ചേലക്കര:യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന് കീഴിലുള്ള യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്. പാരമ്പര്യചികിത്സാ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.ചേലക്കര ലയൺസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിലാണ് അവാർഡ് ദാനം നടക്കുന്നത്. നവംബർ ഒന്നിന് വൈകിട്ട് 6 ന് വസുദേവം 2കെ24 എന്ന പേരിൽ ചേലക്കര അരമന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡിസ്ട്രിക്ട് 318 ഡി ഗവർണർ ലയൺ ജെയിംസ് വളപ്പില പി.എം. ജെ. എഫ് വാസുദേവൻ വൈദ്യർക്ക് അവാർഡ് നൽകും....
FlashNews:
നഗരസഭ വാർഡ് വിഭജനം അശാസ്ത്രീയം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്
കരൂരിലേത് സിനിമയെ വെല്ലും കൊലപാതകം
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്സവം’ സമാപിച്ചു
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
സൗഹൃദകൂട്ടം’ സംഘാടക സമിതിയായി
വൈദ്യശേഷ്ഠ പുരസ്കാരംഡോ : അബ്ദുല്ല ചെറയക്കാട്ടിന്
വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു
ചിത്രരചന പരിശീലന ക്യാമ്പ്
ഈറ്റവെട്ടു – പനമ്പ് നെയ്ത്ത് തൊഴിലാളികൾ സമരത്തിലേക്ക്
ഓണംസ്വർണോത്സവംമെജസ്റ്റിക് ജ്വല്ലേഴ്സ് സമ്മാനവിതരണം നടത്തി.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
Category: പ്രാദേശികം
വായോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത്: മന്ത്രി കെ ബിന്ദുവിനുള്ള നിവേദനം നൽകി.
കേരളത്തിൽ വളരെ നല്ല രീതിയിൽ നടന്ന് വരുന്ന ഒരു പദ്ധതിയാണ് വായോമിത്രംഅതിനെ ഇല്ലാതാക്കാനുള്ള നടപടിക്കെതിരെ സാമൂഹ്യ നീതി മന്ത്രിക്ക് നിവേദനം നൽകുകയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ അയ്യപ്പനുമായി ചർച്ച ചെയ്യുകയും ചെയ്തു. മുതിർന്ന പൗരന്മാർക്ക് മാനസികവും ആരോഗ്യപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷനും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് വയോമിത്രം പദ്ധതി.നഗരസഭ പ്രദേശത്ത് മൊബൈൽ ക്ലിനിക്കും കൗൺസിലിംഗും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വാതിൽ പടി സേവനങ്ങളും...
‘വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത്’
താനൂർ : വായോമിത്രം പദ്ധതിയെ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ടു സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ. ബിന്ദുവിന് താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയും നിവേദനം നൽകി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ അയ്യപ്പനുമായി ചർച്ച ചെയ്യുകയും ചെയ്തു. നിലവിൽ മെഡിക്കൽ ഓഫീസർ,സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ദിവസ വേദനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്.സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ജോലിയിൽ നിന്ന് വിടുതലിന് അപേക്ഷ നൽകിയിട്ടുണ്ട്.മെഡിക്കൽ ഓഫീസർ നവംബർ മാസം അവസാനത്തോടെ പിരിഞ്ഞുപോകും. അതോടെ നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ പ്രവർത്തനം താളം തെറ്റും...
നിലാവുറങ്ങാത്ത ഒല്ലൂർ
ഒല്ലൂർ എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന ‘നിലാവുറങ്ങാത്ത ഒല്ലൂർ’ പദ്ധതിയുടെ ഭാഗമായി പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ കർമ്മം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.പഞ്ചായത്തിലെ ചെന്നായ്പ്പാറ, മാന്ദാമംഗലം, വല്ലൂർ, വെട്ടുകാട്, പൊന്നുക്കര, കൈനൂർ, പുത്തൂർ, ഇളന്തുരുത്തി, മാരത്താക്കര എന്നി കേന്ദ്രങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചടങ്ങിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്...
