Category: പ്രാദേശികം

Post
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ നൽകി; മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ നൽകി; മാതാവിനെതിരെ കേസ്

താനൂരിൽ സാധനം വാങ്ങാൻ കടയിലേക്ക് പോകാൻ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ താനൂർ പൊലീസ് കേസെടുത്തു. നിറമരുതൂർ വള്ളിക്കാഞ്ഞിരം കാളാട് റോഡിൽ പള്ളിപ്പടിയിൽവച്ച് ആണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന താനൂർ എസ്ഐ സുകീഷ്‌കുമാറിന് മുന്നിലാണ് സ്‌കൂട്ടറുമായി കുട്ടി ഡ്രൈവർ കുടുങ്ങിയത്. താനൂർ എസ്ഐ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങൾ ചോദിച്ചപ്പോളാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായത്. തുടർന്ന് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.

Post
കുട്ടി കോണിപ്പടിയിൽ നിന്നും വീണു മരിച്ചു

കുട്ടി കോണിപ്പടിയിൽ നിന്നും വീണു മരിച്ചു

പത്തനംതിട്ട∙ കോന്നിയിൽ രണ്ടുവയസുകാരി കളിക്കുന്നതിനിടെ വീടിനു പിന്നിലെ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു. കോന്നി മാങ്കുളം സ്വദേശി ഷെബീർ–സജീന ദമ്പതികളുടെ മകൾ അസ്റ മറിയമാണ് മരിച്ചത്. 11.30ന് ആണ് സംഭവം. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

Post
വളാഞ്ചേരി പീഢനം: പ്രതികൾ അറസ്റ്റിൽ

വളാഞ്ചേരി പീഢനം: പ്രതികൾ അറസ്റ്റിൽ

മലപ്പുറം∙ വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ, വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികൾ പിടിയിലായതറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.ജൂൺ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടർന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

Post
ഡോക്ട്റേറ്റ് നേടിയ സൈതലവി കറുത്തേടത്തിനെ ആദരിച്ചു.

ഡോക്ട്റേറ്റ് നേടിയ സൈതലവി കറുത്തേടത്തിനെ ആദരിച്ചു.

പരപ്പനങ്ങാടി : ബിസിനസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ സൈതലവി കറുത്തേടത്തിന് എസ്.ഡി.പി.ഐ ആദരവ്. പരപ്പനങ്ങാടി ചുടലപ്പറമ്പ് സ്വദേശിയായ സൈതലവികറുത്തേടത്ത് ബിസിനസ് രംഗത്ത് കുറച്ച് കാലം കൊണ്ട് നേടിയ ഉയർച്ചക്ക് കിട്ടിയ അംഗീകാരമാണ് നാടിൻ്റെ അഭിമാനമായി മാറിയതെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. എസ്.ഡി.പി.ഐ കരിങ്കല്ലത്താണി മേഖല നൽകിയ ആദരവ് സൈതലവിക്ക് നൽകി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരപ്പനങ്ങാടി മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം കളത്തിങ്ങൽ, വൈസ് പ്രസിഡൻ്റ് വാസുതറയിലൊടി, കരിങ്കല്ലത്താണി...

Post
മുലപ്പാൽ, പിഞ്ചു കുഞ്ഞ് മരിച്ചു

മുലപ്പാൽ, പിഞ്ചു കുഞ്ഞ് മരിച്ചു

വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചുവടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം നടന്നത്ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്‌നി ദമ്പതികളുടെ മകൾ നെെഷാന ഇഷാൻ ആണ് മരിച്ചത്ഇന്ന് പുലർച്ചെയായിരുന്നു സംഭവംകുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്

