Category: പ്രാദേശികം

Post
അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക നിയമനം

വണ്ടൂർ അംബേദ്‌കർ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള, കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04931 249666, 9447512472.

Post
പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ

പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ

ഹമീദ് പരപ്പനങ്ങാടി പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ . പരപ്പനങ്ങാടി : പ്ലസ്ടു സീറ്റ് വിഷയത്തിൽ വമ്പൻ പ്രതിഷേധങ്ങൾ ജില്ലയിൽ നടക്കുമ്പോൾ തന്നെ മാനേജ്മെൻ്റ് ക്വാട്ട സീറ്റിൽ വൻ പിടിച്ച് പറി നടന്നിട്ടും പ്രതിഷേധക്കാർ പുറം തിരിഞ്ഞ് നിൽക്കുന്നു. പതിനായിരകണക്കിന് സീറ്റുകൾ മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റിൽ ഇല്ലന്നിരിക്കെ മാനേജ്മെൻ്റ് ഹയർ സെക്കൻ്ററി വിദ്യാലയങ്ങൾ മാനേജ്മെൻ്റ് ക്വാട്ടയിൻ വമ്പൻ പിടിച്ച് പറിയാണ് നടത്തുന്നത്. മലപ്പുറം ജില്ലയിൽ ഒട്ടുമിക്ക...

Post
മിഷന്‍ വാത്സല്യയില്‍ കൗണ്‍സിലര്‍ നിയമനം

മിഷന്‍ വാത്സല്യയില്‍ കൗണ്‍സിലര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക് കൗൺസിലറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ.വർക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെൽത്ത്/കൗൺസിലിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആന്റ് കമ്മ്യൂണിക്കേഷനിലുളള പി.ജി ഡിപ്ലോമയാണ് യോഗ്യത. കൗൺസിലിങ് മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിലുള്ള പ്രവൃത്തി പരിചയത്തിന് മുൻഗണന ലഭിക്കും. 2024 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികൾ വയസ്സ്, യോഗ്യത,...

Post
K S R T C ബസും ടെംപോയും കൂട്ടിയിടിച്ച് ഒരു മരണം

K S R T C ബസും ടെംപോയും കൂട്ടിയിടിച്ച് ഒരു മരണം

കൊല്ലം: അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്‍റിനു സമീപം കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരു മരണം. ടെംപോ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 14 പേർക്ക് പരുക്കേറ്റു.മുല്ലപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്നും അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെംപോയുടെ മുൻവശം പൂർണമായും തകർന്നു.

Post
ബിരുദ പ്രവേശനം 2024: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം 2024: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വ കലാശാലയുടെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവർ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. എസ്.സി. /...

Post
പുരുഷൻമാർ സംശയ രോഗികളാകുന്നു: വനിതാ കമ്മിഷൻ

പുരുഷൻമാർ സംശയ രോഗികളാകുന്നു: വനിതാ കമ്മിഷൻ

സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച് വനിതാകമ്മീഷന്റെ സഹായത്തോടെ ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിച്ചിട്ടും ഭര്‍ത്താവ് സംരക്ഷണം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതി പരാമര്‍ശിച്ചുകൊണ്ടാണ് കമ്മീഷന്‍ ഈ ആശങ്ക പങ്കുവച്ചത്. മദ്യവും മയക്കുമരുന്നും ഗാര്‍ഹികാന്തരീക്ഷം അത്യന്തം സങ്കീര്‍ണമാക്കുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു. കുടുംബാന്തരീക്ഷത്തിലെ ആശയവിനിമയപ്രശ്‌നങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെയും...

Post
പതിവ് വഞ്ചനതുടരാനാവരുത്പുതിയ കമ്മീഷൻ : എസ് എസ് എഫ്

പതിവ് വഞ്ചനതുടരാനാവരുത്പുതിയ കമ്മീഷൻ : എസ് എസ് എഫ്

പ്ലസ് വൺ സീറ്റ് വിഷയത്തിൽ എല്ലാ വർഷവും തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്മീഷനുകളെ നിയമിക്കുന്ന പതിവ് തുടരുകയാണ്. പതിവ് പ്രഖ്യാപനങ്ങളല്ല, നടപടികളാണ് പരിഹാരം. ഒരു ബാച്ചിൽ 40 കുട്ടികൾ എന്ന ലബ്ബ കമ്മീഷൻ ശുപാർശയും 8മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററി തലത്തിൽ ഉൾപെടുത്തുകയെന്ന ശുപാർശയും നടപ്പിലായിട്ടില്ല. 2023 ലെ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിടാത്തതും നമ്മുടെ അനുഭവത്തിലുണ്ട്. രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള സമിതി പതിവ് പോലെ കണ്ണിൽ പൊടിയിടാനാവരുത്. തീർപ്പ്...

