Category: പ്രാദേശികം

Post

വനിതാ വിംഗ് ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി

വൈലത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി [ K VVES ]വനിതാ വിംഗ് ജില്ലാ നേതാക്കൾക്ക് വൈലത്തൂർ യൂണിറ്റ് വനിതാ വിംഗ് കമ്മറ്റി വ്യാപാര ഭവനിൽ ഹൃദ്യമായ സ്വീകരണം നൽകി.തുടർന്ന് നടന്ന വനിതാ വിംഗ് സ്നേഹസംഗമം ജില്ലാ പ്രസിഡൻറ് ജാസ്മിൻ കുഞ്ഞിമുഹമ്മദ് ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ MG വിനിത, അമ്പിളി സജി, ട്രഷറർ ഹഫ്സത്ത് മണ്ണിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.വനിതാ വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി ലീന രാജൻ സ്വാഗതവും മോളി ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.

Post

ISRO ശാസ്ത്ര ബഹിരാകാശ പ്രദർശനം സമാപിച്ചു

ചെറിയമുണ്ടം ഗവ: ഹയർസെക്കൻ്ററി സ്കൂളിൽ ഡിസം: 1,2 തീയതികളിൽനടന്നു കൊണ്ടിരുന്ന ISRO ശാസ്ത്ര ബഹിരാകാശ പ്രദർശനം സമാപിച്ചു. പ്രദർശനത്തിൽ വിദ്യാർത്ഥികൾക്ക് വിവിധതരം റോക്കറ്റ് മോഡലുകളും ഉപഗ്രഹമോഡലുകളും ഡിസ്പ്ലേകളും കാണുന്നതിനും അറിയുന്നതിനുമുള്ള അവസരമുണ്ടായി.പഞ്ചായത്തിലെ എല്ലാ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രദർശനം കാണുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽബഹിരാകാശ സംബന്ധിയായ അറിവുകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ISRO പ്രദർശനം നടത്തുന്നത്. പ്രിൻസിപ്പാൾ സ്മിത ടി. എൽ, ഹെഡ്മാസ്റ്റർ ബിജു.ജി എസ് PTA പ്രസിഡണ്ട് എം.പി. പ്രഭാകരൻ,...

Post

കെ.ടി.ഒ. ഹമീദിന് ഡോക്ടറേറ്റ്

തിരൂർ:ജീവകാരുണ്യ പ്രവർത്തന രംഗത്തെയും ജനസേവന പ്രവർത്തനങ്ങളുടെയും മികവിൽ വെട്ടത്തെ കെ. ടീ. ഒ.ഹമീദിന്ന് ഓണററി ഡോക്ടറേറ്റ്. ചെന്നൈയിലെ ഹ്യൂമാനിറ്റി ഫ്രീഡം സബ്മിറ്റ് 2025 സമ്മേളനത്തിൽ വച്ചാണ് നാഷണൽ ഹജ്ജ് മിഷൻ ചെയർപേഴ്സൺ ഡോ. മുനവരി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. സാം സർവ്വകലാശാലയുടെ നേതൃത്വത്തിൽ ചെന്നൈയിലെ ഹോട്ടൽ ഗ്രാൻഡ് കണ്ടന്റ് ഓഡിറ്റോറിയത്തിൽ ആയിരുന്നു സമ്മേളനം. മനുഷ്യാവകാശ സംഘടനയായ എച്ച്. ആർ. ഒ. സി. എസ് നിർദ്ദേശപ്രകാരമായിരുന്നു ഹമീദിന്ന് ഡോക്ടറേറ്റ് നൽകിയത്. സമ്മേളനത്തിൽ ഡോ.എസ്. ദേസിക മൂർത്തി, ഡോ. ഹെറാൾഡ്...

Post

അനുഭവങ്ങളുടെ കരുത്തില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി റൈഹാന കാപ്പന്‍

മലപ്പുറം:മലപ്പുറം ജില്ലയില്‍, വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ മത്സരിക്കുന്ന റൈഹാന കാപ്പന്‍ വെറുമൊരു സ്ഥാനാര്‍ഥി അല്ല. അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകി, ഫാഷിസത്തിന്റെ കുടിലതകള്‍ക്കെതിരേ നേര്‍ക്കുനേരെ പൊരുതി വിജയിച്ച പെണ്‍കരുത്താണവര്‍. സിദ്ദീഖ് കാപ്പനെ നിങ്ങള്‍ മറന്നു കാണില്ല. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട, അധികാരത്തിന്റെയും സവര്‍ണ മുഷ്‌കിന്റെയും ഹുങ്കില്‍ ഹോമിക്കപ്പെട്ട ദലിത് യുവതിയെക്കുറിച്ച് പുറം ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തുറുങ്കിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍. രാജ്യദ്രോഹവും വര്‍ഗീയ വിദ്വേഷം പരത്തലും യുഎപിഎയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി...

