മലപ്പുറം’ഏറനാട് മണ്ഡലത്തിലെ പനമ്പിലാവ് പാലത്തിന്റെ പുനര്‍നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. 2016 ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നതിനു ശേഷം പശ്ചാത്തല സൗകര്യവികസനത്തില്‍ നടന്നത് മാജിക്കാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.മേല്‍പാലങ്ങളുടെയും റോഡുകളുടെയും വികസനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്കറിയാം. ദേശീയ ഹൈവേ വികാസത്തിന് വേണ്ടി 5550 കോടി സര്‍ക്കാര്‍ ചിലവഴിച്ചു. മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേ 1600 കി.മി പിന്നിട്ടു. കിഫ്ബി, നബാര്‍ഡ്, റീബില്‍ഡ് കേരള എന്നീ പദ്ധതികളിലൂടെ 3500 കോടിയുടെ...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
Category: പ്രാദേശികം
ഖുർആൻ സമ്മേളനം സംഘടിപ്പിച്ചു
താനാളൂർ: ‘ ഇസ്സത്താണ് ഇസ് ലാം വീണ്ടെടുപ്പാണ് റമദാൻ’ എന്ന തലകെട്ടിൽ ജമാഅത്തെ ഇസ് ലാമി താനാളൂർ ഏരിയ സംഘടിപ്പിച്ച ഖുർആൻ സമ്മേളനംഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി തിരൂർ ഏരിയ പ്രസി: ഹംസ ഉമരി ഉദ്ഘാടനം ചെയ്തു, ജമാഅത്തെ ഇസ് ലാമി താനാളൂർ ഏരിയാ പ്രസി: പി.ടി.മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇത്തിഹാദുൽ ഉലമ സംസ്ഥാന സെക്രട്ടറി വി.പി.ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി.ഹൃദയം തൊടുന്ന ഖുർആൻ എന്ന വിഷയത്തിൽ ഹാഫിള്...
അന്യായ തടങ്കലിന് ശേഷം ജയില്‍ മോചിതനായ MK ഫൈസിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി
നീതിയുടെ വിജയം: കരിപ്പൂർ: രാഷ്ട്രീയ പ്രേരിതമായി ചുമത്തപ്പെട്ട കള്ളക്കേസിന്റെ പേരില്‍ ഒരു വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. വൈകീട്ട് മൂന്നിന് ഡൽഹി – കോഴിക്കോട് ഇൻഡിഗോയിലാണ് അദ്ദേഹം കരിപ്പൂരിലിറങ്ങിയത്. ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്, ദേശിയ പ്രവർത്തക സമിതി അംഗങ്ങളായ മുവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മൽ...
വേനൽ മഴയിൽ പത
കൈത്തക്കര: കുത്ത് കല്ല് ഭാഗങ്ങളിൽ ശനിയാഴ്ച 12.45 ന് പെയ്ത വേനൽമഴയിൽ പഞ്ഞിവിതറിയതുപോലെ പത കണ്ടതായി നാട്ടുകാർ പറയുന്നു. ടെറസ് വീടുകൾക്ക് മുകളിൽ നിന്നും താഴേക്കൊഴുകിയ വെള്ളത്തിലും പതയുണ്ടായിരുന്നത്രെ.ഇത്രയും കാലമില്ലാതിരുന്ന ഈ അത്ഭുത പ്രതിഭാസം എന്താണെന്ന് മനസ്സിലാകാത്തതിൽ ജനത്തിന് ആശങ്കയുണ്ട്. മഴ മാറിനിലത്ത് വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമാവുകയും ചെയ്തെന്ന് ജനങ്ങൾ പറയുന്നു.
എലപ്പുള്ളി മദ്യ നിർമ്മാണ കമ്പനിക്കെരിരെ സമരം
മദ്യ നിരോധന സമിതി നേതാക്കളെഅറസ്റ്റ് ചെയ്തതിൽ പ്രതിഷേധം തിരുന്നാവായ :പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണ കമ്പനിക്കെതിരെ ജനാധിപത്യ രൂപത്തിൽ സമരം ചെയ്ത മദ്യ നിരോധന സമിതിയുടെ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ തിരുന്നാവായ പഞ്ചായത്ത് മദ്യ നിരോധന സമിതി പ്രതിഷേധിച്ചു. ഇടതു പക്ഷത്തിൻ്റെ പ്രകടന പത്രികയിൽ മദ്യ മൊഴുക്ക് കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ സർക്കാർ ദിനംപ്രതി മധ്യശാലകൾ വർദ്ധിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.മുഹമ്മദലി മുളക്കൽ അധ്യക്ഷത വഹിച്ചു. ജലീൽ തൊട്ടി വളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി.പൊറ്റമ്മൽ കോയാമുട്ടി എന്ന ബാവ,കുഞ്ഞീൻ...