Post
അരീക്കോട് ആശുപത്രിയിൽ രോഗികൾ വലയുന്നു

അരീക്കോട് ആശുപത്രിയിൽ രോഗികൾ വലയുന്നു

അരീക്കോട് ആശുപത്രിയിൽ താളം തെറ്റിക്കുന്ന ഡ്യൂട്ടി റോസ്റ്റർ കൃഷ്ണൻ എരഞ്ഞിക്കൽ അരീക്കോട്:മഴക്കാല രോഗം വർദ്ധിച്ച തോടെ താലൂക്ക് ആശുപത്രിസൂപ്രണ്ട് ലീവിൽ. ഡോക്ടർമാരുടെ സേവനം ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നത്നൂറുകണക്കിന് രോഗികളാണ്.ഡ്യൂട്ടി റോസ്റ്റർ തയാറാക്കി നൽകാതെയാണ് സൂപ്രണ്ട് ലീവിൽ പ്രവേശിച്ചത്, ഇതോടെ താൽക്കാലിക സൂപ്രണ്ട് ചുമതലയുള്ള ഡോക്ടർക്ക് ഡോക്ടർമാരുടെ ഡ്യൂട്ടി റോസ്റ്റർ തയ്യാറാക്കുന്നതിൽ പ്രതിസന്ധിയുള്ളതായിട്ടാണ് ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നുള്ള വിവരം. ഒരേ സീനിയോറിറ്റിയുള്ളവരുടെ കൂട്ടത്തിൽ നിന്ന് ഒരു ഡോക്ടർ താൽക്കാലിക സൂപ്രണ്ട് ചുമതല ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഡോക്ടർമാരെ മാനേജ് ചെയ്യാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക്...

Post
ടി വി വിജയകുമാർ ഫെഡറേഷൻ വൈസ് പ്രസിഡണ്ട്.

ടി വി വിജയകുമാർ ഫെഡറേഷൻ വൈസ് പ്രസിഡണ്ട്.

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എം പ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി കാലിക്കറ്റിലെ ടി വി വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗ നൈസേഷൻ പ്രസിഡന്റ്‌,ജനറൽ സെക്രട്ടറി, ഹൈപവർ കൺവീനർ എന്നി സ്ഥാനങ്ങളും,ഗാന്ധിയൻ പ ഠനത്തിൽ ഉൾപ്പെടെ ബിരുദാനന്ദ ര ബിരുദവും നേടിയിട്ടുണ്ട്.കാലി ക്കറ് സർവ്വകലാശാലയിൽ ഹയർ ഗ്രേഡ് സെക്ഷൻ ഓഫീസറായി സേവനം ചെയ്ത് വരുന്നു.

Post
പൊന്നാനിയില്‍ കടലാക്രമണം

പൊന്നാനിയില്‍ കടലാക്രമണം

80വീടുകളിൽ വെള്ളം കയറി:5വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍ പൊന്നാനി താലൂക്കിലെ തീര പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം നേരിടുന്നത്. പൊന്നാനി മേഖലയില്‍ മുപ്പതോളം വീടുകളിലേക്കും, പാലപ്പെട്ടി വെളിയങ്കോട് മേഖലകളില്‍ അന്‍പതോളം വീടുകളിലേക്കും വെള്ളം കയറി. 5 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍.ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ അലിയാര്‍ പള്ളി വരെയുള്ള ഭാഗങ്ങളില്‍ ഉച്ചയോടെയാണ് ശക്തമായ തിരയടിയുണ്ടായത്.പാലപ്പെട്ടിയില്‍ ചെറിയകത്ത് ആലികുട്ടി, മരയ്ക്കാരകത്ത് സൈഫു, ഹാജിരാകത്ത് റസീന, കാക്കാനാട്ട് ഹനീഫ, വടക്കെപുറത്ത് ഹലീമ , കറുപ്പന്‍വീട്ടില്‍ സുലൈമാന്‍, കിഴക്കേതില്‍ സെഫിയ.വെളിയങ്കോട് വടക്കൂട്ട് മൊയ്ദീന്‍, ചുള്ളിന്റെ ഹസ്സന്‍...