Category: പ്രാദേശികം

Post

മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കരക്കെത്തിച്ചു

തോട്ടമുഖം ഇറിഗേഷൻ പുഴക്കടവിൽ മുങ്ങിമരണപ്പെട്ട നിലയിൽ കാണപ്പെട്ട മൃതദേഹം കരക്കെത്തിച്ചത് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ രവിമേലൂർ വരന്തരപ്പിള്ളി : 09-11-2025 തിയ്യതി രാവിലെയാണ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമാലിപ്പുഴയിലെ തോട്ടമുഖം ഇറിഗേഷൻ പുഴക്കടവിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നതായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ ഉം പോലീസ് പാർട്ടിയും സ്ഥലത്ത് ചെന്നതിൽ മൃതദേഹം കരയിൽ...

Post

സർഗോത്സവം സംഘടിപ്പിച്ചു.

രവിമേലൂർ ചാലക്കുടി മേലൂർ ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്ക് മേഖലാതല സർഗോത്സവം 2025 സംഘടിപ്പിച്ചു. മേലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘാടക സമിതി വൈസ് ചെയർമാൻ പി എ ഷോജൻ്റെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ സുരേഷ് മുട്ടത്തി ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ പി വി രമേശൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ആശംസകൾ നേർന്ന് സിനിമ പ്രവർത്തകൻ സിജോ ജോസ് സംസ്കാരിക പ്രവർത്തകരായ കെ കെ ശശിധരൻ, ടി. എസ് മനോജ്...

Post

വധശ്രമത്തിന് കേസെടുക്കാത്ത കുറ്റ്യാടിയിലെ പോലീസ്

കുറ്റ്യാടി :അലോപ്പതി ചികിത്സ 8 മാസത്തോളം നടത്തുകയും അതിനിടയിൽ മരണപ്പെടുകയും ചെയ്ത ഹാജറ ഒന്നര വർഷം മുൻപ് രണ്ട് മാസം അക്യുപങ്ചർ ചികിത്സയും ചെയ്തിരുന്നു. എന്നിട്ടും അക്യുപങ്ചർ ചികിത്സ മൂലം മരണപെട്ടു എന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു എൻ പി ഷക്കീർ എന്നയാൾ. (അയാളുടെ ഉമ്മയുടെ സഹോദരന്റെ ഭാര്യയാണ് ഹാജറ ) എൻ പി ഷക്കീർ തൻ്റെ കുടുംബത്തിലെ ഈ മരണം മുതലെടുത്തു കൊണ്ട് പല വട്ടം എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 8 ലക്ഷം തന്നാൽ പ്രശ്നം...

Post

അരീക്കോട് ഉപജില്ല സ്കൂൾ കലോത്സവംകലന്ദിക’സമാപിച്ചു

അരീക്കോട് : അറിവിന്റെയും കലയുടെയും ഉത്സവമായ അരീക്കോട് ഉപജില്ല സ്കൂൾ കലോത്സവം കലന്ദിക’ജി വി എച്ച് എച്ച് എസ് കീഴുപറമ്പിൽ ഭംഗിയായി സമാപിച്ചു.നാല് ദിവസങ്ങളിലായി നടന്ന ഈ മഹോത്സവത്തിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിര കണക്കിന് വിദ്യാർത്ഥികൾ 350 ൽ പരം ഇനങ്ങളിൽ പങ്കെടുത്തു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികൾ നടന്നത്. വേദികളിൽ സംഗീതം ,നൃത്തം , കഥ, കവിത, രചന മത്സരങ്ങൾ , നാടകം, ഒപ്പന കോൽകളി തുടങ്ങി നിരവധി ഇനങ്ങളിലായാണ് മത്സരങ്ങൾ...

Post

തെരഞ്ഞെടുപ്പ് ഇടപെടൽ: വാഹന ജാഥയുമായി മദ്യനിരോധന സമിതി

തിരൂർ താലൂക്ക് ജാഥ താനൂരിൽ നിന്ന് തുടങ്ങും തിരൂർ: ‘മദ്യാധികാര വാഴ്ചക്കെതിരെ ജനാധിപത്യ വിപ്ലവം’ എന്ന പ്രമേയത്തിൽ കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി തെരഞ്ഞടുപ്പ് ഇടപെടൽ വാഹന ജാഥ നടത്തുന്നു.14 ന്ശനിയാഴ്ച രാവിലെ 9 മണിക്ക് താനൂരിൽ നിന്ന് തുടങ്ങുന്ന ജാഥ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് തിരൂരിൽ സമാപിക്കും.താനൂർ മുൻസിപ്പൽചെയർമാൻ റഷീദ് മോര്യ ഉദ്ഘാടനംചെയ്യും.താനാളൂർ,വൈലത്തൂർ , കടുങ്ങാത്തുകുണ്ട്, രണ്ടത്താണി,പുത്തനത്താണി, പട്ടർനടക്കാവ്, തിരുന്നാവായ, കൊടക്കൽ,ആലത്തിയൂർ, ബി.പി. അങ്ങാടി, തെക്കുമുറിഎന്നിവടങ്ങളിലെപര്യടനത്തിനു ശേഷംവൈകുന്നേരം 5.30 ന് തിരൂരിൽ സമാപിക്കും....

