അഡ്വ. പി കുമാരന്‍കുട്ടി, അഡ്വ. കെ സാഫല്‍ എന്നിവരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുവരെയും സര്‍ക്കാര്‍ അനുകൂല...

Article
ഇന്നും കനത്ത മഴ

ഇന്നും കനത്ത മഴ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശവുമുണ്ട്. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം തീരങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണം. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...