Category: പ്രാദേശികം

Post
വിധവ പെന്‍ഷന്‍; രേഖകള്‍ ഹാജരാക്കണം

വിധവ പെന്‍ഷന്‍; രേഖകള്‍ ഹാജരാക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിധവ പെന്‍ഷന്‍ വാങ്ങുന്നവര്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും താമസിക്കുന്ന പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റിയുടെ പേര്, വാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ജൂലൈ 10നകം ഹാജരാക്കണമെന്ന് എറണാകുളം റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫിഷറീസ് ഓഫീസുകളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: അഴീക്കോട്- 9497715566, കൈപ്പമംഗലം- 9497715541, നാട്ടിക, ചാവക്കാട്- 7034584756, തൃശൂര്‍- 9539636928.

Post
പരപ്പനങ്ങാടി നഗരസഭ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

പരപ്പനങ്ങാടി നഗരസഭ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ഞാറ്റുവേല ചന്ത പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർബാനുവിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് കർഷകന്ഫലവൃക്ഷ തൈ നൽകി കൊണ്ട്ചന്ത ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ഇർഷാന എംപി സ്വാഗതം ആശംസിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ മുൻസിപ്പാലിറ്റിയിൽ സ്ഥിരമായി ഒരു ചന്ത സംഘടിപ്പിക്കുന്നതിനെ കുറിച്ചും അതിന് സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിച്ചു .പരിപാടിയിൽ എഡിസി മെമ്പർമാർക്ക് വേണ്ടി സിദ്ധാർത്ഥൻ ആശംസകൾ അറിയിച്ചു.ചന്തയിൽ പരപ്പനങ്ങാടിമുനിസിപ്പാലിറ്റിയിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങളും കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങളും പരപ്പനങ്ങാടി എക്കോ ഷോപ്പിന്റെ കാർഷിക...

Post
അന്തരിച്ചു

അന്തരിച്ചു

ഊർങ്ങാട്ടിരി : ഈസ്റ്റ് വടക്കുമുറിയിൽ പരേതനായ ചെറുവോടൻ കാരി കുട്ടിയുടെ ഭാര്യ സി . ചെറിയക്കി (85) നിര്യാതയായി മക്കൾ:ചെറുവോടൻ,കണ്ണൻ കുട്ടി ,ചെറുവോടൻവാസു മരുമക്കൾ,സുലോചന ,സിന്ധു

Post
ഖയാം തിയെറ്റർ മാജിക് ഫ്രെയിം ഏറ്റെടുത്തു

ഖയാം തിയെറ്റർ മാജിക് ഫ്രെയിം ഏറ്റെടുത്തു

കേരളത്തിലെ ഏറ്റവും വലിയ തിയറ്ററുകളിൽ ഒന്നായ തിരൂർ ഖയാം തത്കാലികമായി പ്രദർശനം നിർത്തി. ഇനി പുതിയ രൂപത്തിൽ വീണ്ടുമെത്തും. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ഏറ്റെടുത്തു. 38 വർഷം മുൻപ് മമ്മൂട്ടിയായിരുന്നു തിയേറ്റർ ഉദ്‌ഘാടനം ചെയ്തത്.മലപ്പുറം ജില്ലയിലെ ആദ്യത്തെ എസി തിയേറ്ററായിരുന്നു’ പഴയ കാല റിലീസിങ് കേന്ദ്രം ആയിരുന്നു. 1000ൽ അധികം സീറ്റുകൾ ഉള്ള ഖയാമിൽ 80 രൂപയായിരുന്നു ടിക്കറ്റ് വില. ബാൽക്കണി 90രൂപ. അഞ്ചു തിയേറ്റർ ഉണ്ടായിരുന്ന തിരൂർ ടൗണിൽ ഇപ്പോൾ ഖയാമും അനൂഗ്രഹയും...

