Category: പ്രാദേശികം

Post

കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ. കാലിക്കറ്റ് സർവ്വകലാ ശാലയിൽ സമർപ്പിക്കപ്പെടുന്ന പി.എച്ച്.ഡി. പ്രബന്ധങ്ങൾക്കൊപ്പം നൽകുന്ന മലയാളം സംഗ്രഹങ്ങളിൽ ഗുരുതരമായ ഭാഷാപിഴവുകൾ കണ്ടെ ത്തിയതിനെത്തുടർന്നാണ് ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശവുമായി സർവ്വകലാശാലാ അധികൃതർ രംഗത്തെ ത്തിയത്.പ്രബന്ധങ്ങളുടെ മലയാളം സംഗ്രഹം കൃത്യമായി പരിശോധിക്കണമെന്നും ആശയവ്യക്തത ഉറപ്പുവരുത്തണമെന്നുമാണ് ഗൈഡുമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഗവേഷകർ ഇംഗ്ലീഷിൽ തയ്യാറാക്കുന്ന പ്രബന്ധത്തിന്റെ സംഗ്രഹം മലയാ ളത്തിലേക്ക് മാറ്റാൻ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉൾ പ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളെ...

Post

ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു

തേഞ്ഞിപ്പലം:ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞു വീണു മരിച്ചു.ദേവതിയാൽ അമ്പലപ്പടി ചോലക്കരമാട്, പറമ്പൻ ബാബു (50) – ണ് മരിച്ചത്.തിരൂരങ്ങാടി കക്കാട് വെച്ചാണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോഹിനൂർ അങ്ങാടികളിൽ ഏറെ കാ ലമായി ലോട്ടറി വിൽപ്പ നക്കാരനായിരുന്നു.തിരൂരങ്ങാടി ആർ ടി ഓഫീസിന് കീഴിലെ ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഇന്നലെ രാവിലെ 8.30 ഓടെ വേങ്ങര ഗ്രൗണ്ടിലെ ടി ടെസ്റ്റ് കഴിഞ്ഞ് കക്കാട് റോഡ് ടെസ്റ്റിനായി കാത്ത് നിൽക്കവെ കുഴഞ്ഞു വീഴുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 12-30നാണ് സംഭവം.ഉടനെ തന്നെ...

Post

വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെയും വലിയ ഡാറ്റാ സാങ്കേതികവിദ്യകളുടെയും വിപുലമായ ഉപയോഗത്തിന്റെ കാലമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ അനലറ്റിക്‌സ് (സിഡ – 2026) ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. അക്കാദമിക് വിദഗ്ധര്‍,വ്യവസായ സംരംഭകര്‍, ഗവേഷകര്‍ എന്നിവരുമായി വിദ്യാര്‍ഥിക-ള്‍ക്ക് ആശയങ്ങള്‍ പങ്കിടുന്നതും സഹകരണ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് നടത്തുന്ന സെമിനാറിന്റെ അഞ്ചാം പതിപ്പാണിത്. സമാപന സമ്മേളനം പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെമിനാര്‍ സംഘാടക...

Post

വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും

വൈരങ്കോട്: റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ വൈരങ്കോട് മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും വൈരങ്കോട് കമ്മറ്റമ്പ് മസ്ജിദു തൗഹീദിൽ നടന്നു.ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡൻ്റ്ഇസ്ഹാഖ് ചെറുമുക്ക് ഉദ്ഘാടനംചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് കെ.എൻ. എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉപഹാരം വിതരണം ചെയ്തു. ഷിഹാബ്കാളാട് , ഹുസൈൻ കുറ്റൂർ, ജലീൽ വൈരങ്കോട്...

Post

സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ

തിരൂർ: അഗതികളും നിലാരംഭരുമായ 10 കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വിടുകളിൽ അവസാന 2 വിടുകളുടെ കട്ടിലവെപ്പും വസ്തു രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ നടക്കുമെന്ന് സംഘാടകർവാർത്താ സമ്മേളനത്തിൽ പറഞ്ഞു.തിരൂർ എസ് എസ് എം പോളി ടെക്നിക്കിന് സമീപം ഒരു മനുഷ്യ സ്നേഹി സൗജന്യമായി നൽകിയ 40 സെൻ്റ് സ്ഥലം 10 കുടുംബങ്ങൾക്ക് വീടുകൾ വെക്കുന്നതിനായിതുല്യമായി വീതിച്ച് നൽകുകയായിരുന്നു.പ്രസ്തുത വസ്തുവിൽവ്യക്തികളുടെയുംസ്ഥാപനങ്ങളുടെയുംസഹായ സഹകരണങ്ങളോടെയും ചലഞ്ചുകൾ സംഘടിപ്പിച്ചുമാണ്വീട് വെക്കുന്നതിനുള്ളസാമ്പത്തികം കണ്ടെത്തി ഇതിനകം8 വീടുകളുടെ നിർമ്മാണംപൂർത്തിയായി. എസ് എസ് എം പോളിടെക്നിക്ക് കോളേജ്...

