രവിമേലൂർ കാലടി: ചെങ്ങൽ സ്വദേശിയും, സി.പി.ഐ(എം ) പ്രവർത്തകനുമായ ജിജോ ജോണിൻ്റെയും, അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോയുടേയും മകനാണ് ഡേവിഡ് ജോൺ. ഒഡീഷ്യയിലെ ഭുവനേശ്വറിൽ വച്ച് നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ50 മിറ്റർ ബാക്ക് സ്ട്രോക്കിൽ വെങ്കലവും,50 മി. മെഡ്ലെ റിലേയിൽ സിൽവറുമാണ് ഡേവിഡ് ജോൺസ്വന്തമാക്കിയത്. വിശ്വജ്യോതി വിദ്യാലയത്തിലെ അനിൽകുമാർ ആണ് പരിശീലകൻ .
FlashNews:
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
Category: Uncategorized
സമദ് അന്തരിച്ചു
തിരൂർ: നിറമരുതൂർ പഞ്ചാര മൂലയിലെ തറയിൽ കുളങ്ങര സമദ് (52) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ:ഫർഷാദ്, ഫാസില , അർഷാദ്. മരുമകൻ: റാഷിദ്. സഹോദരൻ: മുഹമ്മദ് കുട്ടി.
കൊരട്ടി പടിഞ്ഞാറെ അങ്ങാടി ഉദ്ഘാടനം
ബിഎം ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ കൊരട്ടി പടിഞ്ഞാറെ അങ്ങാടി റോഡിൻ്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു. 2022- 23 സാമ്പത്തിക വർഷത്തെ ആസ്തിവികസനപദ്ധതിയിൽ ഉൾപ്പെടുത്തി 93 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി എം എൽ എ അനുവദിച്ചിരുന്നത്. റോഡിൻ്റെ ഇരുവശങ്ങളിലും ടൈൽ വിരിച്ച് നടപ്പാതയും ഡ്രൈനേജും സൗകര്യവും ഒരുക്കിയിട്ടുള്ള പ്രവർത്തിയുടെ നിർവ്വഹണ ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനിയറിങ്ങ് വിഭാഗത്തിനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ,...
നിപ: ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
ഐ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 21) പുറത്തു വന്ന ആറു പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ്...
ബാവഹാജിയുടെ മകൾ കുഞ്ഞീമ അന്തരിച്ചു
ഏഴുർ സ്വദേശി മുൻ സ്പീക്കർ കെ.മൊയ്‌ദീൻ കുട്ടി എന്ന ബാവഹാജിയുടെ മകൾ കുഞ്ഞീമ ഹജ്ജുമ്മ ( 75) നിര്യാതയായി. ഭർത്താവ് പരേതനായ ആലുക്കൽ അഹമ്മദ്. മകൾ സുലൈഖ. സഹോദരങ്ങൾ ജമീല, കുൽസു, സഫിയ, സൈനബ, ഹാജറ,അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്,മുക്താർ അലി, സീതി, അബ്ദുൽ വാഹിദ്, അബൂബക്കർ സിദ്ധീഖ് റിപ്പോർട്ട് നൽകുന്നത് :പി.വി. സമദ്9846683750
ജനകീയ വില്ലേജ് ഓഫീസർക്ക് ജനകീയ യാത്രയയപ്പ് നൽകി
മംഗലം : വില്ലേജ് ആഫീസിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്ന നാട്ടുകാരെ നിറപുഞ്ചിരിയോടെ സ്വീകരിച്ച് അവരുടെ ആവശ്യങ്ങൾ കാലതാമസം വരുത്താതെ പരിഹരിച്ചു കൊടുത്ത് കൊണ്ട് ജനങ്ങളുടെ പ്രശംസക് പാത്രമായ ഒരു വില്ലേജ് ഓഫീസറായിരുന്നു നിഷ ശിവാനന്ദൻ. ഒരു വർഷം മുമ്പ് മംഗലത്ത് വന്ന ഇവർക്ക് സ്വന്തം നാട്ടിലേക്ക് മാറ്റം കിട്ടിയപ്പോൾ മംഗലത്തെ പൗരാവലി സമുചിതമായ യാത്രയയപ്പ് നൽകി. ചെണ്ടമേളങ്ങളോടെ ചടങ്ങിലേക്ക് ആനയിച്ചാണ് കൊണ്ടുവന്നത്. യാത്രയയപ്പ് യോഗത്തിൻ്റെ ഉൽഘാനവും ഉപഹാരസമർപ്പണവും തിരൂരിൽ പുതിയതായി ചാർജ് എടുത്ത സബ് കലക്ടർ ദിലീപ്...