Post

എംഇഎസ് തിരൂർ യൂണിറ്റിൻ്റെ കുടുംബ സംഗമം

തിരൂർ : എംഇഎസ് കേരളയുടെ ഭാഗമായ മലപ്പുറം ജില്ലയിലെ പ്രധാന യൂണിറ്റായ എംഇഎസ് തിരൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ഞായറാഴ്ചയാണ് വൈകീട്ട് 4 മണിമുതൽ എംഇഎസ് സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൻ്റെ ലോഗോ പ്രകാശനം എംഇഎസ് കേരളയുടെ സംസ്ഥാന ഉഭാദ്ധ്യക്ഷൻ കൈനിക്കര ഷാഫി ഹാജി നിർച്ചഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മുതിർന്ന മെബർമാരെ ആദരിക്കൽ ചാരിറ്റി പ്രവർത്തനങ്ങൾ കുട്ടികളുടെ ക്വിസ്സ് മത്സരം കൂടാതെ കലാപരിപാടികളും അരങ്ങേറും.യൂണിറ്റ്...

Post

വള്ളം കത്തിനശിച്ചു: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു

താനൂർ :മത്സ്യബന്ധനത്തിനിടെ തീപിടിച്ച് കത്തി നശിച്ച ബോട്ടിന്റെ ഉടമയ്ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് കുട്ടൂസന്റെ പുരക്കല്‍ അന്‍വറിന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ നല്‍കി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ഖൈറാത്ത് വള്ളമാണ് മത്സ്യബന്ധനത്തിനിടെ തീപിടിച്ച് കത്തി നശിച്ചത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുതുതായി ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് പ്രത്യേക ധനസഹായം അനുവദിച്ചത്. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വള്ളം ഉടമകളും വാര്‍ഷിക...

Post

കാട്ടുപന്നിയ്ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

മരുതയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയ്ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു: പന്നിമാംസ വില്‍പ്പനയും വിതരണവും നിരോധിച്ചു. *വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ,കരുളായി, മുത്തേടം പഞ്ചായത്തുകളെ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിലെ മരുത ഭാഗത്ത് പാതി അഴുകിയ നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയ്ക്ക് ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. പ്രഭവ കേന്ദ്രത്തിന്റെ 10 കി.മി ചുറ്റളവിലുള്ള വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, മുത്തേടം എന്നീ ഗ്രാമപഞ്ചായത്തുകളെ ആഫ്രിക്കന്‍ പന്നിപ്പനി രോഗനിരീക്ഷണ മേഖലയായി ജില്ലാ കളക്ടര്‍ വി.ആര്‍....

Post

അനധികൃത ജി.എസ്.ടി.പരിശോധന അവസാനിപ്പിക്കണം

ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷൻ ജി എസ് ടി റെയ്ഡുകളും, പോലീസ് റിക്കവറിയും കൊണ്ടു പൊറുതിമുട്ടിയ സ്വർണ്ണ വ്യാപാര മേഖല അരക്ഷിതാവസ്ഥയിൽ ആണെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തിരൂർ ഏരിയ ദ്വൈവാർഷിക ജനറൽ ബോഡി യോഗം ആശങ്ക പ്രകടിപ്പിച്ചു’സ്വർണ്ണ വ്യാപാര മേഖലയിലെ വാർഷിക വിറ്റുവരവും ,നികുതി വരുമാനവും വെളിപ്പെടുത്താതെ നികുതി വരുമാനം കുറവാണെന്ന ധനമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിഗമനം സ്വർണ്ണ വ്യാപാരികളെ നികുതിവെട്ടിപ്പ്കാരായി ചിത്രീകരിക്കപ്പെടുന്നതായി യോഗം ആശങ്ക പ്രകടിപ്പിച്ചു.പോലീസ് മോഷണ സ്വർണം റിക്കവറി നടത്തുന്നത് പരമ്പരാഗത...

Post

sma സംസ്ഥാന പ്രതിനിധി സമ്മേളനം നവംബര്‍ 11ന് ചൊവ്വ തിരൂരിൽ

മലപ്പുറം: സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 11 ന് ചൊവ്വാഴ്ച തിരൂര്‍ വാഗന്‍ ട്രാജഡി ഹാളില്‍ ‘മര്‍ഹൂം കട്ടിപ്പാറ കെ കെ ഉസ്താദ് നഗറില്‍’ സമ്മേളനം നടക്കും.‘മദ്‌റസകള്‍ സമൂഹ നന്മക്ക്’ എന്ന പ്രമേയത്തില്‍ രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇസ്ലാമിക പൈതൃകവും പാരമ്പര്യവും മുറുകെ പിടിച്ചു ബഹുസ്വര...