Home » Politics » Page 4

Category: Politics

Post

സേട്ടു സാഹിബിനെ പുറത്താക്കിയതോടെ ലീഗിൻ്റെ വിശ്വാസ്യത തകർന്നു

തിരൂർ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശനിഷ്ഠയും കാത്ത് സൂക്ഷിച്ച ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ മുസ്ലിം ലീഗിന് പൊതു സമൂഹത്തിൽ വിശ്വാസ്യത തകർന്നു പോയെന്നു ഡോ. കെ ടി ജലീൽ. അനീതികൾക്കെതിരെയുള്ള നിരന്തരമായ പോരാട്ടത്തിൻ്റെ വിസ്മയ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. അത്തരത്തിലുള്ള മഹിതനായ ഒരു നേതാവിനെ നഷ്ടപ്പെട്ടതാണ് ലീഗിൻ്റെ ഏറ്റവും വലിയ നിർഭാഗ്യം. നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തിരൂർ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Post

എസ്ഐആര്‍: പൗരത്വ നിഷേധം അനുവദിക്കില്ല

ഹമീദ് പരപ്പനങ്ങാടി സംസ്ഥാനത്ത് ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കും- എസ്ഡിപിഐ മലപ്പുറം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) പിന്‍വാതിലിലൂടെ പൗരത്വനിയമം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും പൗരത്വ നിഷേധം അനുവദിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ നിഷേധത്തിനുള്ള ഫാഷിസ്റ്റ് ഒളിയജണ്ടയ്ക്കെതിരേ ‘എസ്ഐആര്‍: പൗരത്വ നിഷേധം അനുവദിക്കില്ല’ എന്ന പ്രമേയത്തില്‍ ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സവിശേഷമായ സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതി പരിഗണിച്ചാല്‍ നിര്‍ദ്ദേശിക്കപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വലിയ പ്രയാസമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ...

Post

ജനാധിപത്യ അവകാശത്തെ ചവുട്ടി മെതിക്കുന്ന ഫാസിസ്റ്റ് ആക്രമണമാണ് SIR

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.-കേരള സംസ്ഥാന കമ്മിറ്റി. ഈ ജനവിരുദ്ധ നീക്കത്തെ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുകയും അതിനെ പരാജയപ്പെടുത്താൻ വിശാലവും ഏകീകൃതവുമായ ബഹുജന പ്രതിരോധത്തിന് എല്ലാ പുരോഗമന ശക്തികളോടും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മരിച്ചവരുടെയും, സ്ഥലംമാറ്റപ്പെട്ടവരുടെയും, ഇരട്ടിച്ച വോട്ടർമാരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ എന്നു പറഞ്ഞ് ആരംഭിച്ച എസ്‌ ഐ ആർ, ബീഹാറിൽ ഇതിനകം തന്നെ മുസ്ലീങ്ങൾ, ദലിതർ, ആദിവാസികൾ, എല്ലാറ്റിനുമുപരി, സ്ത്രീകൾ എന്നിവരെ വൻതോതിൽ...

Post

കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു

ചേലക്കര :ചേലക്കര പഞ്ചായത്തിൻ്റെ പാഴായ പത്ത് വർഷങ്ങളേക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി, ലൈഫ് ഭവന പദ്ധതിയിൽവീട് കൊടുക്കാം എന്ന് പറഞ്ഞ് വഞ്ചിച്ചതിനെതിരെ,തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ,വന്യമൃഗ ശല്യങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാത്ത അലംഭാവത്തിനെതിരെ,അങ്ങിനെ എൽഡിഎഫ് ഭരിക്കുന്ന ചേലക്കര പഞ്ചായത്തിന്റെ നിരവധിയായ ക്രമക്കേടുകൾക്കും, കെടുകാര്യസ്ഥതക്കുമെതിരെ, അഴിമതികൾക്കും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു. നാളെ 1/11/25 ശനിയാഴ്ച രാവിലെ 8 30ന് കാളിയാറോഡ് നിന്ന് ആരംഭിച്ച നാളെ വൈകുന്നേരം 6 മണിക്ക് നാട്ടിൻ...

