Category: പ്രാദേശികം

Post
സഹകരണ പെൻഷൻകാരുടെ അവകാശങ്ങൾക്ക് സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കും: വി. അബ്ദുറഹിമാൻ

സഹകരണ പെൻഷൻകാരുടെ അവകാശങ്ങൾക്ക് സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കും: വി. അബ്ദുറഹിമാൻ

മലപ്പുറം: സഹകരണ പെൻഷൻകാരുടെ അവകാശങ്ങൾക്ക് സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന്മ ന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പൂങ്ങോട്ടുകുളം കരുണ ഓഡിറ്റോറിയത്തിൽ കേരള കോ-ഓപ്പറേ റ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സംസ്ഥാന പ്രസിഡൻറ് എം സുക്രുമാരൻ അധ്യക്ഷനായി ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷർ കെ എം തോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി...

Post
സാദിക്കലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്ക് ഇന്ത്യൻ കോൺസിൽ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി

സാദിക്കലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്ക് ഇന്ത്യൻ കോൺസിൽ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂയോർക്ക്: ഐയുഎം’എൽ നാഷണൽ പൊളിറ്റികൽ അഡ്വൈസറി ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനും ന്യൂയോർക്ക് ഇന്ത്യൻ കോൺസിൽ ജനറൽ ബിനായ ശ്രീകാന്ത പ്രധാനുമായി ന്യൂയോർക്ക് കോൺസുലേറ്റിൽ വെച്ച് സംഭാഷണം നടത്തി. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് അവർ സംസാരിച്ചു. നേതാക്കളുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളിൽ നിന്ന് ലഭിച്ച പല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും അടങ്ങിയ രൂപരേഖ തയ്യാറാക്കിക്കൊണ്ട് സാദിക്കലി...

Post
കോതമംഗലം പോത്താനിക്കോട് പുളിന്താനം സെ: ജോൺസ് ബസ് ഫാ ഗെ യാക്കോബയ സുറിയാനി പള്ളിയിൽ പോലീസെത്തി

കോതമംഗലം പോത്താനിക്കോട് പുളിന്താനം സെ: ജോൺസ് ബസ് ഫാ ഗെ യാക്കോബയ സുറിയാനി പള്ളിയിൽ പോലീസെത്തി

രവി മേലൂർ കോതമംഗലം: പോത്താനിക്കാട്, പുളിന്താനം സെൻ്റ് ജോൺസ് ബസ് ഫാഗെ യാക്കോബായ സുറിയാനി പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ഉച്ചയോടെ പോലീസെത്തി.മഴുവന്നൂരിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടിയാണ് പോലീസ് എത്തിയത്.

Post
സിപിഐ എം അങ്കമാലി ഏരിയ സമ്മേളനം: സ്വാഗതസംഘമായി

സിപിഐ എം അങ്കമാലി ഏരിയ സമ്മേളനം: സ്വാഗതസംഘമായി

രവിമേലൂർ കാലടി : സിപിഐ എം അങ്കമാലി ഏരിയാ സമ്മേളനം നവംബർ 30 ,ഡിസംബർ ഒന്ന് രണ്ട് തിയതികളിൽ കാഞ്ഞൂർ മെഗസ് ഓഡിറ്റോറിയത്തിൽ ചേരും. സമ്മേളനത്തിൻ്റെ വിജയത്തിതായി കാഞ്ഞൂർ എസ്എൻഡി പി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി കെ സലിംകുമാർ അധ്യക്ഷതനായി. ഏരിയാ സെക്രട്ടറി അഡ്വ കെ കെ ഷിബു സമ്മേളന പരിപാടികൾ വിശദീകരിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി...

Post
ചികിത്സ ഭാരമാവുകയും മരുന്ന് അപകടമാവുകയും ചെയ്യുന്നിടത്ത് അക്യുപങ്ചർ പ്രസക്തമാകുന്നു: കുറുക്കോളി മൊയ്തീൻ

ചികിത്സ ഭാരമാവുകയും മരുന്ന് അപകടമാവുകയും ചെയ്യുന്നിടത്ത് അക്യുപങ്ചർ പ്രസക്തമാകുന്നു: കുറുക്കോളി മൊയ്തീൻ

തിരൂർ: ചികിത്സാ ചിലവ് അനിയന്ത്രിതമായി വർദ്ധിക്കുകയും മരുന്നു സേവ അപകടമാവുകയും ചെയ്യുമ്പോള്‍ മരുന്നില്ലാത്ത പ്രകൃതിദത്തമായ അക്യുപങ്ചർ ചികിത്സയുടെ പ്രസക്തി വർദ്ധിക്കുന്നുവെന്ന് കുറുക്കോളി മൊയ്തീൻ എംഎല്‍എ. പ്രകൃതിയോടിണങ്ങി ജീവിച്ചാൽ രോഗ മുക്തമായ ഒരു ജീവിതം സാധ്യമാകുമെന്ന് ചെറുപ്പ കാല അനുഭവങ്ങൾ പങ്ക് വെച്ച് അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷ്നേഴ്സ് അസോസിയേഷന്റെ പത്താം വാര്‍ഷിക സമ്മേളനം തിരൂർ ക്രൗൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു സ്വതന്ത്ര ചികിത്സയായി പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും അക്യുപങ്ചർ...