Post
പോലിസ് ഹീറോയിസം

പോലിസ് ഹീറോയിസം

കാൽനടക്കാരനെ വാഹനം ഇടിച്ച് നിറുത്താതെപോയ ലോറി ഡ്രൈവറേയും വാഹനവും ദിവസങ്ങൾക്കകം മണ്ണുത്തി പോലീസ് പിടികൂടിയത് നിരന്തര പ്രയത്നത്തിലൂടെ. മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് എ.കെ സിവിൽ പോലീസ് ഓഫീസർമാരായ ജെയ്നോ, രാംകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 08-06-24 തിയതി രാത്രി 7.50 മണിയോടെയാണ് സംഭവം നടക്കന്നത്. മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മണ്ണുത്തി പാലക്കാട് ദേശീയ പാത വെട്ടിക്കൽ എന്ന സ്ഥലത്ത് വെച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റി ഒരാൾ റോഡിൽ കിടക്കുന്നതായി സ്റ്റേഷനിലേക്ക് സന്ദേശം...

Post
നെടുമ്പാശ്ശേരിയിൽ വന്‍ സ്വര്‍ണവേട്ട

നെടുമ്പാശ്ശേരിയിൽ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ബ്ലുടൂത്ത് സ്പീക്കറിനിടയിൽ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. റിയാദില്‍ നിന്നും ബഹറൈന്‍ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് 168 പവന്‍ സ്വര്‍ണം പിടികൂടിയത്.സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ സ്വർണ്ണം കണ്ടെത്തിയത്. രണ്ട് തങ്കക്കട്ടികളാക്കിയാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കസ്റ്റംസ് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. 1 കിലോ 350 ഗ്രാം സ്വർണമാണ് പിടികൂടിയത്. പിടിച്ചെടുത്ത...

Post
പോലിസ് ഹീറോയിസം

പോലിസ് ഹീറോയിസം

കാൽനടക്കാരനെ വാഹനം ഇടിച്ച് നിറുത്താതെപോയ ലോറി ഡ്രൈവറേയും വാഹനവും ദിവസങ്ങൾക്കകം മണ്ണുത്തി പോലീസ് പിടികൂടിയത് നിരന്തര പ്രയത്നത്തിലൂടെ. മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് എ.കെ സിവിൽ പോലീസ് ഓഫീസർമാരായ ജെയ്നോ, രാംകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 08-06-24 തിയതി രാത്രി 7.50 മണിയോടെയാണ് സംഭവം നടക്കന്നത്. മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മണ്ണുത്തി പാലക്കാട് ദേശീയ പാത വെട്ടിക്കൽ എന്ന സ്ഥലത്ത് വെച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റി ഒരാൾ റോഡിൽ കിടക്കുന്നതായി സ്റ്റേഷനിലേക്ക് സന്ദേശം...

Post
സംരഭകത്വ സഹായ പദ്ധതി: അനുവദിച്ചത് 5.60 കോടി

സംരഭകത്വ സഹായ പദ്ധതി: അനുവദിച്ചത് 5.60 കോടി

കൊച്ചി: സംരഭകത്വ സഹായ പദ്ധതി വഴി ജില്ലാ വ്യവസായകേന്ദ്രം സംരംഭകർക്ക് ഈ സാമ്പത്തിക വർഷം അനുവദിച്ചത് 5 കോടി 60 ലക്ഷം രൂപയുടെ ധനസഹായം. 41 അപേക്ഷകളാണ് ഇതു വരെ പരിഗണിച്ചത്. ജില്ലാ കളക്ടർ എൻ. എസ് കെ. ഉമേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 41 അപേക്ഷകളിൽ അനുവദിച്ചത്. അപേക്ഷകൾ പരിഗണിക്കാൻലളിതമായ നടപടിക്രമങ്ങൾ ആവിഷ്കരിക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പദ്ധതി വഴി ഏറ്റവും കൂടുതൽ ധനസഹായം നൽകിയ ജില്ല എറണാകുളമാണ്. ഈ വർഷത്തെ ആദ്യത്തെ കമ്മിറ്റി...

Post
ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയില്‍ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ്‌ മരിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷാജഹാനും സഹോദരന്‍ സാദിഖും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. പിന്നീട് പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വഴ്ച പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ അറസ്റ്റു ചെയ്തതായും ഇയാളെ ചോദ്യം ചെയ്തുവരികായണെന്നും പൊലീസ് അറിയിച്ചു.