അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് സംഘടിപ്പിച്ച ഇന്നോവേഷൻ ഫെസ്റ്റ് – സുല്ലോർ 2026 – സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജർ പ്രൊഫ: എൻ. വി. അബ്ദുറഹ്മാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പലും വൈസ് ചെയർമാനുമായ ഡോ. പി. മുസ്തഫ ഫാറൂഖ് അധ്യക്ഷത വഹിച്ചു . വൈസ് സി.ഇ.ഒ. മുഹമ്മദ് യാസിർ എൻ.വി., സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ. അബ്ദുസ്സലാം, അറബിക് കോളേജ് മാനേജർ എൻ.വി. സക്കരിയ, ജംഇയ്യത്തുൽ മുജാഹിദീൻ അക്കാദമിക് സെക്രട്ടറി...
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
Category: പ്രാദേശികം
കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ചു
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച അരീക്കോട് സ്വദേശി അയ്യൂബ് എം. പി. പുരാതന മലയാള ലിപിയായ വട്ടെഴുത്തിന്റെ കൈയ്യെഴുത്ത് രേഖകൾ കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്ന ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. സുല്ലമുസ്സലാം സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഡോ. പി മുഹമ്മദ് ഇല്യാസിന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. നിലവിൽ സുല്ലമുസ്സലാം സയൻസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റൻസ് പ്രൊഫസർ ആണ്.
പാക്സ് തിരൂർ താലുക്ക് കൺവെൻഷൻ ചേർന്നു
തിരൂർ : പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റി പ്രാക്സ്) അംഗങ്ങളുടെ തിരൂർ താലൂക്ക് കൺവൻഷൻ എ പി സുദേവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സിക്രട്ടറി പത്തിൽ അഷ്റഫ് ഉൽഘാടനം ചെയ്തു. പി അഷ്റഫ്, കെ പി എ സത്താർ, എകെ അബ്ദുൽ ഹമീദ്. കെടി വേലായുധൻ, കെ പി സൈദുപ്പ ഹാജി. പി അബൂബക്കർ, അഡ്വ മിർഷാദ്, കെടിഎസ് ബാബു, അഡ്വ : സി നസീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു . പുതിയ താലൂക്ക് ഭാരവാഹികളായി...
മെജസ്റ്റിക് ജ്വല്ലേഴ്സിൽ ഡയമണ്ട് എക്സിബിഷൻ തുടങ്ങി
തിരൂർ :ഇന്ത്യയിലെ ഏററവും മുൻനിരയിലുള്ള ഡയമണ്ട് അഭരണങ്ങളുടെ ബ്രാൻഡ് അയിട്ടുള്ള “SWA” ഡയമണ്ട് കമ്പനി നേരിട്ട് സംഘടിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളുടെ എക്സിബിഷൻ (പ്രദർശനവും, വില്പനയും) ഫെബ്രുവരി 9 മുതൽ 15 വരെ SWAഡയമണ്ടിൻ്റെ അംഗീകൃത വിതരണക്കാരായ തിരൂർ മെജസ്റ്റിക് ജ്വല്ലേഴ്സ് ഷോറൂമിൽ വെച്ച് നടക്കുന്നു.പ്രദർശനത്തോടനുബന്ധിച്ച് കമ്പനി പ്രത്യക ഓഫറുകളൂം. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഭാഗ്യശാലിക്ക് സൗജന്യമായി ഡയമണ്ട് മോതിരവും നൽകും.ഡയമണ്ട് എക്സിബിഷൻ്റെ ഉദ്ഘാടനം തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൻ ശ്രീമതി സിന്ദു മംഗലശ്ശേരി നിർവ്വഹിച്ചു.മുൻ സിപ്പൽ കൗൺസിലർ വസന്ത...
പൂക്കയിൽ ബസാറിൽ പുതിയ റെസിഡൻസ് അസോസിയേഷൻ
തിരൂർ : കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരളയുടെ കീഴിൽ മലപ്പുറം ജില്ലയിലെ തിരൂർ പൂക്കയിൽ ബസാറിൽ കേന്ദ്രമായി പുതിയ ഒരു റസിഡൻസ് അസോസിയേഷന് രൂപം നൽകി വരുന്നു.ഈ അസോസിയേഷൻ്റെ പ്രത്യേകത സ്ത്രീകൾ നേതൃത്വം നൽകി കൊണ്ടുള്ള കൂട്ടായ്മയാണ്.ജാതി മതം ഭാഷ സാമ്പത്തികം രാഷ്ട്രീയം എന്നിവയ്ക്ക് അതീതമായിരിക്കുക എന്നതാണ്.കുടുംബങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുക അംഗങ്ങളുടെ ഇടയിൽ സമത്വം സാഹോദര്യം സഹവർത്തിത്വം പരിപോഷിപ്പിക്കുക സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികവുമായ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുക എന്നിവയും ഉദ്ദേശ്യലക്ഷ്യങ്ങളാണ്....