Post

നാപ്സ് തിരൂരിൻ്റെ സപ്തതി ആദരം

തിരൂർ: ന്യുമിസ്മാറ്റിക് ആൻഡ് ഫിലാറ്റലിക് സൊസൈറ്റി ( നാപ്സ് തിരൂർ ) ഏഴാം വാർഷികത്തിന്റെ ഭാഗമായി സപ്തതി പിന്നിട്ട പന്ത്രണ്ട് നാപ്സ് മെമ്പർമാരെ ആദരിച്ചു.തിരൂർ ചിത്രകലാ വിദ്യാലയ ഹാളിൽ നടന്ന ചടങ്ങിൽ നാപ്സ് പ്രസിഡന്റ്റ് കെ. വി മുഹമ്മദ്‌ കുട്ടി ആദ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ. കെ. അബ്ദുൽ റസാക്ക് ഹാജി ഉൽഘാടനം ചെയ്തു.ഒ കെ പ്രകാശ്, മുഹമ്മദ്‌ കുട്ടി കൊടിഞ്ഞി, ഹനീഫ ഹാജി, അലവിക്കുട്ടി എടത്തതടത്തിൽ, കെ.വി മുഹമ്മദ്‌ കുട്ടി എന്നിവർ ആദരം ഏറ്റുവാങ്ങി...

Post

ദമയന്തി (83) അന്തരിച്ചു

തിരൂർപച്ചാട്ടിരി പടാട്ടിൽ ദമയന്തി (83) അന്തരിച്ചു. (ചെട്ടിയാം കിണർഗവ: ഹയർ സെക്കൻ്ററി സ്കൂൾറിട്ടയേർഡ് പ്രിൻസിപ്പാൾ) ഭർത്താവ് പരേതനായ പുനലൂർ സത്യവാൻ, മക്കൾ: പി. എസ്. ദിലീപ് (എഞ്ചിനീയർ, ദുബായ്) ഡോ:പി. എസ്. ഷാജി ( കേരള ഹെൽത്ത് സർവ്വീസ്) മരുമക്കൾ: മഞ്ജു (ദുബൈ) രശ്മി(പഞ്ചാബ് നാഷണൽ ബാങ്ക്, എറണാകുളം) സഹോദരങ്ങൾ തങ്കം, പരേതനായ ചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, വിജയൻ, മോഹനൻ. എറണാകുളത്ത് നിന്ന് വൈകീട്ട് 4 മണിക്ക് പച്ചാട്ടിരി ഫ്ലാറ്റിൽ എത്തിച്ച് പൊതുദർശനത്തിന് ശേഷം തിരൂർ മുനിസിപ്പൽ ശ്മശാനത്തിൽ...

Post

അറിയിപ്പ്:കോൺടാക്ട് ക്ലാസ്

ആലത്തിയൂർ: കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് വൺ, പ്ലസ്ടു കുട്ടികളുടെ കോൺടാക്ട് ക്ലാസ് ഡിസംബർ 6 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ . കുട്ടികൾ മെമ്മോ കാർഡ് സഹിതം ഹാജരാവുക

Post

സെയ്തു-75-നിര്യാതനായി

നിറമരുതൂർ: ഉണ്ണിയാൽ സ്വദേശിയും,പഞ്ചാരമൂല താമസക്കാരനുമായ മുസ്ലിം ലീഗ് നേതാവ് പള്ളിമാൻ്റെ പുരക്കൽ സെയ്തു-75-നിര്യാതനായി. തേവർകടപ്പുറം മത്സ്യതൊഴിലാളി സഹകരണ സംഘം മുൻ പ്രസിഡന്റ് , ഉണ്യാൽ മസ്ജിദ്നൂർ സിക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ:സൈനബ മക്കൾ:റഷീദ്,റഫീഖ്, അക്ബർ,സൽമത്ത് പരേതനായ മുസ്തഫ. മരുമക്കൾ:നൂർജഹാൻ,ഹസീന,സജ്‌ന,റുഫ്സില ഖബറടക്കം ഇന്ന് തിങ്കൾ രാവിലെ 08-ന് ഉണ്യാൽ പടിഞ്ഞാറെ മസ്ജിദ്നൂറിൽ.

Post

തെരുവ് നായ ശല്യം : കോടതി വിധി ജനങ്ങളുടെ സുരക്ഷ ഭരണകൂടം ഉറപ്പു വരുത്തണം

മലപ്പുറം : കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ മലപ്പുറം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എം ബിഎച്ച് ആശുപത്രി കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ തെരുവുനായ ശല്യത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ജില്ലയിലെ ഭരണകൂടം ജനങ്ങൾക്കുള്ള സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു . ഡൽഹിയിൽ വെച്ച് നടന്ന കോർവ ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച വിഷയങ്ങളായ ജനോപകാര പ്രദമായ കാര്യങ്ങളായ മാലിന്യ നിർമാർജനവും സംസ്കരണവും ലഹരിക്കെതിരെയുള്ള കുടുംബങ്ങളുടെ...

Post

അഖണ്ഡനാമയജ്ഞം

തിരൂർ : തെക്കുമ്മുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ നടന്ന അഖണ്ഡനാമയജ്ഞം ക്ഷേത്രം സെക്രട്ടറി മണികണ്ഠൻ, പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പ്രകാശൻ, ഗിരീഷ്, രതീഷ്, ദിവാകരൻ, സുരേഷ്, സുധീഷ് എന്നിവർ നേതൃത്വം നൽകി..