മലപ്പുറത്ത് പോലീസിൽ അടിമുടി സ്ഥലം മാറ്റം
മലപ്പുറം എസ് പി. എസ് ശശിധരനെ മാറ്റി. പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. മലപ്പുറത്ത് DYSP മുതൽ സ്ഥലം മാറ്റം. താനൂർ DYSP വി വി ബെന്നിയെ കോഴിക്കോട് റൂറലിലേക്കും സ്ഥലം മാറ്റി. DYSP റാങ്കിലുള്ള ഉദ്യോഗസ്ഥരെയും മാറ്റിട്ടുണ്ട് താനുന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ സസ്‌പെൻഷൻ ചെയ്തപ്പോൾ ‘വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്നാണ് അൻവർ പോസ്റ്റിട്ടത്. അതേസമയം എസ് പി എസ് ശശിധരനെ വിമർശിച്ചതിന്...
പാഴ്സൽ മയക്കുമരുന്നിനെതിരെ എക്സൈസ് വകുപ്പ്
ഓണാഘോഷത്തോടനുബന്ധിച്ചു അന്യദേശങ്ങളിൽ നിന്നും പാർസൽ രൂപത്തിലുള്ള മയക്കുമരുന്നിന്റെ വിതരണം തടയാൻ പരിശോധന കർശനനമാക്കി തിരുരങ്ങാടി എക്‌സൈസ്. തിരുരങ്ങാടി എക്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ മലപ്പുറം ഡോഗ് സ്‌ക്വാഡ്, എക്‌സൈസ് റേഞ്ച് പരപ്പനങ്ങാടി എന്നിവരുമായി ചേർന്ന് പരപ്പനങ്ങാടി, ചെമ്മാട്, തിരുരങ്ങാടി എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാർസൽ വിതരണകേന്ദ്രങ്ങളിൻ പോലീസ് നായ “ലൈക്ക” യുമായി പരിശോധന നടത്തി. പാർസൽ കേന്ദ്രങ്ങൾ കൂടാതെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ RPF ന്റെ സഹായത്തോടെ യാത്രക്കാരുടെ ലഗേജ് പരിശോധനയും നടത്തി.
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു
തിരൂർ: ചമ്രവട്ടം പെരുന്തല്ലൂര്‍ റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. പൊന്നാനിയില്‍ നിന്ന് തിരൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രാ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിക്ക് നിസാര പരുക്കേറ്റു.ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നിട്ടുണ്ട്.അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ച്രമവട്ടം – പെരുന്തല്ലൂർ റോഡില്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു.
ജൽജീവൻ പദ്ധതി : റോഡുകൾ ഗതാഗത യോഗ്യമാക്കണം
കോഴിക്കോട് : ജൽ ജീവൻ മിഷൻ, മറ്റു കുടിവെള്ള പദ്ധതികൾ, ദേശീയപാത നിർമ്മാണം തുടങ്ങിയവയ്ക്കായി ജില്ലയിൽ വ്യാപകമായി പൊളിച്ച നിരവധി റോഡുകളും കൈവഴികളും സഞ്ചാരയോഗ്യമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തുകളുടെയും മുൻസിപ്പാലിട്ടികളുടെയും മേൽനോട്ടത്തിലും അനുമതിയോടെയും നടത്തേണ്ട പ്രവർത്തി അധികാരികളുടെ കെടുള്ളര്യസ്ഥത കാരണം ജനങ്ങൾക്ക് ദുരിതം വിതക്കുന്നതായി പദ്ധതി മാറിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി അവരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വാഹിദ്...