Home » Sports » Page 4

Category: Sports

Post
കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്

കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്

ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും* കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്‍റെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും വരുണ്‍ നയനാരും ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഐ.പി.എല്‍ താരമായ വിഷ്ണു വിനോദാണ് ടൈറ്റന്‍സിന്‍റെ ഐക്കണ്‍ പ്ലെയര്‍....

Post
ഇന്ത്യൻ താരങ്ങൾക്ക്  സ്വീകരണം നൽകി

ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി

–പരപ്പനങ്ങാടി:- സ്വീഡനിൽ വെച്ച് 2024 ജൂലൈ 14 മുതൽ 18 വരെ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് ഗോത്തിയാ കപ്പിൽ ചാമ്പ്യന്മാരായി ചരിത്ര വിജയം കുറിച്ച് ഇന്ത്യൻ ടീമിലെ മലയാളി താരങ്ങളായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ, എറണാകുളം സ്വദേശി എബിൻ ജോസ്,കോട്ടയം സ്വദേശി ആരോമൽ എന്നിവരെ പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് രാത്രി 12.15 ന് സ്വീകരണം നൽകി. ക്ലബ്ബിൻറെ സെക്രട്ടറി കെ.ടി വിനോദ്, കോച്ച് അജുവദ്,...

Post
പരപ്പനങ്ങാടിക്കാരന്റെ കാൽപന്ത് ഇന്ത്യയെ കിരീടമണിയിച്ചു.

പരപ്പനങ്ങാടിക്കാരന്റെ കാൽപന്ത് ഇന്ത്യയെ കിരീടമണിയിച്ചു.

ഹമീദ് പരപ്പനങ്ങാടി ‘പരപ്പനങ്ങാടി :മുഹമ്മദ് ഷഹീറിൻ്റെ മിന്നും പ്രകടനത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് ഗോത്യിയ കപ്പ് 2024 ൽ ഇന്ത്യ ചാമ്പ്യന്മാരായി . സ്വീഡനിൽ വെച്ച് നടന്ന മത്സരത്തിലെ ടോപ് സ്കോററായി 2 ഗോൾ നേടി പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ മിന്നും പ്രകടനമാണ് ഇന്ത്യക്ക് വേണ്ടി കാഴ്ച്ചവെച്ചത്. 4-2 ന് ഡെന്മാർക്കിനെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റുകളിലൊന്നാണ് ഗോത്യിയ കപ്പ്. ഇന്റർനാഷണൽ സ്പെഷ്യൽ ഒളിംപിക്സ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ ഇന്ത്യൻ...

Post
ലോകകപ്പ് കബഡി താരത്തെ അനുമോദിച്ചു

ലോകകപ്പ് കബഡി താരത്തെ അനുമോദിച്ചു

ലോകകപ്പ് കബഡി താരത്തെ അനുമോദിച്ചു.. പൊന്നാനി: ലോകകപ്പ് കബഡി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെട്ട പൊന്നാനി വെള്ളിരി സ്വദേശി ഷഹീൻ യാസിറിനെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ഇംഗ്ലണ്ടിൽ കബഡി പരിശീലത്തിലുള്ള ഷഹീറി്ന് നൽകുവാനുള്ള ഉപഹാരം മുൻ എംപി സി ഹരിദാസ് സഹോദരൻ ഷിയാസിന് നൽകിയാണ് അനുമോദിച്ചത്. കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു.ടികെ അഷറഫ്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി,എം അബ്ദുല്ലത്തീഫ്, കൗൺസിലർ മീനി, വിപി ജമാൽ എന്നിവർ നേതൃത്വം നൽകി.

Post
പോർച്ചുഗലിനെ കീഴടക്കി ഫ്രാൻസ്

പോർച്ചുഗലിനെ കീഴടക്കി ഫ്രാൻസ്

ഹാംബു‍ർഗ് (ജർമനി) ∙ ഷൂട്ടൗട്ട് വരെ ആവേശം നീണ്ട പോരാട്ടത്തിൽ പോർച്ചുഗലിനെ കീഴടക്കി ഫ്രാൻസ് യൂറോ കപ്പ് ഫുട്ബോൾ സെമിയിലെത്തി. 9ന് രാത്രി 12.30ന് നടക്കുന്ന സെമിയിൽ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ. ഷൂട്ടൗട്ടിൽ പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയപ്പോൾ ഫ്രാൻസിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി (5–3). 90 മിനിറ്റിലും എക്സ്ട്രാ ടൈമിലും ഇരു ടീമിന്റെയും ഗോൾമേഖലയിൽ നടന്ന മിന്നലാക്രമങ്ങൾ ഗോളാകാതെ പോയതിന്റെ തുടർച്ചയായിരുന്നു ഷൂട്ടൗട്ട്. ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ...

Post
തലശ്ശേരി സ്റ്റേഡിയം നടത്തിപ്പ്നഗരസഭയെ ഏൽപ്പിക്കുന്നത് പരിഗണിക്കും.