Post

ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്

സനൂപിന് പുതിയ കാഴ്ചയേകി കെ സി വേണുഗോപാൽ തൃശൂർ: ഒരു വർഷം മുൻപ് വരെ സനൂപ് എന്ന യുവാവ് തൃശൂരിലെ തെരുവുകളിലൂടെ ബൈക്ക് ഓടിച്ചു നടന്നത് തന്റെ സ്വപ്നങ്ങളിലേക്കായിരുന്നു. എന്നാൽ, വിധി ഒരു കാൽമുട്ട് വേദനയുടെ രൂപത്തിൽ എത്തിയപ്പോൾ ആ യുവാവിന്റെ ലോകം എന്നെന്നേക്കുമായി ഇരുളിലാകുമെന്ന് ആരും കരുതിയില്ല. തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് സനൂപിന്റെ രണ്ട് കണ്ണുകളും കവർന്നെടുത്തപ്പോൾ, ആ തകർന്ന ജീവിതത്തിന് തണലാവുകയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സ്വപ്നങ്ങൾ കരിഞ്ഞുപോയ...

Post

തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

തിരൂർ:തിരൂരിൽ നിന്നും പരമ്പരാഗതമായി വെറ്റില കയറ്റുമതി ചെയ്തിരുന്ന പാർസൽ വാഗണിൽ തിരൂരിൽ നിന്നും വെറ്റില കയറ്റിയിരുന്ന ബോഗി എടുത്തു മാറ്റിയതിനെ തുടർന്ന് വെറ്റില വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അറിയുന്നതിനും, പരിഹരിക്കുന്നതിനും വേണ്ടി സ്ഥലം എം.പി.അബ്ദുസ്സമദ് സമദാനി, റെയിൽവേ അസിസ്റ്റൻറ് കൊമേഴ്സ്യൽമാനേജർ പ്രമോദ് (പാലക്കാട് ഡിവിഷൻ ) തിരൂർ സ്റ്റേഷൻ മാനേജർ(കൊമേഴ്സ്യൽ) സോമസുന്ദരം,ട്രാഫിക് ട്രാൻസ്പോർട്ടേഷൻ ഇൻസ്പെക്ടർ ഇ. കെ .ബാബു,ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി .എ . ബാവ,ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, സെക്രട്ടറിയേറ്റ് അംഗം കെ....

Post

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ ഉപരിഗതാഗത വാർത്തവിനിമയ മന്ത്രിയായിരുന്നു(198 90). 1971 മുതൽ 1991 വരെ തുടർച്ചയായി ആറു തവണ വടകര മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (1971,77,80,84,89.91). നയതന്ത്രജ്‌ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണൻ യുഎൻ അടക്കമുളള വിവിധ അന്താരാഷ്ട്രവേദികളിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്.കോഴിക്കോട് കൊയിലാണ്ടിയിൽ അഭിഭാഷകനായ കുഞ്ഞിക്കണ്ണൻ നായരുടെ മകനായ ഉണ്ണികൃഷ്ണൻ രാഷ്ട്രീയപാരമ്പര്യമുളള കുടുംബത്തിലാണ് പിറന്നത്. മദ്രാസ് പ്രസിഡൻസി കോളജ്,...

Post

പെരുവള്ളൂർ ഹൈസ്കൂളിന് ഇൻസ്പയർ അവാർഡ് തിളക്കം

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി അഞ്ചാം തവണയും ഇൻസ്പെയർ അവാർഡ് തിളക്കം. വിദ്യാർഥികളിലെ നൂതനവും സർഗാത്മകവുമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ ഈ വർഷത്തെ അവാർഡിന് പെരുവള്ളൂർ ജി.എച്ച്.എ സ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എ.മുഹമ്മദ്‌ സിയാദ് അർഹനാ യി.പതിനായിരം രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.കൈയിൽ കൊണ്ടുനടക്കാവുന്ന ഒരു ഉപകരണം ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിലെ വിഷബാധ പരിശോധിക്കുന്നതാണ് സിയാദിന്റെ ആശയം.ടെസ്റ്റ്‌ റിസൾട്ട്‌ മൊബൈൽ...

Post

വെമ്പാല അലവി(75) നിര്യാതനായി

തേഞ്ഞിപ്പലം:വെളിമുക്ക് ആലുങ്ങൽ താമസിക്കുന്ന വെമ്പാല അലവി(75) നിര്യാതനായി.ഭാര്യ:ആയി ശുമ്മ ,മകൻ: ജംഷീർ, മരുമകൾ:ഷാക്കിറ.പടം:വെമ്പാല അലവി