Author: Staff Correspondent (Jyobish V)

Post

AHSTA സംസ്ഥാന ട്രഷററായി യു. ടി അബൂബക്കറിനെ തെരഞ്ഞെടുത്തു

AHSTA സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട യുടി. അബൂബക്കർ.മലപ്പുറം വളാഞ്ചേരി സ്വദേശിയും തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ എക്കണോമിക്സ് അധ്യാപകനുമാണ്.

Post

എസ് ഡി പി ഐ ഡിമാൻഡ് മാർച്ച് സംഘടിപ്പിച്ചു

തിരൂർ: മലപ്പുറത്തിന്റെ കുതിപ്പിന് വേണ്ടി തിരൂർ ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി 2026 ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ ജില്ലയിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റി പുത്തനത്താണിയിൽ ഡിമാൻഡ് മാർച്ച് സംഘടിപ്പിച്ചു. കുട്ടികളത്താണിയിൽ നിന്നും തുടങ്ങിയ മാർച്ച് നഗരം ചുറ്റി പുത്തനത്താണി ജംഗ്ഷനിൽ സമാപിച്ചു. സമാപന പൊതുയോഗം എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ അൻവർ പഴഞ്ഞി ഉദ്ഘാടനം...

Post

പൂങ്ങോട്ടുകുളം തൃക്കണ്ടിയൂർ റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി

തിരൂർ :തിരൂർ മുനിസിപ്പാലിറ്റിയിലെ പൂങ്ങോട്ടുകുളം ജംഗ്ഷൻ – മുതൽ അനുഗ്രഹ തിയേറ്റർ വഴി തൃക്കണ്ടിയൂർ ഭാഗത്തേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗികൾ യാത്ര ചെയ്യുന്ന ഒരു പ്രധാന റോഡാണ്. ബി.പി. അങ്ങാടി , പച്ചാട്ടിരി, പറവണ്ണ ഈ ഭാഗത്ത് നിന്ന് വരുന്നവർ ജില്ലാ ആശുപത്രിയിലേക്കും മിനി സിവിൽ സ്റ്റേഷനിലേക്കും തൃക്കണ്ടിയൂർ ക്ഷേത്രത്തിലേക്കും മറ്റും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വലിയ പ്രയാസമാണ് ഈ റോഡിന്റെ ഇന്നത്തെ അവസ്ഥ കാരണം ഉണ്ടാകുന്നത്. അത് കൊണ്ട്...

Post

അബ്ദുൽ ഖാദർ (53) നിര്യാതനായി

കൂട്ടായി :കോതപറമ്പ് പുത്തംപള്ളിക്ക് മുൻവശം താമസിക്കുന്ന വലിയ പീടിയേക്കൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ ഖാദർ (53) നിര്യാതനായി. ഉമ്മ: പരേതയായ മറിയക്കുട്ടി. ഭാര്യ: അതിയത്തിൽ കാരാട്ടിൽ ജെസീറ (വടക്കൻ മുത്തൂര് ), മക്കൾ : പരേതയായ ഫാത്തിമ ഫർഹ എന്ന മോളുട്ടി. മുഹമ്മദ് ഫഹീം, അബ്ദുൽ ഫഹ്സാൻ. സഹോദരങ്ങൾ: പരേതനായ അഹമ്മദ് (വെട്ടം ), അബു സാലിഹ് എന്ന ബാപ്പു, യഹിയ (മലേഷ്യ). ആയിഷ ബീവി (അന്നാര ), നഫീസു (തലക്കടത്തൂർ). കബറടക്കം കൂട്ടായി...

Post

ട്രംപിന്റെ യുദ്ധഭ്രാന്ത് – ലോക സമാധാനത്തിന് ഭീഷണി

സഹാറൻപൂർ:അമേരിക്കയും ഇസ്രയേലും മിഡിൽ ഈസ്റ്റിൽ സൃഷ്ടിച്ചിരിക്കുന്ന സ്ഫോടനാത്മകമായ സാഹചര്യത്തിലും, കരാറുകൾ നിലവിലുണ്ടായിട്ടും ഗസ്സയിൽ ഇസ്രയേൽ ഇപ്പോഴും തുടരുന്ന കൂട്ടക്കൊലയിലും വഹ്ദത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സിയാവുദ്ദീൻ സിദ്ദീഖി ശക്തമായി അപലപിച്ചു. സ്ത്രീകൾ, കുട്ടികൾ, വയോധികർ ഉൾപ്പെടെ അനവധി നിരപരാധികൾ ദിവസേന കൊല്ലപ്പെടുമ്പോഴും, മനുഷ്യാവകാശങ്ങളുടെ രക്ഷകരെന്നു പറയുന്ന ശക്തികളും രാഷ്ട്രീയ ശക്തികളും മൗനദർശകരായി തുടരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സാഹചര്യത്തിൽ അമേരിക്ക ഇസ്രയേലിന്റെ സൈനിക സമ്മർദ്ദങ്ങളിൽ നിന്ന് സ്വതന്ത്രമായ നിലപാട് കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൊണാൾഡ്...