തലശ്ശേരി സ്റ്റേഡിയം നടത്തിപ്പ്നഗരസഭയെ ഏൽപ്പിക്കുന്നത് പരിഗണിക്കും.

തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭക്ക് പാട്ട വ്യവസ്ഥയില്‍ കൈമാറണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ ഉറപ്പു നല്‍കി. തലശ്ശേരി മണ്ഡലത്തിലെ വികസന പദ്ധതികൾ സംബന്ധിച്ച് സ്പീക്കർ എ എൻ ഷംസീറും റെവന്യു വകുപ്പ് മന്ത്രി കെ രാജനും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.റവന്യൂ, കായിക വകുപ്പുമന്ത്രിമാർ പങ്കെടുത്ത്‌ ജൂലൈ 11-ന് സ്പീക്കറുടെ ചേംബറില്‍ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. റെവന്യു ഭൂമിയിലുള്ള വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക...

Post
തവനൂർ ചിൽഡ്രൻസ് ഹോമിലെ ഫുടബോൾ ടര്‍ഫ് ഉദ്ഘാടനം നാളെ

തവനൂർ ചിൽഡ്രൻസ് ഹോമിലെ ഫുടബോൾ ടര്‍ഫ് ഉദ്ഘാടനം നാളെ

തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്കായി നിര്‍മിച്ച ഫുട്ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനം ജൂലൈ 6 രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ, വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും. താമസക്കാരായ കുട്ടികളുടെ കായിക ഉന്നമനത്തിനായാണ് ടര്‍ഫ് നിര്‍മിച്ചത്. കുട്ടികളുടെ ഫുട്‍ബോളിനോടുള്ള അഭിരുചി പരിഗണിച് വനിതാ ശിശു വികസന...

Post
പെനാൽറ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ച് പോർച്ചുഗൽ ക്വാർട്ടറിലെത്തി.

പെനാൽറ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ച് പോർച്ചുഗൽ ക്വാർട്ടറിലെത്തി.

ബെര്‍ലിന്‍: 2024 യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറിക്കൂടി. പ്രീക്വാര്‍ട്ടറില്‍ സ്ലൊവേനിയയെ കീഴടക്കിയാണ് ടീം ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്. നിശ്ചിത സമയത്തും തുടന്ന് കിട്ടിയ എക്സ്ട്രാ ടൈമിലും ഗോളുകള്‍ വഴങ്ങാതെ ഇരു ടീമുകളും പിടിച്ചു നിന്നു.കളിക്കിടയില്‍ ലഭിച്ച നിര്‍ണ്ണായക പെനാല്‍ട്ടി റൊണാള്‍ഡോ പാഴാക്കിയെങ്കിലും മത്സരത്തിനൊടുവില്‍ ഷൂട്ടൗട്ടിലൂടെയാണ് പോര്‍ച്ചുഗല്‍ വിജയം പിടിച്ചെടുത്തത്.ജൂലൈ 6 ന് നടക്കുന്ന ക്വാര്‍ട്ടറില്‍ കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് പടയെയാണ് പറങ്കികള്‍ നേരിടേണ്ടത്.(PC:https://www.uefa.com/euro2024/)

Post
സെൽഫ് ഗോൾ, ബെൽജിയം പുറത്തേക്ക്; ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

സെൽഫ് ഗോൾ, ബെൽജിയം പുറത്തേക്ക്; ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

ഡുൽഡോർ‌ഫ് ∙ ഗോൾ ഒന്നും നേടാതെയും വഴങ്ങാതെയും ഫ്രാൻസിനു മുന്നിൽ 85–ാം മിനിറ്റു വരെ പിടിച്ചുനിന്ന ബെൽജിയം ടീമിന് അവസാന നിമിഷം പിഴവ് പറ്റി. പ്രതിരോധ താരം യാൻ വെർട്ടോംഗന്റെ (85–ാം മിനിറ്റ്) സെൽഫ് ഗോൾ ബൽജിയത്തിന്റെ യൂറോ കപ്പ് എന്ന സ്വപ്നം തകർത്തു. പരാജയം ബെൽജിയത്തിന്റെ പുറത്ത് പോക്കിനും, ഫ്രാൻ‌സിന് ക്വാർട്ടർ ഫൈനലിലേക്കുമുള്ള വഴിയും തുറന്നു. സ്കോർ: ഫ്രാൻസ്–1, ബൽജിയം– 0.(ചിത്രം കടപ്പാട് :https://www.uefa.com/euro2024/match/2036202–france-vs-belgium/)

Post
ജൂലൈ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണ കൗണ്ടർ ഉണ്ടായിരിക്കില്ല

ജൂലൈ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണ കൗണ്ടർ ഉണ്ടായിരിക്കില്ല

സർക്കാർ ഉത്തരവുപ്രകാരം ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ കൊച്ചി താലൂക്ക് പരിധിയിലെ അപേക്ഷകൾ മാത്രമാണ് ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫിസിൽ പരിഗണിക്കുന്നത്. ഫയൽ കൈമാറ്റവുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഉണ്ടായിരിക്കുന്നതല്ല.