പീച്ചി ഡാം: 30 സെന്റീമീറ്ററായി ഉയർത്തി പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നൽകി ഒരു ഘട്ടത്തില്‍ രണ്ട് ഇഞ്ചില്‍ കൂടാത്ത വിധത്തിൽ ഘട്ടം ഘട്ടമായി ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകളും പരമാവധി 12 ഇഞ്ച് മാത്രം (30 സെന്റീമീറ്റര്‍ മാത്രം) തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി ഡാമിന്റെ റൂള്‍ കര്‍വ് ലെവല്‍ പാലിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ഇത് പ്രകാരം...
FlashNews:
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് റിമാന്റിൽ
ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി സഞ്ചരിച്ച യുവാവ് അറസ്റ്റിൽ
RTO പരിശോധനക്കാർ വെറും നോക്കുകുത്തികൾ.
ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം
പഹൽഗാം : എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ലഹരിക്കെതിരെ ജനകീയ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു
എറണാകുളം ജില്ലക്ക് ഇനി പുതിയ പോലീസ് മേധാവി
ഭീകരാക്രമണത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് അസ്വീകാര്യമെന്ന്
വിസ കാലാവധിയ്ക്ക് ശേഷവും സൗദിയിൽ നിന്നാൽ കൊണ്ടുവന്നവർക്ക് പണി കിട്ടും
മുസ്ലിം കോർഡിനേഷൻ നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് സമാപിച്ചു
ജിദ്ദയിലെ മുസ്രിസ് പ്രവാസി ഫോറതിന്ന് പുതിയ ഭാരവാഹികൾ
നെറ്റ്വ റെഡിഡൻസിൻ്റെ 14-ാം വാർഷികാഘോഷ മെഗാ മെഡിക്കൽ ക്യാമ്പ്
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ് കേളി കലാ സാംസ്കാരിക വേദിയ്ക്ക്
മക്കയിൽ ഐ സി എഫ് – ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രൂപവൽകരിച്ചു
വൈരങ്കോട് നവജീവൻ വിദ്യാ ദീപം ഗ്രാമീണ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു
മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദ്വിദിന സൗദി സന്ദർശന ചർച്ചകൾ പുരോഗമിക്കുന്നു
ബസ് ഡ്രൈവർ ട്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു
Category: Uncategorized
കാര്‍ഡിയോളജി വിഭാഗത്തില്‍ റസിഡന്റ് നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് ജൂനിയര്‍ റെസിഡന്റിനെ 45,000രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 6 മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29 രാവിലെ 11 മുതല്‍ 1 വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവര്‍ത്തിപരിചയം അഭികാമ്യം.
ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെകേരളത്തിലെ സർക്കാർ ജീവനക്കാരും, എഫ് എസ് ഇ ടി ഒ ക്കാരും, അദ്ധ്യാപകരും സമരത്തിലേയ്ക്ക്
രവിമേലൂർ ചാലക്കുടി, ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ,കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരുടെയൂ നേതൃത്വത്തിൽ എഫ്. എസ്. ഇ. ടി. ഒ ചാലക്കുടി മേഖലയിൽ ചാലക്കുടി മുൻസിപ്പാലിറ്റിക്ക് മുൻപിൽ പ്രധിഷേധ കൂട്ടായ്മ നടത്തി. കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സഖാവ്.ആർ എൽ. സിന്ധു. ഉൽഘാടനം ചെയ്തു സംസാരിച്ചു. കെ എസ്. ടി. എ ജില്ലാ കമ്മിറ്റി അംഗം സ. മുരളീധരൻ ആദ്യക്ഷത വഹിച്ചു. PSC എംപ്ലോയീസ് യൂണിയൻ സംസ്ഥാനകൌൺസിൽ അംഗം സ. ലിജോ. പി....
ഗവ. വനിത ഐ ടി ഐ യില്‍ അഡ്മിഷന്‍ തുടരുന്നു
കളമശ്ശരി ഗവ. വനിത ഐ ടി ഐ യില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തേക്കുളള അഡ്മിഷന്‍ തുടരുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായ് https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും, https://det.keral.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. സമര്‍പ്പിച്ച അപേക്ഷയുമായ് ഏറ്റവും അടുത്തുളള സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതിനുളള അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങള്‍ക്ക് : 0484 2544750.
ട്രെയ്നിൽ വച്ച് ബാഗ് നഷ്ടപ്പെട്ടാൽ റെയ്ൽവേ ഉത്തരവാദി
ട്രെയിൻ യാത്രക്കിടെ ബാഗ് നഷ്ടമായ കേസിൽ റെയിൽവെ 1.08 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃ കോടതി. റെയിൽവെയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും സേവനങ്ങളിൽ വീഴ്ചയും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ഡൽഹിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരത്തിന് വിധിച്ചത്. 80000 രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്നും 2016 ജനുവരിയിൽ ഝാൻസിക്കും ഗ്വാളിയോറിനും മധ്യേ, മാൽവ എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് ബാഗ് മോഷണം പോയതെന്നുമായിരുന്നു പരാതി. ന്യൂഡൽഹിക്കാരിയായ ജയകുമാരിയാണ് പരാതിക്കാരി.
ടെന്‍ഡര്‍ ക്ഷണിച്ചു
തൃശൂര്‍ ജനറല്‍ ആശുപത്രി മൈക്രോബയോളജി ലാബിലേക്ക് ആവശ്യമായ റീഏജന്റസ് ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. ജൂലൈ നാല് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിക്കും.
വാഹനം ആവശ്യമുണ്ട്
വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കൊടകര ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി 2024 – 25 സാമ്പത്തിക വര്‍ഷത്തേക്ക് കാര്‍/ ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 10 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ടെണ്ടറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ കൊടകര ബ്ലോക്ക് പഞ്ചായത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കൊടകര ഐ സി...
ഗതാഗത നിയന്ത്രണം
ചിറ്റാട്ടുകര കിഴക്കേത്തല മുതല്‍ താമരപ്പിള്ളി വരെയുള്ള റോഡിന്റെ കള്‍വര്‍ട്ട് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ചൊവ്വ) ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ചാവക്കാട് പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ അറിയിച്ചു.
മത്സ്യബന്ധനത്തിന് വിലക്ക്
24-06-2024 മുതൽ 28-06-2024 വരെ കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24-06-2024 മുതൽ 28-06-2024 വരെ: കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദ്ദേശം 24-06-2024 മുതൽ 26-06-2024 വരെ: ഗൾഫ് ഓഫ് മന്നാർ...
വേങ്ങരയിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗികൃത ഡി.എം.എല്‍.ടി/ ബി.എം.എല്‍.ടി വിജയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യനു വേണ്ട യോഗ്യത. ബി.ഫാം/ ഡി.ഫാം വിജയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ഫാര്‍മസിസ്റ്റിനു വേണ്ട യോഗ്യത. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുൻ പരിചയം ഉള്ളവർക്കും സി.എച്ച്.സി.യുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. നിയമനത്തിനായി ജൂണ്‍ 26 രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍...