തൃശൂർ: തൃശൂർ മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ 310 ഓളം പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. ജില്ലാ കലക്ടറിന്‍റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ,...
FlashNews:
യുഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനിരോധനാധികാരം പുനസ്ഥാപിക്കും
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്നേഹദരവും യാത്രയപ്പ് സമ്മേളനവും
ലഹരിസംഘത്തെ പിടികൂടിയ അരീക്കോട് പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു
ലഹരിക്കെതിരെ ജനകീയ കാവൽ
എം ജി എം. തിരൂർ മണ്ഡലം മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് പെരുന്തിരുത്തിയിൽ
കെവി റാബിയയുടെ ചികിത്സ :സർക്കാർ പ്രതിഞ്ജാബദ്ധം-മന്ത്രി ആർ ബിന്ദു
മിശ്കാത്ത് റിലീജിയസ് റസിഡൻഷ്യൽ ക്യാമ്പും അവാർഡ് ദാനവും
ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കുക വ്യാപക പ്രതിഷേധം സംഘടിപ്പിക്കും
നെറ്റ്വ 14-ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന് അന്തരിച്ചു
ജി എച്ച് എസ് നെടുവ 105ാം വാർഷികാഘോഷം ശ്രദ്ധേയമായി
എംഇഎസ് തിരൂർ മലയാള സർവകലാശാലയിൽ ശുദ്ധജല സംവിധാനം സ്ഥാപിച്ചു
പൊന്നാനിയിൽ ഹജ്ജ് പഠന ക്യാമ്പ് അരങ്ങേറി
അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ ഉഗാണ്ടൻ സ്വദേശിനിയായ യുവതി പിടിയിൽ
വഖഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാർഹം
കാന്തളുർ മണ്ണാത്തിപ്പാറ തലക്കടത്തൂർ തോട് നവീകരണം തുടങ്ങി
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സനീഷ്കുമാർ ജോസഫ് എം എൽ എ കത്ത് നൽകി
വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമല്ല, അതിന് അക്യൂപങ്ചര്‍ ചികിത്സയുമായി ബന്ധമില്ല
ലൗലി ഹംസ ഹാജിയെ ഹംസ കൂട്ടായ്മ അനുസ്മരിച്ചു
Author: Staff Correspondent (Jyobish V)
തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടാവണം
ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും, വിഷയത്തിൽ ഇരട്ടത്താപ്പ് സമീപനം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ സന്ദേശം… കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിക്കുകയായിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. വിദേശകാര്യമന്ത്രി മുഖേനയാണ് അദ്ദേഹം തീവ്രവാദത്തിനെതിരായ പരാമർശം നടത്തിയത്. തീവ്രവാദികൾക്ക് അഭയം നൽകുന്ന നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും, സുരക്ഷിത താവളം ഒരുക്കിക്കൊണ്ട് ഭീകരതയെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ നിലപാടുകൾ തുറന്ന് കാട്ടപ്പെടണമെന്നും പാകിസ്താന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. ”
ഉദ്ഘാടനത്തിനു പണം വേണം: അതു ജനങ്ങൾക്ക്
തൃശൂര്‍∙ ഉദ്ഘാടനത്തിനു വിളിക്കുന്നവര്‍ എംപി എന്ന നിലയിൽ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാ നടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കും. ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഞാൻ ഇനിയും സിനിമ ചെയ്യും. എന്റെ സിനിമകളിൽനിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതൽ എട്ടു ശതമാനം.. അതു നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ....
എസ് എഫ് ഐ ഇടതു മൂല്യങ്ങളറിയണം
ആലപ്പുഴ: പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിനോയ് വിശ്വം എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. പ്രാകൃതമായ സംസ്‌കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. എസ്എഫ്‌ഐക്കാരെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം പഠിപ്പിക്കണം. ഇല്ലെങ്കില്‍ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് അവരെ ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം...
ആശുപത്രിയിലെ ജനറേറ്റർ പുക ശ്വസിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ
കാസർകോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും...
‘എസ്എഫ്ഐ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട’
തിരുവനന്തപുരം : നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് എസ്എഫ്ഐയെ കുറിച്ച് സിപിഎമ്മിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിലാണ് വി.ഡി സതീശന്റെ മറുപടി.സിദ്ധാർത്ഥന്റെ മരണമുണ്ടായപ്പോൾ ഇത്തരത്തിൽ ഒരു സംഭവം ഇനി ആവർത്തിക്കില്ലെന്നാണ് കേരള മനസ്സാക്ഷി വിചാരിച്ചത്. എന്നാൽ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. കാര്യവട്ടം ക്യാമ്പസിലെ ഇരുണ്ട മുറിയിൽ കൊണ്ടുപോയി വിചാരണ...
മാന്നാർ കൊലയിൽ ‘ദൃശ്യം’ മോഡൽ
ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദൃശ്യം സിനിമയിലേതു പോലെ മൃതദേഹം മാറ്റി കുഴിച്ചിട്ടുവെന്നാണ് കണ്ടെത്തൽ കലയുടെ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് പ്രതികൾ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചതെന്നുമാണ് വിവരം. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോൾ സംശയിക്കുന്നുണ്ട്. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക്...
വിമാനയാത്രയ്ക്ക് തടസമായി മയിലുകൾ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താ വളത്തിൽ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച യോഗം ചേരും. ജൂലൈ 5 കാലത്ത് 10 മണിക്ക് കണ്ണൂർ വിമാന താവളത്തിലാണ് യോഗം.ചീഫ് വൈൽഡ് ലൈഫ് വാർഡൻ,എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.
സ്പെഷ്യൽ കൗൺസിൽ മാറ്റിവെച്ചത് ഭീതി മൂലം
തൃശൂർ: സ്പെഷ്യൽ കൗൺസിൽ യോഗം അവസാനനിമിഷം മാറ്റിവെച്ചത് കൗൺസിൽ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ സ്വയം രാജിവെച്ചു പുറത്തു പോകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്ന് 4.30 നായിരുന്ന സ്പെഷൽ കൗൺസിൽ വിളിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൗൺസിൽ മാർക്ക് സ്പെഷ്യൽ കൗൺസിലിന്റെ അജണ്ട നൽകിയിരുന്നത്. കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ ചെന്നപ്പോൾ കൗൺസിലിന്റെ മൂന്ന് ഡോറുകളും പൂട്ടിയ നിലയിലായിരുന്നു. കൗൺസിൽ മാറ്റിവെച്ചു വെന്നത്കൗൺസിലർമാർക്ക്...
പോലീസുകാരൻ കാറിടിച്ച് കൊന്നു
പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി.ബീന (54) ആണ് മരിച്ചത്. ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിന്റെ കാറാണ് ഇടിച്ചത്. റോഡരികിലൂടെ നടന്നു പോയപ്പോഴാണ് ബീനയെ കാർ ഇടിച്ചു തെറിപ്പിച്ചത്.മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറാണ് ബീന. ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപം ഉച്ചക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഭർത്താവ്: പ്രദീപൻ