Post

ശബരിമല സ്വർണ്ണകൊള്ള ബിജെപി പ്രതിഷേധവും കോലം കത്തിക്കലും

ചേലക്കര :ശബരിമല സ്വർണ്ണകൊള്ളക്ക് കൂട്ടു നിന്ന പിണറായി സർക്കാർ രാജിവെക്കണം എന്നാവശ്യപെട്ടുകൊണ്ട് ബിജെപി പഴയന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ദേവസ്വം മന്ത്രി വി എൻ വാസവന്റെ കോലം കത്തിക്കലും നടത്തി. ചേലക്കര മണ്ഡലം പ്രസിഡന്റ്‌ ടി സി പ്രകാശൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഏരിയ പ്രസിഡന്റ്‌ പി വി വൈദ്യനാഥൻ മണ്ഡലം സെക്രട്ടറി പി കൃഷ്ണകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ്‌ വിലാസിനി ഗംഗാധരൻ ,, യുവമോർച്ച ജില്ലാ സെക്രട്ടറി സി എം...

Post

നിയമപോരാട്ടത്തിന്റെ അണയാത്ത ദീപശിഖ

നിയമപോരാട്ടത്തിന്റെ അണയാത്ത ദീപശിഖ: യു.പി.യിലെ ന്യൂനപക്ഷ അവകാശ സംരക്ഷണവും ഭരണഘടനാപരമായ വെല്ലുവിളികളും (1991 മുതൽ ഇന്നുവരെ)​ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഉത്തർപ്രദേശിന്റെ രാഷ്ട്രീയം, 1990-കളിലെ കല്യാൺ സിംഗ് ഭരണകൂടം മുതൽ നിലവിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലം വരെ നീളുന്ന, തീവ്രമായ സാമൂഹിക ധ്രുവീകരണത്തിന്റെയും നിയമപരമായ വെല്ലുവിളികളുടെയും ഒരു കലുഷിത ചരിത്രമാണ്. ബാബരി മസ്ജിദ് സംഭവത്തിലൂടെ ആരംഭിച്ച ഈ രാഷ്ട്രീയ കാലാവസ്ഥയിൽ, ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, സ്ഥാപനപരമായ അവകാശങ്ങൾ എന്നിവ സംരക്ഷിക്കാൻ മുന്നോട്ട് വന്ന സംഘടനകളുടെയും നിയമപോരാട്ടങ്ങളുടെയും...

Post

സയ്യിദ് ഹാഷിം അൽ-ഹദ്ദാദ്:​അക്കാദമിക വിമർശന ലേഖനം:

പിണറായി വിജയൻ്റെ ഭരണവും ഭരണ സുതാര്യതയുടെ പ്രതിസന്ധിയും (അന്തിമ രൂപം)​1. ആമുഖം: നേതൃത്വപരമായ വൈരുധ്യവും പ്രബന്ധ പ്രസ്താവനയും​കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിൽ ഏറ്റവും ശക്തനും വിട്ടുവീഴ്ചയില്ലാത്തവനുമായ നേതാവ് എന്ന പ്രതിച്ഛായയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയപ്പെട്ടിരുന്നത്. കടുത്ത തീരുമാനങ്ങൾ എടുക്കുന്ന, ഭരണപരമായ മേധാവിത്വമുള്ള (Administrative Dominance) അദ്ദേഹത്തിൻ്റെ ശൈലിക്ക് സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും കടുത്ത ധനപരമായ ഞെരുക്കവും (Fiscal Stress), മുഖ്യമന്ത്രിയുമായും ഓഫീസുമായും ബന്ധപ്പെട്ട കേന്ദ്ര ഏജൻസി അന്വേഷണങ്ങളുടെ സമ്മർദ്ദവും നേരിടുന്ന പശ്ചാത്തലത്തിൽ, വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു....