Post
ശാസ്ത്രോത്സവം നവാമുകുന്ദ സ്കൂൾ ചാമ്പ്യൻമാർ

ശാസ്ത്രോത്സവം നവാമുകുന്ദ സ്കൂൾ ചാമ്പ്യൻമാർ

തിരുന്നാവായ : തിരൂർ ഉപജില്ലാ ശാസ്ത്രോത്സവം തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രമ.വി.വി പുരസ്കാരങ്ങൾ വിതരണം ചെയ്തു.645 പോയിൻറ് നേടി തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും …….. സ്കൂൾ മൂന്നാം സ്ഥാനവും...

Post
ജെ.സി.ഐ തിരൂർ ലെജൻഡ്സിന് മേഖലാപുരസ്കാരം

ജെ.സി.ഐ തിരൂർ ലെജൻഡ്സിന് മേഖലാപുരസ്കാരം

ജെ സി ഐ ഇന്ത്യ മേഖല 28 ലെ 50 പരം ശാഖകളിൽ ഏറ്റവും മികച്ച ശാഖയായി ജെ.സി.ഐ തിരൂർ ലെജൻഡ്സ് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ പ്രസിഡണ്ട് വിഭാവനം ചെയ്ത, ഏറ്റവും മികച്ച സുസ്ഥിര പദ്ധതിക്കുള്ള പുരസ്കാരവും തുഞ്ചൻപറമ്പിൽ നടപ്പിലാക്കിയ ജലശുദ്ധീകരണ പ്ലാന്റ് പദ്ധതിയിലൂടെ ലെജൻഡ്സ് കരസ്ഥമാക്കി. കൂടാതെ മികച്ച ലോക്കൽ ഓർഗനൈസേഷൻ ഭാരവാഹിയായി റഹൂഫ് കിസാനും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ വെച്ചു നടന്ന മേഖലാ സമ്മേളനത്തിൽ ലെജൻഡ്സ് പ്രസിഡണ്ട് രാജീവ് കൊളങ്ങരയും സഹപ്രവർത്തകരും...

Post
മുണ്ടേക്കാട്ട് റാബിയ അന്തരിച്ചു

മുണ്ടേക്കാട്ട് റാബിയ അന്തരിച്ചു

നിറമരുതൂർ :മങ്ങാട് ചേലാട്ട് സൈനുൽ ആബിദിൻ എന്ന കുഞ്ഞി ബാവ യുടെ ഭാര്യ മുണ്ടേക്കാട്ട് റാബിയ (53) നിര്യാതയായി. കബറടക്കം ഇന്ന് ( 18 ഒക്ടോബർ 24) വെള്ളിയാഴ്ച മൂന്നുമണിക്ക് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് ഇർഷാദ് (ദുബായ് ), താജുദ്ദീൻ (ബാംഗ്ലൂർ) മരുമക്കൾ: സഹദിയ സഫ (പാറമ്മൽ), ഫാത്തിമ ജുഹൈന (ചിക്ക്മംഗളൂർ ). സഹോദരങ്ങൾ: അൽ അമീൻ (യുഎഇ), ഷൗക്കത്തലി (തിരൂർ- പയ്യനങ്ങാടി).

Post
ജെ.സി.ഐ: അഡ്വ.ജംഷാദ് കൈനിക്കര പുതിയ പ്രസിഡൻ്റ്

ജെ.സി.ഐ: അഡ്വ.ജംഷാദ് കൈനിക്കര പുതിയ പ്രസിഡൻ്റ്

തിരൂർ:മൂന്നു ദിവസങ്ങളിലായി പാലക്കാട് ധോണിയിലെ ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റിൽ നടന്ന ജൂനിയർ ചേംബർ ഇൻ്റർനാഷണൽ മേഖല 28 ൻ്റെ സമ്മേളനം ‘ചൈത്രം’ സമാപിച്ചു.പാലക്കാട്,മലപ്പുറം ജില്ലകളിലെ അമ്പതിലേറെ ചാപ്റ്ററുകൾ ഉൾക്കൊള്ളുന്നതാണ് മേഖല 28.സമ്മേളനത്തിൽ പുരസ്ക്കാര വിതരണവും അടുത്ത വർഷത്തേക്കുള്ള കർമപദ്ധതി രൂപീകരണവും നടന്നു.ജെ.സി.ഐയുടെ പുതിയ പ്രസിഡൻ്റായി മലപ്പുറം തിരൂർ സ്വദേശി അഡ്വ.ജംഷാദ് കൈനിക്കരയെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിലൂടെയാണ് അഡ്വ.ജംഷാദ് കൈനിക്കര 2025 ലെ സോൺ പ്രസിഡൻ്റായായത്.ജെ.സി.ഐ തിരൂർ ചാപ്റ്റർ അംഗമായ ജംഷാദ് അറിയപ്പെടുന്ന വ്ലോഗർ കൂടിയാണ്.സമ്മേളനത്തിൽ മേഖലാ പ്രസിഡൻറ് കെ.എസ്.ചിത്ര...

Post
ഞായറാഴ്ച മസ്റ്ററിങ്ങ് നടത്താം

ഞായറാഴ്ച മസ്റ്ററിങ്ങ് നടത്താം

തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്ത്, ഒഴൂർ പഞ്ചായത്ത്, താനാളൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിൽ മസ്റ്ററിംഗിൽ വിരൽ പതിയാത്തവർക്കായ് ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നുണ്ട് എല്ലാവരും ഈ അവസരം പ്രയോജന പ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിയ്കുന്നു.സ്ഥലം.താനാളൂർ: താനാളൂർ പഞ്ചായത്ത് സമുച്ചയത്തിൽ വെച്ച്ഒഴൂർ: പുൽപറമ്പ റേഷൻ കടനമ്പർ 108 പരിസരംമാറാക്കര: Aups കാടാമ്പുഴ