Post

തിരൂർ ജില്ല പ്രഖ്യാപിക്കുക: SDPI വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

മലപ്പുറം : മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ജനസംഖ്യാധിക്യമാണെന്നും ഏക പരിഹാരം പുതിയ ജില്ല രൂപീകരിക്കാലാണെന്നും രാഷ്ടിയ പാർട്ടികളും സാമൂഹ്യ സംഘടനകളും അംഗീകരിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് SDPI സംസ്ഥാന പ്രസിഡന്റ് സി. പി. എ ലത്തീഫ് ആവശ്യപ്പെട്ടു.മലപ്പുറത്ത് SDPI മലപ്പുറം മണ്ഡലം കമ്മിറ്റി തിരൂർ ജില്ല പ്രക്യാപിക്കുക’ എന്ന മുദ്രാവക്യമുയർത്തി SDPI മലപ്പുറം മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥയുടെ സമാപന യോഗം...

Post

പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു

പലിശക്കെണിയിൽ ഒരു ജീവൻ കൂടി, മാസം 10,000 രൂപ വീതം പലിശ നൽകിയിട്ടും ഭീഷണി തുടര്‍ന്നു. സഹിക്കവയ്യാതെ തൃശ്ശൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. തൃശൂർ: ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശവും ലഭിച്ചു. ഒരു...

Post

ലഹരിക്കെതിരെ വനിതകൾ സജീവമായി രംഗത്തിറങ്ങണം

ലഹരി നിർമാർജന സമിതി തിരൂർ: വർധിച്ചു വരുന്ന ലഹരി ഉപയോഗം കുടുംബങ്ങളിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ വനിതകൾ സജീവമായി രംഗത്തിറങ്ങണമെന്ന് ലഹരി നിർമാർജന ജനസമിതി മലപ്പുറം ( വെസ്റ്റ്) ജില്ലാ വനിതാ സംഗമം ആവശ്യപ്പെട്ടു.വനിതകൾ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ച് വായനക്ക് കൂടുതൽ സമയം കണ്ടെത്തണമെന്നും , തലക്കാട് ബാറിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. ലഹരി നിർമാർജന സമിതി മലപ്പുറം (വെസ്റ്റ്) ജില്ല വനിത...

Post

വികസനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു കഴിയണം

മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ പാലോളി കുഞ്ഞിമുഹമ്മദ്മാധ്യമ അവാര്‍ഡ് മുഖ്യമന്ത്രി സമര്‍പ്പിച്ചു മലപ്പുറം: അധികാരത്തോട് സത്യം വിളിച്ചു പറയാനും വികസനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മാധ്യമങ്ങളിന്ന് വലിയ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നത്. വാര്‍ത്തകള്‍ വളച്ചൊടിക്കാനും കപട വാര്‍ത്തകള്‍ പടച്ചുവിടാനും വലിയ ശ്രമങ്ങള്‍ നടക്കുന്നു. ഇവിടെ പാലോളി കുഞ്ഞുമുഹമ്മദിനെപ്പോലുള്ള മുന്‍കാല പത്രപ്രവര്‍ത്തരുടെ മൂല്യങ്ങള്‍ വഴികാട്ടിയാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ സ്ഥാപകനേതാവും ദേശാഭിമാനി മുന്‍ ജില്ലാ ബ്യൂറോ ചീഫുമായ പാലോളി കുഞ്ഞിമുഹമ്മദിന്റെ പേരില്‍ മലപ്പുറം പ്രസ്...

Post

റമദാനെ വരവേൽക്കാൻ ജിദ്ദയിൽ വിപുലമായ ഒരുക്കങ്ങൾ

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഭംഗിയാർന്ന തുടക്കം ജിദ്ദ: വിശുദ്ധ റമദാൻ മാസത്തെ മുന്നോടിയായി ജിദ്ദയിലെ ഷറാ തോബ റോഡിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടും വിപുലമായ ഓഫറുകളോടും കൂടിയ ഈ ഹൈപ്പർമാർക്കറ്റ് നഗരവാസികൾക്ക് പുതുമയാർന്ന ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്. 20,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർമാർക്കറ്റ് വിശാലവും സൗകര്യപ്രദവുമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. പഴം-പച്ചക്കറികൾ, ദിനസാധനങ്ങൾ, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാത്തരം ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്....