ഭരണഘടന അംഗീകരിക്കാത്തവർ ഇന്ത്യ ഭരിക്കുന്നു: തമ്പാൻ തോമസ്
തിരൂർ:ഇന്ത്യയിലെ ഭരണഘടന അംഗീകരിക്കാത്തവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് എന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് അഡ്വക്കറ്റ് തമ്പാൻ തോമസ്. സാംസ്കാരിക സമുച്ചയത്തിൽ സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് മതേതരത്വമോ ജനാധിപത്യമോ സോഷ്യലിസം അംഗീകരിക്കുന്നവരല്ല. ഇന്ത്യ ഹിന്ദു രാഷ്ട്രം ആണ് എന്നാണ് അവരുടെ വാദം. കോൺഗ്രസിനെ ബദലാകാനുള്ള ശക്തിയില്ല കുടുംബാധിപത്യo ആ പാർട്ടിയെ നശിപ്പിച്ചിരിക്കുന്നു. ബിജെപിക്ക് ബദലായി ഒരു ഐക്യനിര ഉണ്ടായി വരേണ്ടതുണ്ട്. സോഷ്യലിസ്റ്റ് ആശയത്തിൽ ഐക്യത്തോടെ മുന്നേറിയാൽ ഈ ബദൽ പ്രാവർത്തികമാക്കാൻ...
സമസ്ത സെന്റീനറി വിളംബര സമ്മേളനം വിജയിപ്പിക്കുക
കോട്ടക്കൽ :അടുത്ത ശനിയാഴ്ച കോട്ടക്കൽ ബഹ്‌റുൽ ഉലൂം ഒ കെ ഉസ്താദ് നഗറിൽ നടക്കുന്ന സമസ്ത സെന്റീനറി വിളംബര സമ്മേളനം വിജയിപ്പിക്കുവാൻ എല്ലാ മദ്റസ മാനേജ്മെന്റ് ഭാരവാഹികളും രംഗത്തിറങ്ങാനും, വ്യാഴാഴ്ച എല്ലാ മദ്രസകളിലും പ്രചരണ അസംബ്ലി നടത്തുവാനും സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു.സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സുലൈമാൻ ഇന്ത്യനൂർ, മുഹമ്മദ്...
സകരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ
പരപ്പനങ്ങാടി: ബംഗളൂരു സ്ഫോടനക്കേസിൽ ഭരണകുടം അറസ്റ്റ് ചെയ്‌ത പരപ്പനങ്ങാടി സ്വദേശി സകരിയ വിചാരണ തടവുകാരനായി 17 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ “സകരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ: അനീതിയുടെ തടവറകൾക്കെതിരെ” എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്‌മുവ്മെൻ്റിൻ്റെ നേതൃത്വത്തിൽ യുവജന റാലിയും പൊതുസമ്മേളനവും നടത്തും. 2026 ഫെബ്രുവരി 11 ബുധനാഴ്‌ച വൈകിട്ട് 4.30 നു പരപ്പനങ്ങാടിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2009 ഫെബ്രുവരി 5-ന് തിരൂരിലെ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെ, ചോദ്യം ചെയ്യാനെന്ന വ്യാജേന പോലീസ്...
കുടുംബം സ്വർഗ്ഗ കവാടം
വൈരങ്കോട് അങ്ങാടിയിൽ നടന്നസ്നേഹ സംഗമവും സൗഹൃദ ചായ വിതരണവും ശ്രദ്ധേയമായി തിരുന്നാവായ : “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ.എൻ.എം മർക്കസുദ്ദഅവ മലപ്പുറം ( വെസ്റ്റ് ) ജില്ലാ സമിതി ഏപ്രിൽ 19 ന് കോട്ടക്കലിൽ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈരങ്കോട് മേഖല കമ്മറ്റിയുടെ സ്നേഹ സംഗമവുംസൗഹൃദ ചായ വിതരണവും ശ്രദ്ധേയമായി.വൈരങ്കോട് അങ്ങാടിയിൽ നടന്ന സംഗമം തിരുന്നാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹന്നത്ത് എടശ്ശേരി ഉദ്ഘാടനം ചെയ്തു. കാമ്പയിൻ സന്ദേശ ബുക്ക് ലെറ്റ് റിട്ട:...
പത്രസമ്മേളനത്തിലെ ആരോപണങ്ങൾ പച്ചക്കള്ളം:
ഗൂഢാലോചനക്കാർക്കെതിരെ മാനനഷ്ടത്തിന് കേസുമായി അൻവർ സാദത്ത് ചോമയിൽ തിരൂർ: വിദ്യാലയത്തിലെ ക്രമക്കേടുകൾ മറച്ചുവെക്കാൻ വേണ്ടി എനിക്കെതിരെ ഒരു സംഘം ആളുകൾ നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങൾ വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് പി.പി.എൻ.എം.എ.യു.പി സ്കൂൾ പിടിഎ പ്രസിഡന്റ് അൻവർ സാദത്ത് ചോമയിൽ പറഞ്ഞു. തനിക്കെതിരെ വ്യാജാരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെയും അതിന് കൂട്ടുനിന്നഅധ്യാപികയ്ക്കെതിരെയും മാനനഷ്ടത്തിന് സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തിലെ വാദങ്ങളും സത്യാവസ്ഥയും:ആരോപണം 1: സ്കൂളിൽ അതിക്രമിച്ചു കയറി.വസ്തുത: സ്കൂൾ തുറന്നു പ്രവർത്തിക്കുന്ന സമയത്ത് ഒരു പൊതുപ്രവർത്തകനും പിടിഎ...