Post
ഗവ:ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം:എഐവൈഎഫ്

ഗവ:ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം:എഐവൈഎഫ്

തിരുവില്വാമല:സാധാരണക്കാരായ ജനവിഭാഗങ്ങൾ ചികിത്സയ്ക്ക് വേണ്ടി ആശ്രയിക്കുന്ന തിരുവില്വാമല ഗവൺമെൻറ് ആശുപത്രിയിൽ രാത്രികാല ഡോക്ടറുടെ സേവനവും കിടത്തി ചികിത്സയും പുനരാരംഭിക്കണം. രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ഭൗതിക സാഹചര്യം ഉണ്ടായിട്ടും ആശുപത്രിയെ തരം താഴ്ത്തിയതിനാൽ കിടത്തി ചികിത്സ ഇപ്പോൾ ലഭ്യമല്ല.രാത്രികാലങ്ങളിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികൾ പരിസരപ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തി കിടത്തി ചികിത്സ ലഭ്യമാക്കണമെന്നുംഎഐവൈഎഫ് തിരുവില്വാമല മേഖല കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിരുവില്വാമല അരവിന്ദാക്ഷൻ സ്മാരക മന്ദിരത്തിൽ...

Post
അന്തരിച്ചു

അന്തരിച്ചു

ചേലക്കര: കുറുമല പൂക്കുന്നേൽ മറിയക്കുട്ടി(83) അന്തരിച്ചു. ഭർത്താവ്: ചാക്കപ്പൻ മക്കൾ: ലിസ്സി, പരേതയായ ശാന്ത, മിനി, അഡ്വ. എൽദോ പൂക്കുന്നേൽ (പ്രസിഡന്റ്, ബാർ അസോസിയേഷൻ വടക്കാഞ്ചേരി,), സെലിൻ മരുമക്കൾ: ബാബു, ജോയ്, ഫിൽസി, ജോഷി, പരേതനായ സ്റ്റീഫൻ, പരേതയായ സോഫി സംസ്കാരം. തിങ്കളാഴ്ച്ച വൈകീട്ട് 3-ന് കുറുമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.

Post
പൂച്ചയെ രക്ഷപ്പെടുത്തി; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷപ്പെടുത്തി; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പൊന്നാനി : റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.പൊന്നാനി തയ്യങ്ങാട് സ്വദേശി വിപിൻദാസ് (33) ആണ് മരിച്ചത്.പൊന്നാനി റോഡിൽ തുയ്യം പെട്രോൾ പമ്പിന് സമീപമാണ് അപകടം.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.ഓട്ടോയുടെ മുന്നിൽ ചാടിയ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.പൂച്ചയെ രക്ഷപ്പെടുത്താൻ വിപിൻദാസ് ഓട്ടോ വെട്ടിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Post
ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ

ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ: തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയൽ വീട്ടിലെത്തി കുട്ടി കിണറ്റിൽ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുട്ടി വെള്ളത്തിൽ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച്...

Post
ജല പരിശോധന കിറ്റുകള്‍ ഫലപ്രദമായി ഉപയോഗിച്ച് മരത്തംകോട് ഗവ. എച്ച്.എസ്.എസ്

ജല പരിശോധന കിറ്റുകള്‍ ഫലപ്രദമായി ഉപയോഗിച്ച് മരത്തംകോട് ഗവ. എച്ച്.എസ്.എസ്

ഹരിതകേരളം മിഷന്‍ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് ജല പരിശോധനയ്ക്കായി നല്‍കിയ കിറ്റുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി മരത്തംകോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് നേട്ടം കൈവരിച്ചത്. ലാബ് അസിസ്റ്റന്റ് സി സുമയുടെയും എന്‍.എസ്.എസ് ചാര്‍ജുള്ള അധ്യാപികയുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന. 585 കിറ്റുകളാണ് പദ്ധതി പ്രകാരം സ്‌കൂളിന് ലഭിച്ചത്. കടങ്ങോട് പഞ്ചായത്തിലെ കിണറുകളില്‍ നിന്നുള്ള ജലമാണ് പരിശോധനയ്ക്കായി തിരഞ്ഞെടുത്തത്. ഏകദേശം രണ്ടുമാസത്തോളം പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളുമായാണ് 15...

Post
ഗസ്റ്റ് ഡെമോൺസ്ട്രേറ്റര്‍ നിയമനം

ഗസ്റ്റ് ഡെമോൺസ്ട്രേറ്റര്‍ നിയമനം

ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ഡെമോൺസ്ട്രേറ്റർ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾ ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006449.