ഉപജില്ലാ സ്കൂൾ കലോത്സവം : പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം
തിരൂർ: 35 -ാമത് തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം GBHSS പ്രധാനാധ്യാപിക സുപ്രിയ ടീച്ചർ പ്രോഗ്രാം വൈസ് ചെയർമാന്മാരായ എ ദാസൻമാഷ്‌ക്കും മുരളി മംഗലശ്ശേരിക്കും നൽകി നിർവഹിച്ചു.ചടങ്ങിൽസ്വാഗതം : എൻ കെ വിനോദൻ മാഷ്അധ്യക്ഷൻ : അബ്രഹാം റോബിൻ (ഉപജില്ല കലോത്സവം വൈസ് ചെയർമാന്മാരായ)എ.ദാസൻ മാസ്റ്റർമുരളി മംഗലശ്ശേരി (ജോയിൻ്റ് കൺവീനർ)സുപ്രിയ അബ്ദുൾ ഷുക്കൂർപ്രദീപ് കുമാർ.കെരാജീവ് വി.പിനസീബ് കെ.പി നന്ദി : കൃഷ്ണകുമാർ (പ്രോഗ്രാം കമ്മിറ്റി കൺവീനർ)
തിരൂർ ഉപജില്ല സ്കൂൾ കലോത്സവം പന്തൽ നിർമ്മാണം ആരംഭിച്ചു
തിരൂർ: നവംബർ 3 മുതൽ 6 വരെ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദികളുടെയും പന്തലിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹയർസെക്കൻഡറി ഗ്രൗണ്ടിൽ മൂന്ന് വേദികളും ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരു വേദിയും ഉൾപ്പെടെ ഒൻപത് വേദികളിൽ ആയാണ് മത്സരം. എസ് എസ് എം പോളിടെക്നിക് ഓഡിറ്റോറിയം, തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ബ്രെയിൻമേറ്റ്, ഇൻസൈറ്റ് അക്കാദമി എന്നിവിടങ്ങളിലും വേദികൾ ഉണ്ട്. പ്രധാന പന്തലിന്റെ കാൽനാട്ടൽ കർമ്മം...
ഇസെൻറ്റീവ് 24 ജില്ലാതല ഉത്ഘാടനം
കോട്ടക്കൽ : മദ്രസ മാനേജ്മെന്റ് ശാക്തീകരണം ലക്ഷ്യമാക്കി സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ )സംസ്ഥാന വ്യാപകമായി റീജിയണൽ തലത്തിൽ നടത്തുന്ന മാനേജ്മെന്റ് വർക്ക് ഷോപ്പ് “ഇൻസെൻറ്റീവ് 24” ജില്ലാ തല ഉദ്ഘാടനം ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപ്പുറം നിർവഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു സുന്നി വിദ്യാഭ്യാസ ബോർഡ് അസിസ്റ്റന്റ് മാനേജർ അബ്ദുൽ കരീം ഹാജി കരാത്തോട് വിഷയവതരണം നടത്തി.എസ് എം...
ജസിയ ടീച്ചർ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു
തിരുന്നാവായ : അകാലത്തിൽ വിട്ടു പിരിഞ്ഞ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ജീവശാസ്ത്ര അധ്യാപിക ഓർമയായിട്ട് ഒരു വർഷം .കെ എസ് ടി യു വനിതാ വിഭാഗം ചെയർപേഴ്സണും ജീവകാരുണ്യ പ്രവർത്തകയുമായ ജസിയ ടീച്ചറുടെ ഓർമക്കായ് അവാർഡുകൾ വിതരണം ചെയ്തു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ വിജയം നേടിയവർക്കാണ് കെ എസ് ടി യു ഉപഹാരവും ക്യാഷ് അവാർഡും നൽകിയത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ....
‘പിണറായി സാമൂഹിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു’
കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വംശീയവും വര്‍ഗീയവുമായ പ്രസ്താവനകള്‍ നടത്തി സാമൂഹിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് കേരളത്തിന് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ വര്‍ഗീയ വിഭജനത്തിനു ശ്രമിക്കുന്ന ആര്‍എസ്എസ്സിന്റെ അതേ പാതയിലാണ് സിപിഎമ്മും മുന്നോട്ട് പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ എങ്ങിനെയെങ്കിലും പെട്ടിയിലാക്കാനുള്ള തീവ്രശ്രമമാണ് പിണറായി പയറ്റുന്നത്. മുസ് ലിം വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ പി ജയരാജന്റെ പുസ്തക...
മുസ്ലിങ്ങളെ മനസിലാക്കുന്നതിൽ സിപിഎം പരാജയപ്പെട്ടു
കോഴിക്കോട് : കേരളത്തിലെ മുസ്ലിങ്ങളെയും അവരുടെ പ്രശ്നങ്ങളെയും മനസ്സിലാക്കുന്നതിൽ സി.പി.എം സമ്പൂർണ പരാജയമാണെന്നാണ് സി. പി എം നേതാവ് പി.ജയരാജൻ്റെ പുസ്തകവും അതിൻ്റെ പ്രകാശന ചടങ്ങിൽ നടന്ന പ്രഭാഷണങ്ങളും തെളിയിക്കുന്നതെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക ഖിലാഫത്തിനെ കുറിച്ച ദുരുപതിഷ്ഠമായ പ്രസ്താവം ഇസ്ലാമിക ഖിലാഫത്തിനെക്കുറിച്ച തികഞ്ഞ അജ്ഞതയാണ് വ്യക്തമാക്കുന്നത്. ഇസ്ലാമിക തത്വങ്ങളും മൂല്യങ്ങളും അനുസരിച്ച് നടന്ന ഖിലാഫത് ചരിത്രത്തിലിന്നോളം കണ്ടതിൽ വെച്ചേറ്റവും മാനവികത ഉയർത്തിപ്പിടിച്ച് മാതൃക സൃഷ്ടിച്ചവയാണെന്ന് ചരിത്രം സാക്ഷിയാണ് ‘ ഖലീഫ...