തിരൂർ നഗരസഭ CDS UDF നിലനിർത്തി
തിരൂർ :തിരൂർ നഗരസഭ സി ഡി എസ് തെരെഞ്ഞെടുപ്പിൽ യു ഡി എഫ് പാനൽ വൻ വിജയം നേടി . ചെയർ പേഴ്സണായി മുസ്ലിം ലീഗിലെ പാറയിൽ ഫാത്തിമത്ത് സജ്നയും വൈസ് ചെയർപേഴ്സണായി കോൺഗ്രസിലെ ഫസീല നവാസും തെരെഞ്ഞെടുക്കപ്പെട്ടു. വരണാധികാരി എൻ നാരായണൻ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ശ്രീ. രാജ് മോഹൻ പി.ടി ക്ക് പ്രത്യേക പുരസ്കാരം ലഭിച്ചു
‘ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ 2024- 25 വർഷത്തെ സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സി.ബി ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകനും ,മലപ്പുറം വെസ്റ്റ് ജില്ലാ കൺവീനറുമായ ശ്രീ. രാജ് മോഹൻ പി.ടി ക്ക് പ്രത്യേക പുരസ്കാരo ലഭിച്ചു. നിർധനരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹ ഭവന നിർമ്മാണം, ലഹരി ,മാലിന്യ മുക്ത ബോധവൽക്കരണ പ്രവർത്തനങ്ങൾ , പ്ലാസ്റ്റിക് ഉൽപ്പനങ്ങൾക്ക് ബദൽ, വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വായനാ ഹബുകൾ, വൻതോതിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ്...
വഖഫ് ബോര്‍ഡില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം
മലപ്പുറം : വഖഫ് ബോര്‍ഡുകളില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക എന്നതാണ് മുതവല്ലിമാരുടെ ഉത്തരവാദിത്വം. അതിനുവേണ്ടിയാണ് മുതവല്ലീസ് അസോസിയേഷന്‍ രൂപീകരിച്ചിട്ടുള്ളത്. നൂറും അമ്പതും അതിലധികവും ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ വഖഫ് ചെയ്ത പുരാതന മുസ്ലിം കുടുംബങ്ങള്‍ ഒരുപാടുണ്ട്. 1962ല്‍ വഖഫ് ബോര്‍ഡ് ഇത്തരം കുടുംബങ്ങളിലെ മുതവല്ലിമാരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മത സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ സ്വന്തം ഭൂമി നല്‍കിയ മുതവല്ലിമാരെ...
കദിയാമു (79) നിര്യാതയായി
ആട്ടീരി സ്കൂൾ പടി സ്വദേശി പരേതനായ വടക്കേതിൽ അലവികുട്ടി എന്നവരുടെ ഭാര്യ ചെവിടിക്കുന്നൻ കദിയാമു (79) മരണപ്പെട്ടു ,മക്കൾ മനാഫ്, ഷിഹാബുദ്ധീൻ, മുനീറ, മരുമക്കൾ സിദ്ധീഖ്, സക്കീന, സുമയ്യ, ജനാസ നമസ്കാരം നാളെ രാവിലെ 9മണിക്ക് ആട്ടീരി ജുമാമസ്ദിൽ വെച്ച്.
താനൂർ ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു
താനൂർ: ഉണ്ണിയാലിൽ കനോലി കനാലിന് കുറുകെയുള്ള ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.‘അഞ്ച് വർഷം കൊണ്ട് 60 ശതമാനം ബി.എം ആൻഡ് ബി.സി റോഡുകൾ നിർമ്മിക്കാൻ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 ഓളം കിലോമീറ്റർ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. തീരദേശഹൈവേ, മലയോരഹൈവേ,...