Post

യുവാവിന് മർദ്ദനമേറ്റ സംഭവം

എസ്‌.ഡി.പി.ഐയെ വലിച്ചിഴക്കുന്നത് ഗൂഢാലോചനയുടെ ഭാഗം അരൂര്‍ : കൊടുങ്ങല്ലൂരിൽ ചേർത്തല കുത്തിയതോട് നിവാസിയായ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ്‌.ഡി.പി.ഐയുടെ പേര് വലിച്ചിഴക്കുന്നത് ഗൂഡലോചനയുടെ ഭാഗമായി ആണെന്നും ഈ വിഷയത്തിൽ എസ്‌.ഡി.പി.ഐക്ക് യാതൊരു പങ്കും ഇല്ലെന്നും എസ്‌.ഡി.പി.ഐ അരൂർ മണ്ഡലം പ്രസിഡന്റ് നസീബ് ബഷീർ പറഞ്ഞു.കൊടുങ്ങല്ലൂരിൽ അക്രമിക്കപ്പെട്ട യുവാവ് കുത്തിയ തോട് മുൻപ് കൊല്ലപ്പെട്ട മുനീർ എന്ന വ്യക്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആളാണ് എന്നും മുനീർ എസ്‌.ഡി.പി.ഐ പ്രവർത്തകൻ ആണെന്നുമാണ് വ്യാജ മാധ്യമ പ്രചരണം.എന്നാൽ മുനീർ എസ്‌.ഡി.പി.ഐ പ്രവർത്തകനോ...

Post

പി എം ശ്രീ : ബിജെപി- സിപിഎം അന്തർധാര വ്യക്തമായി

പൊന്നാനി: പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് മുസ്തഫ വടമുക്ക് നയിക്കുന്ന ഗ്രാമപദയാത്ര പൊന്നാനി, ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി മാറഞ്ചേരിയിൽ സമാപിച്ചു. സമാപനയോഗം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എപി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റു സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാർ ക്കെതിരെയും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ചെറിയ കേസുകൾക്ക് പോലും അന്വേഷണം നടത്തി അറസ്റ്റ് നടപടികൾ സ്വീകരിക്കുമ്പോൾ ശബരിമലയിലെ സ്വർണ്ണം ചെമ്പാക്കി എന്ന് കോടതി...

Post

പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മുന്നേറ്റത്തെ കാവിവൽക്കരിക്കാനുള്ള നീക്കം

തൃശൂർ :കേരളത്തിൻ്റെവിദ്യാഭ്യാസ മുന്നേറ്റത്തെ പി എം ശ്രീയുടെ കീഴിലേക്ക് പറിച്ചുനടാനുള്ള സ്റ്റേറ്റിൻ്റെ നീക്കം ദൂരപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിലൂടെ ചരിത്ര ബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ,തൃശൂരിൽ സി എം എസ് ഹാളിൽ നടന്ന കേരള ദലിത് പന്തേഴ്‌സ് സംസ്ഥാന കമ്മറ്റി ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ അംബുജാക്ഷൻ പറഞ്ഞു,ചാതുർവർണ്യത്തിലധിഷ്ടിതമായ ബ്രാഹ്മണ്യബോധത്തെ പുനരുൽപാദിപ്പിക്കാനുള്ള രീതിശാസ്ത്രം വിദ്യാർത്ഥികളിലേക്ക് അടിച്ചേൽപ്പിക്കുന്നതിലൂടെ ബൗദ്ധികനിലവാര തകർച്ച സൃഷ്ടിക്കയും ജാതിവ്യവസ്ഥ പുനസൃഷ്ടികയുമാണ് സംഘപരിവാരലക്ഷ്യമെന്നും ഇത് ജനാധിപത്യത്തെ തകർക്കുമെന്നും വ്യക്തമാക്കികേരള ദലിത് പാന്തേഴ്സ് സ്റ്റേറ്റ്...